Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomensForum

America

ഫൊ​ക്കാ​ന വ​നി​താ ഫോ​റം പ്ര​വ​ർ​ത്ത​നോദ്​ഘാ​ട​നം: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നിർവഹിച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വ​നി​താ ഫോ​റ​ത്തി​ന്‍റെ 2026-2028 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോദ്​ഘാ​ട​നം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നി​ർ​വ​ഹി​ച്ചു.

ഓ​ൺ​ലൈ​നാ​യിയാണ് ച​ട​ങ്ങു സം​ഘ​ടി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക​വും വി​ദ്യാ​ഭാ​സ​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ മു​ന്നേ​റ്റ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫൊ​ക്കാ​ന വ​നി​താ ഫോ​റ​ത്തി​ന്‍റെ പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​ച​ട​ങ്ങു ഊ​ർ​ജം പ​ക​ർ​ന്നു.

വ​നി​താ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ​ത് ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും രോ​ഗ പ്രീ​തി​രോ​ധ​ത്തിന്‍റെ​യും പ്രാ​ധാ​ന്യം ഓർമി​പ്പി​ക്കു​ന്ന​താ​ണ് എ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും ഒ​രു കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെയും പു​രോ​ഗ​തി​യു​ടെ അ​ടി​ത്ത​റ​യാ​ണ്. ആ​രോ​ഗ്യ​മാ​ണ് ന​മ്മു​ടെ ശ​ക്തി, അ​വ​ബോ​ധ​മാ​ണ് ന​മ്മു​ടെ ക​രു​ത്തു. ന​മു​ക്ക് ഒ​രു​മി​ച്ചു ബോ​ധ​വ​ത്കര​ണ​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​രാം. ഓ​രോ സ്ത്രീ​യി​ലേ​ക്കും ആ​രോ​ഗ്യ സ​ന്ദേ​ശം എ​ത്തി​ക്കാം. ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തി​നാ​യി ന​മു​ക്ക് ഒ​ന്നി​ച്ചു കൈ​കോ​ർ​ക്കാം എ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​ഹ്വ​നം ചെ​യ്തു.

വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ഷൈ​നി രാ​ജു 2026-2028 കാ​ല​യ​ള​വി​ലെ മു​ൻ​ഗ​ണ​ന​ക​ളും പു​തി​യ പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കു​ക​യും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ഷാ​നി​മോ​ൾ ഉ​സ്മാ​നെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​വാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

മൗ​നപ്രാ​ർഥ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സു​ഷ്മ പ്ര​വീ​ൺ പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വ​നി​ത​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യ​തു എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്നും ഇ​ത് സ​ങ്ക​ടി​പ്പി​ച്ച വ​നി​താ ഫോ​റം ചു​മ​ത​ല​ക്കാ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​ങ്ങ​നെ​യു​ള്ള കൂ​ട്ടാ​യ്മ​ക​ൾ സ്ത്രീ​ക​ൾ​ക്ക് മാ​ന​സിക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും, ആ​രോ​ഗ്യ പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​സി​ഡന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

 

Latest News

Corehub Up