ഇവിഎം
പരവൂര്‍: ഇന്തോനേഷ്യയുടെ തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കുന്നതിനായി ഇന്ത്യയില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) ഇറക്കുമതി ചെയ്യും അതിനായി ഇന്തോനേഷ്യ ഇന്ത്യയുമായി നിര്‍ണായക ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇവിഎം സ്വന്തമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചത്.
ഏകദേശം 288 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന ഇന്തോനേഷ്യയില്‍ നിലവില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. കഴിഞ്ഞ 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് അഞ്ച് വ്യത്യസ്ത കളര്‍ കോഡ് ചെയ്ത ബാലറ്റ് പേപ്പറുകളാണ് വോട്ട് ചെയ്യാന്‍ നല്‍കിയിരുന്നത്.
ബാലറ്റ് പേപ്പറില്‍ ദ്വാരമിട്ട് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന കോബ്ലോസ് എന്ന പ്രാദേശിക രീതിയാണ് അവര്‍ പിന്തുടരുന്നത്.
Tags : Indonesia import EVM India