Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LionsClub

Middle East and Gulf

ഒ​മാ​നി​ൽ ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി

മ​സ്ക​റ്റ്: സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (എ​റ​ണാ​കു​ളം ഓ​വ​ർ​സീ​സ്) 2026 - 2027 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി.

ഡാ​ർ​സ​യി​റ്റ് അ​ന​ന്ത​പു​രി ഹോ​ട്ട​ലി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ല​യ​ൺ​സ് ക്ല​ബ്‌ എ​റ​ണാ​കു​ളം മു​ൻ ഗ​വ​ർ​ണ​ർ ഡോ.​ എം. ശി​വാ​ന​ന്ദ​ൻ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഔ​ദ്യോ​ഗീ​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം രൂ​പീ​കൃ​ത​മാ​യ ക്ല​ബ് ഇ​തി​നോ​ട​കം ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. വ​ർ​ണ​സ​ന്ധ്യ സ്റ്റേ​ജ് ഷോ, ​ബി​സി​ന​സ് സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി വി​വി​ധ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കെ.​സി.​ എ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), സാ​ബു കു​ര്യ​ൻ (സെ​ക്ര​ട്ട​റി), ഷി​ജു ഡാ​നി​യേ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 അം​ഗ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. ടാ​കി​ൻ ഫ്രാ​ൻ​സി​സ് (വൈ​സ് പ്ര​സി​ഡന്‍റ്), ബി​ജു അ​ത്തി​ക്ക​യം (ജോ.​സെ​ക്ര​ട്ട​റി), ഇ​ഗ്‌​നേ​ഷ് ലാ​സ​ർ (ജോ.​ട്ര​ഷ​റ​ർ), സു​ഭാ​ഷ് കു​മാ​ർ (മെ​മ്പ​ർ​ഷി​പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ), പി.​സി. ബൈ​ജു (​മാ​ർ​ക്ക​റ്റിം​ഗ് ചെ​യ​ർ പേ​ഴ്സ​ൺ), ​ഫ്രാ​ൻ​സി​സ് ത​ല​ച്ചി​റ (പ്രൊ​ജ​ക്റ്റ് കോഓ​ർ​ഡി​നേ​റ്റ​ർ), റോ​യ് റാ​ഫേ​ൽ (പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ), ബി​ൻ​ജോ​മോ​ൻ (ല​യ​ൺ ടെ​യ്‌​മെ​ർ), ത​ങ്ക​ൻ രാ​മ​കൃ​ഷ്ണ​ൻ (റ്റെ​യി​ൽ ട്വി​സ്റ്റ​ർ)​ എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

കൂ​ടു​ത​ൽ ജ​നോ​പ​കാ​ര​പ്ര​ദ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​തു​മാ​യ പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കെ.​സി.​എ​ബ്ര​ഹാം അ​റി​യി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു അ​ത്തി​ക്ക​യം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ജു ഡാ​നി​യേ​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സു​ഭാ​ഷ് കു​മാ​ർ, സാ​ബു കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ഭ​വ്യ ടാ​കി​ൻ അ​വ​താ​രി​ക​യാ​യി​രു​ന്നു. സ്നേ​ഹ വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Latest News

Corehub Up