x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റം

വെബ്ഡെസ്ക്
Published: November 3, 2026 01:21 PM IST | Updated: November 3, 2026 01:21 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റ​ത്തി​ന്‍റെ 2026 - 2028 നേ​തൃ​ത്വ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

"Breast Cancer Awareness: Beyond Healthy Habits, Towards Early Detection' എ​ന്ന വി​ഷ​യ​ത്തി​ൽ ശ​നി​യാ​ഴ്ച സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്ത് ആ​രോ​ഗ്യ​പ​ര​വും മാ​ന​സി​ക​വു​മാ​യ വി​വി​ധ വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ജെ​ന്നി ജോ​സ​ഫ് (MBBS, DMRT) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്ത​നാ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടെ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ, സ്വ​യം​പ​രി​ശോ​ധ​ന​യു​ടെ​യും കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ സ്ക്രീ​നിംഗിന്‍റെ​യും പ്ര​സ​ക്തി, ആ​ധു​നി​ക രോ​ഗ​നി​ർ​ണ​യ -​ ചി​കി​ത്സാ രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ർ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​ക്കൊ​പ്പം കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും രോ​ഗ​നി​ർ​ണ​യ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ലും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നെ​വാ​ഡ, ലാ​സ് വെ​ഗാ​സി​ലെ റി​ട്ട​യേ​ർ​ഡ് ന​ഴ്സിം​ഗ് പ്രൊ​ഫ​സ​റും ഇ​മോ​ഷ​ണ​ൽ വെ​ൽ​ന​സ് സ്പീ​ക്ക​റു​മാ​യ ഡോ. ​ആ​ലീ​സ് മാ​ത്യു, PhD, സ്ത​നാ​ർ​ബു​ദ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം, ആ​ത്മ​വി​ശ്വാ​സം, വൈ​കാ​രി​ക പി​ന്തു​ണ, കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​​യും ക​രു​ത​ൽ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ഭീ​തി​യെ മ​റി​ക​ട​ക്കാ​ൻ അ​റി​വും ആ​ത്മ​വി​ശ്വാ​സ​വും സ്നേ​ഹ​പൂ​ർ​വ​മാ​യ പി​ന്തു​ണ​യും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ വി​വി​ധ ഗ്ലോ​ബ​ൽ റീ​ജി​യ​ണു​ക​ളി​ലെ​യും പ്രോ​വി​ൻ​സു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജി​മ്മി മോ​യ​ല​ൻ ലോ​ണ​പ്പ​ൻ സം​വാ​ദ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്ന് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും പ​രി​പാ​ടി​യെ കൂ​ടു​ത​ൽ സം​വേ​ദ​നാ​ത്മ​ക​വും (Interactive) വി​ജ്ഞാ​ന​പ്ര​ദ​വു​മാ​ക്കു​ക​യും ചെ​യ്തു.

പ​ങ്കെ​ടു​ത്ത​വ​രു​ടെ ചോ​ദ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ൾ സെ​മി​നാ​റി​ന് കൂ​ടു​ത​ൽ മി​ക​വേ​കി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​സൂ​സ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി ആ​ലീ​സ് മ​ഞ്ചേ​രി, ട്ര​ഷ​റ​ർ ആ​ലീ​സ് സ്റ്റീ​ഫ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ​യ്സി ബൈ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലീ​ല​യ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി.

ഡബ്ല്യുഎംസി അ​മേ​രി​ക്ക റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണി കു​ന്നം​പു​റം, പ്ര​സി​ഡന്‍റ് പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ജെ​യിം​സ്, ട്ര​ഷ​റ​ർ നി​വി​ൻ വി​ൽ​ഫ്ര​ഡ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും പ​രി​പാ​ടി​ക്ക് ക​രു​ത്തേ​കി.

"അ​റി​വാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി; നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ലാ​ണ് പ്ര​തീ​ക്ഷ​യു​ടെ പു​തി​യ വെ​ളി​ച്ചം' എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച സെ​മി​നാ​ർ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം വ്യ​ക്തി​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മ​ല്ല, കു​ടും​ബ​ത്തിന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെയും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി​യാ​ണെ​ന്ന സ​ന്ദേ​ശ​വും മു​ന്നോ​ട്ടു​വ​ച്ചു.

സ്ത്രീ​ശാ​ക്തീ​ക​ര​ണം, ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണം, മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ​നി​താ ഫോ​റം നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : WorldMalayaleeCouncil AmericaRegion WomensForum BreastCancer Seminar

Recent News

Corehub Up