x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 വ​നി​താ ക​മ്മിഷ​ൻ പ​രി​പാ​ടി​യി​ൽ ഹി​ന്ദി മാ​ത്രം; കേ​ര​ള എം​എ​ൽ​എ​മാ​ർ ഇ​റ​ങ്ങി​പ്പോ​യി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 9, 2026 06:59 AM IST | Updated: September 9, 2026 06:59 AM IST

ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മിഷ​​​​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മിഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ ദേ​​​​ശീ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഭാ​​​​ഷാത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ​​​​നി​​​​താ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി. ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ൽ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് ഹി​​​​ന്ദി മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് വ​​​​നി​​​​താ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ച​​​​ട​​​​ങ്ങ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്.

രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​യി 390ലേ​​​​റെ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് ഹി​​​​ന്ദി മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. ഇ​​​​തു ചോ​​​​ദ്യംചെ​​​​യ്ത കേ​​​​ര​​​​ള​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളോ​​​​ട്, ‘ഹി​​​​ന്ദി അ​​​​റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ഠി​​​​പ്പി​​​​ച്ചു ത​​​​രാം’എ​​​​ന്ന് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽനി​​​​ന്നു​​​​ള്ള എം​​​​എ​​​​ൽ​​​​എ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ മ​​​​റ്റ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ​​​​ഭ​​​​യി​​​​ൽ ‘ജ​​​​യ്ശ്രീ റാം’, ‘ഭാ​​​​ര​​​​ത് മാ​​​​താ കീ ​​​​ജ​​​​യ്’തു​​​​ട​​​​ങ്ങി​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഡ​​​​ൽ​​​​ഹി കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ ആരോപിച്ചു.

പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ടു​​​​ത്തി​​​​ട്ടും ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മി ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ വി​​​​ജ​​​​യ ര​​​​ഹ​​​​ത്ക​​​​ർ ഇ​​​​ട​​​​പെ​​​​ടാ​​​​നോ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​നോ ത​​​​യാ​​​​റാ​​​​യി​​​​ല്ല. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ഒ​​​​രു മൊ​​​​ഡ്യൂ​​​​ൾ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ക​​​​മ്മി ഷ​​​​നു ക​​​​ഴി​​​​യാ​​​​തെ​​​​പോ​​​​യ​​​​ത് നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ഭാ​​​​ഷ​​​​യ​​​​ല്ല പ്ര​​​​ശ്ന​​​​മെ​​​​ന്നും വി​​​​വി​​​​ധ ഭാ​​​​ഷ​​​​ക​​​​ൾ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഒ​​​​രു​​​​പോ​​​​ലെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ സം​​​​ഘാ​​​​ട​​​​ക​​​​ർ​​​​ക്കു സാ​​​​ധി​​​​ക്കാ​​​​ത്ത​​​​താ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നും അ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ കെ.​​​​കെ. ര​​​​മ, ഉ​​​​മ തോ​​​​മ​​​​സ്, വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ, ഉ​​​​ഷ വി​​​​ജ​​​​യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​ൻ, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ബി​​​​ന്ദു കൃ​​​​ഷ്ണ, കെ.​​​​എ. തു​​​​ള​​​​സി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​വു​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.


മു​​​​ന്പും വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ഒ​​​​ഴി​​​​വാ​​​​ക്കി ഹി​​​​ന്ദി മാ​​​​ത്രം സം​​​​സാ​​​​രി​​​​ച്ച​​​​തി​​​​ന് വ​​​​നി​​​​താ ക​​​​മ്മി​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Hindi only at Women's Commission

Recent News

Corehub Up