x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി​യി​ലെ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ ഗാ​യ​ത്രി​ക്ക് ന​വ​നേ​തൃ​ത്വം

എൻആർഐ ഡെസ്ക്
Published: September 22, 2026 10:37 AM IST | Updated: September 22, 2026 10:37 AM IST

പി.എന്‍.സതീശനും പി.എന്‍.വെങ്കിടേശ്വരനും വ​ന്ദ​നയ്ക്ക് ഉപഹാരം നൽകുന്നു

ന്യൂ​ഡ​ല്‍​ഹി: ന്യൂ​ഡ​ല്‍​ഹി​യി​ലെ ഗാ​യ​ത്രി എ​ന്ന സ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ളും പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങ​ളും ന​ട​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: പി.​എ​ൻ. സ​തീ​ശ​ന്‍ - പ്ര​സി​ഡ​ന്‍റ്, പി.​എ​ൻ. വെ​ങ്കി​ടേ​ശ്വ​ര​ൻ പോ​റ്റി - സെ​ക്ര​ട്ട​റി, ആ​ര്യാ വാ​സു​ദേ​വ​ന്‍ - വെെ​സ് പ്ര​സി​ഡ​ന്‍റ്, ആ​ശ രാ​മ​ന്‍, കി​ര​ണ്‍ സൂ​ര്യ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ​അ​ഭി​രാം (ട്ര​ഷ​റ​ർ).

ഗാ​യ​ത്രി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ആ​നു​വ​ൽ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗും നോ​യി​ഡ അ​യ്യ​പ്പ ടെം​മ്പി​ളി​ലെ ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് ​ന​ട​ന്നു. ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ള സാ​മു​ദാ​യി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ പരിപാടിയിൽ ആ​ദ​രിച്ചു.

ഒ​പ്പം ഡ​ല്‍​ഹി​യി​ലെ വി​വി​ധ കേരള സ്കൂളുക​ളി​ല്‍ നി​ന്നും മ​ല​യാ​ള​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി​യ കു​ട്ടി​ക്ക് (പ്ര​ജി​ത്ത് - ആർകെ പുരം കേരള സ്കൂൾ) അ​ക​വൂ​ര്‍ നാ​രാ​യ​ണ​ന്‍ സ്മാ​ര​ക മ​ല​യാ​ള പ​ഠ​ന പു​ര​സ്‌​കാ​രം നൽകി.

ഗാ​യ​ത്രി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ല്‍ 10, 12 ക്ലാ​സു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള വി​നാ​യ​ക് മെമ്മോറിയൽ, വി​ഷ്ണു മെമ്മോറിയൽ അ​വാ​ര്‍​ഡു​ക​ളും കൊ​ടു​ത്തു.

ഓ​ണ​സ​ദ്യ​യോ​ടും ഒ​പ്പം കു​ട്ടി​ക​ളു​ടെ ക​ലാപ​രി​പാ​ടി​ക​ളോ​ടും കൂ​ടി വൈകുന്നേരം നാലോടെ ആ​ഘോ​ഷം പ​ര്യ​വ​സാ​നി​ച്ചു.

ത​ന്ത്രി​മു​ഖ്യ​ന്‍ മു​ണ്ട​ക്കൊ​ടി ഇ​ല്ല​ത്ത് ബ്ര​ഹ്‌​മ​ശ്രീ വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ സ്മ​ര​ണാ​ര്‍​ഥം ഗാ​യ​ത്രി കൂ​ട്ടാ​യ്മ ന​ല്കി വ​രു​ന്ന "ബ്ര​ഹ്‌​മ​ശ്രീ മു​ണ്ട​ക്കൊ​ടി ഇ​ല്ല​ത്ത് വി​ഷ്ണു ന​മ്പൂ​തി​രി സ്മാ​ര​ക പു​ര​സ്‌​കാ​രം' തൃ​ശൂര്‍ നാ​മം​ഗ​ല​ത്ത് മ​ന പ​ര​മേ​ശ്വ​ര​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ള്‍ വ​ന്ദ​ന ഏ​റ്റു​വാ​ങ്ങു​ന്നു.

ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന ഗാ​യ​ത്രി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ഈ ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്. കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും ആ​ണ് ആ​ദ​ര​വാ​യി ന​ൽകു​ന്ന​ത്.

ഗാ​യ​ത്രി അ​ധ്യ​ക്ഷ​ന്‍ ​പി.​എ​ന്‍.​ സ​തീ​ശ​നും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി ​പി.​എ​ന്‍.​ വെ​ങ്കി​ടേ​ശ്വ​ര​നും പ​രേ​ത​ന്‍റെ മ​ക​ന്‍ ​എം.വി. ​രാ​മ​ന്‍ ന​മ്പൂ​തി​രി​യു​ടെ സാ​ന്നി​ധ്യ-​ത്തി​ലാ​യി​രു​ന്നു ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ച​ത്.

Tags : Gayathri OfficeBearers NewLeadership Delhi

Recent News

Corehub Up