മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികളും അധ്യാപകരും
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന മികച്ച വിദ്യാലയ പുരസ്കാരത്തിൽ രണ്ടാംസ്ഥാനം കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിന്. ഈ വര്‍ഷം മുതലാണ് സര്‍ക്കാര്‍ 100 ദിനകർമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കുന്ന ശ്രേഷ്ഠ വിദ്യാലയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സെക്കന്‍ഡറി വിഭാഗത്തിലാണ് മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് നേട്ടം കൈവരിച്ചത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെയിന്, സിസ്റ്റര്‍ ഷെര്‍ലിന്‍, അധ്യാപകരായ എല്‍സമ്മ, സൂസന്, ബിന്ദുമോള്‍ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews Mount Carmel