പ്രധാനമന്ത്രി മോദി
വഡോദര: പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്നു മോദി പറഞ്ഞു. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ മൂന്നു പ്രധാന സെക്ഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ജ് പരിപാടിയെയാണ് മോദി നുണകളുടെ മുഴക്കം (ഛൂട്ട് കി ഗൂഞ്ജ്) എന്നു പരിഹസിച്ചത്.
നവി മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തെ ഉത്തർപ്രദേശിലെ ദാദ്രിയുമായി ബന്ധിപ്പിക്കുന്നതാണ് ഫ്രൈറ്റ് കോറിഡോർ. തന്റെ ഭരണകാലത്ത് ദ്രുതഗതിയിലുള്ള വികസനമുണ്ടായെന്നു മോദി ചൂണ്ടിക്കാട്ടി.
2014നുശേഷം ഇന്ത്യ 50,000 ആധുനിക റെയിൽകോച്ചുകൾ നിർമിച്ചു. മുന്പു ഭരിച്ചവർ പത്തു വർഷത്തിനിടെ 50,000 ടോയ്ലറ്റ് പോലും നിർമിച്ചില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യ റെയിൽവേ കോച്ചുകളുടെയും മെട്രോ കോച്ചുകളുടെയും ലോക്കോമോട്ടീവുകളുടെയും ഏറ്റവും വലിയ നിർമാതാക്കളായി മാറി.
നേരത്തേ 100 കിലോമീറ്റർ യാത്രയ്ക്ക് ആറര മണിക്കൂർ വേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ അരമണിക്കൂറിൽ താഴെ മതി. 30 മണിക്കൂർ ട്രക്ക് യാത്രയ്ക്ക് ഇപ്പോൾ 10-12 മണിക്കൂർ മതി. ഇടനാഴികൾ ഇന്ധന ഉപയോഗം കുറച്ചു. ചരക്കുകടത്തിനു ചെലവു കുറഞ്ഞു. സമയലാഭവും അതോടൊപ്പം പരിസ്ഥിതിക്കു ഗുണകരമാകുന്ന സ്ഥിതിയുണ്ടായി.
ചരക്ക് ഇടനാഴികൾവഴി കിഴക്കൻ ഇന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും കർഷകർക്ക് പൂക്കളും പച്ചക്കറികളും ഫലവർഗങ്ങളും വേഗത്തിൽ വിപണിയിലെത്തിക്കാനാകുന്നു’’.-മോദി പറഞ്ഞു.ഇന്നലെ 35,200 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews Prime Minister Modi says truth