x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 3, 2026 05:57 PM IST | Updated: November 3, 2026 05:58 PM IST

പരിപാടിയിൽ നിന്ന്

ഡാ​ള​സ് : കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച കേ​ര​ള​പ്പി​റ​വി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ക്വി​സ് മ​ത്സ​ര​വും സൗ​ഹൃ​ദ​സം​ഗ​മ​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

വൈകുന്നേരം 3.30ന് ​ചാ​യ​യും പ​രി​പ്പു​വ​ട​യും വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് നാ​ലി​ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.പി. ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി​വെ​യി​ൽ മേ​യ​ർ സ​ജി ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ, കെഎഡി പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ജോ​സ് ഓ​ച്ചാ​ലി​ൽ, ജോ​സ​ൻ ജോ​ർ​ജ്, സി.വി. ജോ​ർ​ജ്, സി​ജു വി. ​ജോ​ർ​ജ്, സാ​റ ചെ​റി​യാ​ൻ, റോ​സ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

K-Rail Survey

ഉ​ഷ നാ​യ​ർ, പി. സി. മാ​ത്യു എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ടോം ​ജോ​ർ​ജ്, ടി​ന്‍റു ഡോ​ർ, ജെ​യ്‌​സ​ൺ ആ​ന്റീം, ഷാ​ജു ജോ​ൺ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, ഷെ​ല്ലി തോ​മ​സ്, അ​ൽ​സ്റ്റാ​ർ മാ​മ്പി​ള്ളി, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

‘കേ​ര​ള​ത്തെ അ​റി​യാം’ എ​ന്ന വി​ഷ​യ​ത്തി​ൽ ദി​വ്യ മേ​നോ​ൻ ക്വി​സ് മ​ത്സ​രം ന​യി​ച്ചു. മീ​നു, ദീ​പ, നി​ഷ, ഉ​ഷ, ജെ​യ്‌​സ​ൺ, ഹ​രി​ദാ​സ്, സ്റ്റാ​ൻ​ലി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട ഡാളസ് മെ​ല​ഡീ​സ് സം​ഘം സം​ഘ​ഗാ​നം അ​വ​ത​രി​പ്പി​ച്ചു.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വൈ​കുന്നേരം ആ​റി​ന് ന​ട​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

Tags : KeralaLiterarySociety KeralaPiravi Dallas KeralaDay NRINews

Recent News

Corehub Up