x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ത​ക​രാ​ർ: യു​കെ​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

വെബ്ഡെസ്ക്
Published: September 9, 2026 05:19 AM IST | Updated: September 9, 2026 05:19 AM IST

വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ

ല​​ണ്ട​​ൻ: എ​​യ​​ർ ട്രാ​​ഫി​​ക് ക​​ൺ​​ട്രോ​​ൾ സം​​വി​​ധാ​​ന​​ത്തി​​ലു​​ണ്ടാ​​യ സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റി​​നെ​​ത്തു​​ട​​ർ​​ന്ന് യു​​കെ​​യി​​ലെ വി​​വി​​ധ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ വ്യാ​​പ​​ക​​മാ​​യി വൈ​​കു​​ക​​യും റ​​ദ്ദാ​​ക്കു​​ക​​യും ചെ​​യ്തു. 

നാ​​ഷ​​ണ​​ൽ എ​​യ​​ർ ട്രാ​​ഫി​​ക് സ​​ർ​​വീ​​സ​​സി​​ന്‍റെ ഫ്ലൈ​​റ്റ് പ്രോ​​സ​​സിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​ലു​​ണ്ടാ​​യ ത​​ക​​രാ​​റാ​​ണ് പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം. സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ച് സ​​ർ​​വീ​​സു​​ക​​ൾ സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​കാ​​ൻ സ​​മ​​യ​​മെ​​ടു​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ഫ്ലൈ​​റ്റ്റാ​​ഡാ​​ർ24 ന​​ൽ​​കു​​ന്ന വി​​വ​​ര​​ങ്ങ​​ള​​നു​​സ​​രി​​ച്ച് ഇ​​രു​​നൂ​​റോ​​ളം സ​​ർ​​വീ​​സു​​ക​​ൾ ഇ​​തി​​നോ​​ട​​കം റ​​ദ്ദാ​​ക്കി​​ക്ക​​ഴി​​ഞ്ഞു.

അ​​തേ​​സ​​മ​​യം, സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും അ​​തു പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും യു​​കെ ഗ​​താ​​ഗ​​ത സെ​​ക്ര​​ട്ട​​റി ഹൈ​​ഡി അ​​ല​​ക്സാ​​ണ്ട​​ർ എ​​ക്സി​​ൽ കു​​റി​​ച്ചു. സ​​ർ​​വീ​​സു​​ക​​ൾ ത​​ട​​സ​​പ്പെ​​ട്ട​​തോ​​ടെ വി​​വി​​ധ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു യാ​​ത്ര​​ക്കാ​​രാ​​ണ് ദു​​രി​​ത​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.

Tags : Deepika DeepikaNewspaper BreakingNews Air Traffic Control Failure

Recent News

Corehub Up