x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ന്‍ ആ​ര്‍​ജി​സി​ബി

ബി​​​​നു ജോ​​​​ര്‍​ജ്
Published: September 9, 2026 05:32 AM IST | Updated: September 9, 2026 05:32 AM IST

രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ബ​​​​യോ​​​​ടെ​​​​ക്‌​​​​നോ​​​​ള​​​​ജി

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത സ​​​​ര്‍​ക്കാ​​​​ര്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും ജ​​​​ന​​​​റ​​​​ല്‍-​​​​ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും രാ​​​​ജീ​​​​വ്ഗാ​​​​ന്ധി സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ (ആ​​​​ര്‍​ജി​​​​സി​​​​ബി) സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ അ​​​​ത്യാ​​​​ധു​​​​നി​​​​ക ലാ​​​​ബു​​​​ക​​​​ളും ഇ​​​​മേ​​​​ജിം​​​​ഗ് പ​​​​രി​​​​ശോ​​​​ധ​​​​നാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും സ്ഥാ​​​​പി​​​​ക്കു​​​​ന്നു.

രോ​​​​ഗി​​​​ക​​​​ള്‍​ക്കു കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ല്‍ മെ​​​​ച്ച​​​​പ്പെ​​​​ട്ട പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും സ്വ​​​​കാ​​​​ര്യ ലാ​​​​ബു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​മാ​​​​യി സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള സ​​​​ന്ന​​​​ദ്ധ​​​​ത രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ബ​​​​യോ​​​​ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തു​​​​പ്ര​​​​കാ​​​​രം പ്ര​​​​ധാ​​​​ന​​​​മാ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് (എം​​​​ആ​​​​ര്‍​ഐ സ്‌​​​​കാ​​​​നിം​​​​ഗ്), വ​​​​യ​​​​നാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് (എം​​​​ആ​​​​ര്‍​ഐ, സി​​​​ടി സ്‌​​​​കാ​​​​ന്‍, ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ക്‌​​​​സ്‌​​​​റേ, ക്ലി​​​​നി​​​​ക്ക​​​​ല്‍ ലാ​​​​ബ്, അ​​​​ഡ്വാ​​​​ന്‍​സ്ഡ് മോ​​​​ളി​​​​ക്യു​​​​ലാ​​​​ര്‍ ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക് ലാ​​​​ബ്), തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി (സി​​​​ടി സ്‌​​​​കാ​​​​ന്‍), പേ​​​​രൂ​​​​ര്‍​ക്ക​​​​ട മോ​​​​ഡ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി, കൊ​​​​ല്ലം ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി, ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി, കാ​​​​യം​​​​കു​​​​ളം സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി (സി​​​​ടി സ്‌​​​​കാ​​​​നും ക്ലി​​​​നി​​​​ക്ക​​​​ല്‍ ലാ​​​​ബും) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കാ​​​​ന്‍ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി.

സ്ഥ​​​​ലം​​​​മാ​​​​ത്രം സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​ക​​​​ണം

ലാ​​​​ബു​​​​ക​​​​ളും ഇ​​​​മേ​​​​ജിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ഒ​​​​രു​​​​ക്കാ​​​​നു​​​​ള്ള സ്ഥ​​​​ലം സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കും. ​​​​കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ വാ​​​​ട​​​​ക, വൈ​​​​ദ്യു​​​​തി, വെ​​​​ള്ളം, ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ്, ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി, ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​മ്പ​​​​ളം എ​​​​ന്നി​​​​വ ആ​​​​ര്‍​ജി​​​​സി​​​​ബി​​​ത​​​​ന്നെ വ​​​​ഹി​​​​ക്ക​​​​ണം. ഇ​​​​മേ​​​​ജിം​​​​ഗ്, ലാ​​​​ബ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 20 ശ​​​​ത​​​​മാ​​​​നം തു​​​​ക അ​​​​ത​​​​ത് ആ​​​​ശു​​​​പ​​​​ത്രി വി​​​​ക​​​​സ​​​​ന​​​സ​​​​മി​​​​തി​​​​ക​​​​ള്‍​ക്കു ന​​​​ല്‍​കും.

ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള രോ​​​​ഗി​​​​ക​​​​ള്‍​ക്കു മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കി​​​​യ ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള രോ​​​​ഗി​​​​ക​​​​ളു​​​​ടെ സാ​​​​മ്പി​​​​ളു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക. അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ല​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​ന​​​​ടി​​​​യും മ​​​​റ്റു റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​ക​​​​വും ല​​​​ഭ്യ​​​​മാ​​​​ക്കും. റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍, മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന​​​​വും ശ​​​​മ്പ​​​​ള​​​​വും ആ​​​​ര്‍​ജി​​​​സി​​​​ബി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വമാ​​​​യി​​​​രി​​​​ക്കും. 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ പ​​​​ദ്ധ​​​​തി നി​​​​ര​​​​ക്കി​​​​ലാ​​​​യി​​​​രി​​​​ക്കും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍. കെ​​​​എ​​​​എ​​​​സ്പി, മെ​​​​ഡി​​​​സെ​​​​പ് തു​​​​ട​​​​ങ്ങി​​​​യ സൗ​​​​ജ​​​​ന്യ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​വും ഇ​​​​വി​​​​ടെ ല​​​​ഭ്യ​​​​മാ​​​​കും.

അ​​​​ടി​​​​യ​​​​ന്ത​​​​ര ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്യു​​​​ന്ന നി​​​​ര്‍​ധ​​​​ന​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ള്‍​ക്കു ദി​​​​നം​​​​പ്ര​​​​തി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന കേ​​​​സു​​​​ക​​​​ളു​​​​ടെ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​രെ സൗ​​​​ജ​​​​ന്യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ല്‍​കാ​​​​നും വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews RGCB to set up modern facilities

Recent News

Corehub Up