ചൂട്
തിരുവനന്തപുരം: അതിശക്തമായ ചൂടിൽ സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും. താപനില സാധാരണയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു കാലാവസ്ഥ ാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നുനിൽക്കുന്നതിനാൽ യഥാർഥ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ദുർബലമായതും ചൂട് കടുക്കാൻ ഇടയാക്കി. എന്നാൽ ഈ ചൂടിന് ഉഷ്ണതരംഗവുമായി ബന്ധമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പുനലൂരിൽ ഇന്നലെ 36.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. സാധാരണ നിലയിലുള്ള ചൂടിനേക്കാൾ നാലു ഡിഗ്രി സെൽഷ്യസിലധികം ചൂടാണിത്.
കോട്ടയത്ത് 35.2 ഡിഗ്രിയും പാലക്കാട്ട് 34.2 ഡിഗ്രിയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.
Tags : Deepika DeepikaNewspaper BreakingNews Scorching heat today too