പുറപ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പനയ്ക്കച്ചാല്‍ പാലവളവ് ഭാഗത്ത് സ്വകാര്യഭൂമിയില്‍ തള്ളിയ മാലിന്യം.
പുറപ്പുഴ: പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പനയ്ക്കച്ചാല്‍ പാലവളവ് ഭാഗത്ത് സ്വകാര്യഭൂമിയില്‍ രാത്രിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി പിഴയടപ്പിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരായ ഇവന്റ് മാനേജ്മെന്റ് സംഘത്തിന് 25,000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമികളിലും അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ് അറിയിച്ചു.
Tags : event management waste NattuVishesham DistrictNews