x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​വൈ​സി പു​തു​ക്കാ​നാ​യി​ല്ല;ചി​കി​ത്സ​യ്ക്കു പ​ണ​മി​ല്ലാ​തെ വൃ​ദ്ധ​ൻ മ​രി​ച്ചു


Published: July 9, 2026 06:40 AM IST | Updated: July 9, 2026 06:40 AM IST

റാ​​​​ഞ്ചി: ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ പ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടും കെ​​​​വൈ​​​​സി പു​​​​തു​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ​​​​വ​​​​ന്ന​​​​തോ​​​​ടെ ചി​​​​കി​​​​ത്സ ല​​​ഭി​​​ക്കാ​​​​തെ വ​​​​യോ​​​​ധി​​​​ക​​​​ൻ മ​​​​രി​​​​ച്ചു. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഗ​​​​ർ​​​​വാ ജി​​​​ല്ല​​​​യി​​​​ലു​​​​ള്ള ബ​​​​ർ​​​​ഗ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ര​​​​ത്ത​​​​ൻ ല​​​​ക്ര (75) യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഗ്രാ​​​​മീ​​​​ൺ ബാ​​​​ങ്കി​​​​ന്‍റെ ബ​​​​ർ​​​​ഗ​​​​ഡ് ശാ​​​​ഖ​​​​യ്ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. കെ​​​​വൈ​​​​സി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ബാ​​​​ങ്ക് മാ​​​​നേ​​​​ജ​​​​ർ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു മാ​​​​സ​​​​മാ​​​​യി ര​​​​ത്ത​​​​നെ നി​​​​ര​​​​ന്ത​​​​രം ബാ​​​​ങ്കി​​​​ലേ​​​​ക്ക് ന​​​​ട​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ ര​​​​ത്ത​​​​ൻ ല​​​​ക്ര​​​​യെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ ബാ​​​​ങ്കി​​​​ലെ​​​​ത്തി​​​​ച്ച് നേ​​​​രി​​​​ട്ടു വ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും മാ​​​​നേ​​​​ജ​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നും ത​​​ങ്ങ​​​ളെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​ക്കൊ​​​​ണ്ട് ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കി​​​​വി​​​​ട്ട​​​​താ​​​​യും മ​​​​രു​​​​മ​​​​ക​​​​ൾ ഫൂ​​​​ൽ​​​​മ​​​​ണി ല​​​​ക്ര പ​​​​റ​​​​ഞ്ഞു

വ​​​​യോ​​​​ധി​​​​ക​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​കോ​​​​പി​​​​ത​​​​രാ​​​​യ ബ​​​​ന്ധു​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും ചേ​​​​ർ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം ബാ​​​​ങ്കി​​​​ന്‍റെ ക​​​​വാ​​​​ട​​​​ത്തി​​​​ൽ വ​​​​ച്ച് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.
സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ച​​​​തോ​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഗ​​​​ർ​​​​വാ ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​ർ​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ കെ​​​​വൈ​​​​സി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും പി​​​​ന്നീ​​​​ട് പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ആ​​​​രും എ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ വാ​​​​ദം.

Tags : Elderly man dies without funds treatment

Recent News

Corehub Up