രാഹുൽ ഗാന്ധി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചുള്ള കേസിലെ സമൻസ് റദ്ദാക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി.
കേസിൽ മജിസ്ട്രേറ്റ് കോടതി സമൻസ് റദ്ദാക്കണമെന്ന ലോക്സഭാ പ്രതിപക്ഷനേതാവിന്റെ ആവശ്യമാണു ജസ്റ്റീസ് എന്‍.ആര്. ബോര്‍ക്കർ നിരാകരിച്ചത്.
അതേസമയം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് രാഹുലിന് ആറാഴ്ചത്തെ ഇളവ് കോടതി ഹൈക്കോടതി അനുവദിച്ചു. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനും സമയം നല്‍കിയിട്ടുണ്ട്.മോദിയെ കൊള്ളക്കാരുടെ നേതാവെന്നു രാഹുൽ വിശേഷിപ്പിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് മഹേഷ് ശ്രീശ്രീമാൾ നൽകിയ പരാതിയാണ് നിയമപോരാട്ടത്തിനു വഴിതുറന്നത്.
Tags : Deepika DeepikaNewspaper BreakingNews Remark against Modi summons rejected