x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി

ജോ​ർ​ജ് തു​മ്പ​യി​ൽ
Published: June 19, 2026 12:48 PM IST | Updated: June 19, 2026 12:48 PM IST

ന്യൂ​ജ​ഴ്സി: ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തും പൊ​തു​രം​ഗ​ത്തും ഒ​രേ പോ​ലെ പേ​രി​ലെ മി​ക​വ് പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ഷൈ​നി രാ​ജു.

വി​മ​ൻ​സ് ഫോ​റം എ​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം, റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​വ​താ​ര​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക, അ​ധ്യാ​പി​ക, ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ൽ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് ഷൈ​നി രാ​ജു.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. ന്യൂ​ജ​ഴ്സി​യി​ലെ എ​സ​ക്സ് കൗ​ണ്ടി കോ​ള​ജ്, കേ​ൾ​ഡ് വെ​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​ട​ങ്ങ​ളി​ൽ മാ​ത്ത​മാ​റ്റി​സ്‌ അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്യു​ന്ന ഡോ. ​ഷൈ​നി ഒ​രു ഒ​രു ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ൽ കു​ടി​യാ​ണ്.

 

K-Rail Survey K-Rail Survey K-Rail Survey

എ​സ​ക്സ് കൗ​ണ്ടി കോ​ള​ജി​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ക്ലി​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് അ​വ​ർ. കേ​ര​ള​ത്തി​ൽ നി​ന്നും മ​ത്ത​മാ​റ്റി​സി​ൽ മാ​സ്റ്റേ​ഴ്‌​സ് ക​ഴി​ഞ്ഞ ഡോ. ​ഷൈ​നി ന്യൂ​ജ​ഴ്‌​സി സ്റ്റേ​റ്റ് കോ​ള​ജി​ൽ നി​ന്നും എം​എ​സും അ​തി​ന് ശേ​ഷം പി​എ​ച്ച്ഡി​യും കാ​ര​സ്ഥ​മാ​ക്കി. ഭ​ർ​ത്താ​വ് അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​ൻ കൂ​ടി​യാ​യ രാ​ജു ജോ​യി ഇ​പ്പോ​ൾ മ​ഞ്ചി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്.

ഫൊ​ക്കാ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ജോ​യ് ചാ​ക്ക​പ്പ​ൻ ടീ​മി​നോ​ട് ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഷെെ​നി പ​റ​ഞ്ഞു. ഇ​ത്ര​യും മി​ക​ച്ച ഒ​രു ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും പൊ​തു​വാ​യ കാ​ഴ്ച​പ്പാ​ടും ല​ക്ഷ്യ​ങ്ങ​ളും കൈ​വ​രി​ക്കാ​ൻ സം​ഭാ​വ​ന ന​ൽ​കാ​നും അ​വ​സ​രം ന​ൽ​കി​യ​ത് ഈ ​ടീ​മാ​ണ്.

ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ (സെ​ക്ര​ട്ട​റി), ആ​ന്‍റോ വ​ർ​ക്കി (ട്ര​ഷ​റ​ർ), ലി​ൻ​ഡോ ജോ​ളി (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സി കാ​ര​ക്കാ​ട്ടു (വൈ​സ് പ്ര​സി​ഡ​ന്‍റ്), സോ​ണി അ​മ്പൂ​ക്ക​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​പ്പു​കു​ട്ട​ൻ നാ​യ​ർ (അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ), അ​ജു ഉ​മ്മ​ൻ (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ഗ്രേ​സ് മ​രി​യ ജോ​സ​ഫ് (അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്.

Tags : DrShinyRaju FOKANA WomensForum ChairCandidate

Recent News

Corehub Up