Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewLeadership

Middle East and Gulf

ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം

അ​ബു​ദാ​ബി: ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ഓ​ണാ​ഘോ​ഷ​വും അ​ൽ അ​ജ്ബാ​നി​ലെ ഫൈ​സി ഫാ​മി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കാ​യ​ലും​പ​ള്ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​സാ​ർ ക​ണ്ട​ന​കം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യും പി.​വി. ജാ​ഫ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ ര​ക്ഷാ​ധി​കാ​രി കെ.വി. ബ​ഷീ​ർ അ​വ​ത​രി​പ്പി​ച്ചു.

പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്), റ​ബി​ത രാ​ജേ​ഷ്, ഷാ​ജി ക​ണ്ട​ന​കം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഫൈ​സ​ൽ ചെ​റാ​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​ന​യ്, മു​സ്ത​ഫ ക​ണ്ട​ന​കം (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), ന​ജാ​ത്ത് (ട്ര​ഷ​റ​ർ), ജം​ഷീ​ർ ചു​ള്ളി​ക്ക​ൽ (ചീ​ഫ് കോ​ഓർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

ജ​ന​റ​ൽബോ​ഡി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ദ്യ​യോ​ടു കൂ​ടി ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ര് പ​ങ്കെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷ​ഹാ​ന ഷെ​റി​ൻ സ്വാ​ഗ​ത​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ജി ഷാ​ജി ക​ണ്ട​ന​കം ന​ന്ദി​യും പ​റ​ഞ്ഞു.

NRI

സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വനേ​തൃ​ത്വം

സാ​ൽ​ഫോ​ർ​ഡ്: സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി യു​ക്മ സാം​സ്‌​കാ​രി​ക വേ​ദി നാ​ഷ​ണ​ൽ ക​ൺ​വീ​ന​റും മു​ൻ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ് അ​ഞ്ചാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സൗ​മ്യ സാ​മി​നെ സെ​ക്ര​ട്ട​റി​യാ​യും ജോ​സ​ഫ് ജോ​ർ​ജി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. സോ​ണ സ്ക​റി​യ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. അ​നൂ​പ് തോ​മ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സോ​ഫി​യ ബി​ജു, ആ​ശ മാ​ത്യു, ലി​സ്മി തോ​മ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ബി​നു ജോ​സ​ഫും സേ​ഫ്‌​ഗാ​ർ​ഡിം​ഗ് ഓ​ഫീ​സ​റാ​യി നൈ​സി ആ​ന്‍റ​ണി​യും ഓ​ഡി​റ്റാ​യി അ​ഡ്വ. ബി​ജു​ആ​ന്‍റ​ണി​യും ചു​മ​ത​ല​യേ​റ്റു.

എ​ലീ​ന, മ​ഞ്ജു, ഫെ​ബി, സു​ജ, ജോ​ബി എ​ന്നി​വ​ർ സോ​ൺ ലീ​ഡ​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജാ​ക്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ക​മ്മി​റ്റി കൂ​ടു​ത​ൽ ഐ​ക്യ​വും ഊ​ർ​ജ​വും ദി​ശാ​ബോ​ധ​വും ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അം​ഗ​ങ്ങ​ൾ.

NRI

ഫൊ​ക്കാ​ന സാ​ഹി​ത്യ ക​മ്മി​റ്റി​ക്ക് ന​വ​നേ​തൃ​ത്വം

പെൻസിൽവാനിയ: ഫൊ​ക്കാ​ന സാ​ഹി​ത്യ ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി ബെ​ന്നി നെ​ച്ചൂ​ർ, വൈ​സ് ചെ​യ​ർ​മാ​നാ​യി മു​ര​ളി ജെ. ​നാ​യ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി സോ​ണി അ​ബൂ​ക്ക​ൻ, ഗീ​ത ജോ​ർ​ജ്, ജോ​ർ​ജ് ന​ട​വ​യ​ൽ, ബി​ജു ജോ​ർ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും പ്ര​ചാ​ര​ണ​വും വ​ള​ർ​ച്ച​യും ഫൊ​ക്കാ​ന രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

"ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ' പ​ദ്ധ​തി, കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് പ്ര​ത്യേ​ക വേ​ദി, കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും എ​ഴു​ത്തു​കാ​രെ ആ​ദ​രി​ക്ക​ൽ, സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ ന​ൽ​ക​ൽ, സാ​ഹി​ത്യ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സാ​ഹി​ത്യ രം​ഗ​ത്ത് ഫൊ​ക്കാ​ന കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സാ​ഹി​ത്യ ഗു​രു​ക്ക​ളാ​യി​രു​ന്ന ത​ക​ഴി, എം​ടി, ഒ​ൻ​വി, സു​ഗ​ത​കു​മാ​രി തു​ട​ങ്ങി​യ​വ​രെ ഫൊ​ക്കാ​ന​യി​ൽ ക്ഷ​ണി​ച്ചു​വ​രു​ത്തി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി സാ​ഹി​ത്യ പ്രോ​ത്സാ​ഹ​ന​വും ഭാ​ഷാ സേ​വ​ന​വും ത​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ഫൊ​ക്കാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി മ​ല​യാ​ളി എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ കൃ​തി​ക​ളെ​യും അ​ർ​ഹ​മാ​യ രീ​തി​യി​ൽ അം​ഗീ​ക​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

പു​തി​യ നി​യ​മ​ന​ങ്ങ​ളെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് - പ്ര​സി​ഡ​ന്‍റ്, സ​ന്തോ​ഷ് നാ​യ​ർ - സെ​ക്ര​ട്ട​റി, ആ​ന്‍റോ വ​ർ​ക്കി - ട്ര​ഷ​റ​ർ, ലി​ൻ​ഡോ ജോ​ളി എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സി ജെ. ​കാ​ര​ക്കാ​ട്ട് - വൈ​സ് പ്ര​സി​ഡ​ന്‍റ് , സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ - അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, അ​ജു ഉ​മ്മ​ൻ - അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള - അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഗ്രേ​സ് മ​രി​യ ജോ​സ​ഫ് - അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ, ഷൈ​നി രാ​ജു എ​ന്നി​വ​ർ വു​മ​ൺ​സ് ഫോ​റം ചെ​യ​ർ സ്വാ​ഗ​തം ചെ​യ്തു.

NRI

ന​വ​യു​ഗം ക​ലാ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം

അ​ൽ​ഖോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ന​വ​യു​ഗം ക​ലാ​വേ​ദി​യ്ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ​ഖോ​ബാ​ർ വ​ച്ച് "സൗ​ഹൃ​ദ​സം​ഗ​മം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​പ്സ​ര ഹാ​ളി​ൽ ന​ട​ന്ന സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ൽ ന​വ​യു​ഗം ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞു റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ വാ​ഹി​ദ്, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, നി​സാം കൊ​ല്ലം, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ശ​ര​ണ്യ ഷി​ബു, അ​മീ​ന റി​യാ​സ് എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ൽ വ​ച്ച് 25 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ ക​ലാ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മു​ഹ​മ്മ​ദ്‌ റി​യാ​സ് (പ്ര​സി​ഡന്‍റ്), ദീ​പ സു​ധീ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സം​ഗീ​ത സ​ന്തോ​ഷ്‌ (സെ​ക്ര​ട്ട​റി), സാ​ജി അ​ച്യു​ത​ൻ (ജോ​യി​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

ബി​നു​കു​ഞ്ഞു, ഷാ​ജി മ​തി​ല​കം, ശ​ര​ണ്യ ഷി​ബു, മ​ഞ്ജു അ​ശോ​ക്, ബി​ജു മു​ണ്ട​ക്ക​യം, അ​മീ​ന റി​യാ​സ്, സ​ന്തോ​ഷ്‌, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​ൻ​വ​ർ ത​ക്ക​ല, ബ​ക്ക​ർ മൈ​നാ​ഗ​പ്പ​ള്ളി, സു​ധീ​ർ, ആ​തി​ര, സ​രി​ത ര​ഞ്ജി​ത്, നാ​സ​ർ, ദി​ൽ​ന, സു​ധീ​ഷ് കു​മാ​ർ, അ​ഞ്ചു​ന സു​ഗു​ണേ​ഷ്, സൗ​മ്യ മ​നോ​ജ്‌, അ​ഞ്ജ​ന​ശ​ശാ​ങ്ക​ൻ എ​ന്നി​വ​രാ​ണ് മ​റ്റു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

തു​ട​ർ​ന്ന് ക​ലാ​വേ​ദി അം​ഗ​ങ്ങ​ളാ​യ ക​ലാ​കാ​ര​ന്മാ​രെ​യും, കു​ടും​ബ​വേ​ദി വ​നി​താ​വേ​ദി, ബാ​ല​വേ​ദി അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യ്ക്ക് സാ​ജി അ​ച്യു​ത​ൻ സ്വാ​ഗ​ത​വും സം​ഗീ​ത സ​ന്തോ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഡി​എം​എ മാ​യാ​പു​രി - ഹ​രി​ന​ഗ​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മാ​യാ​പു​രി -​ ഹ​രിന​ഗ​ർ ഏ​രി​യ പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത മൂ​ന്നു​വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.

ചെ​യ​ർ​മാ​ൻ സി.എ​ൻ. രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.ആ​ർ. നാ​യ​ർ, സെ​ക്ര​ട്ട​റി എം.ബി. സു​നി​ൽ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ കെ.ആ​ർ. രാ​ഗേ​ഷ്, പി. ​സു​ജി​ത്, ട്രെ​ഷ​റ​ർ ബാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സു​നി​ൽ വ​ർ​ഗീ​സ്, ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ എ​സ്. കൃ​ഷ്‌​ണ​കു​മാ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ കെ.കെ. ബേ​ബി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ ബി​ജി​ല സു​ജി​ത്, ബി. ​സ​രി​ത, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ എ​സ്. ഗൗ​രി ന​ന്ദ​ന, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ അ​മൃ​ത അ​ശോ​ക്, സി​ദ്ധാ​ർ​ഥ് എ​സ്. നാ​യ​ർ എ​ന്നി​വ​രാ​ണ് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

 

Latest News

Corehub Up