Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrShinyRaju

America

ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി

ന്യൂ​ജ​ഴ്സി: ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തും പൊ​തു​രം​ഗ​ത്തും ഒ​രേ പോ​ലെ പേ​രി​ലെ മി​ക​വ് പു​ല​ർ​ത്തു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ഷൈ​നി രാ​ജു.

വി​മ​ൻ​സ് ഫോ​റം എ​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം, റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോം ​കോ​ഓ​ർ​ഡി​നേ​റ്റ​ർ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​വ​താ​ര​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക, അ​ധ്യാ​പി​ക, ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ൽ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് ഷൈ​നി രാ​ജു.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. ന്യൂ​ജ​ഴ്സി​യി​ലെ എ​സ​ക്സ് കൗ​ണ്ടി കോ​ള​ജ്, കേ​ൾ​ഡ് വെ​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​ട​ങ്ങ​ളി​ൽ മാ​ത്ത​മാ​റ്റി​സ്‌ അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്യു​ന്ന ഡോ. ​ഷൈ​നി ഒ​രു ഒ​രു ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ൽ കു​ടി​യാ​ണ്.

 

Latest News

Corehub Up