അൽഖോബാർ: നവയുഗം സാംസ്കാരികവേദിയുടെ കലാസാംസ്കാരിക വിഭാഗമായ നവയുഗം കലാവേദിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം കലാവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽഖോബാർ വച്ച് "സൗഹൃദസംഗമം' പരിപാടി സംഘടിപ്പിച്ചു.
അപ്സര ഹാളിൽ നടന്ന സൗഹൃദസംഗമത്തിൽ നവയുഗം കലാവേദി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുകുഞ്ഞു റിപ്പോർട്ട് അവതരിപ്പിച്ചു.
നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, അമീന റിയാസ് എന്നിവർ ആശംസപ്രസംഗം നടത്തി.
സൗഹൃദസംഗമത്തിൽ വച്ച് 25 അംഗങ്ങൾ അടങ്ങിയ പുതിയ കലാവേദി കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. മുഹമ്മദ് റിയാസ് (പ്രസിഡന്റ്), ദീപ സുധീഷ് (വൈസ് പ്രസിഡന്റ്), സംഗീത സന്തോഷ് (സെക്രട്ടറി), സാജി അച്യുതൻ (ജോയിൻ സെക്രട്ടറി) എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ബിനുകുഞ്ഞു, ഷാജി മതിലകം, ശരണ്യ ഷിബു, മഞ്ജു അശോക്, ബിജു മുണ്ടക്കയം, അമീന റിയാസ്, സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അൻവർ തക്കല, ബക്കർ മൈനാഗപ്പള്ളി, സുധീർ, ആതിര, സരിത രഞ്ജിത്, നാസർ, ദിൽന, സുധീഷ് കുമാർ, അഞ്ചുന സുഗുണേഷ്, സൗമ്യ മനോജ്, അഞ്ജനശശാങ്കൻ എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.
തുടർന്ന് കലാവേദി അംഗങ്ങളായ കലാകാരന്മാരെയും, കുടുംബവേദി വനിതാവേദി, ബാലവേദി അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. പരിപാടിയ്ക്ക് സാജി അച്യുതൻ സ്വാഗതവും സംഗീത സന്തോഷ് നന്ദിയും പറഞ്ഞു.