x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു


Published: June 8, 2026 06:03 AM IST | Updated: June 8, 2026 06:03 AM IST

മ​റ​യൂ​ർ: പാ​ത കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച് 62 വ​യ​സുള്ള ഗോ​ത്ര​വ​യോ​ധി​ക​ൻ മ​രി​ച്ചു. മ​റ​യൂ​ർ ഇ​ന്ദി​രാന​ഗ​ർ പു​ന​ര​ധി​വാ​സ കോ​ള​നി സ്വ​ദേ​ശി രാ​ജു മൊ​ട്ട​യ​ൻ ആ​ണ് മ​രി​ച്ച​ത്.

മ​റ​യൂ​ർ-​കാ​ന്ത​ല്ലൂ​ർ റോ​ഡി​ലെ പ​ട്ടം കോ​ള​നി ഭാ​ഗ​ത്ത് ഇന്നലെ വൈ​കുന്നേരം 4.30നാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ദി​രാന​ഗ​റി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന രാ​ജു മൊ​ട്ട​യ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റാ​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ അമിതവേഗത്തിലെത്തിയ ബൈ​ക്ക് ഇ​ടി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റ രാജു മൊട്ടയനെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.മൃ​ത​ദേ​ഹം മ​റ​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം നടത്തി മൃതദേഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​റ​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.ഭാ​ര്യ: പാ​പ്പാ​ത്തി. മ​ക്ക​ൾ: ശ​ക്തി വേ​ൽ, സെ​ൽ​വ​റാ​ണി. മ​രു​മ​ക്ക​ൾ: പ്രി​യ, മ​നോ​ജ്.

Tags : Elderly man dies after being hit

Recent News

Corehub Up