Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Man

Palakkad

നടക്കാവ് മേ​ൽ​പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ വ​യോ​ധി​ക​ൻ കു​ടു​ങ്ങി​

പാ​ല​ക്കാ​ട്: അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് ഭാ​ഗ​ത്ത് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ​ക്കി​ട​യി​ൽ വ​യോ​ധി​ക​ൻ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​യാ​ളു​ടെ ക​ര​ച്ചി​ൽകേ​ട്ട് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ ക​യ​റി​യ വ​യോ​ധി​ക​ൻ ഗ​ർ​ഡ​റു​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ് കു​ടു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​കനി​ഗ​മ​നം.

ഏ​റെ നേ​രം സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു​ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ ഏ​റെ പ്ര​യ​ത്നിച്ചാ​ണ് ഇ​യാ​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്.

ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​യോ​ധി​ക​ൻ പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​തും നി​ർ​മാ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന കൂ​ർ​ത്ത ക​ന്പി​ക​ളി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​തും. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും ഗു​രു​ത​ര അ​പ​ക​ട​ത്തി​ന് വ​ഴി​വയ്ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​ക​നു നേ​രി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെന്നു സംശയിക്കുന്ന തായി നാട്ടുകാർ പറഞ്ഞു. വ​യോ​ധി​ക​ന് നി​സാ​ര പ​രി​ക്കു​ണ്ട്്.
നി​ർ​മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും വേ​ലി​ക്കെ​ട്ടു​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് ആ​ദൂ​രി​ൽ പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ദൂ​ർ നാ​ല​ക​ത്ത് പ​രേ​ത​നാ​യ ബാ​പ്പു​ട്ടി​യു​ടെ മ​ക​ൻ കു​ഞ്ഞു​ട്ടി (78) ആ​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ കു​ഞ്ഞു​ട്ടി സ്വ​ന്തം കൃ​ഷി​സ്ഥ​ല​മാ​യ തി​രു​ത്തു​മ്മ​ൽ പാ​ട​ത്തേ​യ്ക്ക് പേ​ര​ക്കു​ട്ടി​യോ​ടൊ​പ്പം പോ​യ​താ​യി​രു​ന്നു. അ​വി​ടെ മ​റ്റൊ​രാ​ളു​ടെ പോ​ത്ത് പു​ല്ല് മേ​യു​ന്ന​തി​നി​ട​യി​ൽ കു​ഞ്ഞു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ലും നെ​ഞ്ചി​ലും കു​ത്തേ​റ്റ് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​ട്ടി തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ആ​ദൂ​ർ ജു​മാ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: അ​യി​ഷ. മ​ക്ക​ൾ: സൈ​ത്, അ​ഷ​റ​ഫ്, റ​ഷീ​ദ്, സെ​ക്കീ​ന

District News

വ​യോ​ധി​ക​ന്‍ ക​നോ​ലി ക​നാ​ലി​ല്‍ വീ​ണ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സ​രോ​വ​ര​ത്തെ ക​നോ​ലി ക​നാ​ലി​ല്‍ വീ​ണ് വ​യോ​ധി​ക​ന്‍ മ​ര​ണ​മ​ട​ഞ്ഞു. ഏ​ക​ദേ​ശം 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ളാ​ണ് മ​രി​ച്ച​തെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ന​ട​ക്കാ​വ് പോ​ലീ​സ് പ​റ​ഞ്ഞു.


ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. ഒ​രാ​ള്‍ ക​നാ​ലി​ലേ​ക്ക് ന​ട​ന്നു നീ​ങ്ങു​ന്ന​ത് പ​രി​സ​ര​ത്തെ ആ​ളു​ക​ള്‍ ക​ണ്ടി​രു​ന്നു. ക​നാ​ലി​ല്‍ വീ​ണ് ചെ​ളി​യി​ല്‍ പൂ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. കോ​ട്ടൂ​ളി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

National

ഡ​ൽ​ഹി​യി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മ​ന്ദി​ർ മാ​ർ​ഗി​ൽ വ​യോ​ധി​ക​നെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ര​മി​ച്ച ആ​ർ​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധോ റാം (63) ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ മു​റി​യി​ൽ ശ​രീ​ര​ത്തി​ൽ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മാ​ധോ​യു​ടെ മൃ​ത​ദേ​ഹം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ധോ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വീ​ട്ടി​ലെ​ത്തി​യ ഇ​ല​ക്ട്രീ​ഷ​നാ​യി​രു​ന്നു ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന മാ​ധോ​യെ ആ​ദ്യം കാ​ണു​ന്ന​ത്. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ പോ​ലീ​സി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു.

മാ​ധോ​യും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും ഒ​ന്നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മ​നു​സ​ര​ച്ച് സം​ഭ​വം ന​ട​ക്കു​ന്പോ​ൾ മാ​ധോ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഒ​രാ​ൾ വീ​ടി​ന് സ​മീ​പം ന​ട​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മാ​ധോ​യ്ക്ക് പ​രി​ച​യ​മു​ള്ള ഒ​രാ​ൾ കൊ​ല​പാ​ത​ക​ത്തി​ന് തൊ​ട്ടു​മു​ന്പ് വീ​ട്ടി​ൽ വ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാ​ഗ​ങ്ങ​ളു​ടെ മൊ​ഴി​യു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

കൊ​ല്ലം: ക​ല്ലു​വാ​തു​ക്ക​ലി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ. പാ​രി​പ്പ​ള്ളി പു​ലി​ക്കു​ഴി​ക്ക് സ​മീ​പം തൊ​ളി​ക്കോ​ട് ച​രു​വി​ള വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന ര​വീ​ന്ദ്ര​ൻ ക​ല്ലു​വാ​തു​ക്ക​ൽ, പാ​രി​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കാ​റു​ള്ള ആ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​താ​ണ് പ​തി​വ്.

ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​തേ​സ​മ​യം, മ​ര​ണം വീ​ഴ്ച മൂ​ല​മാ​ണോ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

എ​ൽ​പി​ജി ക്ഷാ​മം; ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി ക്യൂ ​നി​ന്ന വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ല​ക്നൗ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല ജി​ല്ല​യി​ൽ ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി ക്യൂ ​നി​ന്ന 66 കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഭൂ​ഷ​ന്‍ കു​മാ​ർ മി​ത്ത​ലാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

അ​തി​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ 66 കാ​ര​ൻ എ​ട്ടു മു​ത​ൽ ക്യൂ​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 10 ഓ​ടെ​യാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ എ​ത്തും മു​ൻ​പേ ഭൂ​ഷ​ന്‍ മ​രി​ച്ച‌ു.

National

തൃണമൂൽ കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് കൗ​​ൺ​​സി​​ല​​റു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ച​​താ​​യി പ​​രാ​​തി. നോ​​ർ​​ത്ത് പ​​ർ​​ഗാ​​ന​​സ് ജി​​ല്ല​​യി​​ലെ നോ​​ർ​​ത്ത് ബാ​​ര​​ക്ക്പു​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലാ​​ണ് സം​​ഭ​​വം. തു​​ൾ​​സി അ​​ധി​​കാ​​രി​​യാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ ബാ​​ര​​ക്പു​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ ര​​ബീ​​ന്ദ്ര നാ​​ഥ് ഭ​​ട്ടാ​​ചാ​​ര്യ മ​​ർ​​ദി​​ച്ചു​​വെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചു. ത​​ന്‍റെ വീ​​ടി​​നു മു​​ന്നി​​ലു​​ള്ള അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണം ചോ​​ദ്യം​​ചെ​​യ്ത​​താ​​ണ് അ​​ധി​​കാ​​രി​​യെ മ​​ർ​​ദി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

ശ​​നി​​യാ​​ഴ്ച സ്ഥ​​ല​​ത്തെ​​ത്തി​​യ ഭ​​ട്ടാ​​ചാ​​ര്യ​​യും അ​​ധി​​കാ​​രി​​യും ത​​മ്മി​​ൽ വാ​​ക്കു​​ത​​ർ​​ക്ക​​മു​​ണ്ടാ​​യെ​​ന്നും തു​​ട​​ർ​​ന്ന് അ​​ധി​​കാ​​രി​​യെ ഭ​​ട്ടാ​​ചാ​​ര്യ മ​​ർ​​ദി​​ച്ചെ​​ന്നും പോ​​ലീ​​സി​​ൽ ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ക്കു​​ന്നു. ഭ​​ട്ടാ​​ചാ​​ര്യ​​യു​​ടെ മ​​ർ​​ദ​​ന​​മേ​​റ്റു കു​​ഴ​​ഞ്ഞു​​വീ​​ണ അ​​ധി​​കാ​​രി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു​​വെ​​ന്ന് മ​​ക​​ൻ ഹേ​​മ​​ന്ത പ​​റ​​ഞ്ഞു. അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

District News

ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത ചെ​ളി​വ​യ​ൽ മി​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ഗോ​വി​ന്ദ സ്വാ​മി​യാ​ണ് (74) മ​രി​ച്ച​ത്.


ഗൂ​ഡ​ല്ലൂ​ർ നി​ല​ന്പൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ ന​ന്ദ​ട്ടി തേ​യി​ല ഫാ​ക്ട​റി​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ നി​ല​ന്പൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

Kerala

അ​ഞ്ചു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: അ​ഞ്ചു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കു​മ്മി​ൾ വ​ട്ട​ത്താ​മ​ര സ്വ​ദേ​ശി ശ​ശി (65)ആ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ടി​ന്‍റെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ പ്ര​തി കൂ​ട്ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പു ന​ട​ന്ന സം​ഭ​വം കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ക്ഷി​താ​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​ർ ക​ട​യ്‌​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

മൈ​സൂ​രു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ മൂ​വ​രും കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​രാ​ശി​വ​മൂ​ർ​ത്തി കൊ​ല്ല​പ്പെ​ട്ട സ്വാ​മി​യി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​ർ സ്വാ​മി​യെ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക​ഴു​ത്തി​ൽ തു​ണി മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഗു​ണ്ട​ൽ​പേ​ട്ടി​നു സ​മീ​പം കാ​മ​ര​ള്ളി​യി​ൽ വ​ഴി​യ​രി​കി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. സ്വാ​മി​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന 105 ഗ്രാം ​സ്വ​ർ​ണം പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത് വീ​തം വ​ച്ചു. ഈ ​സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കാ​ലി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; പ്ര​തി​യെ ക​മ്പ​ത്ത് നി​ന്നും പി​ടി​കൂ​ടി

മ​ല​പ്പു​റം: ബ​സ് യാ​ത്ര​ക്കി​ടെ കാ​ലി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​യോ​ധി​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കേ​സി​ലെ പ്ര​തി ഷ​ഹീ​ർ ബാ​വ​യെ ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്ത് നി​ന്നു​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ അ​ര​ക്കു​പ​റ​മ്പ് റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. താ​ഴേ​ക്കോ​ട് സ്വ​ദേ​ശി ഹം​സ (65)യ്ക്ക് ​ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​ലി​ൽ ച​വി​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വ് പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.

യു​വാ​വ് വ​യോ​ധി​ക​നെ ബ​സി​നു​ള്ളി​ൽ വ​ച്ചും പി​ന്നീ​ട് ക​ഴു​ത്തി​ന് പി​ടി​ച്ച് ബ​സി​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ ഹം​സ​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ല് പൊ​ട്ടു​ക​യും ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ഹം​സ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up