x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ​ന്‍ ഡ്രീം​സ്; 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് ഇ​നി 10 ദി​നം മാ​ത്രം

വെബ്ഡെസ്ക്
Published: September 9, 2026 04:34 AM IST | Updated: September 9, 2026 04:34 AM IST

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഇ​നി​യു​ള്ള​ത് വെ​റും 10 ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്രം. 2026 ഏ​ഷ്യാ​ഡ് 19 മു​ത​ല്‍ ഒ​ക്‌ടോ​ബ​ര്‍ നാ​ലു​വ​രെ ജ​പ്പാ​നി​ലെ ഏ​ച്ചി-​ന​ഗോ​യ ന​ഗ​ര​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റും. 2022ല്‍ ​ചൈ​ന​യി​ലെ ഗ്വാ​ങ്ഷു​വി​ല്‍ ഇ​ന്ത്യ 107 (പി​ന്നീ​ട് 106 ആ​യി ചു​രു​ങ്ങി) മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. നാ​ലു വ​ര്‍​ഷ​ത്തി​നി​പ്പു​റം ഇ​ന്ത്യ​യു​ടെ ഏ​ഷ്യ​ന്‍ മെ​ഡ​ല്‍ ഡ്രീം​സ് വീ​ണ്ടും മൂ​ന്ന​ക്കം ക​ട​ന്നു കു​തി​ക്കു​മോ..?

ഹ്വാ​ങ്ഷു​വി​ല്‍ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ സൂ​പ്പ​ര്‍ താ​രം നീ​ര​ജ് ചോ​പ്ര അ​ട​ക്ക​മു​ള്ള ചി​ല​ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. എ​ങ്കി​ലും പു​തു​താ​ര​ങ്ങ​ള്‍ മെ​ഡ​ല്‍ വാ​രി​ക്കൂ​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ കാ​യി​കരം​ഗം. 2022ല്‍ ​ആ​ണ് ഇ​ന്ത്യ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ സെ​ഞ്ചു​റി തി​ക​ച്ച​ത്. 28 സ്വ​ര്‍​ണം, 38 വെ​ള്ളി, 41 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 107 മെ​ഡ​ല്‍ ഇ​ന്ത്യ നേ​ടി. നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ ബോ​ക്‌​സ​ര്‍ പ്ര​വീ​ണ്‍ ഹൂ​ഡ​യു​ടെ വെ​ങ്ക​ലം റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ എ​ണ്ണം 106ലേ​ക്കു ചു​രു​ങ്ങി.

ഏ​ച്ചി-​ന​ഗോ​യ

മെ​ഡ​ല്‍ സെ​ഞ്ചു​റി എ​ന്ന ഇ​ന്ത്യ​ന്‍ സ്വ​പ്‌​ന​വു​മാ​യി 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് അ​ണി​നി​ര​ക്കു​ന്ന​ത് 503 അം​ഗ ജം​ബോ സം​ഘം. 265 പു​രു​ഷ​ന്മാ​രും 227 വ​നി​ത​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ 503 അം​ഗ​പ​ട്ടി​ക. ഹ്വാ​ങ്ഷു​വി​ല്‍ 661 താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.

79 അം​ഗ​ങ്ങ​ളു​ള്ള അ​ത്‌​ല​റ്റി​ക്‌​സി​ലാ​ണ് ഇ​ന്ത്യ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ താ​ര​ങ്ങ​ളു​ള്ള​ത്. അ​ത്‌​ല​റ്റി​ക്‌​സ് സം​ഘ​ത്തി​ല്‍ 10 മ​ല​യാ​ളി​ക​ളു​ണ്ട്.

ഷൂ​ട്ടിം​ഗ് ക​രു​ത്ത്

ഹ്വാ​ങ്ഷു​വി​ല്‍ ഇ​ന്ത്യ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍​നി​ന്നു സ്വ​ന്ത​മാ​ക്കി​യ​ത് 22 മെ​ഡ​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം (7) നേ​ടി​യ​തും ഷൂ​ട്ടിം​ഗി​ല്‍​നി​ന്നാ​യി​രു​ന്നു. ജ​പ്പാ​നി​ലും ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍​നി​ന്നു മെ​ഡ​ല്‍ മു​ഴ​ങ്ങു​ന്ന​തി​നാ​യാ​ണ് ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പ്. 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ര​ട്ട​മെ​ഡ​ല്‍ നേ​ടി​യ വ​നി​താ താ​രം മ​നു ഭാ​ക​റാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ സു​വ​ര്‍​ണ പ്ര​തീ​ക്ഷ​യി​ല്‍ മു​ന്നി​ലു​ള്ള​ത്. ഇ​ഷ സിം​ഗ്, സു​രു​ചി സിം​ഗ്, ഐ​ശ്വ​ര്യ പ്ര​താ​പ് സിം​ഗ് തോ​മ​ര്‍, അ​ന​ന്ദ് ജീ​ത് സിം​ഗ്, രു​ദ്രാ​ക്ഷ് പാ​ട്ടീ​ല്‍ തു​ട​ങ്ങി​യ​വ​രും ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​ണ്.

നീ​ര​ജ് ഇ​ല്ലാ​ത്ത അ​ത്‌​ല​റ്റി​ക്‌​സ്

2022 ഗ്വാ​ങ്ഷു​വി​ല്‍ പു​രു​ഷ ജാ​വ​ലി​ന്‍​ത്രോ​യി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ നീ​ര​ജ് ചോ​പ്ര​യു​ടെ അ​ഭാ​വം ഇ​ന്ത്യ​ക്കു ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് നീ​ര​ജ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. 2022ല്‍ ​ആ​റ് സ്വ​ര്‍​ണം അ​ട​ക്കം 29 മെ​ഡ​ല്‍ ഇ​ന്ത്യ അ​ത്‌​ല​റ്റി​ക്‌​സി​ല്‍​നി​ന്നു സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

പു​രു​ഷ വി​ഭാ​ഗം 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സ് താ​രം അ​വി​നാ​ഷ് സാ​ബ്‌​ലെ, ഷോ​ട്ട്പു​ട്ട് താ​രം ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗ് തോ​ര്‍, ഹ്ര​സ്വ​ദൂ​ര ഓ​ട്ട​ക്കാ​രി​യാ​യ പ​രു​ള്‍ ചൗ​ധ​രി, മ​ല​യാ​ളി ലോം​ഗ്ജം​പ് താ​ര​ങ്ങ​ളാ​യ മു​ര​ളി ശ്രീ​ശ​ങ്ക​ര്‍, ആ​ന്‍​സി സോ​ജ​ന്‍ എ​ന്നി​വ​രെ​ല്ലാം മെ​ഡ​ല്‍ നേ​ടു​ന്ന​തി​നാ​യാ​ണ് ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പ്.

അ​മ്പെ​യ്ത്ത് മു​ത​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​രെ

ഗ്വാ​ങ്ഷു​വി​ല്‍ അ​മ്പെ​യ്ത്തി​ലൂ​ടെ ഇ​ന്ത്യ അ​ഞ്ചു സ്വ​ര്‍​ണം അ​ട​ക്കം ഒ​മ്പ​തു മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2022ല്‍ ​മെ​ഡ​ല്‍ നേ​ടി​യ ഓ​ജ​സ് ദേ​വ​താ​ലെ, ജ്യോ​തി സു​രേ​ഖ വെ​ണ്ണം, അ​ദി​തി സ്വാ​മി തു​ട​ങ്ങി​യ​വ​ര്‍ ഇ​ത്ത​വ​ണ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ഇ​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. യോ​ഗ്യ​ത നേ​ടാ​ത്ത ദീ​പി​ക കു​മാ​രി, അ​താ​നു ദാ​സ് എ​ന്നി​വ​രു​ടെ അ​ഭാ​വ​വും ഇ​ന്ത്യ​യു​ടെ അ​മ്പെ​യ്ത്ത് സം​ഘ​ത്തി​ന്‍റെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യ്ക്കു ക്ഷീ​ണ​മാ​ണ്.

ബാ​ഡ്മി​ന്‍റ​ണി​ല്‍ സാ​ത്വി​ക്‌​സാ​യ് രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി പു​രു​ഷ ഡ​ബി​ള്‍​സ് സ​ഖ്യം നി​ല​വി​ലെ സ്വ​ര്‍​ണ ജേ​താ​ക്ക​ളാ​ണ്. ഇ​വ​ര്‍​ക്കൊ​പ്പം ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് വ​നി​താ ഡ​ബി​ള്‍​സ് സ​ഖ്യ​വും ഉ​റ​ച്ച മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ത​ന്നെ. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ ല​ക്ഷ്യ സെ​ന്‍, പി.​വി. സി​ന്ധു തു​ട​ങ്ങി​യ​വ​രും ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ്.

2022ല്‍ ​ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍​നി​ന്ന് ഇ​ന്ത്യ മൂ​ന്നു മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ന്‍ ബോ​ക്‌​സിം​ഗ് സം​ഘ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. മീ​രാ​ബാ​യ് ചാ​നു അ​ട​ങ്ങു​ന്ന ഭാ​രോ​ദ്വ​ഹ​ന സം​ഘ​ത്തി​ല്‍​നി​ന്നും മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ക്കാം. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ മീ​ര​ാബാ​യ് ചാ​നു​വി​ന് ഇ​തു​വ​രെ മെ​ഡ​ല്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ ജ്ഞാ​നേ​ശ്വ​രി യാ​ദ​വ്, സെ​റാം നി​രു​പ​മ ദേ​വി, ഹ​ര്‍​ജീ​ന്ദ​ര്‍ കൗ​ര്‍ എ​ന്നി​വ​രെ​ല്ലാം ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ട്.അ​മ​ന്‍ സെ​ഹ്‌​റാ​വ​ത്ത്, ആ​ന്‍റിം പം​ഗ​ല്‍ എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഗു​സ്തി​യി​ല്‍​നി​ന്നും ഇ​ന്ത്യ മെ​ഡ​ല്‍ സ്വ​പ്‌​നം​കാ​ണു​ന്നു.

ഉ​റ​ച്ച സ്വ​ര്‍​ണ​ങ്ങ​ള്‍

പു​രു​ഷ ഹോ​ക്കി, പു​രു​ഷ-​വ​നി​താ ക​ബ​ഡി, പു​രു​ഷ-​വ​നി​താ ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ ജേ​താ​ക്ക​ളാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. സ്വ​ര്‍​ണ​ത്തി​ല്‍​കു​റ​ഞ്ഞ ഒ​ന്നും ഈ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന​തും വാ​സ്ത​വം.
സ്‌​ക്വാ​ഷ്, ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ട​ക്ക​മു​ള്ള ഇ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തു​ന്ന മെ​ഡ​ലു​ക​ളും ഇ​ന്ത്യ​യു​ടെ മൂ​ന്ന​ക്ക സ്വ​പ്‌​ന​ത്തി​നു ക​രു​ത്തേ​കും. 2022ല്‍ ​ര​ണ്ടു സ്വ​ര്‍​ണം അ​ട​ക്കം സ്‌​ക്വാ​ഷി​ല്‍​നി​ന്ന് എ​ത്തി​യി​രു​ന്നു.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വർണത്തിന് 50 ലക്ഷം’

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ൽ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക് 50 ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നു കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. വെ​ള്ളി മെ​ഡ​ലി​ന് 30 ല​ക്ഷ​വും വെ​ങ്ക​ല​ത്തി​ന് 20 ല​ക്ഷ​വും ന​ല്‍​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന 30 മ​ല​യാ​ളി കാ​യി​ക താ​ര​ങ്ങ​ൾ​ക്കും മു​ന്‍​കൂ​റാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കും. വി​ജ​യി​ക​ളു​ടെ പ​രി​ശീ​ല​ക​ര്‍​ക്കും അ​ഞ്ചു മു​ത​ല്‍ ര​ണ്ടു​ല​ക്ഷം വ​രെ ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags : Sports SportsNews Highlights Only 10 days left 2026 Asian Games

Recent News

Corehub Up