പ്രതീകാത്മക ചിത്രം
കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വീഡിയോകളും അശ്ലീലരീതിയില്‍ മോര്‍ഫ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി സനീഷ്, ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ടെലിഗ്രാം ഗ്രൂപ്പില്‍ വില്പനയ്ക്കു വച്ചതായും അന്വേഷണസംഘം കണ്ടെത്തി.
പ്രതിയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധിച്ചതില്‍നിന്നാണ് അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്.
1500 പേരടങ്ങുന്ന ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയ പ്രതി തന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് 250 രൂപ നല്‍കുന്നവര്‍ക്ക് മോര്‍ഫിംഗ് വീഡിയോകളും ചിത്രങ്ങളും വില്പന നടത്തുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണു പൊലിസിന്റെ നീക്കം. കേസില്‍ ആദ്യം അറസ്റ്റിലായ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ശ്രീഹരിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. ഇയാള്‍ താമസിച്ചിരുന്ന കോളജ് ഹോസ്റ്റലില്‍ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി.
Tags : Morphing CyberCrime OnlineCrime DigitalCrime VideoMorphing