x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന് കൈ​ത്താ​ങ്ങാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ്

വെബ് ഡെസ്ക്
Published: July 13, 2026 02:57 AM IST | Updated: July 13, 2026 02:57 AM IST

പോ​ലീ​സ് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ വ​യോ​ധി​ക​ൻ.

 കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ല​മൂ​ത്ര​വി​സ​ർ​ജ​ന​ത്താ​ൽ ശ​രീ​രം മ​ലി​ന​മാ​യി, ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടി മ​ഴ​യും വെ​യി​ലു​മേ​റ്റ് ക​ഴി​യു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് ചി​കി​ത്സ​യും സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കി കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ്. വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി പ്ര​മോ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സി​ഐ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്ഐ അ​തു​ൽ​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പോ​ലീ​സ് സം​ഘം വ​യോ​ധി​ക​നു സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത്.

വെ​ളി​ച്ചം അ​ഗ​തി മ​ന്ദി​ര​ത്തി​ലെ ക​രീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ താ​ടി​യും മു​ടി​യും വെ​ട്ടി വൃ​ത്തി​യാ​ക്കി ശു​ചീ​ക​രി​ച്ച​ശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ശേ​ഷം തു​ട​ർ​പ​രി​ച​ര​ണ​വും സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​യോ​ധി​ക​നെ കൊ​ടു​ങ്ങ​ല്ലൂ​ർ ആ​ശ്ര​യ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചു.

എ​സ്ഐ ടി.​ജി. ഷാ​ബു, സി​പി​ഒ​മാ​രാ​യ അ​ബീ​ഷ് ഇ​ബ്രാ​ഹിം, നി​വേ​ദ്, ഷ​രീ​ഫ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : elderly man Nattuvishesham District News

Recent News

Corehub Up