x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​തെ​റ്റി​ക്കാ​ൻ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ നി​ര​വ​ധി സൂ​ച​നാ ബോ​ർ​ഡു​ക​ൾ

വെബ് ഡെസ്ക്
Published: July 13, 2026 03:46 AM IST | Updated: July 13, 2026 03:46 AM IST

മ​ന്ദം ക​വ​ല​യി​ൽ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലു​ള്ള വ​ഴി​തെ​റ്റി​ക്കു​ന്ന മ​റ്റൊ​രു ബോ​ർ​ഡ്.

വ​ട​ക്ക​ഞ്ചേ​രി: യാ​ത്ര​ക്കാ​രെ ക​ൺ​ഫ്യൂ​ഷ​നാ​ക്കാ​ൻ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ വെ​റു​തെ കു​റെ സൂ​ച​നാ ബോ​ർ​ഡു​ക​ൾ. ഈ ​ബോ​ർ​ഡു​ക​ൾ​നോ​ക്കി യാ​ത്ര​ചെ​യ്താ​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മാ​കും എ​ത്തി​പ്പെ​ടു​ക. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും മ​ത്സ​രി​ച്ചാ​ണ് ഇ​ങ്ങ​നെ തെ​റ്റാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ പ​ല​യി​ട​ത്തും സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

തൃ​ശൂ​രി​ൽ​നി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ്ര​ത്യേ​കി​ച്ച് രാ​ത്രി​യി​ൽ വ​ട​ക്ക​ഞ്ചേ​രി​യെ​ന്നു പ​റ​ഞ്ഞ് ബ​സ് നി​ർ​ത്തു​ന്ന​ത് റോ​യ​ൽ ജം​ഗ്ഷ​നി​ലാ​ണ്.

ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും ഹോ​ട്ട​ൽ ഡ​യാ​ന​ക്ക​ടു​ത്ത് വ​ച്ച് സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞാ​ണ് ബ​സു​ക​ൾ റോ​യ​ൽ ജം​ഗ്ഷ​നി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ റോ​യ​ൽ ജം​ഗ്ഷ​നി​ലു​ള്ള ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ കാ​ര​യ​ങ്കാ​ട് എ​ന്നു​മാ​ത്ര​മാ​ണ് എ​ഴു​തി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​ൽ വ​ട​ക്ക​ഞ്ചേ​രി ഇ​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​ർ കാ​ര​യ​ങ്കാ​ടെ​ന്ന എ​ഴു​ത്തു​ക​ണ്ട് വ​ട​ക്ക​ഞ്ചേ​രി ആ​യി​ട്ടി​ല്ല എ​ന്നു​ക​രു​തി ഇ​റ​ങ്ങാ​തി​രി​ക്കും.

സ്ഥ​ല​ങ്ങ​ൾ അ​റി​യാ​ത്ത ക​ണ്ട​ക്ട​റാ​ണെ​ങ്കി​ൽ സം​ശ​യം തീ​ർ​ക്കാ​നും വ​ഴി​യു​ണ്ടാ​കി​ല്ല. സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്നും ബ​സ് ഹൈ​വേ​യി​ൽ ക​യ​റി മു​ന്നോ​ട്ടു പോ​കു​മ്പോ​ഴാ​ണ് പ​ന്തി​ക്കേ​ടു​തോ​ന്നി വ​ട​ക്ക​ഞ്ചേ​രി ക​ഴി​ഞ്ഞു​വെ​ന്ന് യാ​ത്ര​കാ​ർ​ക്ക് മ​ന​സി​ലാ​വു​ക. പി​ന്നെ ബ​സി​നു​ള്ളി​ൽ ബ​ഹ​ള​മാ​കും.

ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പാ​ത​യോ​ര​ത്ത് ഇ​റ​ക്കി വി​ടും. യാ​ത്ര​ക്കാ​ർ പി​ന്നെ പാ​ത​യോ​ര​ത്ത് നി​ന്നു​വ​ല​യ​ണം. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ബാ​ഗു​ക​ളും ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ വ​ട​ക്ക​ഞ്ചേ​രി​യെ മൊ​ത്ത​ത്തി​ൽ ചീ​ത്ത പ​റ​യും.

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി എ​ന്നു​കൂ​ടി വ​ലു​താ​ക്കി എ​ഴു​തി​ച്ചേ​ർ​ത്താ​ൽ യാ​ത്ര​ക്കാർ​ക്കു​ണ്ടാ​കു​ന്ന ഈ ​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ഴി​തെ​റ്റി​ക്കു​ന്ന മ​റ്റു ബോ​ർ​ഡു​ക​ളു​ള്ള​ത് വ​ട​ക്ക​ഞ്ചേ​രി ടൗ​ൺ ബ​സാ​ർ റോ​ഡി​ൽ മ​ന്ദം ക​വ​ല​യി​ലാ​ണ്. ഈ ​സൂ​ച​നാ ബോ​ർ​ഡു​ക​ൾ നോ​ക്കി​പ്പോ​യാ​ൽ വ​ട​ക്ക​ഞ്ചേ​രി എ​ത്ത​ലു​ണ്ടാ​കി​ല്ല. വ​ഴി​തെ​റ്റി​ക്കു​ന്ന മ​റ്റൊ​രു ബോ​ർ​ഡും ഇ​തി​ന​ടു​ത്തു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ല​ത്താ​ണി​ത്. ഇ​തി​നു പി​ന്നി​ലി​പ്പോ​ൾ എ​വി​ടെ​നി​ന്നോ ഇ​ള​ക്കി കൊ​ണ്ടു​വ​ന്ന ഒ​രു സൂ​ച​നാ ബോ​ർ​ഡും ചാ​രി​വ​ച്ചി​ട്ടു​ണ്ട്.

ഇ​തു യാ​ത്ര​ക്കാ​രു​ടെ ത​ല​യി​ൽ​വീ​ണ് പ​രി​ക്കേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. യാ​ത്ര​ക്കാ​രെ വ​ഴി​തെ​റ്റി​ക്കു​ന്ന ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗു​രു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

Tags : Numerous signboards Nattuvishesham District News

Recent News

Corehub Up