ടെല്‍ അവീവ്: ജറൂസലെമിലെ യുകെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഇസ്രയേല്‍. വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 12 യുകെ എംപിമാര്‍ രാജ്യത്തു പ്രവേശിക്കുന്നത് ഇസ്രയേല്‍ വിലക്കി. വെസ്റ്റ് ബാങ്കിലെ ഇസ്രേലി കുടിയേറ്റക്കാരുടെ ഉത്പന്നങ്ങള്‍ക്ക് യുകെ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.
വെസ്റ്റ് ബാങ്കില്‍ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിനു നേരേ ഇസ്രേലി സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പാര്‍ലമെന്റില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്കെതിരേ 11 രാജ്യങ്ങൾകൂടി ഉപരോധം പ്രഖ്യാപിച്ചു.
ഫ്രാന്‍സ്, കാനഡ, സ്പെയിന്, പോളണ്ട്, കാനഡ, ഡെൻമാർക്ക്, അയർലൻഡ്, സ്വീഡൻ, പോർച്ചുഗൽ, ഐസ്ലാൻഡ്, നോർവേ എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 1200 വീടുകള്‍കൂടി നിര്‍മിക്കാനൊരുങ്ങുകയാണ് ഇസ്രയേല്‍. ഇവിടെ പലസ്തീനികള്‍ക്കു നേര്‍ക്ക് ആക്രമണം വര്‍ധിച്ചിരിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews Israel to close UK consulate