ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഗായത്രി എന്ന സമുദായിക സാംസ്കാരിക കൂട്ടായ്മയുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും ഓണഘോഷ പരിപാടികളും പുരസ്കാരദാന ചടങ്ങളും നടന്നു.
പുതിയ ഭാരവാഹികള്‍: പി.എൻ. സതീശന് - പ്രസിഡന്റ്, പി.എൻ. വെങ്കിടേശ്വരൻ പോറ്റി - സെക്രട്ടറി, ആര്യാ വാസുദേവന്‍ - വെെസ് പ്രസിഡന്റ്, ആശ രാമന്, കിരണ്‍ സൂര്യ (ജോയിന്റ് സെക്രട്ടറി), അഭിരാം (ട്രഷറർ).
ഗായത്രി കൂട്ടായ്മയുടെ ഓണാഘോഷവും ആനുവൽ ജനറൽ ബോഡി മീറ്റിംഗും നോയിഡ അയ്യപ്പ ടെംമ്പിളിലെ ശബരി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഡല്‍ഹിയിലെ മലയാള സാമുദായിക സംഘടനാ ഭാരവാഹികളെ പരിപാടിയിൽ ആദരിച്ചു.
ഒപ്പം ഡല്‍ഹിയിലെ വിവിധ കേരള സ്കൂളുകളില്‍ നിന്നും മലയാളത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് (പ്രജിത്ത് - ആർകെ പുരം കേരള സ്കൂൾ) അകവൂര്‍ നാരായണന് സ്മാരക മലയാള പഠന പുരസ്കാരം നൽകി.
ഗായത്രി കൂട്ടായ്മ അംഗങ്ങളുടെ കുട്ടികളില്‍ 10, 12 ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്കുള്ള വിനായക് മെമ്മോറിയൽ, വിഷ്ണു മെമ്മോറിയൽ അവാര്‍ഡുകളും കൊടുത്തു.
ഓണസദ്യയോടും ഒപ്പം കുട്ടികളുടെ കലാപരിപാടികളോടും കൂടി വൈകുന്നേരം നാലോടെ ആഘോഷം പര്യവസാനിച്ചു.
തന്ത്രിമുഖ്യന്‍ മുണ്ടക്കൊടി ഇല്ലത്ത് ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരിയുടെ സ്മരണാര്‍ഥം ഗായത്രി കൂട്ടായ്മ നല്കി വരുന്ന "ബ്രഹ്മശ്രീ മുണ്ടക്കൊടി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സ്മാരക പുരസ്കാരം' തൃശൂര്‍ നാമംഗലത്ത് മന പരമേശ്വരന്റെയും ജിഷയുടെയും മകള്‍ വന്ദന ഏറ്റുവാങ്ങുന്നു.
ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന ഗായത്രി കുടുംബത്തിലെ കുട്ടികള്‍ക്കാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. കാഷ് അവാര്‍ഡും ഫലകവും ആണ് ആദരവായി നൽകുന്നത്.
ഗായത്രി അധ്യക്ഷന്‍ പി.എന്‍. സതീശനും മുഖ്യ കാര്യദര്‍ശി പി.എന്‍. വെങ്കിടേശ്വരനും പരേതന്റെ മകന് എം.വി. രാമന് നമ്പൂതിരിയുടെ സാന്നിധ്യ-ത്തിലായിരുന്നു ഉപഹാരം സമര്‍പ്പിച്ചത്.