x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വയോ​ധി​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്; മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: July 28, 2026 02:47 PM IST | Updated: July 28, 2026 02:47 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. അ​ച്ഛ​നെ മ​ക​ൻ ച​വി​ട്ടി കൊ​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ക​ടു​ത്തു​രു​ത്തി മൂ​ർ​ക്കാ​ട്ടി​ൽ മാ​ത്യു (80) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മാ​ത്യു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ മ​ക​ൻ എ​ബി മാ​ത്യു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ലം വി​ൽ​പ്പ​ന​യെ ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്.

Tags : elderly man death murder police arrest

Recent News

Corehub Up