x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ല്ല് തേ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ 19 സെ​ന്‍റീ​മീ​റ്റ​ർ ബ്ര​ഷ് വി​ഴു​ങ്ങി​യ 53-കാ​ര​നെ ര​ക്ഷ​പെ​ടു​ത്തി ഡോ​ക്ട​ർ​മാ​ർ

വൈറൽ ഡെസ്ക്
Published: November 4, 2026 10:59 PM IST | Updated: November 4, 2026 10:59 PM IST

പ്രതീകാത്മക ചിത്രം

പ​ല്ല് തേ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ 19 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ടൂ​ത്ത് ബ്ര​ഷ് വി​ഴു​ങ്ങി​യ മ​ധ്യ​വ​യ​സ്ക​നെ ഡോ​ക്ട​ർ​മാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷി​രാ​വ​ലി സ്വ​ദേ​ശി​യാ​യ 53-കാ​ര​ൻ രാ​ജേ​ന്ദ്ര മാ​ലു​സാ​രെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബ്ര​ഷ് തൊ​ണ്ട​യി​ലൂ​ടെ ആ​മാ​ശ​യ​ത്തി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ശ​ബ്ദം പോ​ലും പു​റ​ത്തു​വ​രാ​ത്ത അ​വ​സ്ഥ​യി​ലാ​യ അ​ദ്ദേ​ഹ​ത്തെ ന​വി മും​ബൈ​യി​ലെ മെ​ഡി​ക്കോ​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ഡോ. ​റാ​വു​സാ​ഹെ​ബ് റാ​ത്തോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം അ​ര മ​ണി​ക്കൂ​ർ നീ​ണ്ട എ​ൻ​ഡോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ബ്ര​ഷ് പു​റ​ത്തെ​ടു​ത്ത​ത്.

ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ബ്ര​ഷ് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. വ​ലി​യ വ​സ്തു​ക്ക​ൾ അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യാ​ൽ സ്വ​യം ഛർ​ദ്ദി​ക്കാ​നോ ആ​ഹാ​രം ക​ഴി​ച്ച് താ​ഴേ​ക്ക് ത​ള്ളാ​നോ ശ്ര​മി​ക്ക​രു​തെ​ന്നും ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : HealthNews ToothbrushSwallowed MedicalMiracle NaviMumbaiNews BizarreAccident

Recent News

Corehub Up