പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. വെള്ളിയാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ ആരംഭിച്ചത്. ഇടിമിന്നലോടു കൂടിയ മഴ ശക്തി പ്രാപിച്ചതോടെ ഇന്ത്യ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞതും മോശം കാലാവസ്ഥയും കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകുകയും വ്യോമഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.
അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
Tags : Rain Flight Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs