പുതുക്കോട് ജിഎഎൽപി സ്കൂൾ പിടിഎ ജനറൽബോഡി യോഗം
വടക്കഞ്ചേരി: പുതുക്കോട് ജിഎഎൽപി സ്കൂൾ പിടിഎ ജനറൽബോഡി യോഗവും രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പത്മപ്രവീഷ് അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി എസ്ഐ ഉണ്ണി ക്ലാസിനു നേതൃത്വം നൽകി. പുതുക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ സുരേഷ് വേലായുധൻ, പ്രധാന അധ്യാപകൻ പി.എസ്. മീരാൻഷാ, സ്റ്റാഫ് സെക്രട്ടറി സി.ജി. ചിത്ര പ്രസംഗിച്ചു. എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ഭാരവാഹികളായി ശരണ്യ സുധാകരൻ- പ്രസിഡന്റ്, ഷംല - വൈസ് പ്രസിഡന്റ്, രേഷ്മ - എംപിടിഎ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.