കൊട്ടിയം: കിഴവൂരുള്ള കുരിശടിയിലും ചാപ്പലിലും അതിക്രമിച്ചു കയറി ജനലും വാതിലുകളും തകര്‍ത്ത യുവാവിനെ കൊട്ടിയം പൊലിസ് അറസ്റ്റ് ചെയ്തു.
തൃക്കോവില്‍വട്ടം ഇഎസ്ഐ ജംഗ്ഷന് സ്വദേശി ശരത്തിനെയാണ്(30) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ മുഖത്തല കിഴവൂര്‍, സെന്റ് ജോസഫ് ചാപ്പലിലും കുരിശടിയിലും അക്രമം നടത്തിയത്.
ശരത്ത് മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കുരിശടിയിലെ ജനലുകളും വാതിലുകളും തകര്‍ത്തു.
ചാപ്പലിന്റെ രണ്ട് കഥകളും ചവിട്ടി പൊളിക്കുകയും ചെയ്തു അകത്തുകയറി അകത്തുണ്ടായിരുന്ന കസേരകളും മറ്റും അടിച്ച് തകര്‍ത്തു.
ശബ്ദം കേട്ട പ്രദേശവാസികള്‍ കൊട്ടിയം പൊ ലിസിനെ വിവരം അറിയിക്കുകയായിരുന്നു.
ശരത്തിനെ തടഞ്ഞുവെച്ച പ്രദേശവാസികള്‍ പൊലിസ് എത്തിയപ്പോള്‍ പ്രതിയെ കൈമാറി. അള്‍ത്താരയിലും ഇയാള്‍ കേടുപാടുണ്ടാക്കി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags : Nattuvishesham Districtnews Deepikanews Youth arrested