x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ലി​ശ വൈ​കി; പ​തി​നൊ​ന്നു​കാ​രി​യെ ത​ട​ഞ്ഞു​വ​ച്ച് ബ്ലേ​ഡ് മാ​ഫി​യ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 9, 2026 05:30 AM IST | Updated: September 9, 2026 05:30 AM IST

പാ​​​ല​​​ക്കാ​​​ട്: ഒ​​​രു മാ​​​സ​​​ത്തെ പ​​​ലി​​​ശ അ​​​ട​​​യ്ക്കാ​​​ൻ വൈ​​​കി​​​യ​​​തി​​നു ബ്ലേ​​​ഡ് മാ​​​ഫി​​​യ സം​​​ഘം പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​ത്തി​​​ൽ 11 വ​​​യ​​​സു​​​കാ​​​രി​​​യെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച് പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി. നൂ​​​റ​​​ണി ചാ​​​യ​​​ക്ക​​​ര സ്ട്രീ​​​റ്റ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മു​​​പ്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​രി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ര​​​ണ്ടു ​പേ​​​രെ പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വ​​​ട​​​ക്ക​​​ന്ത​​​റ സ്വ​​​ദേ​​​ശി സു​​​ന്ദ​​​ർ​​​രാ​​​ജ​​​ൻ, ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​ണു പാ​​​ല​​​ക്കാ​​​ട് നോ​​​ർ​​​ത്ത് പൊ​​​ലി​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

5.50 ല​​​ക്ഷം രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​തി​​​ന്‍റെ ഒ​​​രു മാ​​​സ​​​ത്തെ പ​​​ലി​​​ശ മു​​​ട​​​ങ്ങി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് പ്ര​​​തി​​​ക​​​ൾ മ​​​ക​​​ളെ ബ​​​ന്ധു​​​വീ​​​ട്ടി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​രാ​​​തി. അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​വി​​​ലാ​​​ക്ക​​​ൽ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​ര​​​വു​​​മാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ വ​​​ട്ടിപ്പലി​​​ശ​​​യ്ക്കു പ​​​ണം ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വ് ല​​​ഭി​​​ച്ച​​​താ​​​യി പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

Tags :

Recent News

Corehub Up