x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​പ​ക​ട​ങ്ങ​ൾ: ജി​ല്ലാത​ല​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 9, 2026 06:21 AM IST | Updated: September 9, 2026 06:21 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ള​​​ക്‌്ടറു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്ന് ദി​​​വ​​​സ​​​ത്തി​​​ന​​​കം പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ർ. ഓ​​​രോ ജി​​​ല്ല​​​യി​​​ലെ​​​യും ദേ​​​ശീ​​​യ​​​പാ​​​താ നി​​​ർ​​​മാ​​​ണ​​​വും സു​​​ര​​​ക്ഷ​​​യും വി​​​ല​​​യി​​​രു​​​ത്തി ക​​​മ്മി​​​റ്റി സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും.

തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, ആ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ടു​​​ത്തി​​​ടെ ഉ​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ൻ​​​എ​​​ച്ച്എ​​​ഐ അ​​​ധി​​​കൃ​​​ത​​​ർ, പൊ​​ലി​​​സ്, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്, ജി​​​ല്ലാ ക​​​ള​​​ക്‌‌ടർ​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം മ​​​ന്ത്രി വി​​​ളി​​​ച്ചുചേ​​​ർ​​​ത്തു. യോ​​​ഗ​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും ഉ​​​ട​​​ൻ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ൻ​​​എ​​​ച്ച്-66 ഉ​​​ൾ​​​പ്പടെ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​തും പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തു​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വാ​​​ണിം​​​ഗ് സൈ​​​നേ​​​ജ്, ബാ​​​രി​​​യ​​​ർ, ലൈ​​​റ്റിം​​​ഗ്, റി​​​ഫ്‌​​​ള​​​ക്ട​​​ർ എ​​​ന്നി​​​വ ഉ​​​ട​​​ൻ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. റോ​​​ഡി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ബ്ലാ​​​ക്ക് സ്‌​​​പോ​​​ട്ടു​​​ക​​​ളി​​​ൽ ഹ്ര​​​സ്വ​​​കാ​​​ല സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് പാ​​​ർ​​​ക്കിം​​​ഗ് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വേ ​​​സൈ​​​ഡ് അ​​​മെ​​​നി​​​റ്റീ​​​സ് പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കും. പ്ര​​​ധാ​​​ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് സ്‌​​​കൂ​​​ൾ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ, ഫു​​​ട് ഓ​​​വ​​​ർ ബ്രി​​​ഡ്ജു​​​ക​​​ൾ പ​​​ണി​​​യും. അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​നും തെ​​​റ്റാ​​​യ പാ​​​ർ​​​ക്കിം​​​ഗി​​​നു​​​മെ​​​തി​​​രെ നി​​​രീ​​​ക്ഷ​​​ണ​​​വും പ​​​രി​​​ശോ​​​ധ​​​ന​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. രാ​​​ത്രി​​​യി​​​ൽ പ്ര​​​ത്യേ​​​ക സ്പീ​​​ഡ് ചെ​​​ക്കു​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ന​​​ട​​​ത്തും.എ​​​ൻ​​​എ​​​ച്ച്എ​​​ഐ​​​യു​​​മാ​​​യും മ​​​റ്റ് വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യും ചേ​​​ർ​​​ന്ന് ജോ​​​യി​​​ന്‍റ് മോ​​​ണി​​​റ്റ​​​റി​​​ങ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Special Committee District Level

Recent News

Corehub Up