x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധഗോ​പു​ര​മാ​യി ഈ​ഫ​ൽ; ഹി​ന്ദുസം​ഘ​ട​നയുടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​യി​ത്തം

വേൾഡ് ഡെസ്ക്
Published: September 9, 2026 05:43 AM IST | Updated: September 9, 2026 05:43 AM IST

ഈ​ഫ​ൽ ട​​​​​വ​​​​​ർ

പാ​​​​​രീ​​​​​സ്: ഹി​​​​​ന്ദു​​​സം​​​​​ഘ​​​​​ട​​​​​നാ​​ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നി​​​​​ടെ വ​​​​​നി​​​​​താ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് പാ​​​​​രീ​​​​​സി​​​​​ലെ പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ഈ​​​​​ഫ​​​​​ൽ ട​​​​​വ​​​​​റി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ പ​​​​​ണി​​​​​മു​​​​​ട​​​​​ക്കി. ഇ​​​​​തോ​​​​​ടെ ലോ​​​ക​​​പ്ര​​​​​ശ​​​​​സ്ത വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര കേ​​​​​ന്ദ്ര​​​​​മാ​​​​​യ ഈ​​​​​ഫ​​​​​ൽ ട​​​​​വ​​​​​ർ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച അ​​​​​ട​​​​​ച്ചി​​​​​ട്ടു.

ശ​​​​​നി​​​​​യാ​​​​​ഴ്ച ബി​​​​​എ​​​​​പി​​​​​എ​​​​​സുമായി (ബൊ​​​​​ച​​​​​സ​​​​​ൻ​​​​​വാ​​​​​സി അ​​​​​ക്ഷ​​​​​ർ പു​​​​​രു​​​​​ഷോ​​​​​ത്തം സ്വാ​​​​​മി​​​​​നാ​​​​​രാ​​​​​യ​​​​​ൺ സ​​​​​ൻ​​​​​സ്ത​​​​​) ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട നൂ​​​റോ​​​ളം പേ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘം ​​ഈ​​​​​ഫ​​​​​ൽ ട​​​​​വ​​​​​ർ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​താ​​​​​ണ് വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. ബി​​​​​എ​​​​​പി​​​​​എ​​​​​സ് സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​വേ​​​​​ള​​​​​യി​​​​​ൽ സ്ത്രീ​​​​​ക​​​​​ൾ കാ​​​​​ഴ്ച​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട​​​​​രു​​​​​തെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വ​​​​​നി​​​​​താ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം.

വ​​​​​നി​​​​​താ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രോ​​​​​ട് അ​​​​​വ​​​​​രു​​​​​ടെ ജോ​​​​​ലിസ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​റി​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടെ​​​​​ന്നും പ​​​​​ക​​​​​രം പു​​​​​രു​​​​​ഷ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ നി​​​​​യോ​​​​​ഗി​​​​​ച്ചെ​​​​​ന്നു​​​​​മാ​​​​​ണു യൂ​​​​​ണി​​​​​യ​​​​​ൻ പ്ര​​​​​തി​​​​​നി​​​​​ധി ഡ​​​​​യാ​​​​​ൻ ദ​​​​​വോ​​​​​യി​​​​​ൻ ഫ്ര​​​​​ഞ്ച് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടു പ​​​​​റ​​​​​ഞ്ഞ​​​​​ത്. ലിം​​​​​ഗവി​​​​​വേ​​​​​ച​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് സി​​​​​ജി​​​​​ടി ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​ൻ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

സ്ത്രീ​​​​​ക​​​​​ളെ മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നു ബി​​​​​എ​​​​​പി​​​​​എ​​​​​സ് പ്ര​​​​​തി​​​​​നി​​​​​ധിസം​​​​​ഘം അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യും എ​​​​​ന്നാ​​​​​ൽ, ഇ​​​​​ത് അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും ഈ​​​​​ഫ​​​​​ൽ ട​​​​​വ​​​​​റി​​​​​ന്‍റെ ന​​​​​ട​​​​​ത്തി​​​​​പ്പു ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ എസ്ഇടിഇ സ​​​​​മ്മ​​​​​തി​​​​​ച്ചു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ പ്ര​​​​​തി​​​​​ഷേ​​​​​ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. ചൊ​​​​​വ്വാ​​​​​ഴ്ച ഈ​​​​​ഫ​​​​​ൽ തു​​​​​റ​​​​​ന്നു. വിവാദത്തിൽ ബി​​​​​എ​​​​​പി​​​​​എ​​​​​സ് ഖേദം പ്രകടിപ്പിച്ചിരുന്നു.

പാ​​​​​രീ​​​​​സ് മേ​​​​​യ​​​​​ർ ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ ഗ്രി​​​​​ഗ​​​​​റി​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തെ അ​​​​​നു​​​​​കൂ​​​​​ലി​​​​​ച്ചു. ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം ന്യാ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​റി​​​​​യി​​​​​ച്ചു. “ഇ​​​​​ത്ത​​​​​രം സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. ‌‌ലിം​​​​​ഗ​​​​​ഭേ​​​​​ദ​​​​​മി​​​​​ല്ലാ​​​​​തെ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യി സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ഇ​​​​​ട​​​​​മാ​​​​​ണ് ഈ​​​​​ഫ​​​​​ൽ ട​​​​​വ​​​​​ർ. സ്ത്രീ-​​​​​പു​​​​​രു​​​​​ഷ സ​​​​​മ​​​​​ത്വം ച​​​​​രി​​​​​ത്ര​​​​​സ്മാ​​​​​ര​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ ചു​​​​​വ​​​​​ട്ടി​​​​​ലോ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലോ ഇ​​​​​ല്ലാ​​​​​താ​​​​​കാ​​​​​ൻ പാ​​​​​ടി​​​​​ല്ല. അ​​​​​ത് എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മാ​​​​​ക്ക​​​​​ണം” ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ ഗ്രി​​​​​ഗ​​​​​റി​​​ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ആ​​​​​ദ്യ​​​​​ത്തെ ബി​​​​​എ​​​​​പി​​​​​എ​​​​​സ് ക്ഷേ​​​​​ത്രം പാ​​​​​രീ​​​​​സി​​നു സ​​​​​മീ​​​​​പം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തി​​​​​രു​​​​​ന്നു. ച​​​​​ട​​​​​ങ്ങി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ഓൺലൈനായി പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചാ​​​​​ണ് ബി​​​​​എ​​​​​പി​​​​​എ​​​​​സ് സം​​​​​ഘം ഫ്രാ​​​​​ൻ​​​​​സി​​​​​ൽ പ​​​​​ര്യ​​​​​ട​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. സ്ത്രീ​​​​​ക​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത് ഫ്രാ​​​​​ൻ​​​​​സ് ഒ​​​​​രി​​​​​ക്ക​​​​​ലും അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് തീ​​​​​വ്ര​​​​​വ​​​​​ല​​​​​തു​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് മ​​​​​റീ​​​​​ൻ ലെ ​​​​​പെ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ഫ്രാ​​​​​ൻ​​​​​സി​​​​​ൽ ഞ​​​​​ങ്ങ​​​​​ൾ സ്ത്രീ​​​​​ക​​​​​ളോ​​​​​ട് പി​​​​​ന്നി​​​​​ലേ​​​​​ക്കു മാ​​​​​റി​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടാ​​​​​റി​​​​​ല്ലെ​​​​​ന്ന് സ​​​​​ഹ​​​​​മ​​​​​ന്ത്രി ഔ​​​​​റോ​​​​​ർ ബെ​​​​​ർ​​​​​ഷെ​​​​​യും പ​​​​​റ‍​ഞ്ഞു. ഫ്രാ​​​​​ൻ​​​​​സി​​​​​ൽ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ പൂ​​​​​ർ​​​​​ണ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മു​​​​​ണ്ടെ​​​​​ന്നും അ​​​​​തി​​​​​ൽ ആ​​​​​രോ​​​​​ടും ഒ​​​​​രു​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​മു​​​​​ള്ള വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യ്ക്കും ത​​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നും ഫ്ര​​​​​ഞ്ച് നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​സം​​​​​ബ്ലി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് യാ​​​​​യേ​​​​​ൽ ബ്രോ​​​​​ൺ-​​​​​പി​​​​​വെ​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Tags : Deepika DeepikaNewspaper BreakingNews Eiffel Tower becomes a site of protest

Recent News

Corehub Up