x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ 18 പ്രോ ​സീ​രീ​സ് സ്വ​ന്ത​മാ​ക്കാ​ൻ ആ​പ്പി​ൾ സ്റ്റോ​റി​ന് മു​ന്നി​ൽ പു​ല​ർ​ച്ചെ മു​ത​ൽ ജ​ന​സാ​ഗ​രം


Published: September 18, 2026 02:22 PM IST | Updated: September 18, 2026 02:22 PM IST

ഐ​ഫോ​ൺ പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഐ​ഫോ​ൺ 18 പ്രോ, ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് ഫോ​ണു​ക​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. വി​ൽ​പ്പ​ന ആ​രം​ഭി​ച്ച ആ​ദ്യ ദി​ന​ത്തി​ൽ ത​ന്നെ രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

സാ​കേ​തി​ലെ സെ​ല​ക്ട് സി​റ്റി​വോ​ക്ക് മാ​ളി​ലെ ആ​പ്പി​ൾ സ്റ്റോ​റി​ന് മു​ന്നി​ൽ നേ​രം പു​ല​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പു​ത്ത​ൻ ഫോ​ണു​ക​ൾ സ്വ​ന്ത​മാ​ക്കാ​നാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 12 മു​ത​ൽ ത​ന്നെ ഈ ​ഫോ​ണു​ക​ളു​ടെ പ്രീ-​ഓ​ർ​ഡ​ർ ആ​രം​ഭി​ച്ചി​രു​ന്നു. സ്റ്റോ​ർ തു​റ​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പ് എ​ത്തി ക​സേ​ര​ക​ളി​ൽ കാ​ത്തി​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ, പു​തി​യ മോ​ഡ​ലു​ക​ൾ ആ​ദ്യ​മാ​യി ക​യ്യി​ലെ​ത്തി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു.

നി​ല​വി​ൽ മു​ൻ​ത​ല​മു​റ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പോ​ലും മി​ക​ച്ച ഫീ​ച്ച​റു​ക​ൾ ക​ണ്ട​റി​ഞ്ഞ് പു​തി​യ 1TB പ​തി​പ്പ് സ്വ​ന്ത​മാ​ക്കാ​ൻ നേ​ര​ത്തെ ത​ന്നെ ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കി എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു.

ക്യാ​മ​റ, ബാ​റ്റ​റി, കാ​ര്യ​ക്ഷ​മ​ത, സി​റി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്നി​വ​യി​ലാ​ണ് ഇ​ത്ത​വ​ണ ആ​പ്പി​ൾ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ വേ​രി​യ​ബി​ൾ അ​പ​ർ​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ പു​തി​യ ക്യാ​മ​റ​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​പ്പി​ളി​ന്‍റെ വേ​ൾ​ഡ് വൈ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രെ​ഗ് ജോ​സ്വി​യാ​ക് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ ഐ​ഫോ​ൺ 18 പ്രോ​യ്ക്ക് 1,64,900 രൂ​പ​യും പ്രോ ​മാ​ക്സ് മോ​ഡ​ലി​ന് 1,79,900 രൂ​പ​യു​മാ​ണ് ആ​രം​ഭ വി​ല വ​രു​ന്ന​ത്. പു​ല​ർ​ച്ചെ മു​ത​ൽ മാ​ളി​ന് മു​ന്നി​ൽ രൂ​പ​പ്പെ​ട്ട നീ​ണ്ട ക്യൂ​വി​ന്‍റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും നി​ല​വി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.

Tags : iPhone18Pro iPhone18ProMax AppleIndia AppleStoreDelhi SelectCitywalk

Recent News

Corehub Up