x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭാ സ്പീക്കറെ അവഹേളിച്ചെന്ന കേസ്: രണ്ട് ബിആർഎസ് എംഎൽസിമാർ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: September 9, 2026 05:24 AM IST | Updated: September 9, 2026 05:24 AM IST

അറസ്റ്റിൽ

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ ഗ​​​ദ്ദം പ്ര​​​സാ​​​ദ് കു​​​മാ​​​റി​​​നെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ഭാ​​​ര​​​ത രാ​​​ഷ്‌​​​ട്ര സ​​​മി​​​തി(​​​ബി​​​ആ​​​ർ​​​എ​​​സ്) എം​​​എ​​​ൽ​​​സി​​​മാ​​​രാ​​​യ ര​​​ണ്ടു​​​പേ​​​രെ പൊലിസ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ടി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, എ​​​ൻ. ന​​​വീ​​​ൻ​​​കു​​​മാ​​​ർ റെ​​​ഡ്ഢി എ​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ഭാ​​​ര​​​തീ​​​യ ന്യാ​​​യ് സ​​​ൻ​​​ഹി​​​ത, പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റു​​​ടെ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി ഓ​​​ഫീ​​​സ​​​റാ​​​ണ് സൈ​​​ഫാ​​​ബാ​​​ദ് പൊലി​​​സി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് ക​​​യ​​​റാ​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ശ്ര​​​മം പൊലിസ് ത​​​ട​​​ഞ്ഞ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ദ​​​ളി​​​ത് നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രേ ഇ​​​രു​​​വ​​​രും വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണി​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി എ. ​​​രേ​​​വ​​​ന്ത് റെ​​​ഡ്ഢി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Case regarding Assembly Speaker

Recent News

Corehub Up