x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി തെ​രു​വി​ൽ പെ​ൺ​വേ​ഷ​ത്തി​ൽ ഒ​രു യു​വാ​വ്; ര​ണ്ട് മ​ണി​ക്കൂ​ർ കൊ​ണ്ട് തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​ത് ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ർ​ഥ്യം!


Published: September 18, 2026 05:28 PM IST | Updated: September 18, 2026 05:28 PM IST

ഡ​ൽ​ഹി​യി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നേ​രി​ടു​ന്ന സു​ര​ക്ഷാ​ഭീ​ഷ​ണി​ക​ളും അ​പ​മാ​ന​ങ്ങ​ളും തു​റ​ന്നു​കാ​ട്ടി ഒ​രു ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റി​ന്‍റെ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണം.

വ​സ്ത്ര​വും മേ​ക്ക​പ്പും ധ​രി​ച്ച് ദു​പ്പ​ട്ട കൊ​ണ്ട് ത​ല​യും മു​ഖ​വും മ​റ​ച്ച് സ്കൂ​ട്ട​റി​ൽ ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക​ടു​ത്ത അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​യാ​ത്രാ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ രാ​ത്രി എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​രാ​ണെ​ന്ന് സ്വ​ന്തം അ​നു​ഭ​വ​ത്തി​ലൂ​ടെ അ​റി​യാ​നാ​ണ് ഈ ​ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ മു​തി​ർ​ന്ന​ത്.

എ​ന്നാ​ൽ യാ​ത്ര തു​ട​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം ത​ന്നെ ചു​റ്റു​മു​ള്ള​വ​രു​ടെ തു​റി​ച്ചു​നോ​ട്ട​ങ്ങ​ളും മോ​ശം പെ​രു​മാ​റ്റ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നു. പെ​ട്രോ​ൾ പ​മ്പി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന​ത് മു​ത​ൽ റോ​ഡി​ലു​ട​നീ​ളം അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ൾ തു​റി​ച്ച് നോ​ക്കു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്തു.

ചി​ല വാ​ഹ​ന​യാ​ത്രി​ക​ർ അ​നാ​വ​ശ്യ​മാ​യി അ​ടു​ത്തു വ​രാ​നും സം​സാ​രി​ക്കാ​നും ശ്ര​മി​ച്ച​താ​യി അ​ദ്ദേ​ഹം ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​യ​ത് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും ചി​ല കാ​റു​ക​ളി​ൽ നി​ന്നും സ​മാ​ന​മാ​യ പെ​രു​മാ​റ്റ​മു​ണ്ടാ​യ​പ്പോ​ഴാ​ണ്.

യു​വാ​വി​ന്‍റെ സ്കൂ​ട്ട​റി​ന് മു​ന്നി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റി നി​ർ​ത്താ​നും ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ചി​ല​ർ മു​തി​ർ​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ല​രും പി​ൻ​വാ​ങ്ങി​യ​ത്.

പേ​ടി​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി​യ​തോ​ടെ നി​ശ്ച​യി​ച്ച സ​മ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ചി​ത്രീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​വാ​വ് നി​ർ​ബ​ന്ധി​ത​നാ​യി. വെ​റും ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ഈ ​രാ​ത്രി​യാ​ത്ര ത​നി​ക്ക് അ​ത്ര​യ​ധി​കം അ​സ​ഹ്യ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു.

ബൈ​ക്കി​ലും കാ​റി​ലും ഓ​ട്ടോ​യി​ലു​മൊ​ക്കെ​യാ​യി എ​ത്തി​യ നി​ര​വ​ധി​യാ​ളു​ക​ൾ ത​ന്നെ ശ​ല്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യും, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ ത​നി​ച്ചു പു​റ​ത്തി​റ​ങ്ങു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഇ​പ്പോ​ൾ മ​ന​സി​ലാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വേ​ദി​യാ​യി​രി​ക്കു​ന്ന​ത്. ഇ​ത് വെ​റു​മൊ​രു പ​രീ​ക്ഷ​ണ വീ​ഡി​യോ അ​ല്ലെ​ന്നും, ത​ങ്ങ​ൾ ദി​വ​സേ​ന നേ​രി​ടു​ന്ന ക​യ്പേ​റി​യ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും നി​ര​വ​ധി സ്ത്രീ​ക​ൾ കു​റി​ച്ചു.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പൊ​തു​യി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന സു​ര​ക്ഷ​യി​ല്ലാ​യ്മ​യി​ലേ​ക്കും ഭ​യ​ത്തി​ലേ​ക്കു​മാ​ണ് ഈ ​സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

Tags : WomensSafety DelhiDiaries ViralVideo SocialExperiment DelhiNews

Recent News

Corehub Up