x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ​യി​ൽ അ​ന്തി​മ​ തീ​രു​മാ​നമായില്ല;​ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

വെബ് ഡെസ്ക്
Published: September 9, 2026 05:17 AM IST | Updated: September 9, 2026 05:17 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദം തു​​​ട​​​രു​​​ന്നു. പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ​​​യും കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ പി​​​എം ശ്രീ ​​​വി​​​ഷ​​​യം ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു വ​​​ന്നി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​മൊ​​ന്നു​​മി​​​ല്ലെ​​​ന്നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.ഡ​​​ൽ​​​ഹി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലെ ച​​​ർ​​​ച്ച​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​ന്നും അ​​​റി​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വ​​​ന്ന ശേ​​​ഷം പി​​​എം ശ്രീ ​​​സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. പ​​​ല​​​വ​​​ട്ടം സ​​​മി​​​തി യോ​​​ഗം ചേ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.

പി​​​എം ശ്രീ​​​യി​​​ൽ നി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​മാ​​​റാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ​​ത​​​ന്നെ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഒ​​​പ്പു​​​വ​​​ച്ച പി​​​എം ശ്രീ​​യെ സി​​​പി​​​ഐ രൂ​​​ക്ഷ​​മാ​​യി എ​​തി​​ർ​​ത്ത​​തോ​​​ടെ ത​​​ത്കാ​​​ലം മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​യാ​​​യി​​​രു​​​ന്നു.

Tags : Pmshri Schools Education EducationPolicy SchoolEducation

Recent News

Corehub Up