കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രവര്‍ത്തക കണ്വന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പാസ്പോര്‍ട്ട് അപേക്ഷ, മറ്റു സേവനങ്ങള്‍ എന്നിവയ്ക്കുള്ള അമിത ഫീസ് വര്ധന് പിന്‍വലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
ഫീസ് വര്‍ധന, വിമാനയാത്രാ നിരക്ക് എന്നിവ മൂന്നും നാലും ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ കൊള്ളയടിക്കുയാണെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിദേശ രാജ്യങ്ങളില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പെന്ഷന്, തൊഴില്‍, പുനഃരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹനീഫ താന്നിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു പാറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ജോസ് കൊടുന്തറ, നാസര്‍ തോണ്ടമണ്ണില്‍, അഡ്വ. ഷെബിര്‍ അമ്മദ്, ബിജു മലയയില്‍, സാം പി ഏബ്രഹാം, ബിനു തോമസ്, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.