x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ച​ന​ത്തി​ലൂ​ടെ ദൈ​വി​ക​പ്ര​കാ​ശ​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്ക​ണം: മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ

വെബ് ഡെസ്ക്
Published: September 1, 2026 11:06 PM IST | Updated: September 1, 2026 11:06 PM IST

എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ദി​നം കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: വ​ച​ന​ത്തി​ലൂ​ടെ ദൈ​വി​ക​പ്ര​കാ​ശ​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ത​ട​ത്തി​ൽ.

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ വിശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വം ന​ൽ​കു​ന്ന കൃ​പ സ്വീ​ക​രി​ക്കാ​നും അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് ഇ​ര​ട്ടി​യാ​യി സ​മ്മാ​നി​ക്കാ​നും വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം. ദൈ​വി​ക​പ​ദ്ധ​തി​ക​ളോ​ട് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നെ​പ്പോ​ലെ പ്ര​തി​ക​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ വി​കാ​രി ജന​റാ​ൾ ഓ​ർ​മി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up