പരിപാടിയിൽ നിന്ന്
മസ്കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ (എറണാകുളം ഓവർസീസ്) 2026 - 2027 വർഷത്തിലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി.
ഡാർസയിറ്റ് അനന്തപുരി ഹോട്ടലിൽ വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് എറണാകുളം മുൻ ഗവർണർ ഡോ. എം. ശിവാനന്ദൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണം ഔദ്യോഗീകമായി പൂർത്തിയാക്കി.
ഒമാനിൽ കഴിഞ്ഞ വർഷം രൂപീകൃതമായ ക്ലബ് ഇതിനോടകം ഒട്ടേറെ പരിപാടികൾ നടത്തുകയുണ്ടായി. വർണസന്ധ്യ സ്റ്റേജ് ഷോ, ബിസിനസ് സെമിനാറുകൾ തുടങ്ങി വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിച്ചു.
കെ.സി. എബ്രഹാം (പ്രസിഡന്റ്), സാബു കുര്യൻ (സെക്രട്ടറി), ഷിജു ഡാനിയേൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 12 അംഗ ഭരണസമിതി ചുമതലയേറ്റു. ടാകിൻ ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ബിജു അത്തിക്കയം (ജോ.സെക്രട്ടറി), ഇഗ്നേഷ് ലാസർ (ജോ.ട്രഷറർ), സുഭാഷ് കുമാർ (മെമ്പർഷിപ് കമ്മറ്റി ചെയർമാൻ), പി.സി. ബൈജു (മാർക്കറ്റിംഗ് ചെയർ പേഴ്സൺ), ഫ്രാൻസിസ് തലച്ചിറ (പ്രൊജക്റ്റ് കോഓർഡിനേറ്റർ), റോയ് റാഫേൽ (പ്രോഗ്രാം കോഓർഡിനേറ്റർ), ബിൻജോമോൻ (ലയൺ ടെയ്മെർ), തങ്കൻ രാമകൃഷ്ണൻ (റ്റെയിൽ ട്വിസ്റ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കൂടുതൽ ജനോപകാരപ്രദവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ പ്രവർത്തന വർഷം നടപ്പാക്കുമെന്ന് പ്രസിഡന്റ് പദവി ഏറ്റെടുത്തതിനു ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ കെ.സി.എബ്രഹാം അറിയിച്ചു.
ജോയിന്റ് സെക്രട്ടറി ബിജു അത്തിക്കയം സ്വാഗതവും ട്രഷറർ ഷിജു ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി. സുഭാഷ് കുമാർ, സാബു കുര്യൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ഭവ്യ ടാകിൻ അവതാരികയായിരുന്നു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.
Tags : LionsClub FamilyMeet Oman NRINews