കാരംകോട് ശീമാട്ടി ഭാഗത്ത് കണ്ട പുള്ളിമാന്‍.
ചാത്തന്നൂര്‍: ജനവാസ മേഖലയില്‍ പുള്ളിമാനെത്തിയത് കൗതുകമായി. കാരംകോട് ശീമാട്ടി ഭാഗത്ത് ഇന്നലെ പുലർ ച്ചെയാണ് പുള്ളിമാനെ കണ്ടത്.
ഒറ്റ തിരിഞ്ഞ ഒരെണ്ണത്തെയാണ് കണ്ടത്. മാനിന്റെ സാന്നിധ്യം ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. മാനിനെ വേട്ടയാടാന്‍ മറ്റേതെങ്കിലും മൃഗമെത്തുമോയെന്നാണ് ആശങ്ക.
നായകളുടെ നിര്‍ത്താതെയുള്ള ബഹളം കേട്ടുണര്‍ന്ന നാട്ടുകാര്‍ കണ്ടത് നായകളില്‍നിന്നു രക്ഷപ്പെടാനായി ഓടുന്ന പുള്ളിമാനെയാണ്. ദേശീയപാതയോട് ചേര്‍ന്ന ശീമാട്ടി-മരക്കുളം റോഡിലൂടെയാണ് ഇത് ഓടിയത്.
നാട്ടുകാര്‍ക്ക് അധികദൂരം ഇതിനെ പിന്തുടരാന് കഴിഞ്ഞില്ല. ശീമാട്ടി ജംഗ്ഷനും മരക്കുളം റോഡും നിബിഡമായ ജനവാസ കേന്ദ്രമാണ്.
ഇവിടെ എങ്ങനെ പുള്ളിമാന്‍ എത്തപ്പെട്ടുവെന്നത് നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നു.