Image for representation
ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ആസാം സ്വദേശി നാസര്‍ ഉദ്ദീന്‍ എന്നയാളില്‍ നിന്നും 220 ഗ്രാം ഹെറോയിന്‍ പിടികൂടി. ചൊവ്വാഴ്ച രാത്രി ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിലാണ് ഇയാള്‍ എത്തിയത്.
ആര്‍പിഎഫ് ഇന്‍റലിജന്‍സും റെയില്‍വേ പോലീസും ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെ ഒരാള്‍ പുറത്തേക്കിറങ്ങി പരിഭ്രമിച്ചു നില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Tags : Heroin Aluva RailwayStation