x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​യു​ഗം ക​ലാ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം

എൻആർഐ ഡെസ്ക്
Published: July 30, 2026 11:01 AM IST | Updated: July 30, 2026 11:01 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

അ​ൽ​ഖോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ന​വ​യു​ഗം ക​ലാ​വേ​ദി​യ്ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ​ഖോ​ബാ​ർ വ​ച്ച് "സൗ​ഹൃ​ദ​സം​ഗ​മം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​പ്സ​ര ഹാ​ളി​ൽ ന​ട​ന്ന സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ൽ ന​വ​യു​ഗം ക​ലാ​വേ​ദി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞു റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ വാ​ഹി​ദ്, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, നി​സാം കൊ​ല്ലം, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ശ​ര​ണ്യ ഷി​ബു, അ​മീ​ന റി​യാ​സ് എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ൽ വ​ച്ച് 25 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ ക​ലാ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മു​ഹ​മ്മ​ദ്‌ റി​യാ​സ് (പ്ര​സി​ഡന്‍റ്), ദീ​പ സു​ധീ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സം​ഗീ​ത സ​ന്തോ​ഷ്‌ (സെ​ക്ര​ട്ട​റി), സാ​ജി അ​ച്യു​ത​ൻ (ജോ​യി​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

ബി​നു​കു​ഞ്ഞു, ഷാ​ജി മ​തി​ല​കം, ശ​ര​ണ്യ ഷി​ബു, മ​ഞ്ജു അ​ശോ​ക്, ബി​ജു മു​ണ്ട​ക്ക​യം, അ​മീ​ന റി​യാ​സ്, സ​ന്തോ​ഷ്‌, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​ൻ​വ​ർ ത​ക്ക​ല, ബ​ക്ക​ർ മൈ​നാ​ഗ​പ്പ​ള്ളി, സു​ധീ​ർ, ആ​തി​ര, സ​രി​ത ര​ഞ്ജി​ത്, നാ​സ​ർ, ദി​ൽ​ന, സു​ധീ​ഷ് കു​മാ​ർ, അ​ഞ്ചു​ന സു​ഗു​ണേ​ഷ്, സൗ​മ്യ മ​നോ​ജ്‌, അ​ഞ്ജ​ന​ശ​ശാ​ങ്ക​ൻ എ​ന്നി​വ​രാ​ണ് മ​റ്റു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

തു​ട​ർ​ന്ന് ക​ലാ​വേ​ദി അം​ഗ​ങ്ങ​ളാ​യ ക​ലാ​കാ​ര​ന്മാ​രെ​യും, കു​ടും​ബ​വേ​ദി വ​നി​താ​വേ​ദി, ബാ​ല​വേ​ദി അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യ്ക്ക് സാ​ജി അ​ച്യു​ത​ൻ സ്വാ​ഗ​ത​വും സം​ഗീ​ത സ​ന്തോ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Navayugam Kalavedi NewLeadership

Recent News

Corehub Up