Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPiravi

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 70-ാമ​ത് കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ക്ക് മു​റി​ച്ച് അം​ഗ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​വും പൈ​തൃ​ക​വും ഭാ​ഷ​യും സം​സ്കാ​ര​വും ഓ​ർ​മി​പ്പി​ക്കു​ന്ന കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ത​ന്‍റെ ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ഐ​ക്യ​വും മ​ത​സൗ​ഹാ​ർ​ദ്ദ​വും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി വി.​എം. പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ സി​ദ്ദി​ഖ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ച​തോ​ടെ ആ​ഘോ​ഷം സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​പി​ച്ചു.

Business

മൈ​ജി ആ​നി​വേ​ഴ്‌​സ​റി സെ​യി​ല്‍ ന​വം​ബ​ര്‍ ര​ണ്ടു വ​രെ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​ക്കൊ​​​പ്പം കേ​​​ര​​​ളം കാ​​​ത്തി​​​രു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​നി​​​വേ​​​ഴ്‌​​​സ​​​റി സെ​​​യി​​​ലി​​​നു മൈ​​​ജി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. വ​​​മ്പ​​​ന്‍ വി​​​ല​​​ക്കു​​​റ​​​വി​​​നൊ​​​പ്പം കി​​​ടി​​​ല​​​ന്‍ കോം​​​ബോ ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഈ ​​​സെ​​​യി​​​ലി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​ഷ​​​ണം.

ഇ​​​ന്ന​​​ത്തെ ഉ​​​യ​​​ര്‍​ന്ന വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നി​​​ട​​​യി​​​ല്‍ മി​​​ക​​​ച്ച ലാ​​​ഭ​​​ത്തി​​​ല്‍ ഗാ​​​ഡ്ജ​​​റ്റ്‌​​​സും ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സു​​​മെ​​​ല്ലാം സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണ് മൈ​​​ജി​​​യു​​​ടെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ആ​​​നി​​​വേ​​​ഴ്‌​​​സ​​​റി സെ​​​യി​​​ല്‍.

1,61,726 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 12 പ്രൊ​​​ഡ​​​ക്റ്റു​​​ക​​​ള്‍ വെ​​​റും 79,999 രൂ​​​പ​​​യ്ക്ക് മൈ​​​ജി കോം​​​ബോ ഓ​​​ഫ​​​റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്. 43 ഇ​​​ഞ്ച് സ്മാ​​​ര്‍​ട്ട് എ​​​ല്‍​ഇ​​​ഡി ടി​​​വി, ഗോ​​​ദ്റെ​​​ജ് 1 ട​​​ണ്‍ 3 സ്റ്റാ​​​ര്‍ ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍ എ​​​സി, ലോ​​​യ്ഡ് സിം​​​ഗി​​​ള്‍ ഡോ​​​ര്‍ റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, ഹ​​​യ​​​ര്‍ ടോ​​​പ്പ് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, ബ​​​ട്ട​​​ര്‍​ഫ്‌​​​ളൈ 2 ബി ​​​ഗ്ലാ​​​സ്ടോ​​​പ്പ് ഗ്യാ​​​സ് സ്റ്റോ​​​വ്, ബ​​​ജാ​​​ജ് പെ​​​ഡ​​​സ്റ്റ​​​ല്‍ ഫാ​​​ന്‍, വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​ക്‌​​​ഷ​​​ക്‌​​​ഷ​​​ന്‍ കു​​​ക്ക​​​ര്‍, സെ​​​ല്ലോ സ്പി​​​ന്‍​മോ​​​പ്പ്, കാ​​​സ്റ്റ​​​ര്‍ എ​​​മ​​​ര്‍​ജ​​​ന്‍​സി ലൈ​​​റ്റ്, ഗാ​​​ഡ്മി 6 പീ​​​സ് ഗ്ലാ​​​സ് സെ​​​റ്റ്, നോ​​​ള്‍​ട്ട 6 പീ​​​സ് കോ​​​ഫി മ​​​ഗ്, 1.6 ലി​​​റ്റ​​​ര്‍ ഗ്ലാ​​​സ് ജ​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​കോ​​​മ്പോ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​ത്.

72,256 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 12 പ്രൊ​​​ഡ​​​ക്റ്റു​​​ക​​​ള്‍ വെ​​​റും 24,999 രൂ​​​പ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ കോം​​​ബോ. മു​​​പ്പ​​​ത്തി​​​ര​​​ണ്ട് ഇ​​​ഞ്ച് സ്മാ​​​ര്‍​ട്ട് എ​​​ല്‍​ഇ​​​ഡി ടി​​​വി, 7.5 കി​​​ലോ സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, നോ​​​ള്‍​ട്ട 3 ലി​​​റ്റ​​​ര്‍ സ്റ്റെ​​​യി​​​ന്‍​ലെ​​​സ് സ്റ്റീ​​​ല്‍ പ്ര​​​ഷ​​​ര്‍ കു​​​ക്ക​​​ര്‍, 1.8 ലി​​​റ്റ​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക് കെ​​​റ്റി​​​ല്‍, ഹാ​​​വ​​​ല്‍​സ് 1100 വാ​​​ട്ട് ഡ്രൈ ​​​അ​​​യ​​​ണ്‍ ബോ​​​ക്‌​​​സ്, സെ​​​ല്ലോ പ​​​തി​​​നാ​​​ല് പീ​​​സ് ഡി​​​ന്ന​​​ര്‍ സെ​​​റ്റ് , വി-​​​ഗാ​​​ര്‍​ഡ് ത്രീ ​​​ജാ​​​ര്‍ 750 വാ​​​ട്ട് മി​​​ക്‌​​​സ​​​ര്‍ ഗ്രൈ​​​ന്‍​ഡ​​​ര്‍, പി​​​ജി​​​യ​​​ന്‍ 4.2 ലി​​​റ്റ​​​ര്‍ എ​​​യ​​​ര്‍ ഫ്ര​​​യ​​​ര്‍ ബ്ലൂ​​​ബെ​​​റീ​​​സ് കോം​​​ബോ, എ​​​ല്‍​എ​​​ല്‍​എം ഇ​​​ഡ​​​ലി കു​​​ക്ക​​​ര്‍, ഇം​​​പെ​​​ക്‌​​​സ് പു​​​ഷ് ചോ​​​പ്പ​​​ര്‍, ലു​​​മി​​​നാ​​​ര്‍​ക് 6 പീ​​​സ് ജ്യൂ​​​സ് സെ​​​റ്റ് എ​​​ന്നി​​​വ​​​യാ​​​ണു വ​​​രു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ച് വാ​​​ങ്ങി കൂ​​​ടു​​​ത​​​ല്‍ ലാ​​​ഭം നേ​​​ടാ​​​ൻ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

NRI

കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ കേരളപ്പിറവി ആഘോഷങ്ങൾ ഞായറാഴ്ച

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ 6.30 വ​രെ ഗാ​ർ​ല​ൻ​ഡി​ലു​ള്ള കി​യ പാ​ർ​ട്ടി​ഹാ​ളി​ൽ ന​ട​ക്കും.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ ഈ ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു​വ​രു​ന്നു. പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന മീ​റ്റിം​ഗി​ൽ സ​ണ്ണി​വേ​ൽ മേ​യ​ർ സ​ജി ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (ലാ​ന പ്ര​സി​ഡ​ന്‍റ്), ഷി​ജു എ​ബ്ര​ഹാം (കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്), സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ജോ​സ് ഓ​ച്ചാ​ലി​ൽ, ജോ​സ​ൻ ജോ​ർ​ജ്, സി.​വി. ജോ​ർ​ജ്, സി​ജു വി. ​ജോ​ർ​ജ്, ഷാ​ജു ജോ​ൺ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, ഷെ​ല്ലി തോ​മ​സ്, സാ​റാ ചെ​റി​യാ​ൻ, റോ​സ​മ്മ ജോ​ർ​ജ്, മീ​നു എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും.

പി.​പി. ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ്വാ​ഗ​ത​വും ബാ​ജി ഓ​ടം​വേ​ലി (സെ​ക്ര​ട്ട​റി) കൃ​ത​ജ്ഞ​ത​യും അ​റി​യി​ക്കും. "കേ​ര​ള​ത്തെ അ​റി​യാം' എ​ന്ന പ്ര​ത്യേ​ക കേ​ര​ള​പ്പി​റ​വി ക്വി​സ് പ്രോ​ഗ്രാ​മി​ന് എ​ഴു​ത്തു​കാ​രി ദി​വ്യ മേ​നോ​ൻ അ​വ​താ​ര​ക​യാ​യി​രി​ക്കും.

ഡാ​ള​സ് മെ​ല​ഡീ​സ് അം​ഗ​ങ്ങ​ൾ പാ​ട്ടു​ക​ൾ​ക്കും സം​ഘ​ഗാ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. മ​ല​യാ​ളി മ​ങ്ക, കേ​ര​ള ശ്രീ​മാ​ൻ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യും അ​തി​ന്‍റെ അം​ഗ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

ഡാ​ള​സി​ലു​ള്ള എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടേ​യും സം​ഘ​ട​ന​യാ​ണി​ത്. ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ക്കു​വാ​നു​മാ​യി സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി​യു​മാ​യി +1 915 613 6566 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​ക്കു വേ​ണ്ടി ബാ​ജി ഓ​ടം​വേ​ലി (സെ​ക്ര​ട്ട​റി) അ​റി​യി​ച്ചു.

National

കെ​എ​സ്ആ​ര്‍​ടി​സി ഇ​നി മ​ല​യാ​ളം ​മാ​ത്രം പ​റ​യും

ചാ​​​ത്ത​​​ന്നൂ​​​ര്‍: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ പൂ​​​ര്‍​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​മാ​​​ക്കു​​​ന്നു. കേ​​​ര​​​ള​​​പി​​​റ​​​വി ദി​​​നം മു​​​ത​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. ഭ​​​ര​​​ണ ഭാ​​​ഷ മ​​​ല​​​യാ​​​ള​​​മാ​​​ക്കി​​​യി​​​ട്ട് വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യെ​​​ങ്കി​​​ലും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഇ​​​തു​​​വ​​​രെ അ​​​ത് ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. ഇം​​​ഗ്ലീ​​​ഷി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് ആ​​​ശ​​​യവി​​​നി​​​മ​​​യം. അ​​​തി​​​നു മാ​​​റ്റം വ​​​രു​​​ക​​​യാ​​​ണ്.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഭ​​​ര​​​ണ വി​​​ഭാ​​​ഗം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ യൂ​​​ണി​​​റ്റുക​​​ളി​​​ലേ​​​ക്ക​​​യ​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഓ​​​ഫി​​സ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​നി പൂ​​​ര്‍​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. ഹാ​​​ജ​​​ര്‍ പു​​​സ്ത​​​ക​​​വും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം. സ്യൂ​​​ട്ട് ര​​​ജി​​​സ്റ്റ​​​ര്‍ പൂ​​​ര്‍​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റ​​​ണം. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം ര​​​ജി​​​സ്റ്റ​​​ര്‍ പൂ​​​ര്‍​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. സേ​​​വ​​​നാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച ബോ​​​ര്‍​ഡ് മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്ക​​​ണം.

ഓ​​​ഫി​​​സ്, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സീ​​​ലു​​​ക​​​ള്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ഇം​​​ഗ്ലീ​​​ഷി​​​ലും ത​​​യാ​​​റാ​​​ക്ക​​​ണം. ഓ​​​ഫി​​​സ​​​ര്‍​മാ​​​രു​​​ടെ​​​യും ഓ​​​ഫിസു​​​ക​​​ളു​​​ടെ​​​യും ബോ​​​ര്‍​ഡു​​​ക​​​ള്‍ ആ​​​ദ്യപ​​​കു​​​തി​​​യി​​​ല്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ര​​​ണ്ടാം പ​​​കു​​​തി ഇം​​​ഗ്ലീ​​​ഷി​​​ലും എ​​​ഴു​​​ത​​​ണം. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ബോ​​​ര്‍​ഡു​​​ക​​​ള്‍ മു​​​ന്‍​ഭാ​​​ഗ​​​ത്ത് മ​​​ല​​​യാ​​​ള​​​ത്തി​​​ലും പി​​​ന്‍ഭാ​​​ഗ​​​ത്ത് അ​​​തേ വ​​​ലി​​​പ്പ​​​ത്തി​​​ല്‍ ഇം​​​ഗ്ലീ​​​ഷി​​​ലും എ​​​ഴു​​​തി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും.

മ​​​ല​​​യാ​​​ള പ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ കൊ​​​ടു​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ള്‍, ടെ​​​ന്‍​ഡ​​​ര്‍ ഫോ​​​മു​​​ക​​​ള്‍ എ​​​ന്നി​​​വ പൂ​​​ര്‍​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം. പെ​​​ന്‍​ഷ​​​ന്‍ ര​​​ജി​​​സ്റ്റ​​​ര്‍ പൂ​​​ര്‍​ണ​​​മാ​​​യും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്ക​​​ണം. കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍, കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ഇതരസം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍, ഹൈ​​​ക്കോ​​​ട​​​തി, സു​​​പ്രീം​​​കോ​​​ട​​​തി, അ​​​ന്യ​​​രാ​​​ജ്യ​​​ങ്ങ​​​ള്‍, അ​​​വി​​​ട​​​ത്തെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ക​​​ളി​​​ലേ​​​ക്ക് ഇം​​​ഗ്ലീ​​​ഷി​​​ല്‍ ക​​​ത്തെ​​​ഴു​​​താം. എ​​​ന്നാ​​​ല്‍, അ​​​വ​​​യു​​​ടെ ഫ​​​യ​​​ല്‍ കു​​​റിപ്പു​​​ക​​​ള്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കി സൂ​​​ക്ഷി​​​ക്ക​​​ണം.

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ എ​ട്ടി​ന്

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​വം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (10197 Northeast Ave, Philadelphia, PA 19116) ന​ട​ക്കും.

കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ, സം​സ്കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. സം​ഗീ​തം, നൃ​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക്ക്
മാ​റ്റു​കൂ​ട്ടും.

ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ളാ ഡേ ​ചെ​യ​ർ​മാ​ൻ തോ​മ​സ് പോ​ൾ അ​റി​യി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ, സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ സാ​മു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും പു​തു​ത​ല​മു​റ​യി​ലും കൂ​ടു​ത​ൽ ശ​ക്ത​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ക​ലെ​യാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ​മാ​യി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, സു​ധ ക​ർ​ത്ത, അ​ഭി​ലാ​ഷ് ജോ​ൺ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജീ​മോ​ൻ ജോ​ർ​ജ്, സു​രേ​ഷ് നാ​യ​ർ, ആ​ഷ അ​ഗ​സ്റ്റ്യ​ൻ, ബി​നു മാ​ത്യു, സു​മോ​ദ് നെ​ല്ലി​ക്കാ​ല, റോ​ണി വ​ർ​ഗീ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, ദി​ലീ​പ് ജോ​ർ​ജ്, ജോ​ൺ പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം എ​ത്തി​ച്ചേ​ർ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

NRI

ഡാ​ള​സി​ൽ ലാ​ന ക​ൺ​വ​ൻ​ഷ​നി​ൽ ശ​നി​യാ​ഴ്ച കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം; സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യാ​തി​ഥി

ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ സാ​ഹി​ത്യ​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ലാ​ന (ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക) യു​ടെ 14ാമ​ത് ദ്വൈ​വാ​ർ​ഷി​ക ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ക്കു​ന്നു.

ഡാ​ള​സി​ലെ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 31 മു​ത​ൽ ന​വം​ബ​ർ 2 വ​രെ ഇ​ർ​വിംഗിലെ ആ​ട്രി​യം ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (എം​എ​സ്ടി തെ​ക്കേ​മു​റി ന​ഗ​ർ) ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 1 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ കേ​ര​ള​പ്പി​റ​വി ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കും.

പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നും നി​രൂ​പ​ക​നു​മാ​യ എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ട​മാ​ണ് ക​ൺ​വ​ൻ​ഷ​നി​ലെ മു​ഖ്യാ​തി​ഥി. അ​തോ​ടൊ​പ്പം പ്ര​ശ​സ്ത ഡോ​ക്ട​റും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും വാ​ഗ്മി​യു​മാ​യ ഡോ. ​എം. വി. ​പി​ള്ള (ഡാ​ള​സ്), നി​രൂ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ സ​ജി എ​ബ്ര​ഹാം (പൂ​നെ) എ​ന്നി​വ​രും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

സാം​സ്കാ​രി​ക സ​മ്മേ​ള​നം, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വി​രു​ന്ന്, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ല്ലാ മ​ല​യാ​ള സാ​ഹി​ത്യ​പ്രേ​മി​ക​ളെ​യും കു​ടും​ബ​സ​മേ​തം ഈ ​കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സ് സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഷാ​ജു ജോ​ൺ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ ) 469 274 6501
സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ ( ക​ൺ​വെ​ൻ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ) 214 435
0124

Latest News

Corehub Up