Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthNews

Family Health

ഇങ്ങനെ ചെയ്താൽ ഭക്ഷണത്തിലെ നാരുകൾ കുറയും...

ശ​രീ​ര​പോ​ഷ​ണ​ത്തി​നും ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്കും ചി​ല പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, ഫാ​റ്റ് എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ്. വി​റ്റാ​മി​നു​ക​ളും മി​ന​റ​ലു​ക​ളും കൂ​ടി ഇ​തി​ൽ പെ​ടു​ന്ന​വ​ത​ന്നെ. അ​വ​യു​ടെ ദൗ​ർ​ല​ഭ്യം ആ​രോ​ഗ്യ​ത്തെ കു​റ​യ്ക്കു​ക​യും രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ആ​ഹാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​വ​യാ​ണ് നാ​രു​ക​ൾ അ​ഥ​വാ ഫൈ​ബ​റു​ക​ൾ. അ​തു​കൊ​ണ്ടാ​ണ് നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ക്കു​ന്ന​ത്. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​ള​രെ ഗു​ണ​ക​ര​മാ​ണ്.

എ​ന്നാ​ൽ നാ​രു​ക​ള​ട​ങ്ങി​യ​വ​യാ​ണെ​ങ്കി​ലും ചി​ല​ത​രം പാ​ക​പ്പെ​ടു​ത്ത​ലു​ക​ൾ കൊ​ണ്ട് അ​വ​യു​ടെ ശ​രി​ക്കു​ള്ള ഉ​പ​യോ​ഗം കി​ട്ടാ​തെ​യും വ​രാം. ആ​ഹാ​ര​വ​സ്തു​ക്ക​ൾ​ക്ക് രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തും പാ​ക​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം ഫൈ​ബ​റു​ക​ൾ​ക്ക് അ​വ​യു​ടെ ഗു​ണ​പ​ര​മാ​യ ഉ​പ​യോ​ഗം ന​ഷ്ട​പ്പെ​ടു​ന്നു.

ഗോ​ത​മ്പി​ലും ആ​ട്ട​യി​ലും മൈ​ദ​യി​ലും...

ഉ​മി​യു​ള്ള ഗോ​ത​മ്പും ത​വി​ടു​ള്ള അ​രി​യും ഫൈ​ബ​റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ ത​ന്നെ അ​ര​ച്ചും പൊ​ടി​ച്ചും ഉ​മി നീ​ക്കി​യും നി​റം മാ​റ്റി​യും രു​ചി​ക​ര​മാ​ക്കി​യും മൃ​ദു​ത്വ​മു​ള്ള​താ​ക്കി​യും കൂ​ടു​ത​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഫൈ​ബ​റി​ന്‍റെ അ​ള​വും അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​യോ​ഗ​വും കു​റ​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഇ​തി​ൽ​നി​ന്നും ഉ​മി​യു​ള്ള ഗോ​ത​മ്പി​ൽ ഫൈ​ബ​റി​ന്‍റെ അ​ള​വ് കൂ​ടു​ത​ലും അ​തു​ത​ന്നെ സം​സ്ക​രി​ച്ച് ത​യാ​റാ​ക്കി​യ ആ​ട്ട​യി​ലും മൈ​ദ​യി​ലും ഫൈ​ബ​റി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വു​മാ​യി​രി​ക്കും എ​ന്ന് മ​ന​സി​ലാ​ക്ക​ണം.

നാ​ര് കു​റ​യു​ന്ന വ​ഴി​ക​ൾ!

ഇ​തു​പോ​ലെ വ​ള​രെ​യ​ധി​കം നാ​രു​ക​ളു​ള്ള പ​ല ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും എ​ണ്ണ​യി​ൽ പാ​ക​പ്പെ​ടു​ത്തി​യും കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ചേ​ർ​ത്തും മ​റ്റു പ​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി മി​ക്സ് ചെ​യ്തും അ​രി​ഞ്ഞും നു​റു​ക്കി​യും അ​വ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള നാ​രി​ന്‍റെ അ​ള​വു കു​റ​ച്ചു​ക​ള​യു​ന്ന രീ​തി​ക​ൾ ന​മ്മ​ളി​ൽ പ​ല​രും അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​ത്ത​തു കാ​ര​ണം ശീ​ലി​ച്ചു​വ​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.‌

ജ്യൂ​സാ​ക്കു​മ്പോ​ൾ...

പ​ല ത​ര​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും ജ്യൂ​സാക്കി ക​ഴി​ക്കു​ന്നതു ഫൈ​ബ​റി​ന്‍റെ പ്ര​യോ​ജ​ന​ത്തെ കു​റ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഫലങ്ങളും മറ്റും ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ​വ​യാ​യി​രു​ന്നാ​ൽ​കൂ​ടി അ​വ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.

 

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റിട്ടയേർഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

 

Health

ഒരാൾക്കു ദിവസം എത്രത്തോളം കൊക്കോപ്പൊടി കഴിക്കാം?

കൊ​ക്കോ കുരു പൊ​ടി​ച്ചാണ് കൊ​ക്കോപ്പൊ​ടി തയാറാക്കുന്നത്. പ്രോട്ടീൻ, മഗ്നീഷ്യം, നാരുകൾ, ഇരുമ്പ്, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, ഫ്ലവനോൾസ് തുടങ്ങി‌യ പോഷകങ്ങൾ കൊക്കോ പൊടിയിൽ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവാണ്, പക്ഷെ പോഷകങ്ങൾ വളരെ കൂടുതലും. മധുരം ചേർക്കാത്ത കൊക്കോ പൊടി നോക്കി വാങ്ങി ഉപയോഗിക്കാം.

പോ​ളി​ഫീ​നോ​ൾ​സ് ധാ​രാ​ളം

കൊ​ക്കോ​യി​ൽ പോ​ളി​ഫീ​നോ​ൾ​സ് എ​ന്ന ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റുക​ൾ ധാ​രാ​ളം. ഇ​ത് നീർവീ​ക്കം, ര​ക്ത​സ​മ്മ​ർ​ദം എന്നിവ കു​റ​യ്ക്കാ​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യകം.

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കുന്നു

കൊ​ക്കോ​യി​ലെ ഫ്ല​വ​നോ​ൾ​സ് ര​ക്ത​ത്തി​ലെ നൈ​ട്രി​ക് ഓ​ക്സൈ​ഡിന്‍റെ അ​ള​വ് കൂ​ട്ടും. ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തി ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കും.
കൊ​ക്കോ അ​ധി​കമായി ചൂ​ടാ​ക്കി പ്രോ​സ​സ് ചെ​യ്താ​ൽ ഈ ​ഗു​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാനിടയുണ്ട്. അതിനാൽ സാ​ധാ​ര​ണ ചോ​ക്ലേ​റ്റ് ബാ​റി​ൽ ഈ ​ഗു​ണം ഉ​ണ്ടാ​കാനിടയില്ല.

ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് സാ​ധ്യ​ത കു​റ​യ്ക്കും

ഫ്ല​വ​നോ​ൾ​സ് അ​ട​ങ്ങി​യ കൊ​ക്കോ ര​ക്ത​ക്കു​ഴ​ലു​ക​ളെ അ​യ​വു​ള്ള​താ​ക്കി ര​ക്ത​സഞ്ചാരം കൂ​ട്ടും. ഇ​ത് ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കും.

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്തസഞ്ചാരം മെ​ച്ച​പ്പെ​ടു​ത്തും

കൊ​ക്കോ​യി​ലെ പോ​ളി​ഫീ​നോ​ൾ​സ് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്തസഞ്ചാരം കൂ​ട്ടി ഓ​ർ​മ​ശ​ക്തി മെച്ചപ്പെടുത്താനും ക്ഷീ​ണം കു​റ​യ്ക്കാ​നും സ​ഹാ​യകം

ശരീരഭാരം നിയന്ത്രിക്കുന്നതിന്

മി​ത​മാ​യ അ​ള​വി​ൽ കൊ​ക്കോ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ ഊർജ ഉ​പ​യോ​ഗം ക്ര​മീ​ക​രി​ക്കാ​നും കൊ​ഴു​പ്പ് ക​ത്തി​ക്കാ​നും സ​ഹാ​യകം.

കാൻ​സ​ർ പ്ര​തി​രോ​ധത്തിന്

കൊക്കോയിൽ ഫ്ല​വ​നോ​ൾ​സ് ധാരാളം. ഫ്ല​വ​നോ​ൾ​സ് സന്പന്നമായ ഭ​ക്ഷ​ണ​ക്ര​മം കാൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ സ​ഹാ​യകം

ആ​സ്ത്മ​യ്ക്ക് ആശ്വാസം

കൊ​ക്കോ​യി​ൽ അ​ട​ങ്ങി​യ തി​യോ​ബ്രോ​മി​ൻ, തി​യോ​ഫി​ലി​ൻ എ​ന്നി​വ ആ​സ്ത്മ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായകം

നെഗറ്റീവ് ചിന്ത കുറയും

2022ലെ ​ഒ​രു പ​ഠ​ന​ത്തി​ൽ 85% കൊ​ക്കോ അ​ട​ങ്ങി​യ ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് 3 ആ​ഴ്ച ക​ഴി​ച്ച​വ​രി​ൽ നെഗറ്റീവ് ചിന്തകൾ കു​റ​ഞ്ഞ​താ​യി ക​ണ്ടു.

ദിവസം എത്രത്തോളം കഴിക്കാം?

സാധാരണ ഒരാൾക്ക് 1 മുതൽ 2 ടീസ്പൂൺ വരെ, അതായത് 5 മുതൽ 10 ഗ്രാം വരെ ശുദ്ധമായ, മധുരം ചേർക്കാത്ത കൊക്കോ പൊടി കഴിക്കാം.

സാധാരണ ആരോഗ്യമുള്ളവർക്ക്:

കഴിച്ചു തുടങ്ങുന്നവർ: ദിവസം 1 ടീസ്പൂൺ (2.5 ഗ്രാം) മതി
പതിവായി കഴിക്കുന്നവർ: ദിവസം 1 - 2 ടേബിൾസ്പൂൺ (5 - 10 ഗ്രാം) വരെ ആകാം. ഇതിൽ നിന്ന് ഏകദേശം 40 മില്ലിഗ്രാം ഫ്ലവനോൾസ് ലഭ്യമാകും

എപ്പോൾ കുറയ്ക്കണം ?

  • അസിഡിറ്റി / നെഞ്ചെരിച്ചിൽ ഉള്ളവർ
    - മൈഗ്രേൻ ഉള്ളവർ
    - വൃക്കയിൽ കല്ല് ഉള്ളവർ (കൊക്കോയിൽ ഓക്സലേറ്റ് ഉണ്ട്)
    - ഉറക്കക്കുറവ് ഉള്ളവർ - വൈകിട്ട് 5 മണിക്കു ശേഷം കഴിക്കരുത്

    അര ടീസ്പൂൺ മാത്രം കഴിക്കാം

എന്തുകൊണ്ട് കൂടുതൽ പാടില്ല?

കൊക്കോയിൽ നേരിയ തോതിൽ കഫീൻ (100 ഗ്രാമിൽ 230മില്ലിഗ്രാം) ഉം തിയോബ്രോമിനും ഉണ്ട്. 10 ഗ്രാമിൽ കൂടുതൽ കഴിച്ചാൽ
- ഹൃദയമിടിപ്പ് കൂടുക
- തലവേദന
- വയറിളക്കം
- ഉറക്കം നഷ്ടപ്പെടുക

എ​ങ്ങ​നെ കഴിക്കണം?

10 ഗ്രാം ഒരുമിച്ച് കഴിക്കരുത്. രണ്ടു ഭാഗങ്ങളാക്കി കഴിക്കുക

- രാവിലെ: ചൂടുവെള്ളത്തിലോ ബ്ലാക്ക് കോഫിയിലോ ഓട്സിലോ 1 ടീസ്പൂൺ
- വൈകിട്ട്: സ്മൂത്തിയിലോ പാലിലോ 1 ടീസ്പൂൺ

പഞ്ചസാര ചേർക്കരുത്. ശർക്കരയോ തേനോ ചെറിയ അളവിൽ ആവാം.

- 70% അ​ല്ലെ​ങ്കി​ൽ 85% കൊ​ക്കോ ഉ​ള്ള ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ക​ഴി​ക്കു​ക
- സ്മൂ​ത്തി​യി​ൽ ചേ​ർ​ക്കു​ക, പു​ഡ്ഡിം​ഗി​ൽ ചേ​ർ​ക്കു​ക
- പ​ഴ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ (വാ​ഴ​പ്പ​ഴം, സ്ട്രോ​ബെ​റി) വി​ത​റി കഴിക്കുക

ചോക്ലേറ്റ് കഴിച്ചാലും മതിയോ?

ചോ​ക്ലേ​റ്റ് നിർമാണത്തിനാണു കൊ​ക്കോപ്പൊ​ടി പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാധാരണ ചോ​ക്ലേ​റ്റി​ൽ കൊക്കോ പൊടിക്കൊപ്പം പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും കൂ​ടു​ത​ലാ​യി ചേർത്തിട്ടുള്ളതിനാ​ൽ ചോക്ലേറ്റ് മി​ത​മാ​യ അ​ള​വി​ൽ മാ​ത്രം ക​ഴി​ക്കു​ക.

Health

മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന ശി​ശു​ക്കൾക്കു കം​ഗാ​രു മ​ദ​ർ കെ​യ​ർ - എങ്ങനെ നല്കണം..?

ശ​രീ​രഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ല്‍, ശ​രീ​രോ​ഷ്മാ​വ് നി​ശ്ചി​ത അ​ള​വി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല അ​തി​ജീ​വ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ നി​ല​നി​ല്‍​പ്പി​ന് ശ്വ​സ​നം, ര​ക്ത​ചം​ക്ര​മ​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ശ​രീ​രോ​ഷ്മാ​വ് ലഭിക്കുന്നതിനായി അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ത്വ​ക്കു​ക​ള്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് കം​ഗാ​രു മ​ദ​ർ കെ​യ​ർ. അ​മ്മക്കം​ഗാ​രു ത​ന്‍റെ ശ​രീ​രോ​ഷ്മാ​വ് കു​ഞ്ഞി​ന് അ​തേ​പ​ടി പ​ക​ര്‍​ന്നു ന​ല്‍​കി, ഊ​ര്‍​ജ​ന​ഷ്ടം കു​റ​യ്ക്കു​ക​യും ശ​രീ​ര​ഭാ​രം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന അ​തേ രീ​തി​യാ​ണ് മ​നു​ഷ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​ത്.

 കം​ഗാ​രു മ​ദ​ർ കെ​യ​റി​നാ​യു​ള്ള ഒ​രു​ക്കം

- കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കു​ന്ന​വ​ർ​ക്കു മാ​ന​സി​ക ത​യാ​റെ​ടു​പ്പ് അ​ത്യാ​വ​ശ്യ​മാ​ണ് .
- മു​ഴു​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഈ ​രീ​തി​യെ​കു​റി​ച്ച് പ​റ​ഞ്ഞു കൊ​ടു​ക്കു​ക.
- സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ക.
- കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ഹ​ച​ര്യം ന​ല്‍​കു​ക.
- മു​ന്‍​ഭാ​ഗം തു​റ​ക്കാ​വു​ന്ന അ​യ​ഞ്ഞ വ​സ്ത്ര​മാ​ണ് അ​മ്മ​മാ​ര്‍ ധ​രി​ക്കേ​ണ്ട​ത്.
- കു​ഞ്ഞി​ന് തു​ണി​തൊ​പ്പി, കാ​ലു​റ, മു​ന്‍​ഭാ​ഗം തു​റ​ക്കു​ന്ന
കു​ഞ്ഞു​ടു​പ്പ് എ​ന്നി​വ അ​ണി​യി​ക്കാം.
- അ​ര​യി​ല്‍ കെ​ട്ടാ​നു​ള്ള തു​ണി​യും ക​രു​തു​ക.

45 ഡി​ഗ്രി ചാ​രി​യി​രു​ന്ന്...

സൗ​ക​ര്യ​പ്ര​ദ​മാ​യി 45 ഡി​ഗ്രി ചാ​രി​യി​രി​ക്കു​ന്ന രീ​തി​യാ​ണ് കം​ഗാ​രു മ​ദ​ർ കെ​യ​റി​നു ന​ല്ല​ത്. ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന രീ​തി​യി​ലും കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാം.
* അ​മ്മ​യു​ടെ സ്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി കു​ഞ്ഞി​നെ ക​മ​ഴ്ത്തി കി​ട​ത്തു​ന്നു.
* ത​ല ഒ​രു വ​ശ​ത്തേ​യ്ക്കും അ​ല്പം മു​ക​ളി​ലേ​യ്ക്കും ച​രി​ഞ്ഞി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ത് ശ്വാ​സ​നാ​ളം തു​റ​ന്നി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.
* കു​ഞ്ഞി​ന്‍റെ കാ​ലു​ക​ള്‍ 'W 'ആ​കൃ​തി​യി​ല്‍ വ​ള​ഞ്ഞ് അ​മ്മ​യു​ടെ ഉ​ദ​ര​ഭാ​ഗ​ത്ത് ഇ​രു​വ​ശ​ത്തേ​ക്കു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
* കു​ഞ്ഞി​ന്‍റെ അ​ര​മു​ത​ല്‍ കീ​ഴോ​ട്ട് വീ​തി​യു​ള്ള ഒ​രു തു​ണി​കൊ​ണ്ട് അ​മ്മ​യോ​ടൊ​പ്പം ചു​റ്റി​വ​യ്ക്കാ​വു​ന്ന​താ​ണ്.
ഇ​തി​നു​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഒ​രു​മി​ച്ച് മൂ​ടാ​വു​ന്ന രീ​തി​യി​ലെ വ​സ്ത്രം ധ​രി​യ്ക്കാ​വു​ന്ന​താ​ണ്. കു​ഞ്ഞി​ന്‍റെ ത​ല​ഭാ​ഗം മൂ​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

എ​ത്ര സ​മ​യം ന​ല്‍​കാം ?

ഏ​റ്റ​വും കു​റ​ഞ്ഞ​ത് 1 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 2 മ​ണി​ക്കൂ​ര്‍ വ​രെ​യും തു​ട​ര്‍​ച്ച​യാ​യി ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ കം​ഗാ​രു മ​ദ​ർ കെ​യ​ർ ഫ​ല​പ്ര​ദ​മാ​കൂ. ഒ​രു ദി​വ​സ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ​മെ​ങ്കി​ലും കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാ​വു​ന്ന​താ​ണ്. അ​മ്മ​യ്ക്ക് വി​ശ്ര​മം ആ​വ​ശ്യ​മു​ള്ള​പ്പോ​ഴോ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ഴോ (Twins, Triplets) അ​ച്ഛ​നോ കു​ടും​ബ​ത്തി​ലെ മ​റ്റു ബ​ന്ധു​ക്ക​ള്‍​ക്കോ കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാ​വു​ന്ന​താ​ണ്. കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കു​മ്പോ​ഴും അ​മ്മ​യ്ക്ക് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് (ഉ​റ​ങ്ങു​ക, ന​ട​ക്കു​ക, ഭ​ക്ഷ​ണം ക​ഴി​ക്കു​ക, വ​ര്‍​ത്ത​മാ​നം പ​റ​യു​ക) ഒ​രു ത​ട​സ​വു​മി​ല്ല.

കം​ഗാ​രു മ​ദ​ർ കെ​യ​റി​ന്‍റെ ഗു​ണ​ങ്ങ​ള്‍

- കു​ഞ്ഞി​ന്‍റെ ശ​രീ​രോ​ഷ്മാ​വ് താ​ഴ്ന്നു പോ​കാ​തെ ത​ട​യു​ന്നു.
- മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​ത് അ​നാ​യാ​സ​മാ​ക്കു​ന്നു.
- ആ​ശു​പ​ത്രി​വാ​സം കു​റ​യ്ക്കു​ന്നു.
- അ​ണു​ബാ​ധ, ശ്വ​സ​ന​ത്തി​ലെ ത​ക​രാ​റു​ക​ള്‍ എ​ന്നി​വ കു​റ​യ്ക്കു​ന്നു.
- അ​മ്മ​യ്ക്കും കു​ഞ്ഞി​നും മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്നു.
- അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധം ബ​ല​പ്പെ​ടു​ത്തു​ന്നു.
- കു​ഞ്ഞി​ന്‍റെ ശാ​രീ​രി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ വ​ള​ര്‍​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു.

ന​മ്മു​ടെ നാ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലും ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ന​വ​ജാ​ത ശി​ശു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​ചി​കി​ത്സാ​രീ​തി അ​വ​ലം​ബി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ഈ ​ചി​കി​ത്സാ​രീ​തി​ക്കു ക​ഴി​യും എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...?

നി​സാ​ര​മാ​യ രോ​ഗ​സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നു ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ മ​ര​ണ​ത്തി​ലേ​ക്കു​വ​രെ എ​ത്തി​ച്ചേ​ക്കാ​വു​ന്ന​താ​ണ് അ​മീ​ബി​ക് മെ​നി​ഞ്ജോ എ​ന്‍​സെ​ഫ​ലൈ​റ്റി​സ് അ​ഥ​വ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. കൂ​ടു​ത​ലും കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന ഈ ​രോ​ഗം പി​ടി​പെ​ട്ടാ​ല്‍ മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാം.

ബ്രെ​യി​ന്‍ ഈ​റ്റ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന നേ​ഗ്ലെ​റി​യ ഫൗ​ലേ​റി വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന അ​മീ​ബ ത​ല​ച്ചോ​റി​ല്‍ എ​ത്തു​ന്ന​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. അ​മീ​ബ ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച​തി​നു​ശേ​ഷ​മേ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചു തു​ട​ങ്ങു​ക​യു​ള്ളൂ എ​ന്ന​തി​നാ​ല്‍ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​ക എ​ളു​പ്പ​മ​ല്ല.

വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്രം ക​ണ്ടു​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​തെ​ങ്കി​ലും 99 ശ​ത​മാ​നം രോ​ഗി​ക​ളും മ​രി​ക്കു​ന്നു എ​ന്ന​താ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ ഭ​യ​പ്പെ​ടു​ന്ന​താ​ക്കു​ന്ന​ത്.

ചൂ​ടു​കാ​ല​ത്താ​ണ് ഈ ​രോ​ഗം സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ദീ​ര്‍​ഘ​നാ​ളാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ള​ങ്ങ​ള്‍, തോ​ടു​ക​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​തു​വ​ഴി​യാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗം പി​ടി​പെ​ടു​ക.
കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ നേ​ഗ്ലെ​റി​യ ഫൗ​ലേ​റി എ​ന്ന സൂ​ക്ഷ്മ ജീ​വി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ട്.

മൂ​ക്കി​ലൂ​ടെ വെ​ള്ളം ക​യ​റു​മ്പോ​ള്‍ നേ​ഗ്ലെ​റി​യ ഫൗ​ലേ​റി​യും ശ​രീ​ര​ത്തി​ലു​ള്ളി​ല്‍ ക​ട​ക്കും. ഇ​വ മ​ണം അ​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന നാ​ഡീ​ഞ​ര​മ്പു​ക​ളി​ലൂ​ടെ നേ​രേ ത​ല​ച്ചോ​റി​ലെ​ത്തും. ത​ല​ച്ചോ​റി​നെ പൊ​തി​ഞ്ഞു സം​ര​ക്ഷി​ക്കു​ന്ന മെ​നി​ഞ്ച​സു​ക​ളെ ത​ക​ര്‍​ത്ത​ശേ​ഷം ത​ല​ച്ചോ​റി​നു​ള്ളി​ലേ​ക്കു ക​യ​റും. ഈ ​ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​കും ല​ക്ഷ​ണ​ങ്ങ​ള്‍​പോ​ലും ക​ണ്ടു​തു​ട​ങ്ങു​ക. വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ത​ല​ച്ചോ​റി​ല്‍ ആ​കെ വ്യാ​പി​ക്കു​ക​യും കോ​ശ​ങ്ങ​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ൾ

ക​ഠി​ന​മാ​യ പ​നി, ത​ല​വേ​ദ​ന, ഛര്‍​ദ്ദി, ത​ള​ര്‍​ച്ച എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. മൂ​ര്‍​ധ​ന്യാ​വ​സ്ഥ​യി​ല്‍ ബോ​ധ​ക്കേ​ടും ചി​ല​രി​ല്‍ അ​പ​സ്മാ​ര​വും കാ​ണാ​റു​ണ്ട്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍​നി​ന്ന് രോ​ഗം ഉ​ണ്ടാ​കു​ന്നു എ​ന്ന​തി​നാ​ലാ​ക​ണം 12-15 വ​യ​സു​വ​രെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടി​ട്ടു​ള്ള​ത്. രോ​ഗം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ട് ഏ​താ​നം വ​ര്‍​ഷ​ങ്ങ​ള്‍ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ല്‍ മ​രു​ന്നു​ക​ള്‍ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ളും ആ​ന്‍റി​ല് ഫം​ഗ​ല്‍​സും കൂ​ട്ടി​ച്ചേ​ര്‍​ത്തു​ള്ള കോ​മ്പി​നേ​ഷ​ന്‍ മ​രു​ന്നു​ക​ളാ​ണ് രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കാ​റു​ള​ള​ത്. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഏ​റെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ല്‍ പ​ല​രി​ലും ചി​കി​ത്സ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കാ​റി​ല്ല. മ​ര​ണ​നി​ര​ക്ക് കൂ​ടു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണ​വും ഇ​താ​ണ്. മ​രു​ന്നി​ന് വീ​ര്യം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ രോ​ഗി​ക​ളി​ല്‍ പൊ​ട്ടാ​സ്യ​ത്തി​ന്‍റെ അ​ള​വ് പെ​ട്ടെ​ന്ന് കു​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. മാ​ത്ര​മ​ല്ല വൃ​ക്ക​യും ക​ര​ളും ത​ക​രാ​റി​ലാ​കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. മ​രു​ന്നു​ക​ള്‍ എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മ​ല്ല എ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പ​ക​രി​ല്ല, പ​ക്ഷേ ശ്ര​ദ്ധ വേ​ണം

മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് രോ​ഗം ക​ണ്ടു​പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തു​കൊ​ണ്ടാ​കാം അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ഇ​പ്പോ​ള്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. പ്ര​തി​രോ​ധ ശ​ക്തി കു​റ​വു​ള്ള​വ​രി​ലാ​ണ് രോ​ഗം വേ​ഗ​ത്തി​ല്‍ പി​ടി​പെ​ടു​ന്ന​ത്. ഒ​രു​കൂ​ട്ടം കു​ട്ടി​ക​ള്‍ ഒ​രേ സ​മ​യം കു​ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ക്കു​മ്പോ​ള്‍ ഇ​വ​രി​ല്‍ ഒ​ന്നോ ര​ണ്ടോ പേ​രി​ല്‍ മാ​ത്രം രോ​ധ​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ത​ന്നെ അ​തി​നു​ത​കു​ന്ന മ​രു​ന്ന് ന​ല്‍​കാ​ന്‍ ക​ഴി​യു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ​ല​പ്പോ​ഴും വൈ​റ​ല്‍ പ​നി​യാ​ണ് എ​ന്നു ക​രു​തി സ്വ​യം​ചി​കി​ത്സ ന​ട​ത്തി അ​പ​സ്മാ​ര​മൊ​ക്കെ ആ​യ​തി​നു​ശേ​ഷ​മാ​കും ഡോ​ക്ട​ര്‍​മാ​രു​ടെ അ​ടു​ക്ക​ലെ​ത്തു​ക. അ​പ്പോ​ഴേ​ക്കും സ​മ​യം ഏ​റെ വൈ​കി​യി​ട്ടു​മു​ണ്ടാ​കും.

മ​നു​ഷ്യ​നി​ല്‍​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല എ​ന്ന​ത് മാ​ത്ര​മാ​ണ് ഒ​രാ​ശ്വാ​സം. രോ​ഗ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് സ്വ​യം ബോ​ധ​വാ​ന്മാ​രു​കു​ന്ന​തോ​ടൊ​പ്പം കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കു​ളി​ക്കാ​തി​രി​ക്കാ​നും മൂ​ക്കി​ല്‍ വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. രോ​ഗം വ​രാ​തെ നോ​ക്കു​ക​മാ​ത്ര​മാ​ണ് ഇ​ത്ത​രം മാ​ര​ക രോ​ഗാ​വ​സ്ഥ​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. മ​ധു​ക​ര്‍
സീ​നി​യ​ര്‍ ന്യൂ​റോ​ള​ജി​സ്റ്റ്, ലി​റ്റി​ൽ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി
അ​ങ്ക​മാ​ലി.

Health

പ്ര​മേ​ഹബാ​ധി​ത​ർ ഏതുതരം ഭക്ഷണരീതിയാണു സ്വീകരിക്കേണ്ടത്?

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ഈ ​ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു. ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു​കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും. ഈ ​രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം.

പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ, ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.

ല​ക്ഷ​ണ​ങ്ങ​ൾ

അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ടത്...

പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക. മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.

ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​രീ​തി​യാ​ണ് പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.

തേ​ങ്ങ, ഉ​പ്പ്, എ​ണ്ണ - കു​റ​യ്ക്ക​ണം

* ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

* മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.

* ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.

* ത​വി​ട് അ​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

* കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

* ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക.

* ജ​ങ്ക് ഫു​ഡ്,ഫാ​സ്റ്റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.

* പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം. സൈ​ക്കി​ൾ സ​വാ​രി, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

കം​ഗാ​രു മ​ദ​ർ കെ​യ​ർ - ആർക്കെല്ലാം, എപ്പോൾ..?

മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ പ​രി​പാ​ല​നം

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ നി​ല​നി​ല്‍​പ്പി​ന് ശ്വ​സ​നം, ര​ക്ത​ചം​ക്ര​മ​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ശ​രീ​രോ​ഷ്മാ​വ്. ശ​രീ​ര ഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ല്‍, ശ​രീ​രോ​ഷ്മാ​വ് നി​ശ്ചി​ത അ​ള​വി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല അ​തി​ജീ​വ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഇ​തി​നു കൃ​ത്യ​മാ​യി ചൂ​ട് ന​ല്‍​കു​ന്ന ഇ​ൻ​ക്യു​ബേ​റ്റ​ർ (Incubator )പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ നാ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ട്. പ​ക്ഷേ, ഇ​ന്ത്യ​യെ പോ​ലെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍, കം​ഗാ​രു മ​ദ​ർ കെ​യ​ർ (Kangaroo Mother Care- KMC) പോ​ലെ​യു​ള്ള ചി​കി​ത്സാ​രീ​തി​ക​ള്‍​ക്ക് പ്ര​ചാ​രം ഏ​റി​വ​രു​ന്നു.

തു​ട​ക്കം...

1970 ക​ളി​ല്‍ ‘കൊ​ളം​ബി​യ'​യി​ലാ​ണ് Skin to Skin Care എ​ന്ന രീ​തി ആ​ദ്യ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇ​ൻ​ക്യു​ബേ​റ്റ​റു​ക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും അ​ന്ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് മൂ​ല​മു​ള്ള അ​ണു​ബാ​ധ​യു​മാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക്ര​മേ​ണ ഇ​തി​നു പ്ര​ചാ​ര​മേ​റി. 1996 ല്‍ ​ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്്ട്ര ശി​ല്‍​പ്പ​ശാ​ല​യി​ല്‍ കം​ഗാ​രു മ​ദ​ർ കെ​യ​ർ (Kangaroo Mother Care) എ​ന്ന പേ​ര് ആ​ദ്യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

കം​ഗാ​രു മ​ദ​ർ കെ​യ​ർ

അ​മ്മ കം​ഗാ​രു ത​ന്‍റെ ശ​രീ​രോ​ഷ്മാ​വ് കു​ഞ്ഞി​ന് അ​തേ​പ​ടി പ​ക​ര്‍​ന്നു ന​ല്‍​കി, ഊ​ര്‍​ജ​ന​ഷ്ടം കു​റ​യ്ക്കു​ക​യും ശ​രീ​ര​ഭാ​രം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന അ​തേ രീ​തി​യാ​ണ് മ​നു​ഷ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ത്വ​ക്കു​ക​ള്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് കം​ഗാ​രു മ​ദ​ർ കെ​യ​ർ.

കം​ഗാ​രു മ​ദ​ർ കെ​യ​ർ -പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ


1) കു​ഞ്ഞി​ന്‍റെ​യും പ​രി​ച​രി​ക്കു​ന്ന ആ​ളു​ടേ​യും ത്വ​ക്കു​ക​ള്‍ ത​മ്മി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ.
(Skin to Skin Contact)
2) കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ മാ​ത്രം ന​ല്‍​ക​ല്‍.
( Exclusive Breast Feeding)
3) വീ​ട്ടി​ലും കം​ഗാ​രു മ​ദ​ർ കെ​യ​ർ തു​ട​രു​ന്ന​തി​നു​ള്ള മാ​ന​സി​ക ത​യാ​റെ​ടു​പ്പ്.(Psychological Support for the Family Members)

കം​ഗാ​രു മ​ദ​ർ കെ​യ​ർ ആ​ര്‍​ക്കെ​ല്ലാം ?

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ 2.5 കി​ലോ​ഗ്രാ​മി​ൽ(2500 gm) യി​ല്‍ കു​റ​വ് ഭാ​ര​മു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാ​വു​ന്ന​താ​ണ്. സ​ങ്കീ​ര്‍​ണ ചി​കി​ത്സ​ക​ള്‍ ആ​വ​ശ്യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കും അ​തീ​വ ശ്ര​ദ്ധ ന​ല്‍​കി കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്കാ​ന്‍ ക​ഴി​യും.

എ​പ്പോ​ൾ മു​ത​ൽ?

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും തൂ​ക്ക​വും അ​നു​സ​രി​ച്ച് ജ​നി​ച്ച ദി​വ​സം മു​ത​ലോ, അ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ കം​ഗാ​രു മ​ദ​ർ കെ​യ​ർ തു​ട​ങ്ങാ​വു​ന്ന​താ​ണ്.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

അ​വ​ക്കാ​ഡോ എ​ന്ന "അവതാരപ്പിറവി'!

ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ കൊ​ഴു​പ്പ്, നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഫ​ല​മാ​ണ് അ​വ​ക്കാ​ഡോ. വി​റ്റാ​മി​ൻ കെ, ​ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ഇ, ​വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ ബി6, ​പൊ​ട്ടാ​സ്യം, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം തു​ട‌​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ അ​വ​ക്കാ​ഡോ​യി​ലു​ണ്ട്.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

അ​വ​ക്കാ​ഡോ​യി​ൽ പ്ര​ധാ​ന​മാ​യും ശരീരത്തിനു ഗുണകരമായ മോ​ണോ അ​ൺ​സാ​ച്ചു​റേ​റ്റ​ഡ് കൊ​ഴു​പ്പാ​ണു​ള്ള​ത്. പൂ​രി​ത കൊ​ഴു​പ്പി​നു പ​ക​രം ഇ​ത് ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​രം.

കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണം

അ​വ​ക്കാ​ഡോ​യി​ലെ ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പും നാ​രു​ക​ളും ര​ക്ത​ത്തി​ലെ എ​ൽ​ഡി​എ​ൽ എ​ന്ന മോ​ശം കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം. എ​ന്നാ​ൽ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​ൻ മ​രു​ന്നി​നു പ​ക​രം അ​വ​ക്കാ​ഡോ മാ​ത്രം ക​ഴി​ക്കു​ന്ന​ത് മ​തി​യാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഡോ​ക്ട​റു‌​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്ര​ണ​ത്തി​ന്

അ​വ​ക്കാ​ഡോ​യി​ൽ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് താ​ര​ത​മ്യേ​ന കു​റ​വും നാ​രു​ക​ൾ കൂ​ടു​ത​ലു​മാ​ണ്. അ​തി​നാ​ൽ സാ​ധാ​ര​ണ​യാ​യി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര വ​ള​രെ വേ​ഗ​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന ഭ​ക്ഷ​ണ​മ​ല്ല. അ​തി​ലെ നാ​രു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ക്കാ​നും സ​ഹാ​യി​ക്കും. എ​ന്നി​രു​ന്നാ​ലും, പ്ര​മേ​ഹ​മു​ള്ള​വ​ർ അ​വ​ക്കാ​ഡോ ക​ഴി​ക്കു​ന്ന​തി​ലെ അ​ള​വ് ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം അ​വ​ക്കാ​ഡോ​യി​ൽ ക​ലോ​റി കൂ​ടു​ത​ലാ​ണ്. പ്ര​മേ​ഹ​ത്തി​നു​ള്ള മ​രു​ന്നി​നോ ചി​കി​ത്സ​യ്ക്കോ ഇ​ത് പ​ക​ര​മ​ല്ല.

മ​ല​ബ​ന്ധം കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം

അ​വ​ക്കാ​ഡോ​യി​ലെ ഡ​യ​റ്റ​റി നാ​രു​ക​ൾ മ​ല​ബ​ന്ധം കു​റ​യ്ക്കാ​നും കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​കം.

ര​ക്ത​സ​മ്മ​ർ​ദം സാ​ധാ​ര​ണ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്നു

അ​വ​ക്കാ​ഡോ​യി​ൽ പൊ​ട്ടാ​സ്യം ന​ല്ല തോ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ലെ ദ്രാ​വ​ക​സ​ന്തു​ല​നം, പേ​ശി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, സാ​ധാ​ര​ണ ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ​യി​ൽ പൊ​ട്ടാ​സ്യം പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

അ​വ​ക്കാ​ഡോ​യി​ൽ ല്യൂ​ട്ടീ​ൻ, സി​യാ​ക്സാ​ന്തി​ൻ തു​ട​ങ്ങി​യ ക​രോ​ട്ടി​നോ​യ്ഡു​ക​ളു​ണ്ട്. ഇ​വ ക​ണ്ണി​ലെ ചി​ല കോ​ശ​ങ്ങ​ളെ ഓ​ക്സി​ഡേ​റ്റീ​വ് നാ​ശ​ത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്നു. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം. എ​ന്നാ​ൽ ക​ണ്ണു​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നാ​യി അ​വ​ക്കാ​ഡോ​യെ കാ​ണ​രു​ത്.

വി​ശ​പ്പ് നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യ​കം

കൊ​ഴു​പ്പും നാ​രു​ക​ളും ഉ​ള്ള​തി​നാ​ൽ അ​വ​ക്കാ​ഡോ ക​ഴി​ച്ചാ​ൽ കൂ​ടു​ത​ൽ നേ​രം വ​യ​റു​നി​റ​ഞ്ഞ​താ​യി തോ​ന്നാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ശ​രി​യാ​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​യ്ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു കു​റ​യ്ക്കാം.

എ​ങ്ങ​നെ ക​ഴി​ക്കാം?

അ​വ​ക്കാ​ഡോ പ​ച്ച​യാ​യി ത​ന്നെ ക​ഴി​ക്കാം. പ​ഞ്ച​സാ​ര, തേ​ൻ, ഐ​സ്ക്രീം തു​ട​ങ്ങി​യ​വ ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​തി​നേ​ക്കാ​ൾ, സാ​ല​ഡ് പോ​ലു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ക​ഴി​ക്കു​ന്ന​താ​ണ് ഗു​ണ​ക​രം.

*സാ​ല​ഡി​ൽ ചേ​ർ​ക്കാം
*ച​പ്പാ​ത്തി​യോ​ടൊ​പ്പം ക​ഴി​ക്കാം
* ബ്രെ​ഡി​ൽ തേ​ച്ച് ഉ​പ​യോ​ഗി​ക്കാം
* തൈ​രി​നൊ​പ്പം ചേ​ർ​ക്കാം
* പ​ഞ്ച​സാ​ര ചേ​ർ​ക്കാ​തെ സ്മൂ​ത്തി​യി​ൽ ഉ​പ​യോ​ഗി​ക്കാം

അ​മി​ത​മാ​ക​രു​ത്....

അ​വ​ക്കാ​ഡോ പോ​ഷ​ക​സമ്പ​ന്നമാ​ണെ​ങ്കി​ലും എ​ത്ര കൂ​ടു​ത​ൽ ക​ഴി​ച്ചാ​ലും ന​ല്ല​ത് എ​ന്ന​ല്ല. 100 ഗ്രാം ​അ​വ​ക്കാ​ഡോ​യി​ൽ ഏ​ക​ദേ​ശം 160 കി​ലോ​ക​ലോ​റി ഊ​ർ​ജം ഉ​ണ്ട്. അ​തി​നാ​ൽ അ​മി​ത​മാ​യി ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന മൊ​ത്തം ക​ലോ​റി കൂ​ടു​ത​ലാ​കും. ദി​വ​സം പ​കു​തി അ​വ​ക്കാ​ഡോ ക​ഴി​ക്കാം.

 

Health

എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം‍?

 സ്ത്രീദാ​താ​ക്ക​ൾ​ക്ക് ര​ക്തം ദാ​നംചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ
- ഗ​ർ​ഭ​കാ​ല​ത്ത്
- പ്ര​സ​വ​ശേ​ഷം 6 മാ​സം മു​ത​ൽ 1 വ​ർ​ഷം വ​രെ അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ആ​ശ്ര​യി​ച്ച്.
- മു​ല​യൂ​ട്ടു​ന്ന സ​മ​യ​ത്ത്
- ആ​ർ​ത്ത​വ സ​മ​യ​ത്ത്, സു​ഖ​മി​ല്ലെ​ങ്കി​ൽ

ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ന് മു​മ്പു​ ശ്രദ്ധിക്കേണ്ടത്

- ര​ക്ത​ദാ​ന​ത്തി​ന് മു​മ്പ് ന​ല്ല വി​ശ്ര​മം/ഉ​റ​ക്കം അ​നി​വാ​ര്യ​മാ​ണ്.
- ര​ക്ത​ദാ​ന​ത്തി​നുമു​മ്പ് ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.
- മാ​ന​സി​ക​മാ​യി ത​യാ​റാ​കു​ക.
- ര​ക്തം ദാ​നംചെ​യ്യു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​മ്പ് മ​ദ്യ​പാ​നം ഒ​ഴി​വാ​ക്കു​ക.

ര​ക്ത​ദാ​ന​ത്തി​നു​ശേ​ഷം പാ​ലി​ക്കേ​ണ്ട നിർദേ​ശ​ങ്ങ​ൾ

- അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ധാ​രാ​ളം
വെ​ള്ളം അ​ല്ലെ​ങ്കി​ൽ ജ്യൂ​സു​ക​ൾ കു​ടി​ക്കു​ക.
- കു​റ​ച്ച് മ​ണി​ക്കൂ​ർ പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക.
- ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​വ​രെ മ​ദ്യം ഒ​ഴി​വാ​ക്കു​ക.
- ര​ക്ത​ദാ​ന​ത്തി​നുശേ​ഷം ഉ​ട​ൻ ഡ്രൈ​വ് ചെ​യ്യ​രു​ത്.
- വ​ള​രെ ക​ഠി​ന​മാ​യ വ്യാ​യാ​മ​ങ്ങ​ളും ഗെ​യി​മു​ക​ളും ഒ​രു ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക.
- ത​ല​ക​റ​ക്കം തോ​ന്നു​ന്നു​വെ​ങ്കി​ൽ, കി​ട​ന്ന് കാ​ലു​ക​ൾ ഉ​യ​ർ​ത്തി വ​യ്ക്കു​ക. 5-10 മി​നി​റ്റി​നു​ള്ളി​ൽ ശ​രി​യാ​കും.
- 4 മ​ണി​ക്കൂ​റി​ന് ശേ​ഷം ബാ​ൻ​ഡ് എ​യ്ഡ് നീ​ക്കം​ചെ​യ്യു​ക.

പ​തി​വ് ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ആ​രോ​ഗ്യ നേ​ട്ടം എ​പ്ര​കാ​രം
(വ​ർ​ഷ​ത്തി​ൽ 2-4 ത​വ​ണ)

- കൊ​ള​സ്ട്രോ​ൾ, ലി​പി​ഡ് അ​ള​വ് കു​റ​യ്ക്കു​ന്നു.
- ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത കു​റ​യു​ന്നു.
- സ്ട്രോ​ക്ക് സാ​ധ്യ​ത കു​റ​യു​ന്നു.
- ചി​ല അ​ർ​ബു​ദ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം.
- ഭാ​രം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു

സ്ത്രീകൾക്ക് എത്ര ഇടവേളയിൽ...

ര​ക്ത​ദാ​നം ശീ​ല​മാ​ക്കു​ക. ഓ​രോ 3 മാ​സ​ത്തി​ലും ആ​രോ​ഗ്യ​വാ​നാ​യ വ്യ​ക്തി​ക്ക് ര​ക്തം ദാ​നം ചെ​യ്യാ​ൻ ക​ഴി​യും (സ്ത്രീ​ക​ൾ​ക്ക് - ഓ​രോ 4 മാ​സ​ത്തി​ലും). ര​ക്തം ദാ​നംചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കു​ക. ഓ​ർ​ക്കു​ക, നി​ങ്ങ​ളു​ടെ ഓ​രോ തു​ള്ളി ര​ക്ത​ത്തി​നും ജീ​വ​ന്‍റെ വി​ല​യു​ണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

Health

ഡെ​ങ്കി​പ്പ​നി ഗു​രു​ത​ര​മാ​യാ​ൽ..?

ക​ടു​ത്ത സ​ന്ധി​വേ​ദ​ന​യും പേ​ശി​വേ​ദ​ന​യും ഉ​ള്ള​തി​നാ​ൽ ഡെ​ങ്കി​പ്പ​നി​യെ ബ്രേ​ക്ക് ബോ​ൺ ഫീ​വ​ർ എ​ന്നും വി​ളി​ക്കു​ന്നു. 105 ഡി​ഗ്രി വ​രെ ക​ടു​ത്ത​പ​നി ഇ​തി​ന്‍റെ ല​ക്ഷ​ണ​മാ​യി കാ​ണാ​റു​ണ്ട്. തീ​വ്ര വേ​ദ​ന​യും ഓ​ക്കാ​ന​വും ച​ർ​ദി​യും ഉ​ണ്ടാ​കും. ക​ടു​ത്ത ത​ല​വേ​ദ​ന​യും വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ പ്ര​യാ​സ​വും ക​ണ്ണ് ച​ലി​പ്പി​ക്കു​മ്പോ​ൾ വേ​ദ​ന വ​ർ​ധി​ക്കു​ന്ന​തും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ‌

കൂ​ടാ​തെ പ​നി തു​ട​ങ്ങി മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച് തൊ​ലി​പ്പു​റ​ത്ത് വ്യാ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല തി​ണ​ർ​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. സാ​ധാ​ര​ണ​യാ​യി ശ​രി​യാ​യ വി​ശ്ര​മ​വും ആ​ഹാ​ര​വും ചെ​റി​യ ചി​കി​ത്സ​ക​ളും കൊ​ണ്ട് ഡെ​ങ്കി​പ​നി മാ​റു​ന്ന​താ​ണ്.

ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ

എ​ന്നാ​ൽ, ഒ​ന്നി​ല​ധി​കം സീ​റോ ടൈ​പ്പ് വൈ​റ​സു​ക​ൾ ഒ​രു​മി​ച്ച് ബാ​ധി​ക്കു​ന്ന​വ​രി​ൽ ഗു​രു​ത​ര​വും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​വു​ന്ന​തും സ​ങ്കീ​ർ​ണ​വു​മാ​യ അ​വ​സ്ഥ​യും ഉ​ണ്ടാ​കാം. രോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​തി​നെ ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ന് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​യു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്.

ഡെ​ങ്കി​പ​നി ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ൽ ര​ക്ത​ത്തി​ൽ പ്ലേ​റ്റ് ലെ​റ്റ് കൗ​ണ്ട് പ​രി​ശോ​ധി​ക്കു​ക​യും തീ​രെ താ​ഴ്ന്നു പോ​യി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. പ്ലേ​റ്റ് കൗ​ണ്ട് വ​ള​രെ കു​റ​ഞ്ഞു പോ​യി​ട്ടി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ പ​നി​യു​ടെ ചി​കി​ത്സ മ​തി​യാ​കും.

ഈ ​അ​വ​സ്ഥ​യി​ൽ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ളെ കൂ​ടാ​തെ പെ​ട്ടെ​ന്നു​ള്ള പ​നി, മു​ഖം ചു​വ​ന്ന് തു​ടു​ക്കു​ക, വ​ള​രെ ക​ടു​ത്ത വേ​ദ​ന, ക്ഷീ​ണം, മോ​ണ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും ചോ​ര വ​രി​ക, ര​ക്തം തു​പ്പു​ക​യും ഛർ​ദി​ക്കു​ക​യും ചെ​യ്യു​ക, മ​ല​ത്തി​ലൂ​ടെ ര​ക്തം പോ​വു​ക , ക​ര​ൾ വീ​ക്കം എ​ന്നി​വ​യും കാ​ണു​ന്നു. രോ​ഗം വ​ർ​ധി​ച്ച് ര​ക്ത​ചം​ക്ര​മ​ണം ത​ട​സ​പ്പെ​ടു​ന്ന​തി​ലൂ​ടെ ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞു മ​ര​ണം സം​ഭ​വി​ക്കാം.

ഡെ​ങ്കി ഷോ​ക്ക് സി​ൻ​ഡ്രോം

ഡെ​ങ്കി​പ്പ​നി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യി സം​ഭ​വി​ക്കാ​വു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ് ഡെ​ങ്കി ഷോ​ക്ക് സി​ൻ​ഡ്രോം. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ സം​ഭ​വി​ച്ച് പെ​ട്ടെ​ന്ന് ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ് രോ​ഗി മ​ര​ണ​മ​ട​യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ത്തി​യു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സ അ​നി​വാ​ര്യ​മാ​ണ്. ഡെ​ങ്കി​പ്പ​നി​യു​ള്ള​വ​ർ​ക്ക് ര​ക്ത​സ​മ്മ​ർ​ദം വ​ള​രെ കു​റ​ഞ്ഞ​താ​യി ക​ണ്ടാ​ൽ മ​റ്റു പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ന​ട​ത്തി രോ​ഗി​യു​ടെ യ​ഥാ​ർ​ഥ സ്ഥി​തി മ​ന​സി​ലാ​ക്കേ​ണ്ട​താ​ണ്.

ഡെ​ങ്കി​പ്പ​നി ഏ​തു പ്രാ​യ​ക്കാ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്. രോ​ഗ​വാ​ഹ​ക​രാ​യ കൊ​തു​ക് ക​ടി​ച്ചാ​ൽ 3 മു​ത​ൽ 10 ദി​വ​സ​ത്തി​ന​കം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഡെ​ങ്കി ഹെ​മ​റേ​ജി​ക് ഫി​വ​ർ, ഡെ​ങ്കി​ഷോ​ക്ക് സി​ൻ​ഡ്രോം എ​ന്നി​വ സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ത്തി​ചി​കി​ത്സി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

പെ​ട്ടെ​ന്ന് രോ​ഗം കു​റ​യ്ക്കു​വാ​ൻ ഡോ​ക്ട​റെ നി​ർ​ബ​ന്ധി​ക്കു​ന്ന​തും ചി​കി​ത്സ​യു​ടെ ഇ​ട​യ്ക്ക് രോ​ഗി​യെ മ​റ്റി​ട​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റു​ന്ന​തും പ​ല​പ്പോ​ഴും രോ​ഗി​യു​ടെ അ​വ​സ്ഥ വ​ഷ​ളാ​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു.

 

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD, റിട്ട. മെഡിക്കൽ ഓഫീസർ

Health

കൊ​തു​കി​നെ തു​ര​ത്താ​ൻ എന്തൊക്കെ നാ​ട​ൻ വ​ഴി​ക​ൾ ?

കൊ​തു​കി​ന് മു​ട്ട ഇ​ടാ​നും വ​ള​രാ​നും വാ​ഴ​ക്ക​യ്യ്, പൈ​നാ​പ്പി​ൾ, പ​ല​ത​രം ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ വ​രു​ന്ന ക​ക്ഷ​ഭാ​ഗ​ത്ത് കെ​ട്ടി​നി​ൽ​ക്കു​ന്ന അ​ത്ര​യും വെ​ള്ളം പോ​ലും ധാ​രാ​ള​മാ​ണ്. എ​വി​ടെ ഒ​ഴു​കാ​ത്ത വെ​ള്ള​മു​ണ്ടോ അ​വി​ടെ കൊ​തു​ക് വ​ള​രും.

കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ

ഒ​രാ​ഴ്ച​യോ​ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ പ്ര​ത്യേ​കി​ച്ചും. ഇ​ട​യ്ക്കി​ടെ​യു​ള്ള മ​ഴ​യാ​ണ് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ഫ്രി​ഡ്ജി​ന്‍റെ പു​റ​കി​ലെ ട്രേ, ​എ​യ​ർ​ക​ണ്ടീ​ഷ​ൻ വി​ന്‍റ് എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ടെ​റ​സ്, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

കൊ​തു​കി​നെ തു​ര​ത്താ​ൻ...

* കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ പു​ക​യി​ല ക​ഷാ​യം, സോ​പ്പു​ലാ​യ​നി , വേ​പ്പെ​ണ്ണ ഇ​വ 5:3:1 എ​ന്ന അ​നു​പാ​ത​ത്തി​ൽ ന​ന്നാ​യി യോ​ജി​പ്പി​ച്ച് ഒ​ഴി​ക്കു​ക.

* ക​ടു​ക് ,മ​ഞ്ഞ​ൾ, കു​ന്തി​രി​ക്കം, വെ​ളു​ത്തു​ള്ളി എ​ന്നി​വ വേ​പ്പെ​ണ്ണ​യി​ൽ കു​ഴ​ച്ച് പു​ക​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക.

* തു​ള​സി​യോ തു​മ്പ​യോ അ​ല്പം ച​ത​ച്ച് വീ​ടി​നു സ​മീ​പം തൂ​ക്കി​യി​ടു​ക.

* പു​ൽ​ത്തൈ​ലം, യൂ​ക്കാ​ലി​പ്റ്റ​സ് ഓ​യി​ൽ, ക​ർ​പ്പൂ​ര തൈ​ലം തു​ട​ങ്ങി​യ​വ കൊ​തു​ക് വ​ന്നി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ തു​ട​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക.

* കൊ​തു​കു ബാ​റ്റ് ഉ​പ​യോ​ഗി​ക്കു​ക.
* കൊ​തു​കു​തി​രി , ആ​ധു​നി​ക ലേ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​ര​മാ​വ​ധി കു​റ​ച്ച് പ്ര​കൃ​തി​ദ​ത്ത മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ക.

അ​പ​രാ​ജി​ത ധൂ​മ ചൂ​ർ​ണം

ഡെ​ങ്കി പ​ക​രു​ന്ന​തി​ന് കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കു​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​പ​രാ​ജി​ത ധൂ​മ ചൂ​ർ​ണം എ​ന്ന മ​രു​ന്ന് പു​ക​യ്ക്കാം.

പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും ഒ​രേ​സ​മ​യം പു​ക​യ്ക്കു​ക .

ലാ​ർ​വ​ക​ളെ ന​ശി​പ്പി​ക്കാം

കൊ​തു​കി​ന്‍റെ ലാ​ർ​വ​ക​ളെ ന​ശി​പ്പി​ക്കാ​ൻ ചെ​റി​യ പാ​ത്ര​ങ്ങ​ളി​ൽ ബോ​ധ​പൂ​ർ​വ്വം ജ​ലം സം​ഭ​രി​ച്ചു​വ​ച്ച് കൊ​തു​ക് മു​ട്ട​യി​ട്ട് ലാ​ർ​വ യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ (വെ​ള്ളം വെ​ച്ച് അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ) ചൂ​ടു​ള്ള ത​റ​യി​ലോ മ​റ്റോ ചോ​ർ​ത്തി​ക്ക​ള​യു​ക. ഇ​ത് മ​റ​ക്കാ​തെ ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്ക​ണം.

മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ൾ മാ​ത്രം ജീ​വി​ച്ചി​രു​ന്ന കൊ​തു​കു​ക​ൾ മ്യൂ​ട്ടേ​ഷ​ന് വി​ധേ​യ​മാ​യി മൂ​ന്നോ നാ​ലോ മാ​സം വ​രെ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി ശാ​സ്ത്ര വേ​ദി​ക​ളി​ൽ ച​ർ​ച്ച ഉ​ണ്ട്. ആ​യ​തി​നാ​ൽ കൊ​തു​കി​നെ നി​സാ​ര​നാ​യി അ​വ​ഗ​ണി​ക്ക​രു​ത്

വി​വ​ര​ങ്ങ​ൾക്കു കടപ്പാട് - ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD,  റിട്ട. മെഡിക്കൽ ഓഫീസർ

Health

ഡെങ്കിയെ തുരത്താൻ നമുക്ക് എന്തൊക്കെ ചെയ്യാം?

ഈ​ഡി​സ് വി​ഭാ​ഗം കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക.

▪️ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ആട്ടു​ക​ല്ല്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള​ളം വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക.

▪️മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും സ​ണ്‍​ഷേ​ഡി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.

▪️റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലു​ള​ള ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ല്‍ വെ​ക്കു​ന്ന പാ​ത്രം, പൂ​ക്ക​ളും ചെ​ടി​ക​ളും നി​ല്‍​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് എ​ന്നി​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം.

▪️ജ​ലം സം​ഭ​രി​ച്ചു വയ്ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക്
ക​ട​ക്കാ​ത്ത വി​ധം മൂ​ടിവയ്​ക്കു​ക.

▪️ഇ​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രിക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞ് ഉ​ള്‍​വ​ശം ഉ​ര​ച്ചു ക​ഴു​കി ഉ​ണ​ങ്ങി​യ ശേ​ഷം വീ​ണ്ടും നി​റ​യ്ക്കു​ക.

▪️മ​ര​പ്പൊ​ത്തു​ക​ള്‍ മ​ണ്ണി​ട്ട് മൂ​ടു​ക.
എ​ലി, അ​ണ്ണാ​ന്‍ തു​ട​ങ്ങി​യ​വ തു​ര​ന്നി​ടു​ന്ന നാ​ളി​കേ​രം, കാ​യ​ക​ള്‍ എ​ന്നി​വ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ക​ത്തി​ച്ചു ക​ള​യു​ക​യോ കു​ഴി​ച്ചു​മൂ​ടു​ക​യോ ചെ​യ്യു​ക.

▪️മു​ളംകു​റ്റി​ക​ള്‍ വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ത്ത വി​ധ​ത്തി​ല്‍ വെ​ട്ടി​ക്ക​ള​യു​ക​യോ മ​ണ്ണി​ട്ട് മൂ​ടു​ക​യോ ചെ​യ്യു​ക.

▪️ടാ​ര്‍​പോ​ളി​ന്‍, പ്ലാ​സ്റ്റി​ക് ഷീ​റ്റ് എ​ന്നി​വ​യി​ല്‍ വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​തെ ശ്ര​ദ്ധി​ക്കു​ക.

▪️വീ​ടി​ന്‍റെ പ​രി​സ​ര​ത്തും പു​ര​യി​ട​ങ്ങ​ളി​ലും കാ​ണു​ന്ന കു​ഴി​ക​ള്‍ മ​ണ്ണി​ട്ട് മൂ​ടു​ക. അ​ല്ലെ​ങ്കി​ല്‍ ചാ​ല് കീ​റി വെ​ള​ളം വ​റ്റി​ച്ചു​ക​ള​യു​ക.
▪️ഓ​ട​ക​ളി​ലും ചാ​ലു​ക​ളി​ലും വെ​ള​ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി ച​പ്പുച​വ​റു​ക​ളും മ​ണ്ണും മ​റ്റും യ​ഥാ​സ​മ​യം നീ​ക്കു​ക.
സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ വെ​ന്‍റ് പൈ​പ്പി​ന്‍റെ അ​ഗ്രം കൊ​തു​കുവ​ല ഉ​പ​യോ​ഗി​ച്ച് കെ​ട്ടു​ക.

▪️സ്ലാ​ബി​ന​ടി​യി​ലെ വി​ട​വു​ക​ള്‍, സു​ഷി​ര​ങ്ങ​ള്‍ എ​ന്നി​വ സി​മ​ന്‍റ് കൊ​ണ്ട് അ​ട​യ്ക്കു​ക.

▪️വീ​ടി​നു​ചു​റ്റു​മു​ള​ള പാ​ഴ്‌​ചെ​ടി​ക​ള്‍, ച​പ്പ് ച​വ​റു​ക​ള്‍ എ​ന്നി​വ നീ​ക്ക​ണം.

▪️കി​ണ​റു​ക​ള്‍, കു​ള​ങ്ങ​ള്‍, ടാ​ങ്കു​ക​ള്‍, ഫൗ​ണ്ട​നു​ക​ള്‍, താ​ത്ക്കാ​ലി​ക ജ​ലാ​ശ​യ​ങ്ങ​ള്‍ മു​ത​ലാ​യ​വ​യി​ല്‍ കൂ​ത്താ​ടി ഭോ​ജി മ​ത്സ്യ​ങ്ങ​ളാ​യ മാ​ന​ത്തു ക​ണ്ണി, ഗ​പ്പി, ഗം​ബൂ​സി​യ എ​ന്നി​വ നി​ക്ഷേ​പി​ക്കു​ക.

▪️ഈ​ഡി​സ് കൊ​തു​കി​ന്‍റെ ക​ടി​യേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ​ക​ല്‍ സ​മ​യ​ത്ത് ഉ​റ​ങ്ങു​ന്ന​വ​ര്‍ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ക.

▪️കീ​ട​നാ​ശി​നി​യി​ല്‍ മു​ക്കി​യ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റെ ഉ​ത്ത​മം.

▪️കൊ​തു​കി​നെ അ​ക​റ്റാ​ന്‍ ക​ഴി​വു​ള​ള ലേ​പ​ന​ങ്ങ​ള്‍ ദേ​ഹ​ത്ത് പു​ര​ട്ടു​ക.

▪️ശ​രീ​രം ന​ന്നാ​യി മൂ​ടു​ന്ന വ​സ്ത്രം ധ​രി​ക്കു​ക.

▪️ജ​ന​ല്‍, വാ​തി​ല്‍, വെന്‍റി​ലേ​റ്റ​ര്‍ മു​ത​ലാ​യ​വ​യി​ല്‍ കൊ​തു​ക് ക​ട​ക്കാ​തെ വ​ല പി​ടി​പ്പി​ക്കു​ക.

▪️പ​നി വ​ന്നാ​ല്‍ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ സ​മീ​പ​മു​ള​ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക.

▪️റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ള്‍, ക​മു​കി​ന്‍ തോ​ട്ട​ങ്ങ​ളി​ലെ പാ​ള​ക​ള്‍ എ​ന്നി​വ​യി​ല്‍ വെ​ള​ളം കെ​ട്ടി നി​ന്ന് കൊ​തു​ക് വ​ള​രാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ സാ​ധ്യ​ത ആരിലൊക്കെ?

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​വാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും.

ല​ക്ഷ​ണ​ങ്ങ​ൾ

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദിയും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ.

അ​പ​ക​ട സൂ​ച​ന​ക​ൾ

തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ടൽ, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത് മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം വ​ല്ലാ​തെ താ​ഴു​ന്ന അ​വ​സ്ഥ തു​ട​ങ്ങി​യ അ​പ​ക​ട സൂ​ച​ന​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ എ​ത്ര​യും വേ​ഗം രോ​ഗി​യെ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്.

പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ, ഒ​രു വ​യ​സിനു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, പ്ര​മേ​ഹം, ര​ക്താ​തി​മ​ർ​ദം, ഹൃ​ദ്രോ​ഗം, അ​ർ​ബു​ദം മു​ത​ലാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​രി​ൽ ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ചി​കി​ത്സ

വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ൽ ഡെ​ങ്കി​പ്പ​നി രോ​ഗാ​ണു​വി​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. ല​ക്ഷ​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ​യാ​ണു ന​ൽ​കിവ​രു​ന്ന​ത്.​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻത​ന്നെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണയ​വും ചി​കി​ത്സ​യും രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തും മ​ര​ണ​വും ത​ട​യും.

സ​മ്പൂ​ർ​ണ വി​ശ്ര​മം

രോ​ഗ​ബാ​ധി​ത​ർ​ക്ക് സ​മ്പൂ​ർ​ണവി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. പ​നി മാ​റി​യാ​ലും മൂ​ന്നു നാ​ലു ദി​വ​സം കൂ​ടി വി​ശ്ര​മം തു​ട​രേ​ണ്ട​താ​ണ്. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ വെ​ള്ളം, പ​ഴ​ച്ചാ​റു​ക​ൾ, മ​റ്റു പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ധാ​രാ​ളം കു​ടി​ക്ക​ണം.​ ആ​സ്പി​രി​ൻ, ഇ​ബു​പ്രോ​ഫി​ൻ മു​ത​ലാ​യ വേ​ദ​ന​സം​ഹാ​രി മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്ക​ണം. പ​ക​ൽ സ​മ​യം വി​ശ്ര​മി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും കൊ​തു​കു​വ​ല​യ്ക്കു​ള്ളി​ൽ ആ​യി​രി​ക്ക​ണം.​ ഡെ​ങ്കി​പ്പ​നി​ബാ​ധി​ത​ർ കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്കു രോ​ഗം പ​ക​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും.

നിയന്ത്രണം

സാ​മൂ​ഹിക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡെ​ങ്കി​പ്പ​നി​ നി​യ​ന്ത്രി​ക്കാം. ഈ​ഡി​സ് കൊ​തു​കു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് മു​ട്ട​യി​ട്ടു​പെ​രു​കു​ന്ന​ത്.​ അ​തി​നാ​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന ചി​ര​ട്ട, വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, ദ്ര​വി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ട​യ​റു​ക​ൾ, ബ​ക്ക​റ്റു​ക​ൾ, പ​റ​മ്പി​ൽ അ​ല​ക്ഷ്യ​മാ​യി​ക്കി​ട​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ നീ​ക്കംചെ​യ്യു​ക.​ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി ഡ്രൈ​ഡേ ആ​ച​രി​ക്കു​ക. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

മുഖസൗന്ദര്യം നിലനിർത്താൻ പല്ലുകളുടെ സംരക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

മു​ഖ​സൗ​ന്ദ​ര്യ​ത്തി​ൽ പ​ല്ലു​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടോ? ന​ല്ല ചി​രി​യി​ൽ പ​ല്ലു​ക​ളു​ടെ പ്രാ​ധാ​ന്യ​മെ​ന്താ​ണ്? പ​ല്ലി​ല്ലാ​തെ മോ​ണ കാ​ട്ടി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ മു​ഖ​ത്തി​നും ചി​രി​ക്കും ഭം​ഗി​യി​ല്ലേ? പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി ചി​രി​ക്കു​ന്ന വൃ​ദ്ധ​ന്‍റെ ചി​രി​ക്ക് ഭം​ഗി​യു​ണ്ട​ല്ലോ.

പ​ല്ല് ഇ​ല്ലാ​ത്ത​പ്പോ​ഴും പ​ല്ല് ഉ​ള്ള​പ്പോ​ഴും മു​ഖ​ത്തി​ന് ഭം​ഗി വ്യ​ത്യ​സ്ത​മാ​ണ്. പ​ല്ല് ഉ​ള്ള​പ്പോ​ൾ വ​ള​രെ ഭം​ഗി​യാ​യും വൃ​ത്തി​യാ​യും അ​ത് യ​ഥാ​സ്ഥാ​ന​ത്ത് ഇ​രു​ന്നാ​ൽ മാ​ത്ര​മേ മു​ഖ​സൗ​ന്ദ​ര്യം ഏ​റ്റ​വും ന​ന്നാ​യി ല​ഭി​ക്കു​ക​യു​ള്ളൂ. എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ, ദൈ​വി​ക​മാ​യ ഒ​ര​നു​പാ​തം ഉ​ണ്ട് (ഡി​വൈ​ൻ പ്ര​പ്പോ​ഷ​ൻ). ഇ​തി​ന് വ്യ​ത്യാ​സം വ​രു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ:

1. നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ
2. പ​ല്ല് പോ​ട് വ​രു​മ്പോ​ൾ
3. പ​ല്ല് പൊ​ടി​ഞ്ഞു പോ​കു​മ്പോ​ൾ
4. ത​ട്ട​ലി​ലും മു​ട്ട​ലി​ലും പ​ല്ല് പൊ​ട്ടു​മ്പോ​ൾ
5. നി​റം​മാ​റ്റം വ​രു​മ്പോ​ൾ

ഇ​തി​നെ​ല്ലാം കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. കൃ​ത്യ​മാ​യ ചി​കി​ത്സ സ​മ​യ​ത്ത് ല​ഭി​ക്കു​മ്പോ​ൾ മു​ഖ​ഭം​ഗി സു​വ​ർ​ണ അ​നു​പാ​ത​ത്തി​ൽ എ​ത്തു​ന്നു (ഗോ​ൾ​ഡ​ൺ പ്ര​പ്പോ​ഷ​ൻ).

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

1. പ​ല്ലു​ക​ൾ മു​ള​യ്ക്കു​മ്പോ​ൾ മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ക്ക​ണം

2. വ​ള​ർ​ച്ച​യു​ടെ കാ​ല​ത്ത് കൃ​ത്യം ചി​കി​ൽ​സ ല​ഭി​ച്ചാ​ൽ മു​ഖ​ത്തെ അ​സ്ഥി​യു​ടെ വ​ള​ർ​ച്ചാ വ്യ​തി​യാ​നം ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കും

3. ഉ​റ​പ്പി​ച്ചു വ​യ്ക്കാ​വു​ന്ന​തും ഊ​രി വ​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​പ​യോ​ഗി​ച്ചാ​ൽ 12 വ​യ​സു ക​ഴി​ഞ്ഞ് പ​ല്ലി​ൽ ക​മ്പി​യി​ടു​ന്ന ചി​കി​ൽ​സ​യു​ടെ സ​ങ്കീ​ർ​ണ​ത കു​റ​യും.

4. പ​ല്ലി​ന്‍റെ രൂ​പ​ഭം​ഗി മു​ഖ​ത്തി​ന് അ​നു​യോ​ജ്യ​മാ​ക്കാ​ൻ സ്മൈ​ൽ മേ​ക്ക്ഓ​വ​ർ / സ്മൈ​ൽ ഡി​സൈ​ൻ ചി​കി​ത്സ​ക​ൾ ന​ട​ത്തു​ന്ന​ത് ഗു​ണം ചെ​യ്യും. കോ​മ്പ​സി​റ്റ് ഫി​ല്ലിം​ഗ്, ക്രൗ​ൺ, വൈ​നീ​റി​ഗ് ചി​കി​ൽ​സ​ക​ൾ ന​ട​ത്തി പ​ല്ലി​ന്‍റെ രൂ​പ​ഭം​ഗി വീ​ണ്ടെ​ടു​ത്ത് മു​ഖ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ച​ന്തം വ​രു​ത്താ​നാ​വും.

5. പ​ല്ലി​ന്‍റെ നി​റം സ്വാ​ഭാ​വി​ക​മാ​യും നേ​രി​യ മ​ഞ്ഞ നി​റം ക​ല​ർ​ന്ന​താ​ണ്. ഇ​നാ​മ​ലി​ന്‍റെ ക​ട്ടി കു​റ​ഞ്ഞാ​ൽ മ​ഞ്ഞ നി​റം കൂ​ടു​ത​ലാ​യി കാ​ണാ​ൻ സാ​ധി​ക്കും. കാ​ര​ണം ഉ​ള്ളി​ലു​ള്ള ഡ​ന്‍റീ​ന്‍റെ നി​റം കൂ​ടു​ത​ൽ മ​ഞ്ഞ​യാ​യ​തി​നാ​ലാ​ണ് ഇ​ത്. ബ​ല​വും ശ​ക്തി​യും കു​റ​ച്ച് കൃ​ത്യ​മാ​യ രീ​തി​യി​ൽ, സോ​ഫ്റ്റ് ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

6. പു​ക​വ​ലി, മു​റു​ക്കാ​ൻ പാ​ൻ, ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം വ​ഴി ഉ​ണ്ടാ​കു​ന്ന ക​റ​ക​ൾ എ​ന്നി​വ ക്ലീ​നിം​ഗ്, വൈ​റ്റ​നിം​ഗ്/ ബ്ലീ​ച്ചിം​ഗ് ചി​കി​ൽ​സ ന​ട​ത്തി ശ​രി​യാ​ക്കാ​വു​ന്ന​താ​ണ്.

7. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൊ​ട്ടി​പ്പോ​കു​ന്ന​തും ന​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ പ​ല്ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ക്യാ​പ്പ് ഇ​ട്ട് സ്വാ​ഭാ​വി​ക ഭം​ഗി​യി​ൽ തി​രി​കെ കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ്. ന​ഷ്ട​പ്പെ​ടു​ന്ന പ​ല്ലു​ക​ൾ ഇം​പ്ലാ​ന്‍റ്, ബ്രി​ഡ്ജ് ചി​കി​ൽ​സ വ​ഴി പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.

കോ​സ്മെ​റ്റി​ക്ക് ചി​കി​ൽ​സ​ക​ളെ​ല്ലാം ചെ​ല​വേ​റി​യ​താ​ണ്. മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ പ​ല്ലു​ക​ൾ ഭം​ഗി​യാ​ക്കു​ന്ന​ത് സ​ഹാ​യ​കം. ആ​ത്മ​വി​ശ്വാ​സം ഉ​ള​വാ​ക്കു​ന്ന ചി​രി​ക്ക് പ​ല്ലു​ക​ൾ ഭം​ഗി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​ന്തു ചി​കി​ൽ​സ ചെ​യ്താ​ലും ദ​ന്ത​പ​രി​ര​ക്ഷ വ​ള​രെ പ്ര​ധാ​ന​മാ​ണ്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ചി​കി​ത്സ​യു​ടെ ഗു​ണ​ഫ​ലം ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ.

സ്വാ​ഭാ​വി​ക​മാ​യി ന​മു​ക്ക് ല​ഭി​ക്കു​ന്ന പ​ല്ലു​ക​ൾ (സ്ഥി​ര ദ​ന്ത​ങ്ങ​ൾ) ജീ​വി​ത കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കേ​ണ്ട​താ​ണ്. ദ​ന്ത ഡോ​ക്ട​ർ ചി​കി​ൽ​സി​ക്കു​ന്ന​ത് ഉ​ള്ള പ​ല്ലു​ക​ളും മോ​ണ​യും ആ​രോ​ഗ്യ​മാ​യി നി​ല​നി​ർ​ത്താ​നും ന​ഷ്ട​പ്പെ​ടു​ന്ന പ​ല്ലു​ക​ൾ പ​ക​രം വ​ച്ച് അ​തി​ന്‍റെ ഫം​ഗ്ഷ​നും ഭം​ഗി​യും തു​ട​രാ​നു​മാ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Health

രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?

ര​ക്തം, ര​ക്ത ഉ​ൽ‌​പ​ന്ന​ങ്ങ​ൾ ( Plasma, Platelet transfusion) എ​ന്നി​വ വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. ഓ​രോ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ​യും 3-4 വ്യ​ക്തി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​താ​യ​തി​നാ​ൽ ഇ​ത് ജീ​വ​ൻ ര​ക്ഷാ​മാ൪​ഗ​മാ​ണ്. അ​തി​നാ​ൽ കൂ​ടു​ത​ൽ ആ​രോ​ഗ്യ​മു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ൪ ര​ക്ത​ദാ​ന​ത്തി​നാ​യി മു​ന്നോ​ട്ടുവ​രേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ര​ക്ത​ദാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വ​സ്തു​ത​ക​ളും
ര​ക്ത​ദാ​ന​ത്തി​നു​ള്ള മു​ൻ​വ്യ​വ​സ്ഥ​ക​ളും:

1. ര​ക്ത​വും ര​ക്ത ഉ​ൽ‌​പ​ന്ന​ങ്ങ​ളും ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ൾ ആ​രൊ​ക്കെ​യാ​ണ്?

- അ​പ​ക​ടാ​ന​ന്ത​ര രോ​ഗി​ക​ൾ
- കാ​ൻ​സ​ർ രോ​ഗി​ക​ൾ
- ബ്ല​ഡ് ഡി​സോ​ർ​ഡ​ർ രോ​ഗി​ക​ൾ
- ശ​സ്ത്ര​ക്രി​യ രോ​ഗി​ക​ൾ
- പ്രീ ​ടേം കു​ഞ്ഞു​ങ്ങ​ൾ

2. ആ​ർ​ക്കാ​ണ് ര​ക്തം ദാ​നം ചെ​യ്യാ​ൻ ക​ഴി​യു​ക?

- ന​ല്ല ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ൾ
- പ്രാ​യം: 18 - 60 വ​യ​സി​നു ഇ​ട​യി​ലു​ള്ള​വ​ർ
- ശ​രീ​ര​ഭാ​രം:> 50 കി​ലോ
- ഹീ​മോ​ഗ്ലോ​ബി​ൻ ലെ​വ​ൽ:
പു​രു​ഷ​ന്മാ​ർ​ക്ക് 12 g/dL
​സ്ത്രീ​ക​ൾ​ക്ക് 12.5 g/dL

3. ​എ​പ്ര​കാ​ര​മു​ള്ള ആ​ളു​ക​ൾ​ക്ക് ര​ക്തം ദാ​നം ചെ​യ്യാ​ൻ ക​ഴി​യി​ല്ല?

- അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം
- ഹൃ​ദ​യം, വൃ​ക്ക, ക​ര​ൾ ത​ക​രാ​റ്
- തൈ​റോ​യ്ഡ് ക്രമക്കേടുകൾ
- അ​പ​സ്മാ​രം
- മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ
- ക്ഷ​യം, കു​ഷ്ഠം,
ആ​സ്ത്്മ, കാൻ​സ​ർ
- ഇ​ൻ​സു​ലി​ൻ ആ​ശ്രി​ത പ്ര​മേ​ഹം‌ (Type 1 Diabetes Mellites)
- അ​നി​യ​ന്ത്രി​ത​മാ​യ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം.

* ഒരു വ​ർ​ഷ​ത്തേ​ക്ക് ഇ​നി പ​റ​യു​ന്ന വ്യ​ക്തി​ക​ൾ
ര​ക്ത​ദാ​ന​ത്തി​ന് പ​രി​ഗ​ണി​ക്കാ​വു​ന്ന​ത​ല്ല:

-ശ​സ്ത്ര​ക്രി​യ ഉ​ട​നെ ക​ഴി​ഞ്ഞ​വ​ർ, ടൈ​ഫോ​യ്ഡ്, നാ​യ ക​ടി​യേ​റ്റ വ്യ​ക്തി​ക​ൾ, വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഭാ​ര ന​ഷ്ടം, തു​ട​ർ​ച്ച​യാ​യ ലോ ​ഗ്രേ​ഡ് പ​നി എ​ന്നി​വ ബാ​ധി​ച്ച​വ​ർ.

* 6 മാ​സ​ത്തേ​ക്ക് ഇ​നി പ​റ​യു​ന്ന വ്യ​ക്തി​ക​ൾ ര​ക്ത​ദാ​ന​ത്തി​ന് പ​രി​ഗ​ണി​ക്കാ​വു​ന്ന​ത​ല്ല:

പ​ച്ച​കു​ത്ത​ൽ അ​ല്ലെ​ങ്കി​ൽ ശ​രീ​രം തു​ള​യ്ക്ക​ൽ, ഡെ​ന്‍റ​ൽ എ​ക്സ്ട്രാ​ക്ഷ​ൻ, റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എ​ന്നി​വ ചെ​യ്ത​വ​ർ.

 

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

Health

ഗ​ർ​ഭി​ണി​കൾക്കു സീ​ത​പ്പ​ഴം ഗുണകരമാണോ?

സീ​ത​പ്പ​ഴ​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ അ​ട​ങ്ങി​യ ഇ​രു​ന്പ് വി​ള​ർ​ച്ച ത​ട​യു​ന്നു. ഗ​ർ​ഭി​ണി​ക​ളു​ടെ​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യ​കം. അ​തി​ലു​ള​ള വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ച​ർ​മം, ക​ണ്ണു​ക​ൾ, മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. ഗ​ർ​ഭി​ണി​ക​ൾ സീ​ത​പ്പ​ഴം ശീ​ല​മാ​ക്കു​ന്ന​ത് കു​ഞ്ഞി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തി​നും സ​ഹാ​യ​കം. മു​ല​പ്പാ​ലി​ന്‍റെ ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​തി​നും ഗു​ണ​പ്ര​ദം. സീ​ത​പ്പ​ഴ​ത്തി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം.

സ്ട്ര​സ് കു​റ​യ്ക്കാം

ബി ​കോം​പ്ല​ക്സ് വി​റ്റാ​മി​നു​ക​ൾ സീ​ത​പ്പ​ഴ​ത്തി​ൽ ധാ​രാ​ളം. ത​ല​ച്ചോ​റി​ലെ ന്യൂ​റോ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​വ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ സ്ട്ര​സ്, ടെ​ൻ​ഷ​ൻ, ഡി​പ്ര​ഷ​ൻ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം

ച​ർ​മ​സം​ര​ക്ഷ​ണം

സീ​ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ സി, ​എ, ബി, ​മ​റ്റ് ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ എ​ന്നി​വ ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ ഭേ​ദ​പ്പെ​ടു​ന്ന​തി​നും പു​തി​യ പാ​ളി ച​ർ​മ​കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നും സ​ഹാ​യ​കം.

 

സീ​ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ൽ ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യാം. ച​ർ​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക കൂ​ട്ടാം. അ​തി​ലു​ള​ള വി​റ്റാ​മി​ൻ സി ​ച​ർ​മ​കോ​ശ​ങ്ങ​ളി​ലെ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളോ​ടു പൊ​രു​തി ച​ർ​മ​ത്തി​ന്‍റെ തി​ള​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​മ​ത്തി​ൽ പാ​ടു​ക​ളും മ​റ്റും രൂ​പ​പ്പെ​ടു​ന്ന​തു കു​റ​യ്ക്കു​ന്നു. യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. സൂ​ര്യ​പ്ര​കാ​ശ​ത്തി​ലെ ദോ​ഷ​ക​ര​മാ​യ കി​ര​ണ​ങ്ങ​ളി​ൽ നി​ന്നു ച​ർ​മം സം​ര​ക്ഷി​ക്കു​ന്നു. പു​തി​യ ച​ർ​മ​കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും അ​തി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ സ​ഹാ​യ​കം.

മു​ഖ​ക്കു​രു കു​റ​യ്ക്കാം

മു​ഖ​ക്കു​രു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു കൗ​മാ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം. ച​ർ​മ​ത്തി​ലെ സെ​ബേ​ഷ്യ​സ് ഗ്ര​ന്ഥി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സേ​ബ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​കു​ന്ന​ത്. സീ​ത​പ്പ​ഴ​ത്തി​ലെ നാ​രു​ക​ളും ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​കം. ഇ​തു ച​ർ​മ​ത്തി​ന്‍റെ തി​ള​ക്ക​വും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

മു​ടി​യു‌​ടെ ആ​രോ​ഗ്യ​ത്തി​ന്

മു​ടി​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന കൊ​ളാ​ജെ​ൻ എ​ന്ന പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ട്ടു​ന്ന​തി​നു സീ​ത​പ്പ​ഴ​ത്തി​ലെ വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. അ​തി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ കോ​പ്പ​ർ അ​കാ​ല​ന​ര ത​ട​യു​ന്നു. മു​ടി​യു​ടെ സ്വാ​ഭാ​വി​ക നി​റം നി​ല​നി​ർ​ത്തു​ന്നു. മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്നു.

(സീ​ത​പ്പ​ഴം എ​ത്ര​ത്തോ​ളം ക​ഴി​ക്കാം എ​ന്ന​തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്)

National

ഇന്ത്യയിലെ മുപ്പതുകാർ കടുത്ത ആരോഗ്യഭീഷണിയിൽ; മൂന്നിലൊരാൾക്ക് ഉയർന്ന പ്രമേഹസാധ്യത

രാജ്യത്തെ കോ​ർപ​റേ​റ്റ് ജീ​വ​ന​ക്കാ​രുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു പുറത്തുവന്ന റിപ്പോർട്ട് വലിയ ആശങ്കയ്ക്കു വഴിതുറന്നിരിക്കുകയാണ്. പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് കമ്പനികൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർദ​വും പ്ര​മേ​ഹ​സാ​ധ്യ​ത​യും വി​റ്റാ​മി​ൻ കു​റ​വും മാ​ന​സി​ക സ​മ്മ​ർദ​വും വ​ർ​ധിക്കുന്നതായി വ്യക്തമാക്കുന്നു. സാ​ധാ​ര​ണ​യാ​യി പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രാ​റു​ള്ള ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളും രോ​ഗ​സാ​ധ്യ​ത​ക​ളും ഇ​പ്പോ​ൾ മു​പ്പ​തു​ക​ളി​ലെ ചെ​റു​പ്പ​ക്കാ​രി​ലും വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്, 30-40 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ​ക്ക് എന്ന ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ് (46.8 ശതമാനം). തൊ​ട്ടു​പി​ന്നി​ൽ പു​നെ (43.2 ശതമാനം) നി​ല​കൊ​ള്ളു​ന്നു. ബം​ഗ​ളൂ​രു​വി​ലാ​ണ് അ​ഞ്ച് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​നി​ര​ക്ക് ഏ​റ്റ​വും കു​റ​വ് (30.7 ശതമാനം).

ഡ​യ​ബ​റ്റി​ക് പ​രി​ധി​യി​ലു​ള്ള നി​ര​ക്ക് പു​രു​ഷ​ന്മാ​രി​ൽ 10.3 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 4.3 ശ​ത​മാ​ന​വു​മാ​ണ്. എ​ന്നാ​ൽ ര​ക്ത​ക്കു​റ​വ് (അ​നീ​മി​യ) സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ൽ. ഇ​രു​പ​തു​ക​ളി​ലുള്ള​വ​രി​ൽ 30.6 ശതമാനം സ്ത്രീ​ക​ളി​ലും ഹീ​മോ​ഗ്ലോ​ബി​ൻ നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി (പു​രു​ഷ​ന്മാ​രി​ൽ ഇ​ത് 4.0 ശതമാനം മാ​ത്ര​മാ​ണ്).

വി​റ്റാ​മി​ൻ ഡി, ​വി​റ്റാ​മി​ൻ ബി12 ​എ​ന്നി​വ​യു​ടെ കു​റ​വും ചെ​റു​പ്പ​ക്കാ​രി​ൽ വ്യാ​പ​ക​മാ​ണ്. കൂ​ടാ​തെ, ഉ​യ​ർ​ന്ന മാ​ന​സി​ക സ​മ്മ​ർദവും കൃ​ത്യ​മാ​യ ചി​കി​ത്സ​യോ മു​ൻ​ക​രു​ത​ലു​ക​ളോ തേ​ടു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ വ​രു​ത്തു​ന്ന വീ​ഴ്ച​യും റി​പ്പോ​ർ​ട്ടിൽ ഗൗരവകരമായി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക​യും ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​രീ​തി​ക്കും പ്രാ​യ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സ​യും വ്യാ​യാ​മ​ക്ര​മ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 2026-ലെ 11,427 ഹെ​ൽ​ത്ത് റി​പ്പോ​ർ​ട്ടു​ക​ൾ, 9,097 സ​ർ​വേ പ്ര​തി​ക​ര​ണ​ങ്ങ​ൾ, എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം (8,16,003) മറ്റു പരിശോധനകൾ എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്താണ് ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Health

വയോജന ക്ഷേമത്തിനു മൂന്നു പദ്ധതികൾ- ഡോ. ബി. ഇക്ബാൽ ഫേസ്ബുക്കിൽ കുറിച്ചത്...

ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ, കേരള സർവകലാശാല മുൻ വി.സി

വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ വ​യോ​ജ​ന​ക്ഷേ​മം ഒ​രു ക്ഷേ​മ​പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ ഒ​തു​ങ്ങേ​ണ്ട വി​ഷ​യ​മ​ല്ല; അ​ത് ആ​രോ​ഗ്യ-​സാ​മൂ​ഹി​ക ന​യ​ങ്ങ​ളു​ടെ കേ​ന്ദ്ര​ഭാ​ഗ​മാ​യി മാ​റേ​ണ്ട കാ​ല​മാ​ണി​ത്. വ​യോ​ജ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട മൂ​ന്ന് പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്നു.

ഒ​ന്ന്: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ‘സ​മ​ഗ്ര
ശ്വാ​സ​കോ​ശ സു​ര​ക്ഷാ​ക​വ​ചം’ - വ​യോ​ജ​ന വാ​ക്സി​നേ​ഷ​ൻ

കേ​ര​ള​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​പെ​ട​ലു​ക​ളി​ലൊ​ന്നാ​ക​ണം വ​യോ​ജ​ന വാ​ക്സി​നേ​ഷ​ൻ. നി​ല​വി​ലെ സാ​ർ​വ​ത്രി​ക വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്. എ​ന്നാ​ൽ വ​യോ​ജ​ന ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള പ​ല രാ​ജ്യ​ങ്ങ​ളി​ലും മു​തി​ർ​ന്ന​വ​ർ​ക്കും രോ​ഗ​പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കേ​ര​ള സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വാ​ക്സി​ൻ ന​യ​രൂ​പീ​ക​ര​ണ സ​മി​തി മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് 65 വ​യ​സിനു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വ​ർ​ഷം​തോ​റും ഫ്ലൂ ​വാ​ക്സി​നും ശ്വാ​സ​കോ​ശ രോ​ഗാ​ണു​ബാ​ധ​ക​ൾ ത​ട​യു​ന്ന​തി​നാ​യി ഒ​റ്റ​ത്ത​വ​ണ ന്യൂ​മോ​കോ​ക്ക​ൽ വാ​ക്സി​നും ല​ഭ്യ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്.
മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ സ​ർ​ക്കാ​ർ ന​യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു​ത​ന്നെ വാ​ക്സി​നു​ക​ളു​ടെ വി​ല കു​റ​യ്ക്കു​ന്ന​തി​നും അ​വ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യേ​ക്കാം. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്സി​ന്‍റെ കാ​ര്യ​ത്തി​ലെ അ​നു​ഭ​വം ഇ​തി​ന് ഒ​രു​ദാ​ഹ​ര​ണ​മാ​ണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലും വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​ക്ക​ണം. വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി സ​ർ​ക്കാ​ർ നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി കു​റ​ഞ്ഞ വി​ല ഉ​റ​പ്പാ​ക്കാ​നും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കു​റ​ഞ്ഞ നി​ര​ക്കി​ൽ വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കാ​നും ക​ഴി​യും. നി​ല​വി​ലു​ള്ള മെ​ഡി​സെ​പ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ വ​യോ​ജ​ന വാ​ക്സി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം, വ​യോ​ജ​ന വാ​ക്സി​നേ​ഷ​ൻ ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ക​യും വേ​ണം.

ര​ണ്ട്: പൊ​തു​വി​ട​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ​വും ശു​ചി​ത്വ​പൂ​ർ​ണ​വു​മാ​യ ശൗ​ചാ​ല​യ ശൃം​ഖ​ല

കേ​ര​ള​ത്തി​ൽ മു​തി​ർ​ന്ന സ്തീ​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് അ​റി​യാ​തെ മൂ​ത്രം പോ​കു​ന്ന ഗു​രു​ത​ര​മാ​യ ശാ​രീ​രി​കാ​വ​സ്ഥ (Incontinence of urine). ഇ​തി​നു കാ​ര​ണം പൊ​തു​വി​ട​ങ്ങ​ളി​ൽ വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ്. സ്തീ​ക​ൾ വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഇ​വ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം മൂ​ത്ര​വി​സ​ർ​ജ​നം ത​ട​ഞ്ഞു​വ​യ്ക്കാ​ൻ സ്ത്രീ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഇ​ത് സ്ത്രീ​ക​ളി​ൽ ആ​വ​ർ​ത്തി​ച്ചു​ള്ള മൂ​ത്രാ​ശ​യ രോ​ഗാ​ണു​ബാ​ധ​യ്ക്ക് (Recurrent UTI) കാ​ര​ണ​മാ​വു​ന്നു. ഇ​താ​ണ് പി​ൽ​ക്കാ​ല​ത്ത് പ്രാ​യ​മാ​കു​മ്പോ​ൾ അ​റി​യാ​തെ മൂ​ത്രം പോ​കു​ന്ന അ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​വു​ന്ന​ത്.
സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും അ​ന്ത​സും മു​ൻ​നി​ർ​ത്തി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ആ​ധു​നി​ക​വും വൃ​ത്തി​യു​ള്ള​തു​മാ​യ സ്ത്രീ​സൗ​ഹൃ​ദ ശൗ​ചാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണം. ഇ​വ​യു​ടെ ദീ​ർ​ഘ​കാ​ല പ​രി​പാ​ല​ന​ത്തി​നാ​യി (Maintenance) കൃ​ത്യ​മാ​യ ഒ​രു മാ​നേ​ജ്മെ​ന്‍റ് മാ​തൃ​ക​യും വി​ഭാ​വ​നം ചെ​യ്യേ​ണ്ട​തു​ണ്ട്.

മൂ​ന്ന്: മു​തി​ർ​ന്ന​ പൗ​ര വ​കു​പ്പ് കീ​ഴി​ൽ മു​തി​ർ​ന്ന വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗം

കേ​ര​ള​ത്തി​ലെ വ​യോ​ജ​ന ജ​ന​സം​ഖ്യ​യി​ൽ സ്ത്രീ​ക​ളു​ടെ എ​ണ്ണം പു​രു​ഷ​ന്മാ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. സ്ത്രീ​ക​ളു​ടെ ഉ​യ​ർ​ന്ന ആ​യു​ർ​ദൈ​ർ​ഘ്യ​വും വി​വാ​ഹ​പ്രാ​യ​ത്തി​ലെ വ്യ​ത്യാ​സ​വും പ​രി​ഗ​ണി​ക്കു​മ്പോ​ൾ, വ​യോ​ജ​ന സ്ത്രീ​ക​ൾ​ക്ക് ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ദീ​ർ​ഘ​കാ​ലം ഏ​കാ​ന്ത​മാ​യി ക​ഴി​യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം കൂ​ടു​ത​ലാ​ണ്. ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 60 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​രി​ൽ 58.6 ശ​ത​മാ​നം പേ​ർ വി​ധ​വ​ക​ളാ​ണ്. എ​ന്നാ​ൽ 9.7 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് വി​ഭാ​ര്യ​ർ. വി​ധ​വ​ക​ളാ​യി ഒ​റ്റ​യ്ക്ക് ക​ഴി​യേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ളി​ൽ ഏ​കാ​ന്ത​ത, വി​ഷാ​ദം തു​ട​ങ്ങി​യ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം, സാ​മ്പ​ത്തി​ക സു​ര​ക്ഷ, പ​രി​ച​ര​ണം, സ്വ​ത്തി​ന്മേ​ലു​ള്ള നി​യ​ന്ത്ര​ണം, സാ​മൂ​ഹി​ക സു​ര​ക്ഷ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കാം.
മ​ധ്യ​വ​യ​സിൽ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​നി​ല പ​ല​പ്പോ​ഴും പു​രു​ഷ​ന്മാ​രേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ടി​രി​ക്കാ​മെ​ങ്കി​ലും, പ്രാ​യം കൂ​ടു​മ്പോ​ൾ വ​യോ​ജ​ന സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വും പ​രി​ച​ര​ണാ​വ​ശ്യ​ങ്ങ​ളും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ വ​യോ​ജ​ന സ്ത്രീ​ക​ളു​ടെ പ്ര​ത്യേ​ക സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, ആ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ൾ പൊ​തു​വാ​യ വ​യോ​ജ​ന ന​യ​ത്തി​നു​ള്ളി​ൽ മ​റ​ഞ്ഞു​പോ​കാ​തെ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.
ഇ​തി​നാ​യി മു​തി​ർ​ന്ന​ പൗ​ര വ​കു​പ്പി​ന് കീ​ഴി​ൽ മു​തി​ർ​ന്ന വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​പ​രി​ച​ര​ണം, മാ​ന​സി​കാ​രോ​ഗ്യം, സാ​മൂ​ഹി​ക സു​ര​ക്ഷ, നി​യ​മ​സ​ഹാ​യം, സ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണം, ഏ​കാ​ന്ത​ത പ​രി​ഹ​രി​ക്കു​ന്ന സാ​മൂ​ഹി​ക പി​ന്തു​ണ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഏ​കോ​പി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കാം. വ​യോ​ജ​ന ദി​നം ഒ​രു ആ​ച​ര​ണ​ദി​നം മാ​ത്ര​മാ​കാ​തെ, വ​യോ​ജ​ന സൗ​ഹൃ​ദ കേ​ര​ള​ത്തി​നാ​യു​ള്ള പു​തി​യ ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ തു​ട​ക്ക​മാ​ക​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു.

Health

മെറ്റബോളിക് സിൻഡ്രോം-അപകടസാധ്യതകൾ അറിയാമോ?

ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം, ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് നി​ല, ന​ല്ല കൊ​ളസ്ട്രോളിന്‍റെ(എ​ച്ച്ഡി​എ​ൽ) അ​ള​വി​ലു​ള​ള കു​റ​വ് തു​ട​ങ്ങി ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ ഒ​രു കൂട്ടം ​റി​സ്ക് ഘ​ട​ക​ങ്ങ​ളെ ഒ​ന്നാ​യി മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോം എ​ന്നു വി​ളി​ക്കു​ന്നു. ഇ​ത്ത​രം ഘ​ട​ക​ങ്ങ​ൾ ഒ​ന്നി​ച്ചു വ​രു​ന്ന​തു കൊ​റോ​ണ​റി ആ​ർ​റി രോ​ഗം(​ഹൃ​ദ​യ​രോ​ഗം), മ​സ്തി​ഷ്കാ​ഘാ​തം, ടൈ​പ്പ് 2 പ്ര​മേ​ഹം എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോ​മി​നു കാ​ര​ണ​ങ്ങ​ൾ പ​ല​ത്. എ​ന്നാ​ൽ എ​ല്ലാ അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​മു​ള​ള​താ​ണ്.

മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോം:

റി​സ്ക് ഘ​ട​ക​ങ്ങ​ൾ

1. ശരീരത്തിന്‍റെ മ​ധ്യ​ഭാ​ഗ​ത്തും മു​ക​ൾ​ഭാ​ഗ​ത്തും അ​മി​ത​ഭാ​രം ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ (സെ​ൻ​ട്ര​ൽ ഒ​ബീ​സി​റ്റി)
2. ഇ​ൻ​സു​ലി​നോ​ടു ശ​രീ​രം പ്ര​തി​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്ന അ​വ​സ്ഥ. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വു കൃ​ത്യ​മാ​യ തോ​തി​ൽ നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ക​യാ​ണ് ഇ​ൻ​സു​ലിന്‍റെ ധ​ർമം. ഇ​ൻ​സു​ലി​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കാ​തെ വ​രു​ന്ന​തോ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ്, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ തോ​ത് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്നു.

മ​റ്റു ഘ​ട​ക​ങ്ങ​ൾ

1. പ്രാ​യ​മാ​കു​ന്ന സ്ഥി​തി
2. പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ
3. ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം
4. വ്യാ​യാ​മ​മി​ല്ലാ​യ്മ

മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോം ഉ​ള​ള​വ​രി​ൽ വ​ർ​ധി​ച്ച തോ​തി​ൽ ര​ക്തം കട്ടി​യാ​കു​ന്ന അ​വ​സ്ഥ കാ​ണ​പ്പെ​ടാ​റു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ൾ

* അ​ര​ക്കെി​നും വ​യ​റി​നും ചു​റ്റും അ​ധി​ക​ഭാ​രം. വലിയ അരക്കെട്ട്: പുരുഷന്മാർക്ക് 40 ഇഞ്ചിൽ കൂടുതലും സ്ത്രീകൾക്ക് 35 ഇഞ്ചിൽ കൂടുതലും.
* ര​ക്ത​സ​മ്മർ​ദം 130/85 mm Hg യി​ൽ കൂ​ടു​ത​ൽ ആ​കു​ന്ന അ​വ​സ്ഥ.
* ആ​ഹാ​ര​ത്തി​നു മു​ന്പു​ള​ള ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ച​സാ​ര​യു​ടെ തോ​ത് 100 mg/dLനു തു​ല്യ​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​കു​ന്ന സ്ഥി​തി
* അ​ര​യ്ക്കു ചു​റ്റു​മു​ള​ള അ​ള​വ്: പു​രു​ഷ​ൻ
101.6 സെ​ൻ​റി​മീ​റ്ററി​ൽ കൂ​ടു​ത​ൽ
സ്ത്രീ 88.9 ​സെ​ൻ​റി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ
* ന​ല്ല കോ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലിന്‍റെ അ​ള​വി​ലു​ണ്ടാ​കു​ന്ന കു​റ​വ്
പു​രു​ഷ​ൻ 40 mg/dLനു ​താ​ഴെ
സ്ത്രീ 50 mg/dL നു ​താ​ഴെ
* ര​ക്ത​ത്തി​ലെ ട്രൈ​ഗ്ലി​സ​റൈ​ഡിന്‍റെ അ​ള​വ് 150 mg/dLനു ​തു​ല്യ​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​വു​ക

പ​രി​ശോ​ധ​ന​ക​ൾ

1. ബി​പി പ​രി​ശോ​ധ​ന
2. ഗ്ലൂ​ക്കോ​സ് ടെ​സ്റ്റ്
3. എ​ച്ച്ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ അ​ള​വ്
4. എ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ അ​ള​വ്
5. ആ​കെ കൊ​ള​സ്ട്രോ​ൾ അ​ള​വ്
6. ട്രൈ​ഗ്ലി​സ​റൈ​ഡ്സ് നി​ല

ചി​കി​ത്സ

ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം ഹൃ​ദ​യ​രോ​ഗ​ങ്ങ​ളു​ടെ​യും പ്ര​മേ​ഹ​ത്തിെ​ന്‍റെയും സാ​ധ്യ​ത കു​റ​യ്ക്കു​ക എ​ന്ന​താ​ണ്. ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്കൊ​പ്പം ജീ​വി​ത​ശൈ​ലി​യി​ലു​ള​ള മാ​റ്റ​വും അ​നി​വാ​ര്യം. ഇ​തു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, എ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യു​ടെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ഫ​ല​പ്ര​ദം.

ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ

1. ഭാ​രം കു​റ​യ്ക്കു​ക. നി​ല​വി​ലു​ള​ള ഭാ​ര​ത്തിന്‍റെ 7 മു​ത​ൽ 10 ശ​ത​മാ​നം വ​രെ കു​റ​യ്ക്കു​ക. ദി​വ​സ​വും 500 - 1000 ക​ലോ​റി​യി​ൽ കൂ​ടു​ത​ൽ ഉൗ​ർ​ജം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മി​ല്ല.
2. ദി​വ​സ​വും 30 മി​നിട്ട് വ്യാ​യാ​മം ശീ​ല​മാ​ക്കു​ക
3. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​നു​ള​ള വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക. എ​ണ്ണ ഏ​താ​യാ​ലും മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക.
4. ഭാ​രം കു​റ​യ്ക്ക​ൽ, വ്യാ​യാ​മം, ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ക.
5. പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.

മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോം:സ​ങ്കീ​ർ​ണാ​വ​സ്ഥ​ക​ൾ

1. ആ​ർട്ടീ​രി​യോസ്ക​്ളീ​റോ​സി​സ്
2. ക​ടു​ത്ത പ്ര​മേ​ഹം
3. ഹൃ​ദ​യാ​ഘാ​തം
4. കി​ഡ്നി രോ​ഗ​ങ്ങ​ൾ
5. നോ​ണ്‍ ആ​ൽ​ക്ക​ഹോ​ളി​ക് ഫാ​റ്റി ലി​വ​ർ രോ​ഗ​ങ്ങ​ൾ

ശ്ര​ദ്ധി​ക്കു​ക

1. കൊ​ഴു​പ്പു കു​റ​ഞ്ഞ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തു​ക.
2. ദി​വ​സ​വും അ​ര മ​ണി​ക്കൂ​റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യു​ക
3. ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 25 ൽ ​കു​റ​യ്ക്കു​ക
4. ര​ക്ത​സമ്മ​ർ​ദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക
5. പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക.
6. ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ മീ​നു​ക​ൾ(​മ​ത്തി, അ​യ​ല...) ക​റി​വ​ച്ചു ക​ഴി​ക്കു​ക. എ​ണ്ണ​യി​ൽ മു​ക്കി വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക

 

Health

അ​മി​ത​ഭാ​രം കു​റ​യ്ക്കാൻ ഓറഞ്ച് സഹായകമാണോ..‍?

ക​ലോ​റി കു​റ​ഞ്ഞ ഫ​ല​മാ​ണ് ഓ​റ​ഞ്ച്; കൊ​ഴു​പ്പു കു​റ​ഞ്ഞ പോ​ഷ​ക​ങ്ങ​ളു​ടെ ഉ​റ​വി​ട​വും. ഓ​റ​ഞ്ചി​ൽ വി​റ്റാ​മി​ൻ സി​യും നാ​രു​ക​ളും ധാ​രാ​ളം. നാ​രു​ക​ള​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ക​ഴി​ച്ച​യു​ട​ൻ വ​യ​റു നി​റ​ഞ്ഞ​താ​യി അ​നു​ഭ​വ​പ്പെ​ടും. അ​തി​നാ​ൽ കൊ​ഴു​പ്പ​ട​ങ്ങി​യ മ​റ്റു​വി​ഭ​വ​ങ്ങ​ൾ അ​ള​വി​ൽ കു​റ​ച്ചു​ക​ഴി​ച്ചാ​ൽ മ​തി. മാ​ത്ര​മ​ല്ല അ​തി​ലു​ള​ള വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ലു​ള​ള ഗ്ലൂ​ക്കോ​സി​നെ ഊ​ർ​ജ​മാ​ക്കി മാ​റ്റു​ന്നു. ശ​രീ​ര​ത്തി​ല​ടി​ഞ്ഞു​കൂ​ടി​യ കൊ​ഴു​പ്പു നീ​ങ്ങു​ന്നു.

യുവത്വം നിലനിർത്തുന്നു

ഓ​റ​ഞ്ചി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. അ​തി​ലു​ള​ള വി​റ്റാ​മി​ൻ സി​യും ബീ​റ്റാ ക​രോ​ട്ടി​നും ച​ർ​മ​ത്തി​ൽ അ​കാ​ല​ത്തി​ൽ ചു​ളി​വു​ക​ളു​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. ശ​രീ​ര​ത്തി​ന് ദി​വ​സ​വും ആ​വ​ശ്യ​മു​ള​ള വി​റ്റാ​മി​ൻ സി​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഒ​രു ക​പ്പ് ഓ​റ​ഞ്ച് ജ്യൂ​സി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഓ​റ​ഞ്ച് ഫ്ള​വ​റു​ള​ള ജ്യൂ​സ് ശീ​ല​മാ​ക്കി​യാ​ലും പോ​രേ?

അ​വ​യി​ൽ കൃ​ത്രി​മ​മ​ധു​ര​വും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും ഏ​റെ​യാ​ണ്. അ​വ ശീ​ല​മാ​ക്കി​യാ​ൽ ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ഏ​റെ​യാ​ണ്. അ​ത്ത​രം കൃ​ത്രി​മ ജ്യൂ​സ് ശീ​ല​മാ​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല.

ആന്‍റി ഓക്സിഡന്‍റ്

ഓ​റ​ഞ്ചി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് സം​യു​ക്ത​ങ്ങ​ളാ​യ ഹെ​സ് പെ​രി​ഡി​ൻ (hesperidin), നാ​രിം​ഗ്ജെ​നി​ൻ(naringenin) എ​ന്നി​വ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളു​മാ​യി പോ​രാ​ടു​ന്നു. കൂ​ടാ​തെ സീ​സാ​ന്തി​ൻ, ക​രോ​ട്ടി​നോ​യ്ഡു ക​ൾ (Zeaxanthin, carotenoids) എ​ന്നി​വ വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾ, പ്ര​ത്യേ​കി​ച്ചു പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഓ​റ​ഞ്ചി​ലു​ള​ള ലി​മോ​ണോ യ്ഡ്സ് (limonoids) ​വാ​യ, സ്ത​നം, ശ്വാ​സ​കോ​ശം, ച​ർ​മം, ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

കണ്ണുകൾക്കു കരുതൽ

ഓ​റ​ഞ്ചി​ൽ ബീ​റ്റാ ക​രോ​ട്ടി​ൻ ഇ​ഷ്ടം​പോ​ലെ. മ​റ്റു ക​രോ​ട്ടി​നോ​യ്ഡു​ക​ളും ധാ​രാ​ളം. ശ​രീ​രം ഇ​വ​യെ വി​റ്റാ​മി​ൻ എ ​ആ​ക്കി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പ്രാ​യ​മാ​യ​വ​രു​ടെ ക​ണ്ണു​ക​ൾ​ക്കു​ണ്ടാ​കു​ന്ന മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ എ​ന്ന രോ​ഗാ​വ​സ്ഥ​യു​ടെ വ്യാ​പ​നം കു​റ​യ്ക്കു​ന്നു.

സ​ന്ധി​വേ​ദ​ന കു​റ​യ്ക്കാം

ഓ​റ​ഞ്ച് ജ്യൂ​സി​ലു​ള​ള വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് സ​ന്ധി​ക​ളി​ലെ നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം. ഓ​റ​ഞ്ചി​ലു​ള​ള സീ​സാ​ന്തി​ൻ, ബീ​റ്റാ ക്രി​പ്റ്റോ സാ​ന്തി​ൻ (zeaxanthin, beta-cryptoxanthin) എ​ന്നീ പോ​ഷ​ക​ങ്ങ​ളും റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.

വൃക്കകളുടെ ആരോഗ്യത്തിന്

ഓ​റ​ഞ്ചി​ലു​ള​ള വി​റ്റാ​മി​ൻ സി ​വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ഓ​റ​ഞ്ചി​ൽ സി​ട്രേ​റ്റ് ധാ​രാ​ളം. ഓ​റ​ഞ്ച് ക​ഴി​ക്കു​ന്ന​വ​രി​ൽ മൂ​ത്ര​ത്തി​ലെ സി​ട്രേ​റ്റി​ന്‍റെ തോ​തു കൂ​ടു​ന്നു. അ​ത് മൂ​ത്ര​ത്തി​ലെ ആ​സി​ഡി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്നു. അ​ങ്ങ​നെ കാ​ൽ​സ്യം ഓ​ക്സ​ലേ​റ്റ് ക്രി​സ്റ്റ​ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യു​ന്നു.

Health

ആർത്തവവിരാമശേഷം ആഹാരക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിച്ചില്ലെങ്കിൽ..?

ആ​ർ​ത്ത​വ​വി​രാ​മ ശേ​ഷം സ്ത്രീ​ക​ൾ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ര​ക്തപ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളി​ൽ കാ​ണു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും വേ​ണം.

പു​ക​വ​ലി, പു​ക​യി​ല മു​റു​ക്ക്, മ​ദ്യ​പാ​നം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. ഒ​പ്പം നീ​ർ​ക്കെ​ട്ട് വ​രാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ചി​ല ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് തു​ട​രു​ക​യു​മാ​വാം. ആ​ർ​ത്ത​വ വി​രാ​മ​ത്തി​നു​ശേ​ഷം സ്ത്രീ​ക​ൾക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം പെ​രു​മാ​റ്റ രീ​തി​ക​ളി​ലും ചി​ല മാ​റ്റ​ങ്ങ​ൾ​ക്കു സാ​ധ്യ​ത​യു​ണ്ട്.

സ്ത്രീ​ക​ളി​ൽ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത

ശാ​രീ​രി​ക​മാ​യി ഒ​ട്ടും അ​ധ്വാ​നി​ക്കാ​തി​രി​ക്കു​ക, വ്യാ​യാ​മം ചെ​യ്യാ​തി​രി​ക്കു​ക, അ​മി​ത​മാ​യി ആ​ഹാ​രം ക​ഴി​ക്കു​ക, ജ​നി​ത​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ സ്ത്രീ​ക​ളി​ൽ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. സ്ത്രീ​ക​ളി​ൽ ഹൃ​ദ്രോ​ഗ​മു​ണ്ടാ​കു​മ്പോ​ൾ
കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം, ആ​ദ്യ​ത്തെ ഹൃ​ദ​യാ​ഘാ​ത​ത്തി​ൽ നി​ന്ന് അ​വ​ർ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു കൊ​ല്ല​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ടു​ത്ത ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യി​രി​ക്കും എ​ന്നാ​ണു പ​റ​യു​ന്ന​ത്.

ജീവിതശൈലിയിൽ

ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശ​രീ​ര​ഭാ​രം കൂ​ടാ​തെ ശ്ര​ദ്ധി​ക്ക​ണം. അ​മി​ത ശ​രീ​ര​ഭാ​രം ഉ​ള്ള​വ​ർ അ​ത് കു​റ​യ്ക്കാ​ൻ ജീ​വി​ത​ശൈ​ലി​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. ആ​ഹാ​ര​ത്തി​ൽ ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​താ​ണ്. വ്യാ​യാ​മ​വും പ്ര​ധാ​നം.

പി​രി​മു​റു​ക്കം വേ​ണ്ട

നീ​ണ്ട കാ​ലം മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​ത് ഹൃ​ദ്രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ വ്യ​ക്ത​മാ​യ കാ​ര​ണ​മാ​ണ്. അ​തു​കൊ​ണ്ട് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി​യ മാ​ന​സി​കാ​വ​സ്ഥ സൂ​ക്ഷി​ക്കാ​ൻ സ്ത്രീ​ക​ൾ ശ്ര​ദ്ധി​ക്ക​ണം. വീ​ട്ട​മ്മ​മാ​രി​ലും ഉ​ദ്യോ​ഗ​സ്ഥ​ക​ളി​ലും ഹൃ​ദ്രോ​ഗ സാ​ധ്യ​ത ഒ​രു​പോ​ലെ ആ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ഇ​രു കൂ​ട്ട​രി​ലും വ്യ​ത്യ​സ്ത​മാ​യി​രി​യ്ക്കും എ​ന്നും പ​റ​യു​ന്നു​ണ്ട്.

സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ, വി​ര​സ​ത എ​ന്നി​വ ആ​യി​രി​ക്കും വീ​ട്ട​മ്മ​മാ​രി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ജോ​ലി സ്ഥ​ല​ത്തെ പ്ര​ശ്ന​ങ്ങ​ൾ, മ​ത്സ​രം, പ്ര​മോ​ഷ​ൻ തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും കാ​ര​ണ​ങ്ങ​ൾ.

ആഹാരത്തിൽ ശ്രദ്ധിക്കണം

സ്ത്രീ​ക​ൾ ആ​ഹാ​ര​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണം. ആ​വ​ശ്യ​മു​ള്ള അ​ള​വി​ൽ ഊ​ർ​ജം ല​ഭി​ക്കു​ന്ന​താ​യി​രി​ക്ക​ണം അ​വ​രു​ടെ ആ​ഹാ​രം. ശ​രീ​ര​ഭാ​രം കൂ​ടാ​ൻ ആ​ഹാ​രം കാ​ര​ണ​മാ​ക​യും അ​രു​ത്. മാം​സം ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കു​ക​യാ​ണു ന​ല്ല​ത്. കോ​ഴി​മു​ട്ട പു​ഴു​ങ്ങി അ​തി​ന്‍റെ വെ​ള്ള ക​ഴി​ക്കു​ന്ന​തു ന​ല്ല​താ​ണ്. കൊ​ഴു​പ്പ് നീ​ക്കം ചെ​യ്ത പാ​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം.

20 മിനിറ്റ് വ്യായാമം

വെ​റു​തെ ഇ​രി​ക്ക​രു​ത്. എ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്. എ​പ്പോ​ഴും മ​ന​സി​ൽ സം​തൃ​പ്തി സൂ​ക്ഷി​ക്കാ​നാ​വ​ണം. ഇ​രു​പ​ത് മി​നി​റ്റ് സ​മ​യ​മെ​ങ്കി​ലും ദി​വ​സ​വും വ്യാ​യാ​മം ചെ​യ്യ​ണം. ‌പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന
ശീ​ലം ഹൃ​ദ​യാ​ഘാ​ത​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കും. മാ​ത്ര​മ​ല്ല, അ​സ്ഥി​ക​ളി​ൽ കാ​ത്സ്യ​ത്തി​ന്‍റെ സാ​ന്ദ്ര​ത കു​റ​യു​ന്ന​തി​ന്‍റെ ഫ​ല​മാ​യി സ്ത്രീ​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രാ റു​ള്ള ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന സ​ന്ധി​വാ​ത രോ​ഗം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​നും ഉ​ണ്ടാ​യ​വ​രി​ൽ അ​തി​ന്‍റെ തീ​വ്ര​ത കു​റ​യാ​നും വ്യാ​യാ​മം ഏ​റെ സ​ഹാ​യി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ, ഫോ​ൺ - 9846073393

International

റേ​ഡി​യേ​ഷ​ൻ അ​ൽ​ഷി​മേ​ഴ്സി​നു കാ​ര​ണ​മാ​കാം; ഞെ​ട്ടി​ക്കു​ന്ന പ​ഠ​ന​വു​മാ​യി യു​എ​സ് ഗ​വേ​ഷ​ക​ർ

ലോ​ക​ത്ത് അ​ഞ്ചു കോ​ടി​യി​ലേ​റെ ആ​ളു​ക​ൾ അ​ൽ​ഷി​മേ​ഴ്സ് രോ​ഗ​ത്താ​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​താ​യാ​ണു ക​ണ​ക്ക്. മ​റ​വി​രോ​ഗ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം, പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ​ല പ​ഠ​ന​ങ്ങ​ളും ഈ ​രോ​ഗാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ജേ​ണ​ലു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. ഇ​പ്പോ​ൾ റേ​ഡി​യേ​ഷ​ൻ,‌ അ​ൽ​ഷി​മേ​ഴ്സി​നു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നു ഗ​വേ​ഷ​ക​രുടെ പുതിയ പഠനം പ​റ​യു​ന്നു.

അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​തു മ​സ്തി​ഷ്ക്ക​ത്തി​ൽ അ​ൽ​ഷി​മേ​ഴ്സ് രോ​ഗ​ത്തി​നു സ​മാ​ന​മാ​യ ജൈ​വ​മാ​റ്റ​ങ്ങ​ൾ​ക്കും വീ​ക്ക​ത്തി​നും വ​ഴി​വ​ച്ചേ​ക്കാ​മെ​ന്ന് യു​എ​സ് ഗ​വേ​ഷ​ക​രു​ടെ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. റേ​ഡി​യേ​ഷ​നും അ​ൽ​ഷി​മേ​ഴ്സ് രോ​ഗാ​സ്ഥ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് ന്യൂ​യോ​ർ​ക്കി​ലെ ഹോ​ഫ്സ്ട്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും നോ​ർ​ത്ത്‌​വെ​ൽ ഹെ​ൽ​ത്തി​ലെ​യും ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. 'ഫ്രോ​ണ്ടി​യേ​ഴ്സ് ഇ​ൻ ഇ​മ്യൂ​ണോ​ള​ജി' എ​ന്ന ശാ​സ്ത്ര മാ​സി​ക​യി​ലാ​ണു ഗ​വേ​ഷ​ണ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗ് പ​രി​ശോ​ധ​ന​ക​ൾ, ന്യൂ​ക്ലി​യ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​നു​ഷ്യ​രി​ൽ റേ​ഡി​യേ​ഷ​ൻ സ​മ്പ​ർ​ക്കം മു​ൻ​പ​ത്തെ​ക്കാ​ൾ കൂ​ടു​ന്നു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, റേ​ഡി​യേ​ഷ​ൻ മ​സ്തി​ഷ്ക്ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​ങ്ങ​നെ​യെ​ല്ലാം ബാ​ധി​ക്കും, അ​ൽ​ഷി​മേ​ഴ്സ് സാ​ധ്യ​ത വ​ർ​ധി​ക്കു​മോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ നൂ​റി​ലേ​റെ പ​ഠ​ന​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ചാ​ണ് ഗ​വേ​ഷ​ക​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം, ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന 100 മി​ല്ലി​സീ​വ​ർ​ട്ട് റേ​ഡി​യേ​ഷ​ന് ഡി​മ​ൻ​ഷ്യ വ​രാ​നു​ള്ള സാ​ധ്യ​ത പ​തി​നൊ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റേ​ഡി​യേ​ഷ​ൻ ഏ​ൽ​ക്കു​മ്പോ​ൾ കോ​ശ​ങ്ങ​ളി​ലെ ഡി​എ​ൻ​എ​യ്ക്ക് ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും ഇ​തു ത​ല​ച്ചോ​റി​ലെ പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​മു​ണ്ടാ​ക്കി 'eCIRP' എ​ന്ന പ്രോ​ട്ടീ​ൻ പു​റ​ന്ത​ള്ളാ​ൻ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​പ്രോ​ട്ടീ​ൻ പി​ന്നീ​ട് ത​ല​ച്ചോ​റി​ലെ 'Tau' പ്രോ​ട്ടീ​നു​ക​ളി​ൽ രാ​സ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു. അ​ൽ​ഷി​മേ​ഴ്സ് ബാ​ധി​ച്ച ആ​ളു​ക​ളു​ടെ ത​ല​ച്ചോ​റി​ൽ ഉ​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ​ക്കു സ​മാ​ന​മാ​യ മാ​റ്റ​ങ്ങ​ളാ​ണു സം​ഭ​വി​ക്കു​ക​യെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ന്നാ​ൽ, സാ​ധാ​ര​ണ എ​ക്സ്-​റേ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തു നേ​രി​ട്ട് അ​ൽ​ഷി​മേ​ഴ്സി​ന് കാ​ര​ണ​മാ​കു​മെ​ന്ന ധാ​ര​ണ തെ​റ്റാ​ണെ​ന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഭാ​വി​യി​ലെ അ​ൽ​ഷി​മേ​ഴ്സ് പ​ഠ​ന​ങ്ങ​ൾ​ക്കും രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സ​ക​ൾ​ക്കും പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.
നി​ല​വി​ൽ ലോ​ക​മെ​മ്പാ​ടു​മാ​യി അ​ഞ്ച് കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഡി​മ​ൻ​ഷ്യ, അ​ൽ​ഷി​മേ​ഴ്സ് രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ ചി​കി​ത്സ​ക​ൾ ഇ​നി​യും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട്, ഇ​ത്ത​രം പ​ഠ​ന​ങ്ങ​ൾ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​ത്തി​നു വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Health

പി​സി​ഒ​ഡി ബാധിതർ ഏതൊക്കെ ഭ​ക്ഷ​ണം ഒഴിവാക്കണം.?

പി​സി​ഒ​ഡി ഉ​ള്ളവർ സാ​ധാ​ര​ണ മൂ​ന്നു​നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​റ് നേ​ര​മാ​യി ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ലു​ള്ള ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം കു​റ​യ്ക്കുന്നതിനു സ​ഹാ​യ​ക​മാ​കും. ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​രം മൂ​ലം മ​റ്റ് ഹോ​ർ​മോ​ണു​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ആ​ണ് പ്ര​ധാ​ന​മാ​യും പി​സി​ഒ​ഡി​ക്കു കാ​ര​ണം.

പി​സി​ഒ​ഡി ഉ​ള്ള ഒ​രാ​ൾ പാ​ലി​ക്കേ​ണ്ട ഭ​ക്ഷ​ണ​ക്ര​മം

അ​തി​രാ​വി​ലെ

- ക​ട്ട​ൻ ചാ​യ / ക​ട്ട​ൻ കാ​പ്പി / ഉ​ലു​വ വെ​ള്ളം / ക​റു​ക​പ്പ​ട്ട ഇ​ട്ട ക​ട്ട​ൻ ചാ​യ എ​ന്നി​വ കു​റ​ഞ്ഞ മ​ധു​ര​ത്തോ​ടെ ക​ഴി​ക്കാം.

പ്ര​ഭാ​ത​ഭ​ക്ഷ​ണം

- ചെ​റു​പ​യ​ർ, ക​ട​ല, പ​രി​പ്പ് ഇ​വ മു​ള​പ്പി​ച്ചോ അ​ര​ച്ച് ദോ​ശ ഉ​ണ്ടാ​ക്കി​യോ ക​ഴി​ക്കാം.
* ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യും പ​നീ​ർ കൊ​ണ്ടു​ള്ള ക​റി ന​ല്ലൊ​രു ഓ​പ്ഷ​ൻ ആ​ണ്. അ​തി​ന്‍റെ കൂ​ടെ ത​ന്നെ ഇ​ല​ക്ക​റി​ക​ളും മു​ട്ട​യു​ടെ വെ​ള്ള​യും ഉ​പ​യോ​ഗി​ക്കാം.
* ഉ​ലു​വ/ ക​റി​വേ​പ്പി​ല/ മു​രി​ങ്ങ​യി​ല എ​ന്നി​വ അ​ര​ച്ച് ഭ​ക്ഷ​ണ​ത്തി​ൽ ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് നാ​രും ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളും ശ​രീ​ര​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.
* സാ​ധാ​ര​ണ വാ​ങ്ങു​ന്ന ഓ​ട്സി​നെ​ക്കാ​ൾ ന​ല്ല​ത് സ്റ്റീ​ൽ ക​ട്ട് ഓ​ട്സ് ആ​ണ്. ഇ​തി​ലും സൂ​ചി ഗോ​ത​മ്പി​ലും ഉ​പ്പു​മാ​വ് ഉ​ണ്ടാ​ക്കാം. ഇ​തി​ൽ 40% ത്തോ​ളം പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.

11 മ​ണി​ക്ക്

ഒ​രു​പി​ടി ക​പ്പ​ല​ണ്ടി /ബ​ദാം /വാ​ൽ​ന​ട്ട് ക​ഴി​ക്കാം. മോ​ര്/ നാ​ര​ങ്ങാവെ​ള്ളം എ​ന്നി​വ​യും കു​ടി​ക്കാ​വു​ന്ന​താ​ണ്.

ഉ​ച്ച​ഭ​ക്ഷ​ണം

മ​ട്ട​യ​രി​യി​ൽ ഉ​ണ്ടാ​ക്കി​യ ചോ​റ് ക​റി​യു​ടെ അ​തേ അ​ള​വി​ൽ ത​ന്നെ എ​ടു​ക്കു​ക(​ഏ​ക​ദേ​ശം ഒ​രു പി​ടി). അ​ന്ന​ജം പാ​ടെ ഒ​ഴി​വാ​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ലെ ഹാ​പ്പി ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.
* ക​റി​ക​ൾ - അ​വി​യ​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്
(ഇ​തി​ൽ പ​ര​മാ​വ​ധി പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക... ഗ്യാ​സ്ട്ര​ബി​ൾ ഉ​ണ്ടെ​ങ്കി​ൽ പ​ച്ച​ക്കാ​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക )
* സാ​മ്പാ​റി​ൽ കി​ഴ​ങ്ങി​നു പ​ക​രം പ​ച്ച​ പ​പ്പാ​യ ഉ​പ​യോ​ഗി​ക്കാം.
* ഇ​ല​ക്ക​റി​ക​ളി​ൽ പ്ര​ധാ​ന​മാ​യി മു​രി​ങ്ങ​യി​ല ഇ​ൻ​സു​ലി​ന്‍റെ അ​തി​പ്ര​സ​ര​ത്തെ ന​ല്ല ഒ​രു അ​ള​വി​ൽ കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളുണ്ട്.
* തോ​ര​ൻ - ബീ​ൻ​സ്, പാ​വ​യ്ക്ക, കോ​വ​യ്ക്ക എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.
* മോ​ര് /തൈ​ര് നി​ർ​ബ​ന്ധ​മാ​യും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ്രോ ​ബ​യോ​ട്ടി​ക്കു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

നാ​ലു​മ​ണി

- ക​ട്ട​ൻ ചാ​യ /കാ​പ്പി / ഗ്രീ​ൻ ടീ / ​മോ​രും വെ​ള്ളം ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാം. കൂ​ടെ ന​ട്സും ഉ​പ​യോ​ഗി​ക്കാം

അ​ത്താ​ഴം

പ​ഴ​വ​ർ​ഗങ്ങ​ൾ ക​ഴി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.(​നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സു​ല​ഭ​മാ​യ പ​ഴ​വ​ർ​ഗ​ങ്ങ​ളാ​യ പേ​ര​ക്ക, വാ​ഴ​പ്പ​ഴം എന്നിവയും ത​ണ്ണി​മ​ത്ത​ൻ, ഓ​റ​ഞ്ച്, ആ​പ്പി​ൾ തു​ട​ങ്ങി​യവയും ക​ഴി​ക്കാം)

* ച​ക്ക, മാ​മ്പ​ഴം, സ​പ്പോ​ട്ട എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.

ഒ​ഴി​വാ​ക്കേ​ണ്ട മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ൾ

* കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക, മ​ധു​ര​ക്കി​ഴ​ങ്ങ് ചെ​റി​യ അ​ള​വി​ൽ ക​ഴി​ക്കാം.
* എ​ണ്ണ​യി​ൽ വ​റു​ത്ത ഭ​ക്ഷ​ണം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക
* ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ ആ​വി​യി​ൽ പു​ഴു​ങ്ങി​യ​ത് ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക.
* സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ളി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് അ​തും ഒ​ഴി​വാ​ക്കു​ക.
* പാ​ക്ക​റ്റി​ൽ വ​രു​ന്ന ചി​പ്സു​ക​ൾ ഒ​ഴി​വാ​ക്കു​ക. ഇ​തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്.

വ്യാ​യാ​മ​വും ഉ​റ​ക്ക​വും പ്ര​ധാ​നം...

പു​തു​ത​ല​മു​റ​യു​ടെ പ്ര​ധാ​ന പ്ര​ശ്നം വ്യാ​യാ​മ​ക്കു​റ​വും ഉ​റ​ക്ക​ക്കു​റ​വും ആ​ണ്. കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ല​യ​ള​വി​ൽ രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചു പ​ഠി​ക്കു​ന്ന ശീ​ല​ക്കാ​രാ​ണ് പ​ല​രും. അ​തു ഹോ​ർ​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ബാ​ധി​ക്കു​ക​യും പി​സി​ഒ​ഡി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​മി​ത​വ​ണ്ണം മൂ​ലം പി​സി​ഒ​ഡി ഉ​ള്ള​വ​ർ കു​റ​ഞ്ഞ​ത് 45 മി​നി​റ്റ് എ​ങ്കി​ലും വ്യാ​യാ​മം ചെ​യ്തി​രി​ക്ക​ണം (ന​ട​ക്കു​ക, ചെ​റു​താ​യി ഓ​ടു​ക, സ്കി​പ്പിം​ഗ് ചെ​യ്യു​ക )

* കൂ​ടാ​തെ സ്ട്ര​സ് കു​റ​യ്ക്കാ​നാ​യി യോ​ഗ​യും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്..

വി​വ​ര​ങ്ങ​ൾ: ന​ബീ​ൽ മീ​രാ​ൻ
ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ​ൻ& ഡ​യ​ബ​റ്റി​ക്ക് എ​ജ്യു​ക്കേ​റ്റ​ർ.
ഡ​യ​സ്കോ​പ്പ് പോ​ളി ക്ലി​നി​ക്, ബം​ഗ​ളൂ​രു.
ഫോ​ൺ: 8921564266

Health

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പ​രി​ഹാ​രമുണ്ടോ?

തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും മൂ​ത്രം​പോ​ക്ക്

പ​ല സ്ത്രീ​ക​ളെ​യും അ​ല​ട്ടു​ന്ന പ്ര​ശ്‌​ന​മാ​ണ് സ്ട്ര​സ് ഇ​ൻ​കോ​ൺ​ടി​നെ​ൻ​സ് (stress incontinence) അ​ഥ​വാ തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും അ​മി​ത​മാ​യി ചി​രി​ക്കു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന മൂ​ത്രം​പോ​ക്ക്. ഇ​തെ​ല്ലാം ശ​സ്ത്ര​ക്രി​യാ​മാ​ര്‍​ഗ​മാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന​ര​ഹി​ത​മാ​യി ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​ണ്.

വ​ജൈ​ന​ൽ ലാ​ക്സി​റ്റി​ക്കു പ​രി​ഹാ​രം

പ​ല സ്ത്രീ​ക​ളും‍ അ​നു​ഭ​വി​ക്കു​ക​യും എ​ന്നാ​ല്‍ പു​റ​ത്തു​പ​റ​യാ​ന്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ്‌​ന​മാ​ണ് വ​ജൈ​ന​ൽ ലാ​ക്സി​റ്റി (vaginal laxity) അ​ഥ​വാ വ​ജൈ​ന അ​യ​ഞ്ഞു​പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ക​യും അ​തി​നു പ​രി​ഹാ​രം തേ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ള്ള പ​ല ദ​മ്പ​തി​ക​ളു​മു​ണ്ട്. അ​വ​ര്‍​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു.
ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന ര​ഹി​ത​മാ​യി ഇ​തു പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തോ​ടൊ​പ്പം അ​വ​രു​ടെ ഇ​ന്‍റി​മേ​റ്റ് ഹെ​ല്‍​ത്ത് അ​ഥ​വാ ശാ​രീ​രി​ക​ബ​ന്ധ​വും മാ​ന​സി​ക​അ​ടു​പ്പ​വും കൂ​ടു​ത​ല്‍ ദൃ​ഢ​മാ​വു​ക​യും സ​ന്തോ​ഷ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

സ്ത്രീ​ക​ളുടെ ഉ​ദ്ധാ​ര​ണ ശേ​ഷി​ക്കു​റ​വ് മാ​റ്റാ​ന്‍

സ്ത്രീകളുടെ സെ​ൻ​സി​റ്റീ​വ് സ്പോ​ട്ടു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​തി​ല്‍ ലോ​ക്ക​ൽ ഇ​ൻ​ജ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് ഒ​പി രീ​തി​യി​ൽ പ​രി​ഹ​രി​ക്കു​ന്ന​താ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഇ​തെ​ല്ലാം പ​ല​ര്‍​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള സ​ന്ദ​ര്‍​ഭ​വും സാ​ഹ​ച​ര്യ​വും കി​ട്ടാ​ത്ത​തു​കൊ​ണ്ട് പ​ല​രും അ​തി​നു മ​ടി​ക്കു​ന്നു. കൂ​ടാ​തെ അ​ത് കേ​ള്‍​ക്കാ​ന്‍ ആ​രും ത​യാ​റാ​കു​ന്നു​മി​ല്ല.
സ്ത്രീ​ക​ള്‍ ഇ​തെ​ല്ലാം പ​റ​ഞ്ഞാ​ലും അ​തി​നെ നി​സാ​ര​മാ​യി കാ​ണാ​നും അ​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​റാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍, ഇ​ന്ന് ഇ​തി​നെ​ല്ലാം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി വ​ഴി പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്നു.

ആ​ത്മ​വി​ശ്വാ​സം നേ​ടാം

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യിലൂ​ടെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ക​യും അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ മാ​ന​സി​ക സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​പ്പി​ക്കു​ന്നു. അ​തോ​ടൊ​പ്പം കു​ടും​ബ​ജീ​വി​ത​വും സാ​മൂ​ഹി​ക​ജീ​വി​ത​വും ആ​ന​ന്ദ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ.​സി​മി ഹാ​രി​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, കോ​സ്മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, എ​സ് യു ​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റ മു​റി​വ് ക​ഴു​ക​ൽ - രോ​ഗി​ക​ളും, പ​രി​ച​രി​ക്കു​ന്ന​വ​രും ശ്ര​ദ്ധി​ക്കേണ്ടത്...

പേവിഷബാധയുള്ള മൃഗത്തിന്‍റെ ക​ടി​യേ​റ്റ (മാ​ന്ത​ലു​മാ​കാം) ഭാ​ഗം സോ​പ്പ്‌ ഉ​പ​യോ​ഗി​ച്ച്‌ പ​ച്ച​വെ​ള്ള​ത്തി​ല്‍ (ടാ​പ്പി​നു ചു​വ​ടെ​യെ​ങ്കി​ല്‍ അ​ത്യു​ത്ത​മം) 15 മു​ത​ല്‍ 20 മി​നി​ട്ട്‌ വ​രെ ന​ന്നാ​യി ക​ഴു​കു​ക. മു​റി​വ്‌ പൊ​തി​ഞ്ഞു​കെ​ട്ടു​ക​യോ തു​ന്ന​ലി​ടു​ക​യോ പാ​ടി​ല്ല. എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ല്‍ ചി​കി​ത്സ​യ്‌​ക്ക്‌ എ​ത്തു​ക.

 

1. ക​ണ്ണ് അ​ല്ലെ​ങ്കി​ൽ വാ​യ പോ​ലു​ള്ള അ​യ​ഞ്ഞ ച​ർ​മത്തി​ൽ മൃ​ഗ​ങ്ങ​ളു​ടെ സ്ര​വ​ങ്ങ​ൾ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ത് ക​ഴു​കി ഡോ​ക്ട​റെ അ​റി​യി​ക്കു​ക.

2. മുറിവ് പരിശോധിക്കുമ്പോൾ മി​ക​ച്ച ദൃ​ശ്യ​പ​ര​ത​യ്ക്കാ​യി ഒ​രു ടോ​ർ​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

3. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് മു​റി​വ് ശ​രി​യാ​യി ക​ഴു​കു​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

4. മു​റി​വു​ക​ൾ 15 മു​ത​ൽ 20 മി​നി​റ്റ് വ​രെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ ക​ഴു​കു​ക. ഇ​ത് ന​ല്ലൊ​രു ശ​ത​മാ​നം രോ​ഗാ​ണു​ക്ക​ളെ ക​ഴു​കി ക​ള​യു​ന്നു.

5. മു​റി​വ് ക​ഴു​കാ​ൻ സോ​പ്പ് തേ​ച്ച് ഉ​പ​യോ​ഗി​ക്കു​ക; മു​റി​വ് ഉ​ര​യ്ക്ക​രു​ത്.

6. ക​ഴു​കി​യ ശേ​ഷം, മു​റി​വി​ൽ ഒ​രു ആ​ന്‍റി ​സെ​പ്റ്റി​ക് ലാ​യ​നി (ഉ​ദാ: ബെ​റ്റാ​ഡി​ൻ) പു​ര​ട്ടു​ക.

7. ശ​രീ​രം ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ൻ വൃ​ത്തി​യു​ള്ള തു​ണി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, ഡ്ര​സിം​ഗ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

8. ആ​വ​ശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം തേ​ടു​ക.

9. മു​റി​വ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.

10. മു​റി​വി​നു ചു​റ്റും കു​ത്തി​വ​യ്പ്പു​ക​ൾ എ​ടു​ത്ത ശേ​ഷം 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് മു​റി​വ് ക​ഴു​ക​രു​ത്.

 

പേ​വി​ഷ ബാ​ധ​യേ​റ്റാ​ൽ, രോ​ഗം ത​ല​ച്ചോ​റി​നെ ബാ​ധി​ക്കാ​ൻ ഒ​രാ​ഴ്ച മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ സ​മ​യ​മെ​ടു​ത്തേ​ക്കും. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാ​ൽ മ​ര​ണം ഉ​റ​പ്പാ​യ രോ​ഗ​മാ​ണ് പേ​വി​ഷ​ബാ​ധ. അ​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു മു​ൻ​പ് എ​ത്ര​യും വേ​ഗം വാ​ക്സ‌ി​ൻ എ​ടു​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

 

വി​വ​ര​ങ്ങ​ൾ - നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ഇ​ടു​ക്കി, സംസ്ഥാന ആരോഗ്യ‌ വകുപ്പ്

 

 

Health

00 , 03, 07, 28 -എ​ന്താ​ണെ​ന്ന് അ​റി​യാ​മോ ?

പൂ​ച്ച, നാ​യ, പെ​രു​ച്ചാ​ഴി, കു​ര​ങ്ങ​ൻ, വ​വ്വാ​ൽ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റാ​ൽ വാ​ക്സ​സി​ൻ എ​ടു​ക്കേ​ണ്ട ദി​വ​സ​ങ്ങ​ളാ​ണ് 00 , 03, 07, 28.

സീ​റോ ഡോ​സ് വാ​ക്‌​സി​നൊ​പ്പം...

നാ​യ, പൂ​ച്ച, പെ​രു​ച്ചാ​ഴി, കു​ര​ങ്ങ​ൻ, വ​വ്വാ​ൽ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ൾ ക​ടി​ക്കു​ക​യോ, മാ​ന്തു​ക​യോ ചെ​യ്‌​താ​ൽ ആ​ദ്യ​ദി​നം എ​ത്ര​യും​വേ​ഗം എ​ടു​ക്കു​ന്ന​താ​ണ് സീ​റോ ഡോ​സ് വാ​ക്‌​സി​ൻ. ശേ​ഷം 3, 7, 28 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി വാ​ക്‌​സി​ൻ എ​ടു​ക്കു​ക. ക​ടി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് വാ​ക്‌​സി​നോ​ടോ​പ്പം ഇ​മ്മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചാ​ൽ അ​ത് കൂ​ടി എ​ടു​ക്ക​ണം.

വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്‍റെ ക​ടി​യേ​റ്റ് ചോ​ര പൊ​ടി​ഞ്ഞാ​ൽ..

വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന്‍റെ ക​ടി​യേ​റ്റ് ചോ​ര പൊ​ടി​ഞ്ഞാ​ൽ, മൃ​ഗ​ത്തി​നെ പ​ത്തു ദി​വ​സം മു​ത​ൽ ഒ​രു മാ​സം വ​രെ കെ​ട്ടി​യി​ട്ടു പൂ​ർ​ണ​മാ​യും നി​രീ​ക്ഷി​ക്ക​ണം. ഈ ​കാ​ല​യ​ള​വി​ൽ മൃ​ഗ​ത്തി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നും കാ​ണു​ന്നി​ല്ല എ​ന്നും മൃ​ഗം നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്നി​ല്ല എ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം.

രോ​ഗം ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന​ത്...

പേ​വി​ഷ ബാ​ധ​യേ​റ്റാ​ൽ, രോ​ഗം ത​ല​ച്ചോ​റി​നെ ബാ​ധി​ക്കാ​ൻ ഒ​രാ​ഴ്ച മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ സ​മ​യ​മെ​ടു​ത്തേ​ക്കും. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാ​ൽ മ​ര​ണം ഉ​റ​പ്പാ​യ രോ​ഗ​മാ​ണ് പേ​വി​ഷ​ബാ​ധ. അ​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു മു​ൻ​പ് എ​ത്ര​യും വേ​ഗം വാ​ക്സ‌ി​ൻ എ​ടു​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

വി​വ​ര​ങ്ങ​ൾ - നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ഇ​ടു​ക്കി

Health

അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ൻ യോ-​യോ ഡയറ്റിംഗ് ഗുണകരമാണോ?

അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ൻ ശ​രി​യാ​യ ഭ​ക്ഷ​ണ​രീ​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​പ​ക​രം തെ​റ്റാ​യ ഡ​യ​റ്റ് പ്ലാ​ൻ അ​താ​യ​ത് ഫാ​ഡ് ഡ​യ​റ്റ് (Fad Diet) അ​ഥ​വാ "യോ-​യോ" ഡ​യ​റ്റിം​ഗ് സ്വീ​ക​രി​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ശ​രീ​ര​ത്തി​ന് ദോ​ഷ​മു​ണ്ടാ​ക്കു​ന്നു.

പ്ര​ധാ​ന ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​മ്പോൾ

അ​വ​ർ പ​ല​പ്പോ​ഴും പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ൽ, ഫാ​ഡ് ഡ​യ​റ്റ് ഇ​നി​പ്പ​റ​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം:

1. നി​ർ​ജ​ലീ​ക​ര​ണം.
2. ബ​ല​ഹീ​ന​ത​യും ക്ഷീ​ണ​വും.
3. ഓ​ക്കാ​നം, ത​ല​വേ​ദ​ന.
4. മ​ല​ബ​ന്ധം.
5. വി​റ്റാ​മി​നു​ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും അ​പ​ര്യാ​പ്ത​ത.

ഡ​യ​റ്റിം​ഗി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രി​ക്കേ​ണ്ട കു​റ​ച്ചു വ​സ്തു​ത​ക​ളു​ണ്ട് . ഡ​യ​റ്റിം​ഗ് അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ വി​ജ​യി​ക്കാ​റു​ള്ളൂ. 95% ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കു​ന്ന​വ​രും ഒ​ന്നു മു​ത​ൽ 5 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ഷ്ട​പ്പെ​ട്ട ശ​രീ​ര​ഭാ​രം വീ​ണ്ടെ​ടു​ക്കു​ന്നു.

അ​ശാ​സ്ത്രീ​യ​മാ​യ ഡ​യ​റ്റിം​ഗ് അ​പ​ക​ട​ക​ര​മാ​ണ് എ​ന്ന് പ​റ​യു​ന്ന​ത്
എ​ന്തു​കൊ​ണ്ട്?

1. "യോ-​യോ" ഡ​യ​റ്റിം​ഗ് അ​ഥ​വാ ഫാ​ഡ് ഡ​യ​റ്റിം​ഗ് മൂ​ലം ശ​രീ​ര​ഭാ​രം വ​ർ​ധി​പ്പി​ക്കു​ക, കു​റ​യ്ക്കു​ക, വീ​ണ്ടെ​ടു​ക്കു​ക എ​ന്നി​വ​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​ക്രി​യ തു​ട​ർ​ന്നു​കൊ​ണ്ടി
രി​ക്കു​ന്നു.
2. ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ർ​ധി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ൾ, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും.
3. മെ​റ്റ​ബോ​ളി​സ​ത്തെ പ്ര​തി​കൂ​ല​മാ​യി
ബാ​ധി​ക്കു​ന്നു.

‘പ​ട്ടി​ണി’ മോ​ഡ് !

ഡ​യ​റ്റിം​ഗ് നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ പ​ട്ടി​ണി മോ​ഡി​ലേ​ക്ക് പ്രേ​രി​പ്പി​ക്കു​ന്നു. അ​ത് ശ​രീ​ര​ത്തി​ന്‍റെ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മ​ന്ദ​ഗ​തി​യി​ലാ​ക്കി​ക്കൊ​ണ്ട് തി​രി​ച്ചു പ്ര​തി​ക​രി​ക്കു​ന്നു. ഊ​ർ​ജം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്ന​തു​മൂ​ലം സ്വാ​ഭാ​വി​ക മെ​റ്റ​ബോ​ളി​സം യ​ഥാ​ർ​ഥ​ത്തി​ൽ മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു.

പോ​ഷ​ക​ക്കു​റ​വ്


ഡ​യ​റ്റിം​ഗ് പാ​ലി​ക്കു​ന്ന​വ​ർ പ​ല​പ്പോ​ഴും പ്ര​ധാ​ന​പ്പെ​ട്ട പോ​ഷ​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്നു. ഡ​യ​റ്റിം​ഗ് പാ​ലി​ക്കു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും വേ​ണ്ട​ത്ര പോ​ഷ​ണം ല​ഭി​ക്കു​ന്നി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന്...​ഡ​യ​റ്റിം​ഗ് നോ​ക്കു​ന്ന​വ​രി​ൽ കാ​ൽ​സ്യ​ത്തി​ന്‍റെ കു​റ​വ് ഉ​ണ്ട​വാം. അ​വ​രി​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, സ്ട്രെ​സ് ഒ​ടി​വു​ക​ൾ, ഒ​ടി​ഞ്ഞ എ​ല്ലു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ണ്ട്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​രു​ൺ ഉ​മ്മ​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​സ​ർ​ജ​ൻ,
വി​പി​എ​സ് ലേ​ക് ഷോ​ർ ഹോ​സ്പി​റ്റ​ൽ, കൊ​ച്ചി. ഫോ​ൺ - 0484 2772048
[email protected]

Health

ആർത്തവ വിരാമ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഫിസിയോതെറാപ്പിസ്റ്റിനെ കൺസൾട്ട് ചെയ്യണോ?

 

സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വം/മാ​സ​മു​റ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യും അ​വ​രു​ടെ പ്ര​ജ​ന​ന​ശേ​ഷി​ക്കു വി​രാ​മ​മി​ടു​ക​യും ചെ​യ്യു​ന്ന ഒ​രു സ്വാ​ഭാ​വി​ക ഘ​ട്ട​മാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം (Menopause). തു​ട​ര്‍​ച്ച​യാ​യി 12 മാ​സം വ​രെ ആ​ര്‍​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​സാ​ന​മാ​യി മാ​സ​മു​റ വ​ന്ന തീ​യ​തി അ​വ​സാ​ന മാ​സ​മു​റ (LMP - Last Menstural Period) ആ​യി ക​ണ​ക്കാ​ക്കു​ന്നു.

45നും 55​നും പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള സ്ത്രീ​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ആ​ര്‍​ത്ത​വ​വി​രാ​മം സം​ഭ​വി​ക്കു​ന്ന​ത്. പ്രാ​യ​ത്തി​ന്‍റെ​താ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ലെ അ​ണ്ഡാ​ശ​യ​ത്തി​ല്‍ അ​ണ്ഡോ​ല്പാ​ദ​നം കു​റ​യു​ന്നു. ഇ​ത് മൂ​ലം ഈ​സ്ട്ര​ജ​ന്‍, പ്രോ​ജ​സ്ട്രോ​ണ്‍ തു​ട​ങ്ങി​യ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​ള​വ് ശ​രീ​ര​ത്തി​ല്‍ കു​റ​യു​ക​യും ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​ത്ത​വ​വി​രാ​മം മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന
ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. അ​സ്ഥി​ബ​ല​ക്ഷ​യം, ഹൃ​ദ്രോ​ഗം കൂ​ടാ​തെ മെറ്റബോളിസം , മാ​ന​സി​കാ​രോ​ഗ്യം, മാം​സ​പേ​ശി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട പ്ര​ധാ​ന മാ​ര്‍​ഗ്ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യാ​യാ​മം. ചി​ട്ട​യാ​യ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം മു​മ്പ് പ്ര​തി​പാ​ദി​ച്ച ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

ഓ​സ്റ്റി​യോ​പൊ​റോ​സി​സ്
(അ​സ്ഥി ബ​ല​ക്ഷ​യം)

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ല്‍ അ​സ്ഥി സാ​ന്ദ്ര​ത കു​റ​യു​ക​യും എ​ല്ലു​ക​ള്‍ ബ​ല​ഹീ​ന​മാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ്. ഇ​തു​മൂ​ലം ചെ​റി​യ വീ​ഴ്ച​ക​ളി​ല്‍ പോ​ലും എ​ല്ലു​ക​ള്‍ ഒ​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.

ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മം ദി​വ​സ​വും ചെ​യ്യേ​ണ്ട​താ​ണ്. റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എ​ന്നീ വ്യാ​യാ​മ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചെ​യ്യു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ളു​ടെ ബ​ലം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

വിവരങ്ങൾ - ശ്രീദേവി, എച്ച്ഒഡി, ഫിസിയോതെറാപ്പി വിഭാഗം
എ​സ് യുടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം

Health

വായ്ക്കുള്ളിലെ വ്രണങ്ങൾ- സ്വയംചികിത്സ അപകടമാണോ?

വാ​യ്പു​ണ്ണ് (ആ​ഫ്ത​ൻ സ്റ്റൊ​മ​റ്റൈ​റ്റി​സ്) രോ​ഗ​നി​ർ​ണ​യം ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പെം​ഫി​ഗ​സ്, പെം​ഫി​ഗോ​യ്ഡ്, എ​റി​ത്തീ​മാ മ​ൾ​ട്ടി​ഫോ​ർ​മി, വാ​യ്ക്ക​ക​ത്തു​ള്ള കാ​ൻ​സ​ർ, ചി​ല വൈ​റ​സ് രോ​ഗ​ങ്ങ​ൾ, സി​ഫി​ലി​സ്, സാ​ർ​കോ​യി​ഡോ​സി​സ്, ക്രോ​ണ്‍​സ് രോ​ഗം, സി​സ്റ്റ​മി​ക് ലൂ​പ​സ് എ​റി​തി​മ​റ്റോ​സ​സ് എ​ന്നീ രോ​ഗ​ങ്ങ​ളി​ലും വാ​യ്ക്ക​ക​ത്ത് വ്ര​ണ​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ട്. ചി​കി​ത്സി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യ​ല്ലെ​ന്ന് പൂ​ർ​ണ​മാ​യും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

കൃത്യമാ‌യ കാ​ര​ണം ക​ണ്ടെ​ത്ത​ണം

വാ​യ്പു​ണ്ണി​ന് അ​ടി​സ്ഥാ​ന​മാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​യി ര​ക്ത​ത്തി​ലെ ഇ​രു​ന്പ്, ബി12 ​എ​ന്നി​വ​യു​ടെ അ​ള​വ് നി​ർ​ണ​യി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ രോ​ഗി എ​ച്ച്ഐ​വി ബാ​ധി​ത​നാ​ണോ എ​ന്നു ക​ണ്ടെ​ത്തേ​ണ്ടി​വ​രും.

വാ​യ്ക്ക​ക​ത്ത് വ്ര​ണ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മേ​ൽ​സൂ​ചി​പ്പി​ച്ച രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ രോ​ഗി​ക്കു​ണ്ടോ എ​ന്ന് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ഇ​തി​ന്‍റെ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം ചി​കി​ത്സ.

എ​ന്താ​ണു പോം​വ​ഴി?

ഏ​തെ​ങ്കി​ലും​ത​ര​ത്തി​ലു​ള്ള മാ​ന​സി​ക​സ​മ്മ​ർ​ദ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തു ല​ഘൂ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു. ഏ​തെ​ങ്കി​ലും ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​മൂ​ല​മാ​ണ് വാ​യ്പു​ണ്ണ് എ​ങ്കി​ൽ അ​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ടൂ​ത്ത്പേ​സ്റ്റ്, ഐ​സ്ക്രീ​മു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണം.

സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കാം

മ​രു​ന്നു​ക​ളാ​ണ് വാ​യ്പു​ണ്ണി​നു കാ​ര​ണ​മെ​ങ്കി​ൽ അ​വ മാ​റ്റി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. വി​ള​ർ​ച്ച​യു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ വ്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ചി​കി​ത്സി​ക്ക​ണം.

വാ​യ്പു​ണ്ണി​ന്‍റെ ചി​കി​ത്സ​യ്ക്ക് ധാ​രാ​ളം മ​രു​ന്നു​ക​ൾ വി​പ​ണി​യി​ലു​ണ്ട്. ലേ​പ​ന​ങ്ങ​ളാ​യും ഉ​ള്ളി​ൽ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളാ​യും ഇ​വ ല​ഭ്യ​മാ​ണ്.

ഹൈ​ഡ്രോ​കോ​ർ​ട്ടി​സോ​ണ്‍, ട്ര​യാം​സി​ന​ലോ​ണ്‍, ഫ്ജ​വോ സി​നോ​നൈ​ഡ്, ക്ലോ​ർ​ഹെ​ക്സി​ഡി​ൻ, ടെ​ട്രാ​സൈ​ക്ലി​ൻ, സോ​ഡി​യം ക്രോ​മോ​ഗ്ലൈ​ക്കേ​റ്റ്, ഡാ​പ്സോ​ണ്‍, കോ​ൾ​ച്ചി​സി​ൻ, ലി​വാ​മി​സോ​ൾ, അ​സാ​ത്തി​യോ​പ്രി​ൻ എ​ന്നി​വ ഇ​വ​യി​ൽ ചി​ല​താ​ണ്. ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യം​പോ​ലെ പ്ര​ധാ​ന​മാ​ണ് മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കു​ന്ന​താ​ണു ന​ല്ല​ത്.

 

വി​വ​ര​ങ്ങ​ൾ: ഡോ.‍ ​ജ​യേ​ഷ് പി (MBBS(GMC ​കോ​ഴി​ക്കോ​ട്) MD(TDMC ആ​ല​പ്പു​ഴ), ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​ന്‍, പാ​നൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല

Health

യെല്ലോ ഫീവർ: കേരളം ഭയപ്പെടുന്ന മാരകരോഗം

‘റി​ട്ടേ​ൺ ഓ​ഫ് ദ് ​ടൈ​റ്റ​ൻ​സ്’ പ​ര​മ്പ​ര​യ്ക്കാ​യി കൊ​ച്ചി​യി​ലെ​ത്തി​യ പ്ര​സി​ദ്ധ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ യെ​ല്ലോ ഫീ​വ​ർ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ചു​വെ​ന്നും പി​ന്നീ​ട് ഡി​ജി​റ്റ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തോ​ടെ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യെ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ രാ​ജ്യാ​തി​ർ​ത്തി ക​ട​ന്നു​ള്ള വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര യാ​ത്രാ​നി​യ​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്നു.

ഗു​രു​ത​ര​മാ​യ വൈ​റ​സ് രോ​ഗം

യെ​ല്ലോ ഫീ​വ​ർ (Yellow Fever) കൊ​തു​കു​ക​ൾ വ​ഴി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ്. പ്ര​ധാ​ന​മാ​യും ആ​ഫ്രി​ക്ക​യി​ലെ​യും മ​ധ്യ-​ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ​യും ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം കാ​ണ​പ്പെ​ടു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ ല​ക്ഷ​ണ​ങ്ങ​ളാ​ണു​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ൽ ചി​ല​രി​ൽ രോ​ഗം ഗു​രു​ത​ര​മാ​വു​ക​യും ക​ര​ൾ, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ക​യും ര​ക്ത​സ്രാ​വ​ത്തി​നും മ​ര​ണ​ത്തി​നും കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം.
ഗു​രു​ത​ര​രോ​ഗി​ക​ളി​ൽ മ​ര​ണ​നി​ര​ക്ക് 30–60 ശ​ത​മാ​നം വ​രെ​യാ​കാം. യെ​ല്ലോ ഫീ​വ​റി​ന് പ്ര​ത്യേ​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ആ​ന്‍റി വൈ​റ​ൽ ചി​കി​ത്സ​യി​ല്ല. എ​ന്നാ​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ വാ​ക്സി​ൻ ല​ഭ്യ​മാ​ണ്.
ഒ​രു ഡോ​സ് വാ​ക്സി​ൻ ദീ​ർ​ഘ​കാ​ല സം​ര​ക്ഷ​ണം ന​ൽ​കു​ന്നു; അ​ന്താ​രാ​ഷ്ട്ര യാ​ത്ര​യ്ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ധാ​ര​ണ​യാ​യി കു​ത്തി​വ​യ്പ്പി​ന് 10 ദി​വ​സം ക​ഴി​ഞ്ഞാ​ണു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

ഏ​തു രാ​ജ്യ​ങ്ങ​ളി​ലാ​ണ് രോ​ഗ​സാ​ധ്യ​ത?

ആ​ഫ്രി​ക്ക​യി​ൽ അം​ഗോ​ള, നൈ​ജീ​രി​യ, ഘാ​ന, ഉ​ഗാ​ണ്ട, കാ​മ​റൂ​ൺ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ ബ്ര​സീ​ൽ, കൊ​ളം​ബി​യ, പെ​റു, ബൊ​ളീ​വി​യ, വെ​നി​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലു​മാ​ണ് യെ​ല്ലോ ഫീ​വ​ർ പ​ക​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ.

കേ​ര​ളം എ​ന്തു​കൊ​ണ്ട് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം?

ലോ​ക​രാ​ജ്യ​ങ്ങ​ളൂ​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള കേ​ര​ളം ഭ​യ​ത്തോ​ടെ കാ​ണു​ന്ന രോ​ഗ​മാ​ണ് യെ​ല്ലോ ഫീ​വ​ർ. കാ​ര​ണം രോ​ഗം പ​ര​ത്തു​ന്ന ഈ​ഡി​സ് ഈ​ജ്പ്റ്റൈ (Aedes aegypti ) കൊ​തു​കി​ന്‍റെ സാ​ന്ദ്ര​ത കേ​ര​ള​ത്തി​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും മ​റ്റും ഫ​ല​മാ​യി കൊ​തു​കി​ന്‍റെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ഡ​ങ്കി പ​നി​യാ​ണ് ഈ ​കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന പ്ര​ധാ​ന രോ​ഗം. ഡ​ങ്കി പ​നി കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​ണ്.
ഈ​ഡി​സ് ഈ​ജി​പ്റ്റൈ കൊ​തു​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് ഇ​തേ കൊ​തു​ക് പ​ര​ത്തു​ന്ന സി​ക്ക വൈ​റ​സ് രോ​ഗം എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് ആ​രും ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല. 2022 ൽ ​സീ​ക്കാ വൈ​റ​സ് രോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​മാ​യ​ത് ഇ​താ​രും ശ്ര​ദ്ധി​ച്ചി​ല്ല. ഗ​ർ​ഭി​ണി​ക​ൾ​ക്ക് സി​ക്ക രോ​ഗം വ​ന്ന​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു​ക​ൾ​ക്ക് ഗു​രു​ത​മാ​യ ജ​ന്മ​വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.
സീ​ക്ക കേ​ര​ള​ത്തി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ യെ​ല്ലോ ഫീ​വ​റും എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും കേ​ര​ളം ക​ർ​ശ​ന​മാ​യി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

പ്ര​തി​രോ​ധം: യാ​ത്രാ​നി​യ​മ​ങ്ങ​ൾ​ക്ക​പ്പു​റം

യെ​ല്ലോ ഫീ​വ​ർ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും അ​വി​ടെ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രും വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും യാ​ത്രാ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ഫ​ല​പ്ര​ദ​മാ​ക്ക​ണം.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രെ സ​മ​യ​ബ​ന്ധി​ത​മാ​യി തി​രി​ച്ച​റി​യാ​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​യും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കാ​നും സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​യി​രി​ക്ക​ണം.
അ​തോ​ടൊ​പ്പം, കൊ​തു​കു​നി​യ​ന്ത്ര​ണം, രോ​ഗ​നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്ത​ൽ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശീ​ല​നം, പൊ​തു​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണം എ​ന്നി​വ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ.

Health

ഹെ​പ്പ​റ്റൈ​റ്റി​സ് സാധ്യത എങ്ങനെ കുറയ്ക്കാം?

കരളിനുണ്ടാകുന്ന വീക്കത്തെയും (Inflammation) അതുമൂലമുണ്ടാകുന്ന രോഗാവസ്ഥയെയുമാണ് ഹെപ്പറ്റൈറ്റിസ് (Hepatitis) എന്ന് പറയുന്നത്. വൈറസ് അണുബാധയാണ് ഇതിനു പ്രധാന കാരണമെങ്കിലും, മദ്യപാനം, ചില മരുന്നുകൾ, വിഷപദാർത്ഥങ്ങൾ, ശരീരത്തിന്‍റെ രോഗപ്രതിരോധ വ്യവസ്ഥയിലെ തകരാറുകൾ (Autoimmune) എന്നിവയും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നു.

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ ത‌​ട​യാം

· തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍
ഉ​പ​യോ​ഗി​ക്കു​ക.
· ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക.

ശ​രി​യാ​യി കൈ ​ക​ഴു​കാം

· ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വി​ള​മ്പു​മ്പോ​ഴും ക​ഴി​ക്കു​ന്ന​തി​നു മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക

ടോ​യ്‌ല​റ്റ് ശു​ചി​ത്വം

· മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക
· മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍​വ​ഹി​ക്കു​ക.

ര​ക്ത​പ​രി​ശോ​ധ​ന

· പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ര​ക്ത
പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക.

ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ

· ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി ത​ട​യാം‍

· ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യും ന​ട​ത്തു​ക.
· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കു​ക.
ര​ക്ത​ബാ​ങ്കു​ക​ളി​ൽ നി​ന്ന്
· ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ അം​ഗീ​കൃ​ത ര​ക്ത​ബാ​ങ്കു​ക​ളി​ല്‍ നി​ന്നു മാ​ത്രം സ്വീ​ക​രി​ക്കു​ക.

സു​ര​ക്ഷി​ത​മാ​ക്കാം ലൈം​ഗി​ക ജീ​വി​തം

· ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക.

പ​ങ്കു​വ​യ്ക്ക​രു​ത്
· ഷേ​വിം​ഗ് റേ​സ​റു​ക​ള്‍, ബ്ലേ​ഡ്, ടൂ​ത്ത് ബ്ര​ഷ് എ​ന്നി​വ പ​ങ്കു വ​യ്ക്കാ​തി​രി​ക്കു​ക.

അ​ണു​വി​മു​ക്ത​മാ​ക്കാം

· കാ​ത്, മൂ​ക്ക് എ​ന്നി​വ കു​ത്ത​നും പ​ച്ച കു​ത്ത​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Health

മ​രു​ന്നു​കളും വാ​യി​ലെ വ്ര​ണ​വും തമ്മിൽ ബന്ധമുണ്ടോ?

സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് 80 ശ​ത​മാ​നം ആ​ളു​ക​ളി​ലും ഉ​ണ്ടാ​കു​ന്ന​ത്. അ​ത് സാ​ധാ​ര​ണ​യാ​യി 7 മു​ത​ൽ 10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ​ങ്ങാ​റു​ണ്ട്. ഇ​വ പൊ​തു​വേ പൊ​റ്റ​ക​ളു​ണ്ടാ​ക്കാ​റി​ല്ല.
എ​ന്നാ​ൽ ഒ​രു സെ​ൻ​റി​മീ​റ്റ​റി​ന് മു​ക​ളി​ൽ വ​ലി​പ്പ​മു​ള്ള വ്ര​ണ​ങ്ങ​ൾ ഉ​ണ​ങ്ങാ​ൻ ഒ​രു​മാ​സ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ക്കാ​റു​ണ്ട്. ഇ​വ ഉ​ണ​ങ്ങു​ന്പോ​ൾ പൊ​റ്റ​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.
മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ നി​ര​വ​ധി തീ​രെ ചെ​റി​യ വ്ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

എ​ന്തു​കൊ​ണ്ട് വ്ര​ണ​ങ്ങ​ൾ?

സാ​ധാ​ര​ണ​യാ​യി വാ​യ്ക്ക​ക​ത്ത് വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് മാ​സ​മു​റ​യു​ടെ സ​മ​യ​ത്തോ മാ​ന​സി​ക​സ​മ്മ​ർ​ദ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ഴോ ശ​രീ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്പോ​ഴോ ആ​കാം. തു​ട​ക്ക​ത്തി​ൽ വാ​യ്ക്ക​ക​ത്ത് ചെ​റി​യ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടും. ഇ​ത് ര​ണ്ടു​മു​ത​ൽ 48 മ​ണി​ക്കൂ​ർ​വ​രെ നീ​ണ്ടു​നി​ൽ​ക്കാം.
തു​ട​ർ​ന്നു വാ​യ്ക്ക​ക​ത്ത് ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് അ​ല്ലെ​ങ്കി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​പ്പു​നി​റം കാ​ണ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ഈ ​ചു​വ​പ്പു​ക​ളി​ൽ ചെ​റി​യ ത​ടി​പ്പു​ണ്ടാ​കു​ക​യും അ​ത് പൊ​ട്ടി വൃ​ത്താ​കൃ​തി​യി​ലു​ള്ള ആ​ഴം കു​റ​ഞ്ഞ വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ടു​ള്ള 48 - 72 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​തി​നു വ​ലു​പ്പം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.
വാ​യ്ക്ക​ക​ത്തോ നാ​വി​ലോ ഉ​ള്ള ശ്ലേ​ഷ്മ​സ്ത​ര​ത്തി​ൽ ഏ​തു​ഭാ​ഗ​ത്തും ഈ ​വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാം. ബെ​ഷ​റ്റ്സ് രോ​ഗം, റീ​റ്റേ​ഴ്സ് സി​ൻ​ഡ്രം, സ്വീ​റ്റ്സ് സി​ൻ​ഡ്രം, മാ​ജി​ക് സി​ൻ​ഡ്രം എ​ന്നീ രോ​ഗ​ങ്ങ​ളി​ലും മേ​ൽ​സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം...

ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ന്യൂ​ട്രോ​ഫി​ലു​ക​ളു​ടെ കു​റ​വി​നു കാ​ര​ണ​മാ​കു​ന്ന മ​രു​ന്നു​ക​ളാ​യ വേ​ദ​ന​സം​ഹാ​രി​ക​ൾ, കാ​ർ​ബ​മ​സെ​പീ​ൻ, ഫി​നോ​ത​യാ​സി​ൻ, ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വാ​യ്പു​ണ്ണ് (ആ​ഫ്ത​ൻ സ്റ്റൊ​മ​റ്റൈ​റ്റി​സ്) ഉ​ണ്ടാ​ക്കാം.
വാ​യ്ക്ക​ക​ത്തെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​ക്ക് കാ​ര​ണ​മാ​കു​ന്ന ന്യൂ​ട്രോ​ഫി​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും അ​ന്ന​പ​ഥ​ത്തി​ൽ​നി​ന്ന് ഭ​ക്ഷ​ണം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​ലു​ള്ള ത​ട​സ​ങ്ങ​ളും (സീ​ലി​യാ​ക് രോ​ഗം) ഈ ​വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ.‍ ​ജ​യേ​ഷ് പി (MBBS(GMC ​കോ​ഴി​ക്കോ​ട്) MD(TDMC ആ​ല​പ്പു​ഴ), ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​ന്‍, പാ​നൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല

Health

മദ്യപിക്കാത്തവരിലും കരൾരോഗങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ...?

 മ​ദ്യ​പാ​നം ശീ​ല​മു​ള്ള​വ​രി​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗ​മാ​ണു ക​ര​ൾ​രോ​ഗ​ങ്ങ​ൾ എ​ന്ന വി​ശ്വാ​സം മു​ന്പു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ മ​ദ്യ​പാ​ന​ശീ​ലം ഇ​ല്ലാ​ത്ത​വ​രി​ലാ​ണ് ക​ര​ൾ​രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന​ത് എ​ന്ന​താ​ണു വാ​സ്ത​വം.


വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ക​ര​ൾ​രോ​ഗ​ങ്ങ​ളി​ലെ ഗു​രു​ത​രാ​വ​സ്ഥ​യാ​യ "ലി​വ​ർ സി​റോ​സി​സ്' ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ കൂ​ടി​യ അ​ള​വി​ലു​ള്ള മ​ദ്യ​പാ​ന​വും ചി​ല അ​ണു​ബാ​ധ​ക​ളും ആ​ണ് എ​ന്നാ​യി​രു​ന്നു വി​ശ്വ​സി​ച്ചി​രു​ന്ന​ത്. കാ​ലം മാ​റി, ക​ഥ​യും മാ​റി. ലി​വ​ർ സി​റോ​സി​സ് ഉ​ണ്ടാ​കു​ന്ന​തി​ന് ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​രി​ലും കാ​ര​ണ​മാ​യി കാ​ണു​ന്ന​തു ഫാ​റ്റി ലി​വ​റാ​ണ്.

കൊ​ഴു​പ്പ്

ക​ര​ളി​ൽ കൂ​ടു​ത​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് ഫാ​റ്റി ലി​വ​ർ. സാ​ധാ​ര​ണ​യാ​യി അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞ നി​ല​യി​ൽ ക​ര​ളി​ൽ കൊ​ഴു​പ്പ് ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ന്‍റെ നി​ല അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഉ​യ​രു​മ്പോ​ഴാ​ണ് ഫാ​റ്റി ലി​വ​ർ ആ​കു​ന്ന​ത്.
ആ ​അ​വ​സ്ഥ സാ​ധാ​ര​ണ​യാ​യി മു​ഴു​വ​ൻ പേ​രി​ലും എ​ന്നു​ത​ന്നെ പ​റ​യാം, മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​റി​ല്ല. അ​തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളാ​യി അ​സ്വ​സ്ഥ​ത​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​വു​ക​യി​ല്ല എ​ന്ന​താ​ണ് അ​തി​ന്‍റെ കാ​ര​ണം. മാ​ത്ര​മ​ല്ല, ഈ ​കൊ​ഴു​പ്പു​ശേ​ഖ​രം 30 ശ​ത​മാ​നം ആ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗി​ൽ പോ​ലും കാ​ണാ​നും ക​ഴി​യു​ക​യു​ള്ളു. അ​പ്പോ​ഴും കൂ​ടു​ത​ൽ പേ​രി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര്യ​മാ​യ രീ​തി​യി​ൽ ഒ​ന്നും ഉ​ണ്ടാ​കാ​റി​ല്ല.
ക​ര​ളി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ലാ​ത്ത, കൂ​ടു​ത​ൽ കൊ​ഴു​പ്പു​ള്ള ആ​ഹാ​രം ക​ഴി​ക്കു​ന്ന​തു ത​ന്നെ​യാ​ണ് ഫാ​റ്റി ലി​വ​ർ ഉ​ണ്ടാ​കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്.

പൊ​ണ്ണ​ത്ത​ടി

ഫാ​റ്റി ലി​വ​ർ ഉ​ള്ള​വ​രി​ൽ പൊ​ണ്ണ​ത്ത​ടി ഉ​ണ്ടാ​കും. ഈ ​അ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത് ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക എ​ന്നു​ള്ള​താ​ണ്. ശ​രി​യാ​യ രീ​തി​യി​ൽ ആ​ഹാ​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​ക​യും പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ത​ന്നെ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും പൊ​ണ്ണ​ത്ത​ടി​യും അ​മി​ത ശ​രീ​ര​ഭാ​ര​വും കു​റ​യ്ക്കാ​ൻ ക​ഴി​യും. അ​പ്പോ​ൾ ഫാ​റ്റി ലി​വ​ർ എ​ന്ന പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​കും.

ആ​ഹാ​രം-​എ​ങ്ങ​നെ, എ​പ്പോ​ൾ?

ആ​ഹാ​ര ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത് രാ​വി​ലെ ആ​ഹാ​രം നി​ർ​ബ​ന്ധ​മാ​യും ക​ഴി​ക്ക​ണം എ​ന്നു​ള്ള​താ​ണ്. രാ​വി​ലെ ആ​ഹാ​രം ഒ​ഴി​വാ​ക്ക​രു​ത്. ഉ​ച്ച​യ്ക്ക് മി​ത​മാ​യ ആ​ഹാ​രം. ഉ​പ്പ്, എ​ണ്ണ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ മ​തി. രാ​ത്രി​യി​ലെ ആ​ഹാ​രം സ​ന്ധ്യ ക​ഴി​ഞ്ഞ് അ​ധി​കം വൈ​കാ​തെ ക​ഴി​ക്കാം. ല​ഘു​ഭ​ക്ഷ​ണം ആ​യി​രി​ക്കും അ​ഭി​കാ​മ്യം. അ​മി​ത ശ​രീ​ര​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ച്ചാ​ൽ ഫാ​റ്റി​ലി​വ​ർ സാ​ധ്യ​ത കു​റ​യും.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

 

 

Health

മുട്ടു മാറ്റിവയ്ക്കൽ സർജറിയിൽ റോബോട്ടുകൾക്ക് എന്താ കാര്യം?

കാ​ല്‍​മു​ട്ടി​ലെ​യും ഇ​ടു​പ്പി​ലെ​യും സ​ന്ധി മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ പു​തി​യ കാ​ല്‍​വ​യ്പ്പാ​ണ്. റോ​ബോ​ട്ടു​ക​ള്‍ ഓ​പ്പ​റേ​ഷ​നി​ല്‍ എ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്നു എ​ന്ന​ത് പ​ല​രു​ടെ​യും സം​ശ​യ​മാ​ണ്. ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ന്‍റെ ഉ​ള്ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന റോ​ബോ​ട്ടി​ക് മെ​ഷീ​ന്‍ സ​ര്‍​ജ​നോ​ടൊ​പ്പം രോ​ഗി​യു​ടെ സ​മീ​പം നി​ല​യു​റ​പ്പി​ക്കു​ന്നു.

രോ​ഗി​യു​ടെ കാ​ല്‍​മു​ട്ടി​ന്‍റെ പൊ​സി​ഷ​ന്‍ മ​ന​സി​ലാ​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള കാ​മ​റ​ക​ള്‍, സ​ര്‍​ജ​നോ അ​ല്ലെ​ങ്കി​ല്‍ സ​ഹാ​യി​ക്കോ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മോ​ണി​റ്റ​ര്‍, എ​ല്ലു​ക​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം മു​റി​ക്കാ​നു​ള്ള ഉ​പ​ക​ര​ണം (saw/burr) ഘ​ടി​പ്പി​ച്ച യ​ന്ത്ര​ക്കൈ എ​ന്നി​വ​യാ​ണ് റോ​ബോ​ട്ടി​ന്‍റെ
പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍.

എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗ​ങ്ങ​ള്‍ ഏ​ത​ള​വി​ല്‍ ക​ട്ട് ചെ​യ്യ​ണം എ​ന്നു​ള്ള​ത് നി​ജ​പ്പെ​ടു​ത്തു​ന്ന​തു സ​ര്‍​ജ​നാ​ണ്. റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കം​പ്യൂ​ട്ട​ര്‍ നാ​വി​ഗേ​ഷ​ന്‍ സോ​ഫ്റ്റ് വെ​യ​ര്‍ ഇ​തി​ല്‍ സ​ര്‍​ജ​നെ സ​ഹാ​യി​ക്കു​ന്നു.

സ​ര്‍​ജ​റി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ജ​നും സ​ഹാ​യി​ക​ളും ചേ​ര്‍​ന്ന് മു​ട്ട്, ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​റ​ന്ന് ഉ​ള്‍​ഭാ​ഗം പ​രി​ശോ​ധി​ച്ച് എ​ല്ലു​ക​ളി​ല്‍ സെ​ന്‍​സ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും റോ​ബോ​ട്ടി​ന്‍റെ റ​ഫ​റ​ന്‍​സിം​ഗി​നു​വേ​ണ്ടി സെ​ന്‍​സ​ര്‍ പെ​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ക്ക് ചെ​യ്യു​ക​യും വേ​ണം. തു​ട​ര്‍​ന്ന് റോ​ബോ​ട്ടി​ന്‍റെ യ​ന്ത്ര ക്കൈ ​കാ​ല്‍​മു​ട്ടി​ലേ​ക്ക് അ​ടു​പ്പി​ച്ചു​കൊ​ടു​ക്കു​മ്പോ​ള്‍, നേ​ര​ത്തെ നി​ജ​പ്പെ​ടു​ത്തി​യ അ​ള​വി​ല്‍ എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം റോ​ബോ​ട്ട് മു​റി​ക്കു​ന്നു. ഈ ​പ്ര​ക്രി​യ സ​ര്‍​ജ​ന് ആ​വ​ശ്യാ​നു​സ​ര​ണം നി​യ​ന്ത്രി​ക്കാം.

ഇം​പ്ലാ​ന്‍റു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി വ​ച്ചു നോ​ക്കി ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ല്ലു​ക​ള്‍ മു​റി​ച്ച​തി​ന്‍റെ അ​ള​വ്, ആം​ഗി​ള്‍ എ​ന്നി​വ സൂ​ക്ഷ്മ​മാ​യ തോ​തി​ല്‍ വീ​ണ്ടും മാ​റ്റാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ വി​ജ​യി​ക്കാ​ന്‍ ഈ ​അ​ള​വു​ക​ളി​ല്‍ കൃ​ത്യ​ത വ​ള​രെ സു​പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നാ​ല്‍ സ​ര്‍​ജ​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തും റോ​ബോ​ട്ടി​ന്‍റെ കൃ​ത്യ​ത​യും സ​ഹാ​യ​ക​മാ​കു​ന്നു.

റോ​ബോ​ട്ടി​ന്‍റെ ച​ല​ന​ങ്ങ​ള്‍ കം​പ്യൂ​ട്ട​ര്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ലും അ​തോ​ടൊ​പ്പം സ​ര്‍​ജ​ന്‍റെ മേ​ല്‍​നോ​ട്ടം ഉ​ള്ള​തി​നാ​ലും എ​ല്ലു​ക​ള്‍​ക്കു ചു​റ്റു​മു​ള്ള ഞ​ര​മ്പു​ക​ള്‍, ര​ക്ത​ക്കു​ഴ​ലു​ക​ള്‍, ലി​ഗ​മെ​ന്‍റു​ക​ള്‍ മു​ത​ലാ​യ​വ​യ്ക്ക് പ​രി​ക്ക് പ​റ്റാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു.

കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ല്‍ റോ​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് പ്ര​ചാ​രം കൂ​ടു​ന്നു​ണ്ട് എ​ന്നി​രു​ന്നാ​ലും, രോ​ഗി​ക​ള്‍​ക്ക് അ​തു​മൂ​ലം ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​യോ​ജ​ന​മു​ണ്ടോ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​ഠ​ന​ങ്ങ​ള്‍ ഇ​നി​യും ആ​വ​ശ്യ​മാ​ണ്. മെ​ഷീ​ന്‍ ലേ​ണിം​ഗ്/​ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്നീ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ കൂ​ടി ചേ​രു​മ്പോ​ള്‍ ഭാ​വി​യി​ല്‍ റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി​യു​ടെ സാ​ധ്യ​ത വി​പു​ല​മാ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ ഡി.
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി
ഹോ​സ്പി​റ്റ​ൽ, പ​ട്ടം,രു​വ​ന​ന്ത​പു​രം

Health

ഹൃ​ദ​യാ​ഘാ​തം ഉണ്ടായാൽ ചെയ്യേണ്ടത്..?

ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ ത​ന്നെ മെ​ഡി​ക്ക​ല്‍ സ​ഹാ​യം തേ​ടു​ന്ന​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കാ​ര​ണം, ഇ​ത് ഹൃ​ദ​യ​പേ​ശി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന ക്ഷ​തം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്കു​ക, അ​ട​ഞ്ഞ ഹൃ​ദ​യ​ധ​മ​നി​ക​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള ആ​ൻ​ജി​യോ​പ്ലാ​സ്റ്റി അ​ല്ലെ​ങ്കി​ല്‍ ബൈ​പാ​സ് സ​ർ​ജ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ചി​കി​ത്സാ​രീ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.

ബ​യോ റി​സോ​ർ​ബ​ബി​ള്‍ സ്റ്റെ​ന്‍റ്

ഹൃ​ദ​യ​സം​ര​ക്ഷ​ണ​ത്തി​ല്‍ അ​ടു​ത്ത​കാ​ല​ത്താ​യി ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ള്ള ഒ​ന്നാ​ണ് ബ​യോ റി​സോ​ർ​ബ​ബി​ള്‍ സ്റ്റെ​ന്‍റു​ക​ള്‍. കാ​ല​ക്ര​മേ​ണ അ​ലി​ഞ്ഞു​പോ​കു​ന്ന ത​ര​ത്തി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള ഇ​വ ഹൃ​ദ​യ​ധ​മ​നി​ക​ള്‍​ക്ക് താ​ത്കാ​ലി​ക​മാ​യി ഘ​ട​നാ​പ​ര​മാ​യ സ​പ്പോ​ര്‍​ട്ട് ന​ല്കു​ക​യും ധ​മ​നി​ക​ള്‍ ചു​രു​ങ്ങു​ന്ന​ത് ത​ട​യാ​നു​ള്ള മ​രു​ന്ന് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​ന്നു.

മാറ്റങ്ങൾ ഉൾക്കൊള്ളാം

നീ​ണ്ട ജോ​ലിസ​മ​യ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം, പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​രു പ്ര​ശ്ന​മാ​യി മാ​ത്ര​മ​ല്ല കാ​ണേ​ണ്ട​ത്. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ നാം ​എ​ങ്ങ​നെ ജോ​ലി ചെ​യ്യു​ന്നു, ജീ​വി​ക്കു​ന്നു, ജീ​വി​ത​ത്തി​ല്‍ അ​ഭി​വൃ​ദ്ധി നേ​ടു​ന്നു എ​ന്നു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​യി കൂ​ടി കാ​ണ​ണം. ജോ​ലിസ്ഥ​ലം മു​ത​ല്‍ വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ പ​രി​പാ​ലം വ​രെ, മെ​ഡി​ക്ക​ല്‍ മു​ന്നേ​റ്റ​ങ്ങ​ള്‍ മു​ത​ല്‍ ന​ഗ​രാ​സൂ​ത്ര​ണം വ​രെ, വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാം. അ​തു​വ​ഴി വ​രുംത​ല​മു​റ​യ്ക്ക് ആ​രോ​ഗ്യ​ക​ര​വും കൂ​ടു​ത​ല്‍ സം​തൃ​പ്ത​വു​മാ​യ ജീ​വി​തം വാ​ഗ്ദാ​നം ചെ​യ്യാം.

മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്

പ​തി​വാ​യി ചെ​ക്ക​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​ലൂ​ടെ അ​പ​ക​ട ഘ​ട​ക​ങ്ങ​ളാ​യ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ സാ​ധാ​ര​ണ​നി​ല​യി​ല്‍ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.

വിവരങ്ങൾ: ഡോ. ​രാ​ജ​ശേ​ഖ​ർ വ​ർമ, സീനിയർ കൺസൾട്ടന്‍റ്,
ഇന്‍റർവെൻഷണൽ കാർഡിയോളജി, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, കൊ​ച്ചി.

Health

പാമ്പുകടിയേറ്റ ഭാഗത്തിനു മുകളിൽ മുറുക്കി കെട്ടണോ?

പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

* കടിയേറ്റ സ്ഥലത്തുനിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക.

* കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്‌കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും.

* കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വയ്ക്കുക. ചലിപ്പിക്കാതിരിക്കുക.

*കടിയേറ്റ കൈകാലുകളിൽ നിന്നു ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചുമാറ്റുക.

* കടിയേറ്റയാളിനെ തല ചരിച്ചുവച്ച്, കൈകൊണ്ട് മുഖത്തെ താങ്ങി നിർത്തുന്ന രീതിയിൽ, ഇടത്തോട്ട് ചരിച്ച് വലതു കാൽ മടക്കി കിടത്തുക.

* വാഹന സൗകര്യം ലഭ്യമായാലുടൻ കടിയേറ്റയാളെ അടിയന്തിര ചികിത്സക്കായി തൊട്ടടുത്ത വിഷ ചികിത്സാസൗകര്യം ഉള്ള ആശുപത്രിയിലേക്ക് മാറ്റുക.

 

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

* കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കാതിരിക്കുക.

* പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കുന്നതിനിടയാക്കും.

* കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ അരുത്.

* കടിയേറ്റ ഭാഗത്തിനു മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താൽ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും ആ ഭാഗം പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്.

* കടിയേറ്റയാളിനെ മലർത്തിക്കിടത്തരുത്. അത് ശ്വാസതടസം ഉണ്ടാക്കാനിടയുണ്ട്.

* അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകൾ ചെയ്യരുത്.

 

വിവരങ്ങൾ-ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യ കേരളം, ഇടുക്കി

 

Health

കറികളിൽ മഞ്ഞൾ ചേർത്താൽ എന്തൊക്കെ നേട്ടങ്ങൾ?

 രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ എന്ന ആന്‍റി ഓക്സിഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ലുണ്ട്. മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​ജീവിതത്തിനു സഹായകം.

​വിവിധ തരം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാടാൻ മ​ഞ്ഞ​ൾ സ​ഹാ​യകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്.

ച​ർമത്തിന്‍റെ അഴകിന്

ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. മ​ഞ്ഞ​ളും തൈ​രും ചേ​ർ​ത്തു പു​ര​ട്ടി അ​ഞ്ചു​മി​നി​ട്ടി​നു ശേ​ഷം തു​ട​ച്ചു​ക​ള​യു​ക. അ​തു തു​ട​ർ​ച്ച​യാ​യി ചെ​യ്താ​ൽ ച​ർ​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക സ്വ​ഭാ​വം നി​ല​നി​ല്ക്കും, സ്ട്ര​ച്ച് മാ​ർ​ക്കു​ക​ൾ മാ​യും.

വി​ള​ർ​ച്ച കുറയ്ക്കുന്നു

മ​ഞ്ഞ​ൾ​പ്പൊ​ടി തേ​നി​ൽ ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ വി​ള​ർ​ച്ച മാ​റും. മ​ഞ്ഞ​ളി​ൽ ഇ​രു​ന്പ് ധാ​രാ​ളം. ക​ര​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കുന്നതിനും മ​ഞ്ഞ​ൾ സ​ഹാ​യ​കം.

വി​ഷാ​ദം കു​റ​യ്ക്കു​ന്ന​തി​ന്

മാ​ന​സി​ക​പി​രി​മു​റു​ക്ക​വും വി​ഷാ​ദ​വും അ​ക​റ്റു​ന്ന​തി​നും മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു ഗവേ ഷകർ. ഡി​പ്ര​ഷ​ൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും മ​ഞ്ഞ​ൾ സ​ഹാ​യ​കം. സ​ന്ധി​വാ​തം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗവേഷകർ. നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​ം.

കൃ​മി​ക​ടി​ക്കു പ​രി​ഹാ​രം

കൃ​മി​ക​ടി മാ​റാ​ൻ മ​ഞ്ഞ​ൾ പ​ല​പ്ര​ദ​മെ​ന്ന​തു നാ​ട്ട​റി​വ്. കു​ട​ലി​ലെ പു​ഴു​ക്ക​ൾ, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള്ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം കു​റ​യും.

എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന്

മ​ഞ്ഞ​ൾ എ​ല്ലു​ക​ൾ​ക്കു ക​രു​ത്തു പ​ക​രു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും മ​ഞ്ഞ​ൾ ഗു​ണപ്രദം.

നാട്ടുമ​ഞ്ഞ​ൾ പൊ​ടി​പ്പിച്ച് ഉപയോഗിക്കാം

നാ​ട്ടി​ൻ​പു​റ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​മ​ഞ്ഞ​ൾ പു​ഴു​ങ്ങി​യു​ണ​ക്കി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന് എ​ല്ലാം പൊ​ടി​രൂ​പ​ത്തി​ൽ പാ​യ്ക്ക​റ്റി​ൽ വി​പ​ണി​യി​ൽ സു​ല​ഭം. ഇ​ത്ത​രം റെഡിമെയ്ഡ് പൊ​ടി​ക​ളി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. വാ​ങ്ങു​ന്ന​വ​രും വി​ല്ക്കു​ന്ന​വ​രും അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട​ൻമ​ഞ്ഞ​ൾ വാ​ങ്ങി ക​ഴു​കിയുണ​ക്കി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആരോഗ്യകരം.

 

( മ​രു​ന്ന് എ​ന്ന രീ​തി​യി​ൽ മഞ്ഞൾ ക​ഴി​ക്കു​ന്ന​തി​നു​മു​മ്പ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ട​ണം)

Health

ചെറുപ്പക്കാരിലെ പു​റം​വേ​ദ​ന എ​ങ്ങ​നെ കു​റ​യ്ക്കാം?

 ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി, ഉൗ​ർ​ജം എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​ധ്വാ​നി​ക്കു​ക, വ​യ​ർ, അ​ര​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബ​ല​ക്കു​റ​വ് എ​ന്നി​വ​യും പു​റം​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ന​ല്ല ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

പു​റം​വേ​ദ​ന​ക്കാ​ർ​ക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യോ​ടൊ​പ്പം പു​റം​വേ​ദ​ന​യ്ക്ക് അ​വ​രി​ൽ സം​ഭ​വി​ച്ച കാ​ര​ണ​ങ്ങ​ൾ, മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള സ്വാ​ധീ​നം എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ത​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാം.

അ​തോ​ടൊ​പ്പം നീ​ർ​ക്കെ​ട്ട് പ്ര​തി​രോ​ധി​ക്കാ​നും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ അ​തു കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​രീ​തി എ​ന്നി​വ​യും കൂ​ടി​യാ​കു​ന്പോ​ൾ വ​ള​രെ​വേ​ഗം പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കും. പ ു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ച്ച​ശേ​ഷം ല​ളി​ത​മാ​യ ചി​ല വ്യാ​യാ​മ​ങ്ങ​ൾ പ​തി​വാ​ക്കി​യാ​ൽ പു​റംവേ​ദ​ന വീ​ണ്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത
ഇ​ല്ലാ​താ​കും.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ൾ, ആ​ഹാ​ര​ക്ര​മീ​ക​ര​ണം, വ്യാ​യാ​മം, മാ​ന​സി​ക സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു മാ​ത്രം ആ​യി​രി​ക്ക​ണം. എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ക​യാ​ണ്.

കി​ട​ക്കു​മ്പോ​ൾ

* ന​ല്ല ഉ​റ​പ്പു​ള്ള പ്ര​ത​ല​ത്തി​ൽ കി​ട​ക്കു​ക​യാ​ണു ന​ല്ല​ത്. മൂ​ന്നി​ഞ്ചു ക​ന​മു​ള്ള പ​ഞ്ഞി​മെ​ത്ത​യും മൂ​ന്നി​ഞ്ചു ക​ന​മു​ള്ള ത​ല​യി​ണ​യും ഉ​പ​യോ​ഗി​ക്കാം.

എ​ണ്ണ പു​ര​ട്ടാം

* നൂ​റു മി​ല്ലി ന​ല്ലെ​ണ്ണ​യി​ൽ ഒ​രു ടീ​സ്പൂ​ണ്‍ കു​ന്തി​രി​ക്ക​മി​ട്ട് തി​ള​പ്പി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം കു​പ്പി​യി​ലാ​ക്കി വ​യ്ക്കു​ക. അ​തി​ൽ​നി​ന്ന് അ​ൽ​പ​മെ​ടു​ത്തു ചെ​റു​താ​യി ചൂ​ടാ​ക്കി വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് പു​ര​ട്ടി അ​ഞ്ചു​മി​നി​റ്റ് നേ​രം മൃ​ദു​വാ​യി ത​ട​വു​ക. ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക. കു​ളി​ക​ഴി​ഞ്ഞ ഉ​ട​നെ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ...

*വേ​ദ​ന പൂ​ർ​ണ​മാ​യി മാ​റി​യ​ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, വ്യാ​യാ​മം ചെ​യ്തു​തു​ട​ങ്ങി​യ​ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തു നി​ർ​ത്തി​വ​യ്ക്ക​ണം.

ആ​യാ​സ​ക​ര​മാ​യ ജോ​ലി ചെ​യ്യു​മ്പോ​ൾ

* ഭാ​രം പൊ​ക്കു​ക​യോ മ​റ്റ് ആ​യാ​സ​ക​ര​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ക​യോ ആ​ണെ​ങ്കി​ൽ തോ​ൾ, പു​റം, ന​ടു​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ

* ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ ക​സേ​ര, മേ​ശ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ൽ ഉ​യ​ര​മു​ള്ള​വ​യാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മാ​ത്ര​മ​ല്ല, മ​ണി​ക്കൂ​റി​ൽ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും എ​ഴു​ന്നേ​ൽ​ക്കു​ക​യും കു​റ​ച്ചു​സ​മ​യം നി​ൽ​ക്കു​ക​യോ ന​ട​ക്കു​ക​യോ ചെ​യ്യു​ക​യും വേ​ണം.

വെ​യി​ൽ കൊ​ള്ള​ണം

* ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്കു​മു​ൻ​പ് ഇ​രു​പ​തു മി​നി​റ്റു​നേ​രം വെ​യി​ൽ കൊ​ള്ളു​ന്ന​തു ന​ല്ല​താ​ണ്.

എ​ള്ളും പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള​യും...

* സൗ​ക​ര്യ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഒ​രു ടീ​സ്പൂ​ണ്‍ എ​ള്ള്, പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള എ​ന്നി​വ ക​ഴി​ക്കാ​വു​ന്ന​താ​ണ്.

പു​ൽ​ത്തൈ​ലം

* വൈ​കു​ന്നേ​രം അ​ല്പം ചൂ​ടു​വെ​ള്ള​ത്തി​ൽ നാ​ലോ അ​ഞ്ചോ തു​ള്ളി പു​ൽ​ത്തൈ​ലം ചേ​ർ​ത്ത് അ​തി​ൽ തു​ണി​മു​ക്കി ശ​രീ​രം മു​ഴു​വ​ൻ തു​ട​യ്ക്കു​ക​യും ന​ല്ല​തു​പോ​ലെ തോ​ർ​ത്തി​യ​ശേ​ഷം ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം

* ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്.

* ന​ന്നാ​യി ഉ​റ​ങ്ങു​ക. ധാ​രാ​ളം പാ​ട്ടു കേ​ൾ​ക്കു​ക. ത​മാ​ശ​ക​ൾ പ​റ​യാ​നും കേ​ൾ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

 

Health

ചെറുപ്പക്കാരിലെ പുറംവേദനയ്ക്കു പിന്നിൽ..?

പു​റം​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രി​ക​യാ​ണ്. ചെ​റു​പ്പ​ക്കാ​രി​ലും ഇ​പ്പോ​ൾ പു​റം​വേ​ദ​ന കാ​ണാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ന​ടു​വേ​ദ​ന​ക​ൾ​ക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ്. സ്വ​യം​ചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ക​യാ​ണു ന​ല്ല​ത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം ചി​കി​ത്സ ചെ​യ്യു​ന്ന​താ​ണു ന​ല്ല​ത്. പു​റം​വേ​ദ​ന ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ന​ട്ടെ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങൾ

പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. കു​റെ​യേ​റെ പേ​രി​ൽ കാ​ര​ണ​മാ​കാ​റു​ള്ള​ത് ന​ട്ടെ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. ക​ഴു​ത്തി​നു പി​ൻ​വ​ശ​ത്ത് ന​ട്ടെ​ല്ലി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും പു​റം​വേ​ദ​ന ഉ​ണ്ടാ​കും. പു​റ​ത്തു മു​ഴു​വ​നും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്നാ​ണു കു​റേ​പ്പേ​ർ പ​റ​യു​ക.
പു​റ​ത്തെ പേ​ശി​ക​ളി​ൽ ഏ​ൽ​ക്കു​ന്ന സ​മ്മ​ർ​ദം, കോ​ച്ചി​വ​ലി എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. ഒ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ ഭാ​രം ഉ​യ​ർ​ത്തു​ക, ഭാ​രം എ​ടു​ത്തോ അ​ല്ലാ​തെ​യോ പെ​ട്ടെ​ന്ന് ഒ​രു വ​ശ​ത്തേ​ക്കു തി​രി​യു​ക, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ​വ പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​ർ​ക്കും പു​റം​വേ​ദ​ന ഉ​ണ്ടാ​കാ​റു​ണ്ട്.

ഡി​സ്ക് സ്ഥാ​നം​തെ​റ്റ​ൽ

ക​ശേ​രു​ക്ക​ൾ​ക്കി​ട​യി​ലു​ള്ള മാ​ർ​ദ​വ​മു​ള്ള ഭാ​ഗ​ത്തെ​യാ​ണ് ഡി​സ്ക് എ​ന്നു പ​റ​യു​ന്ന​ത്. ഡി​സ്ക്കി​നു സം​ഭ​വി​ക്കു​ന്ന സ്ഥാ​നം​തെ​റ്റ​ൽ, ന​ട്ടെ​ല്ലി​നു വ​ള​വു സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ (സ്കോ​ളി​യോ​സി​സ്) എ​ന്നി​വ​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന​യു​ണ്ടാ​കും.
ഒ​രു​പാ​ടു പു​റം​വേ​ദ​ന​ക്കാ​രി​ൽ പു​റം​വേ​ദ​ന​യ്ക്കൊ​പ്പം കൈ​കാ​ലു​ക​ളി​ൽ മ​ര​വി​പ്പ്, വേ​ദ​ന എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ഇ​ങ്ങ​ന​യെു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ക​ഴി​യു​ന്ന​തും നേ​ര​ത്തേ ഒ​രു ഡോ​ക്ട​റെ കാ​ണു​ക​യാ​ണു ന​ല്ല​ത്. ര​ക്ത​പ​രി​ശോ​ധ​ന, എ​ക്സ്റേ എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗം നി​ർ​ണ​യി​ക്കു​ക​യും വേ​ണം.

മാ​ന​സി​ക സം​ഘ​ർ​ഷം

പു​തി​യ പ​ഠ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​റി​യു​ന്ന​ത് കു​റെ​യേ​റെ പു​റം​വേ​ദ​ന​ക്കാ​രി​ൽ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത് മാ​ന​സി​ക സം​ഘ​ർ​ഷം ആ​ണെ​ന്നാ​ണ്. ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും ഭ​യ​പ്പെ​ടു​ത്തു​ന്ന സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രും മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​സ്ഥി സ​ന്ധി​ക​ളി​ലും കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ന​ട്ടെ​ല്ലി​നു താ​ങ്ങാ​യി നി​ല​നി​ൽ​ക്കാ​ൻ മ​റ്റു സ​ന്ധി​ക​ളി​ലു​ള്ള​തു​പോ​ലെ കൂ​ടു​ത​ൽ പേ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​കു​ലു​ക്ക​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ലം ന​ട്ടെ​ല്ലി​നെ കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും​ചെ​യ്യും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

Health

വ്യായാമക്കുറവ് സന്ധിവാതത്തിനു കാരണമാകുമോ?

അ​ധി​ക​മാ​യ ശ​രീ​ര​ഭാ​രം, സ​ന്ധി​ക​ളി​ല്‍ ഏ​ല്‍​ക്കു​ന്ന പ​രി​ക്ക്, സ​ന്ധി​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള മാം​സ പേ​ശി​ക​ള്‍​ക്കു​ള്ള ബ​ല​ഹീ​ന​ത, വ്യാ​യാ​മ​ക്കു​റ​വ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ല്‍ സ​ന്ധി​ക​ളി​ല്‍ സ​മ്മ​ര്‍​ദം മൂ​ലം ഉ​ണ്ടാ​കു​ന്ന ത​രു​ണാ​സ്ഥി​യു​ടെ ന​ഷ്ടം. ഇ​താ​ണ് സ​ന്ധി​വാ​ത​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഈ ​കാ​ര​ണ​ത്താ​ല്‍ സ​ന്ധി​ക​ള്‍​ക്ക് ഇ​രു​വ​ശ​വു​മു​ള്ള എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സാ​ന്‍ ഇ​ട​യാ​കും.

രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ല്‍
സം​ഭ​വി​ക്കു​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ

രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ചെ​റു​ത്തു നി​ല്‍​ക്കാ​ന്‍ ന​മ്മ​ളെ സ​ഹാ​യി​ക്കു​ന്ന ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ല്‍ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍ കൊ​ണ്ടും ആ​ര്‍​ത്രൈ​റ്റി​സ് ഉ​ണ്ടാ​കാം. അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ആ​മ​വാ​തം, ആ​ന്‍​കൈ​ലോ​സി​ങ്ങ് സ്‌​പോ​ണ്ടി​ലൈ​റ്റി​സ്, സോ​റി​യാ​ട്ടി​ക് ആ​ര്‍​ത്രൈ​റ്റി​സ് എ​ന്നി​വ​യെ​ല്ലാം.

ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ആ​ര്‍​ത്രൈ​റ്റി​സ്

ആ​മ​വാ​തം പോ​ലു​ള്ള ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ആ​ര്‍​ത്രൈ​റ്റി​സു​ക​ളി​ല്‍(സന്ധിവാതം) രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ ആ​യി​രി​ക്കും വേ​ദ​ന​യും കാ​ഠി​ന്യ​വും കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ദ​ന ന​ട​ക്കു​ന്പോ​ഴോ വ്യാ​യാ​മം ചെ​യ്യു​മ്പോ​ഴോ കു​റ​യു​ന്നു. ഇ​ത്ത​രം ആ​ര്‍​ത്രൈ​റ്റി​സു​ക​ളി​ല്‍ കൈ​ക​ളി​ലും കാ​ലു​ക​ളി​ലു​മു​ള്ള ചെ​റി​യ സ​ന്ധി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത്.

ഗൗ​ട്ട്

ഗൗ​ട്ട് എ​ന്ന ആ​ര്‍​ത്രൈ​റ്റി​സി​ല്‍(​സ​ന്ധി​വാ​തം) ചി​ല പ്ര​ത്യേ​ക ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ദ്യം, ക​ട​ല്‍ മീ​നു​ക​ള്‍, ബീ​ഫ്, കൂ​ടാ​തെ പ​ച്ച​ക്ക​റി​ക​ളാ​യ കോ​ളി​ഫ്‌​ള​വ​ര്‍, ചീ​ര, കൂ​ണ്‍ എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് ഒ​രു സ​ന്ധി​യി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. പി​ന്നീ​ട് മ​റ്റു സ​ന്ധി​ക​ളി​ലേ​ക്ക് ഇ​വ പ​ട​രു​ക​യും ശ​രീ​രം തീ​രെ അ​ന​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി വ​രി​ക​യും ചെ​യ്‌​തേ​ക്കാം.

ഗൗ​ട്ട് ഉ​ണ്ടാ​കു​ന്ന​ത്....

ശ​രീ​ര​ത്തി​ലു​ള്ള ഡി​എ​ന്‍​എ​യു​ടെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ് പ്യൂ​രി​ന്‍. പ്യൂ​രി​ന്‍റെ​യും മ​റ്റു​ചി​ല ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ​യും മെ​റ്റ​ബോ​ളി​ക് പ്ര​ക്രി​യ​യു​ടെ ഒ​രു ഉ​പോ​ത്പന്ന​മാ​ണ് യൂ​റി​ക് ആ​സി​ഡ്. ഈ ​യൂ​റി​ക് ആ​സി​ഡ് ന​മ്മു​ടെ സ​ന്ധി​ക്കു​ള്ളി​ല്‍ അ​ടി​യു​മ്പോ​ഴാ​ണ് ഗൗ​ട്ട് ഉ​ണ്ടാ​കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നൂ​പ് എ​സ്. പി​ള്ള, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്
ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,പ​ട്ടം
തി​രു​വ​ന​ന്ത​പു​രം

Health

കൗമാരക്കാരിൽ ആർത്തവം മുടങ്ങി‌യാലോ വൈകിയാലോ പ്രശ്നമുണ്ടോ?

 

ഒ​രു സ്ത്രീ​യ്ക്ക് ആ​ര്‍​ത്ത​വ ച​ക്രം തു​ട​ങ്ങു​ന്ന​തി​നും അ​ത് ക്ര​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നും പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ഏ​കോ​പി​ത പ്ര​വ​ര്‍​ത്ത​നം അ​ത്യാ​വ​ശ്യ​മാ​ണ്. ത​ല​ച്ചോ​റി​ലെ ഹൈ​പ്പോ​ത​ലാ​മ​സ്, പി​​റ്റ്യൂ​ട്ട​റി ഗ്ര​ന്ഥി, അ​ണ്ഡാ​ശ​യം, ഗ​ര്‍​ഭ​പാ​ത്രം, ഇ​വ​യെ​ല്ലാം ത​ന്നെ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ ആ​ര്‍​ത്ത​വ ച​ക്രം തു​ട​ങ്ങു​ക​യു​ള്ളു. അ​തു​കൊ​ണ്ടു ത​ന്നെ കൗ​മാ​ര പ്രാ​യ​ക്കാ​രി​ല്‍ ആ​ര്‍​ത്ത​വം തു​ട​ങ്ങു​ന്ന സ​മ​യം കു​റ​ച്ച് അ​പാ​ക​ത​ക​ള്‍ കാ​ണാ​റു​ണ്ട്. ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് മാ​സ​മു​റ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​ത് മു​ന്നോ​ട്ടു കൊ​ണ്ടുപോ​കു​ന്ന​തി​നും ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ന​ട​ക്ക​ണം.

ശ​രി​യാ​യ ആ​ര്‍​ത്ത​വക്ര​മം

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​രു സ്ത്രീ​യ്ക്ക് മാ​സ​മു​റ വ​രു​ന്ന​ത് കൃ​ത്യ​മാ​യ ദി​വ​സ​ങ്ങ​ളി​ലാ​ണ്. പ​ല​ര്‍​ക്കും ഇ​തൊ​രു ര​ണ്ടു ദി​വ​സം മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ പോ​യെ​ന്നു വ​രാം. അ​ങ്ങ​നെ നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ 28 ദി​വ​സം തു​ട​ങ്ങി 32 ദി​വ​സ​ത്തി​ന​കം മാ​സ​മു​റ വ​ന്നി​രി​ക്ക​ണം. ശാ​സ്്ത്രീ​യ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ 24 തു​ട​ങ്ങി 38 ദി​വ​സ​ത്തി​ന​കം കൃ​ത്യ​മാ​യി വ​രു​ന്ന മാ​സ​മു​റ​യെ സാ​ധാ​ര​ണ ആ​ര്‍​ത്ത​വ ക്ര​മ​ത്തി​ല്‍ പെ​ടു​ത്താ​വു​ന്ന​താ​ണ്.


ര​ക്ത​സ്രാ​വം 5 ദി​വ​സം തു​ട​ങ്ങി 8 ദി​വ​സം വ​രെ നീ​ണ്ടു നി​ല്‍​ക്കാം. അ​തി​ല്‍ 5 ദി​വ​സം ക​ഴി​ഞ്ഞ് ര​ക്ത​സ്രാ​വം വ​ള​രെ കു​റ​യു​ന്ന​താ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. ഒ​രു ദി​വ​സം 3 പാ​ഡ് വ​രെ സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാം. ക​ട്ടക​ട്ട​യാ​യി പോ​കു​ന്ന​ത് ആ​ര്‍​ത്ത​വ സ​മ​യ​ത്തു​ള്ള അ​മി​ത ര​ക്ത​സ്രാ​വ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ അ​ടി​വ​യ​റി​ലും ന​ടു​വി​നും കാ​ലി​ലും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.

ഹോർമോൺ കൂടിയാലും കുറഞ്ഞാലും..

സാ​ധാ​ര​ണ ഒ​രു പെ​ണ്‍​കു​ട്ടി വ​ള​ര്‍​ന്നു വ​ലു​താ​കു​ന്ന ആ​ദ്യ​ത്തെ ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍ (അ​താ​യ​ത് ആ​ര്‍​ത്ത​വം തു​ട​ങ്ങി​യി​ട്ടു​ള്ള ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍) പി​റ്റി​യൂ​ട്ട​റി ഗ്ര​ന്ഥി​യും ഹൈ​പ്പോ​ത​ലാ​മ​സും പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​വു​ക​യി​ല്ല.


ആ​ദ്യ​മേ ഒ​രു മാ​സ​മു​റ വ​ന്നാ​ലും പി​ന്നീ​ട് ഇ​വ​യി​ല്‍ നി​ന്നും വ​രു​ന്ന ഹോ​ര്‍​മോ​ണു​ക​ളു​ടെ ഉ​ത്തേ​ജ​നം വ​ഴി​യാ​ണ് തു​ട​ര്‍​ന്നു​ള്ള മാ​സ​മു​റ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. അ​പ്പോ​ള്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച എ​ത്തി​യി​ട്ടി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ നി​ന്നു​മു​ള്ള ഹോ​ര്‍​മോ​ണ്‍ ചി​ല​പ്പോ​ള്‍ കു​റ​ഞ്ഞ അ​ള​വി​ല്‍ വ​രും, അ​ല്ലെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ദ്രുത​ഗ​തി​യി​ല്‍ വ​രും. അ​ങ്ങ​നെ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​കാം.

ആ​ര്‍​ത്ത​വം തു​ട​ങ്ങി​യി​ട്ടു​ള്ള ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പി​റ്റി​യൂ​ട്ട​റി ഗ്ര​ന്ഥി​യും ഹൈ​പ്പോ​ത​ലാ​മ​സും പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​വു​ക​യി​ല്ല. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ഒ​രു മാ​സം ആർത്തവം വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ചി​ല​പ്പോ​ള്‍ മാ​സ​ങ്ങ​ളോ​ളം ചി​ല​പ്പോ​ള്‍ ആർത്തവം വ​രി​ല്ല.


മാ​സ​മു​റ 45 - 60 ദി​വ​സം വ​രെ വൈ​കി ആ​യി​രി​ക്കും വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വൈ​കി വ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം ചി​ല​പ്പോ​ള്‍ വ​ള​രെ കൂ​ടു​ത​ല്‍ ആ​യി​രി​ക്കാം, അ​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ ഗ​തി​യി​ലോ താ​ര​ത​മ്യേ​ന കു​റ​വോ ആ​യി​രി​ക്കാം. ക്ര​മം തെ​റ്റി വ​രു​ന്ന മാ​സ​മു​റ​യി​ല്‍ ര​ക്ത​സ്രാ​വം കൂ​ടു​ത​ല​ല്ലാ എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ പ​രി​ഭ്ര​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

വിവരങ്ങൾ: ഡോ.ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Health

ചി​ക്ക​ൻ​പോ​ക്സ് പകർച്ച എങ്ങനെ തടയാം?

  വാ​യു​വി​ലൂ​ടെ​യും ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും, കു​മി​ള​ക​ളി​ലെ ദ്ര​വ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന അ​ത്യ​ന്തം പ​ക​ർ​ച്ച​ശേ​ഷി​യു​ള്ള വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ് .
രോ​ഗി​യു​ടെ ചു​മ/​തു​മ്മ​ൽ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും കു​മി​ള​ക​ളി​ലെ ദ്ര​വ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം പ​ക​രാം. കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ഏ​ക​ദേ​ശം 2-3 ദി​വ​സം മു​മ്പ് മു​ത​ൽ എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​ത് വ​രെ രോ​ഗി​യി​ൽ നി​ന്നും അ​സു​ഖം പ​ക​രാ​ൻ ക​ഴി​യും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

പ​നി, ശ​രീ​ര​ത്തി​ൽ ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ കു​മി​ള​ക​ൾ, പാ​ടു​ക​ൾ, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം. സ​മ്പ​ർ​ക്ക​ത്തി​നു​ശേ​ഷം സാ​ധാ​ര​ണ​യാ​യി 10–21 ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

* കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും സ്കൂ​ൾ, ജോ​ലി, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​രു​ത്. മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
* രോ​ഗി​യെ സാ​ധ്യ​മെ​ങ്കി​ൽ ന​ല്ല വാ​യു​സ​ഞ്ചാ​ര​മു​ള്ള പ്ര​ത്യേ​ക മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക.
* കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക.
* രോ​ഗി​യു​ടെ വ​സ്ത്ര​ങ്ങ​ൾ, തൂ​വാ​ല, കി​ട​ക്ക​വി​രി തു​ട​ങ്ങി​യ​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ട​രു​ത്; സാ​ധാ​ര​ണ ഡി​റ്റ​ർ​ജ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
* ആ​വ​ശ്യ​ത്തി​ന് പോ​ഷ​കാ​ഹാ​ര​വും ധാ​രാ​ളം വെ​ള്ള​വും ന​ൽ​കു​ക. എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ സ്കൂ​ൾ/​ജോ​ലി/​പൊ​തു​സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

ചി​കി​ത്സ

ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക (സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക).

പ​ക​രു​ന്ന​ത് ത​ട​യാം

ചി​ക്ക​ൻ​പോ​ക്സ് പ​ക​രു​ന്ന​ത് ത​ട​യാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന മാ​ർ​ഗം രോ​ഗി​യെ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ്, എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​താ​ണ്. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ വ​ള​രെ ഗു​ണ​ക​ര​മാ​യ ചെ​ല​വ് കു​റ​ഞ്ഞ പ്ര​തി​രോ​ധ​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം തേ​ടേ​ണ്ട​താ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

* രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക.
* രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത വീ​ടു​ക​ളി​ൽ നി​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കും അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക. രോ​ഗി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
* രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ/​ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ടു​ക. ഗ​ർ​ഭി​ണി​ക​ൾ, ചെ​റി​യ ശി​ശു​ക്ക​ൾ, മു​തി​ർ​ന്ന​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ വൈ​ദ്യോ​പ​ദേ​ശം തേ​ടു​ക.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്...

കു​ട്ടി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

* പ​നി/​കു​മി​ള​ക​ൾ/​ചൊ​റി​ച്ചി​ൽ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്ക​രു​ത്. രോ​ഗ​ബാ​ധി​ത കു​ട്ടി​യെ എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ വീ​ട്ടി​ൽ ത​ന്നെ പാ​ർ​പ്പി​ക്കു​ക.
* കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ന്ന ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ൾ പ​ര​സ്പ​രം പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന കു​ട്ടി​ക്ക് സ്വ​യം മ​രു​ന്ന് ന​ൽ​ക​രു​ത്; ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം പാ​ലി​ക്കു​ക. സ്കൂ​ളു​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ നേ​ര​ത്തെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം ആരോഗ്യപ്രശ്നമാണോ?

സ്ത്രീ​ക​ള്‍​ക്ക് മാ​സാ​മാ​സം കൃ​ത്യ​മാ​യും വ​രു​ന്ന ആ​ര്‍​ത്ത​വം അ​ഥ​വാ മാ​സ​മു​റ അ​വ​ളു​ടെ പ്ര​ത്യു​ല്‍​പാ​ദ​ന അ​വ​യ​വ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ​ര്‍​ത്ത​വമു​റ​യി​ല്‍ വ​രു​ന്ന വ്യ​തി​യാ​ന​ങ്ങ​ള്‍ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന അ​വ​യ​വ​ങ്ങ​ളു​ടെ​യോ അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യോ അ​ഭാ​വ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. തീ​ര്‍​ച്ച​യാ​യും അ​തു​കൊ​ണ്ടുത​ന്നെ ഇ​തി​ല്‍ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക് സ്ത്രീ​ക​ള്‍ പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഓ​രോ പ്രാ​യ​ത്തി​ലും മാ​സ​മു​റ​യി​ല്‍ വ​രു​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക് പ​ല അ​ര്‍​ഥ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

കൗമാരത്തിൽ...

ന​മു​ക്ക് കൗ​മാ​ര പ്രാ​യ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ര്യം പ​രി​ശോ​ധി​ക്കാം. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ആ​ര്‍​ത്ത​വം ആ​രം​ഭി​ക്കു​ന്ന​ത് സാ​ധാ​ര​ണ ഗ​തി​യി​ല്‍ 10 വ​യ​സി​നും 15 വ​യ​സി​നും ഇ​ട​യ്ക്കാ​ണ്. ഈ ​ആ​ര്‍​ത്ത​വ ആ​രം​ഭം പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യി പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ ഒ​രു നാ​ഴി​കക്കല്ലാ​ണ് എ​ന്നു ത​ന്നെ പ​റ​യാം. അ​തു​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു തി​ക​ച്ചും ശാ​രീ​രി​ക​മാ​യ ഈ ​ഒ​രു പ്ര​ക്രി​യ​യെ ഇ​പ്പോ​ഴും ന​മ്മ​ള്‍ കൊ​ണ്ടാ​ടു​ന്ന​ത്.
മെ​ച്ച​പ്പ​ട്ട വി​ദ്യാ​ഭ്യാ​സ നി​ര​ക്ക് പു​ല​ര്‍​ത്തു​ന്ന കേ​ര​ള​ീയ​രു​ടെ ഇ​ട​യി​ല്‍ ഈ ​ആ​ഘോ​ഷ​ങ്ങ​ള്‍ വ​ലു​താ​യി​ട്ടി​ല്ല എ​ങ്കി​ലും ത​മി​ഴ്‌​നാ​ട് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു വി​വാ​ഹ​ത്തി​നു സ​മ​മാ​യ രീ​തി​യി​ലാ​ണ് ഈ ​ആ​ര്‍​ത്ത​വ ആ​രം​ഭം അ​വ​ര്‍ കൊ​ണ്ടാ​ടു​ന്ന​ത്.

അമിത ശരീരഭാരം...

10 വ​യ​സി​നു മു​മ്പ് ആ​ര്‍​ത്ത​വം തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ലും 15 വ​യ​സി​നു ശേ​ഷം ആ​ര്‍​ത്ത​വം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും നാം ​അ​തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​താ​ണ്. പ​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 10 വ​യ​സി​നു മു​മ്പ് ആ​ര്‍​ത്ത​വം വ​രു​ന്ന​താ​യി​ട്ട് ന​മ്മ​ള്‍ കാ​ണു​ന്നു.
മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യ​വും വ്യാ​യാ​മ​ക്കു​റ​വും കൊ​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ചെ​റു പ്രാ​യ​ത്തി​ല്‍ ത​ന്നെ അ​മി​ത​മാ​യ ശ​രീ​ര​ഭാ​രം വ​യ്ക്കു​ന്ന​താ​യാ​ണ് നാം ​കാ​ണു​ന്ന​ത്. അ​ങ്ങ​നെ ശ​രീ​ര പു​ഷ്ടി വ​ള​രെ കൂ​ടു​ത​ലാ​യി വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ആ​ര്‍​ത്ത​വം നേ​ര​ത്തേ വ​രാം.
എ​ന്നി​രു​ന്നാ​ലും 10 വ​യ​സി​നു മു​മ്പ് വ​രു​മ്പോ​ള്‍ ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ ക​ണ്ട് അ​ഭി​പ്രാ​യം തേ​ടു​ന്ന​തു ന​ല്ല​താ​ണ്. 15 വ​യ​സി​നു ശേ​ഷ​വും ആർത്തവം വ​ന്നി​ല്ലെ​ങ്കി​ലും അ​തു​പോ​ലെ​ത്ത​ന്നെ ഗൗ​നി​ക്കേ​ണ്ട​താ​ണ്.

 

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Health

ഒ​ആ​ർഎ​സ് എങ്ങനെ വീട്ടിൽ തയാറാക്കാം?

ലോ​ക​ത്ത് 5 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​ത്തെ മ​ര​ണ​കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ​ആ​ര്‍​എ​സ് പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​കും.

വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ

വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ഒ. ​ആ​ർ. എ​സ്. സ​ഹാ​യി​ക്കു​ന്നു. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ മു​ഖ്യ ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ളും. യ​ഥാ​സ​മ​യ​ത്ത് ശ​രി​യാ​യു​ള്ള ഒ.​ആ​ര്‍.​എ​സ്. പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ വ​യ​റി​ള​ക്ക മ​ര​ണ​ങ്ങ​ളും ത​ട​യാ​വു​ന്ന​താ​ണ്.

ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത നാ​ര​ങ്ങാ​വെ​ള്ളം

മി​ക്ക​വാ​റും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വീ​ട്ടി​ല്‍ ന​ല്‍​കു​ന്ന പാ​നീ​യ ചി​കി​ത്സ കൊ​ണ്ട് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. പാ​നീ​യ​ചി​കി​ത്സ കൊ​ണ്ട് നി​ര്‍​ജ്ജ​ലീ​ക​ര​ണ​വും അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത നാ​ര​ങ്ങ വെ​ള്ളം, ഉ​പ്പി​ട്ട മോ​രും വെ​ള്ളം തു​ട​ങ്ങി​യ ഗൃ​ഹ​പാ​നീ​യ​ങ്ങ​ള്‍ പാ​നീ​യ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഒ​ആ​ർ​എ​സി​ൽ എ​ന്തെ​ല്ലാം?

ഒ.​ആ​ര്‍.​എ​സി​ല്‍ ഗ്ലൂ​ക്കോ​സ്, സോ​ഡി​യം ക്ലോ​റൈ​ഡ്, സോ​ഡി​യം സി​ട്രേ​റ്റ്, പൊ​ട്ടാ​ഷ്യം ക്ലോ​റൈ​ഡ് എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.
രോ​ഗി​ക​ള്‍​ക്ക് ല​വ​ണാം​ശ​മു​ള്ള ഒ.​ആ​ര്‍.​എ​സ്. ന​ല്‍​കു​ന്ന​തി​ലൂ​ടെ ജ​ലാം​ശ​വും ല​വ​ണാം​ശ​വും ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.
ഡോ​ക്ട​റു​ടെ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യോ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം കൃ​ത്യ​മാ​യ അ​ള​വി​ലും ഇ​ട​വേ​ള​ക​ളി​ലും ഒ.​ആ​ര്‍. എ​സ്. ലാ​യ​നി കൊ​ടു​ക്കേ​ണ്ട​താ​ണ്. രോ​ഗി​ക്ക് ഛര്‍​ദ്ദി ഉ​ണ്ടെ​ങ്കി​ല്‍ അ​ല്‍​പാ​ല്‍​പ്പ​മാ​യി ഒ.​ആ​ര്‍.​എ​സ്. ലാ​യ​നി ന​ല്‍​ക​ണം.
വ​യ​റ​ളി​ക്ക​രോ​ഗ​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഒ. ​ആ​ർ. എ​സ്. (ഓ​റ​ൽ റീ​ഹൈ ഡ്രേ​ഷ​ൻ സാ​ൾ​ട്ട്)​ന​ൽ​കി​യാ​ൽ രോ​ഗി​ക​ളെ നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​കു​ന്ന​തി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

നി​ർ​ജ​ലീ​ക​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ

ശ​രി​യാ​യ അ​ള​വി​ൽ മൂ​ത്രം പോ​കാ​തി​രി​ക്കു​ക, ഇ​രു​ണ്ട നി​റ​ത്തി​ലു​ള്ള മൂ​ത്രം, ത​ണു​ത്ത അ​ല്ലെ​ങ്കി​ൽ വ​ര​ണ്ട ച​ർ​മം, ഉ​റ​ക്ക​മി​ല്ലാ​യ്മ, കു​ഴി​ഞ്ഞ ക​ണ്ണു​ക​ൾ, വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, ക്ഷീ​ണം, ആ​ശ​യ​ക്കു​ഴ​പ്പം.

ഒ​ആ​ർ​എ​സ് ത​യാ​റാ​ക്കു​ന്ന​ത്...

· എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ഒ.​ആ​ര്‍.​എ​സ്. പാ​ക്ക​റ്റു​ക​ള്‍ സൂ​ക്ഷി​ക്കു​ക
· ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​മ്പ് എ​ക്‌​സ്പ​യ​റി ഡേ​റ്റ് നോ​ക്കു​ക
· വൃ​ത്തി​യു​ള്ള പാ​ത്ര​ത്തി​ല്‍ ഒ​രു ലി​റ്റ​ർ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം എ​ടു​ക്കു​ക
· ഒ​രു പാ​ക്ക​റ്റ് ഒ.​ആ​ര്‍.​എ​സ്. വെ​ള്ള​ത്തി​ലി​ട്ട് സ്പൂ​ണ്‍ കൊ​ണ്ട് ഇ​ള​ക്കു​ക
· വ​യ​റി​ള​ക്ക രോ​ഗി​ക​ള്‍​ക്ക് ലാ​യ​നി ന​ല്‍​കാം
· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ചെ​റി​യ അ​ള​വി​ല്‍ ന​ല്‍​കാം. ഛര്‍​ദി​യു​ണ്ടെ​ങ്കി​ല്‍ 5 മു​ത​ല്‍ 10 മി​നി​റ്റ് ക​ഴി​ഞ്ഞ് വീ​ണ്ടും ന​ല്‍​കു​ക
· ഒ​രി​ക്ക​ല്‍ ത​യാ​റാ​ക്കി​യ ലാ​യ​നി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

സി​ങ്ക്

വ​യ​റി​ള​ക്ക രോ​ഗ​മു​ള്ള​പ്പോ​ൾ ഒ. ​ആ​ർ. എ​സി​നൊ​പ്പം സി​ങ്കും ന​ൽ​കേ​ണ്ട​താ​ണ്. സി​ങ്ക് ന​ൽ​കു​ന്ന​ത് ശ​രീ​ര​ത്തി​ൽ നി​ന്നും ഉ​ണ്ടാ​യ സി​ങ്ക് ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​ശ​പ്പ്, ശ​രീ​ര​ഭാ​രം എ​ന്നി​വ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. ര​ണ്ടു മു​ത​ൽ ആ​റു​മാ​സം വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 10 മി​ല്ലി ഗ്രാ​മും ആ​റു​മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 20 മി​ല്ലി ഗ്രാ​മും ദി​വ​സം തോ​റും 14 ദി​വ​സം വ​രെ സി​ങ്ക് ന​ൽ​കു​ക. വെ​ള്ള​ത്തി​ൽ അ​ലി​യു​ന്ന ഗു​ളി​ക​യാ​യ​തി​നാ​ൽ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ൽ അ​ലി​യി​ച്ചോ, കൊ​ച്ചു കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ലി​ൽ അ​ലി​യി​ച്ചോ സി​ങ്ക് ന​ൽ​കാ​വു​ന്ന​താ​ണ്.

വ​യ​റി​ള​ക്കം കു​റ​യാ​തി​രു​ന്നാ​ൽ...

വ​യ​റി​ള​ക്കം കു​റ​യാ​തി​രി​ക്കു​ക, ര​ക്തം പോ​കു​ക, പ​നി, അ​മി​ത​ദാ​ഹം, നി​ര്‍​ജ​ലീ​ക​ര​ണം, പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ, മ​യ​ക്കം, കു​ഴി​ഞ്ഞു താ​ണ ക​ണ്ണു​ക​ള്‍, വ​ര​ണ്ട വാ​യും നാ​ക്കും തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ സൂപ്പർ, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ...

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും ശു​ദ്ധ​ജ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. കൂ​ടാ​തെ പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കാം.

ബാ​ക്ടീ​രി​യ​ക​ൾ

മ​ലി​ന​ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു.

കു​ടി​വെ​ള്ള​ത്തി​ലൂ​ടെ..

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ . വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​താ​ണ് ഇ​തി​ലേ​റ്റ​വും പ്ര​ധാ​നം. ഇ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ക​യും ചെ​യ്യാം. അ​തി​നാ​ല്‍ ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ന്‍ രോ​ഗി​ക്ക് വീ​ട്ടി​ല്‍ ല​ഭി​ക്കു​ന്ന പാ​നീ​യ​ങ്ങ​ളാ​യ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്നി​വ​യോ ഒ.​ആ​ര്‍.​എ​സ്. ലാ​യ​നി​യോ ന​ല്‍​കേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍

ശ​രീ​ര​ത്തി​ല്‍ നി​ന്ന് അ​മി​ത ജ​ല​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ അ​ഥ​വാ അ​ക്യൂ​ട്ട് ഡ​യേ​റി​യ​ല്‍ ഡി​സീ​സ്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്. ഒ​രു​ദി​വ​സം മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ത​വ​ണ ഇ​ള​കി മ​ലം പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ വ​യ​റി​ള​ക്ക​മാ​യി ക​ണ​ക്കാ​ക്കാം. ജ​ല ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

മ​ഞ്ഞ​പ്പി​ത്തം

ഉ​ഷ്ണ​കാ​ല​ത്ത് കൂ​ടു​ല്‍ കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രു രോ​ഗ​മാ​ണ് പ​ല രീ​തി​യി​ലു​ള്ള മ​ഞ്ഞ​പ്പി​ത്തം.. വെ​ള്ള​ത്തി​ല്‍ കൂ​ടി പ​ക​രു​ന്ന മ​ഞ്ഞ​പ്പി​ത്ത​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ. ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര വി​സ​ര്‍​ജ്ജ​നം, മ​നു​ഷ്യ വി​സ​ര്‍​ജ്യ​ത്താ​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ളം എ​ന്നി​വ രോ​ഗം നേ​രി​ട്ട് പ​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഹെ​പ്പ​റ്റെ​റ്റി​സ് എ, ​ഇ എ​ന്ന രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി ര​ണ്ട് മു​ത​ല്‍ ആ​റ് ആ​ഴ്ച ക​ഴി​ഞ്ഞാ​ലേ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​ക​ട​മാ​കൂ. ക്ഷീ​ണം, പ​നി, ച​ർ​ദ്ദി, വി​ശ​പ്പി​ല്ലാ​യ്മ, ക​ണ്‍​വെ​ള്ള​യി​ലും തൊ​ലി​പ്പു​റ​ത്തും മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​ത് ഗു​രു​ത​ര​മാ​യാ​ല്‍ ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​കാ​രി​ക​ളാ​ണ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍. വൃ​ത്തി​ഹീ​ന​മാ​യ​തും തു​റ​ന്നു വ​ച്ച​തു​മാ​യ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ഴി​ക്കു​ന്ന​തി​ന് മു​മ്പ് കൈ ​സോ​പ്പി​ട്ട് ന​ന്നാ​യി ക​ഴു​ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ട​ക്കു​ക. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​ല്‍ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന​ടി ചി​കി​ത്സ തേ​ടാ​ൻ ശ്ര​ദ്ധി​ക്ക​ണം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Health

പടികൾ കയറിയ ശേഷമുള്ള സന്ധിവേദനയ്ക്കു പിന്നിലെന്ത്?

നി​ത്യ​ജീ​വി​ത​ത്തി​ല്‍ ഇ​ന്ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് ആ​ര്‍​ത്രൈ​റ്റി​സ് അഥവാ സന്ധിവാതം. ഇ​ത് ആ​ജീ​വ​നാ​ന്ത വൈ​ക​ല്യ​ങ്ങ​ളു​ടെ ഒ​രു പ്ര​ധാ​ന കാ​ര​ണ​വു​മാ​ണ്. സ​ന്ധിവാ​തം ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ജീ​വി​ത നി​ല​വാ​രം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

എ​ന്താ​ണ് ആ​ര്‍​ത്രൈ​റ്റി​സ്?

സ​ന്ധി​വാ​തം(​ആ​ര്‍​ത്രൈ​റ്റി​സ്) എ​ന്ന​ത് സ​ന്ധി​ക​ളെ​യും അ​തി​നു ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യ്ക്കു​ള്ള പൊ​തു​വാ​യ പ​ദ​മാ​ണ്.
കാ​ര​ണ​ങ്ങ​ൾ പ​ല​ത്. നൂ​റി​ലേ​റെ ത​രം ആ​ര്‍​ത്രൈ​റ്റി​സ് രോ​ഗ​ങ്ങ​ളാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ര്‍​ത്രൈ​റ്റി​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഉ​ണ്ടാ​കാം.

അ​തി​ല്‍ ചി​ല​തു ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ്, ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി (ആ​മ​വാ​തം അ​ഥ​വാ റൂ​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സ്, ആ​ന്‍​കൈ​ലോ​സി​ങ്ങ് സ്‌​പോ​ണ്ടി​ലൈ​റ്റി​സ്, സോ​റി​യാ​റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്), അ​ണു​ബാ​ധ (സെ​പ്റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്), മെ​റ്റ​ബോ​ളി​ക് (ഗൗ​ട്) എ​ന്നി​വ​യാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ സ​ന്ധി​വേ​ദ​ന​യും സ​ന്ധി​ക​ള്‍​ക്ക് ചു​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ഠി​ന്യ​വു​മാ​ണ്. ഇ​ത് പെ​ട്ടെ​ന്നു​ള്ള ഒ​ന്നാ​യോ അ​ല്ലെ​ങ്കി​ല്‍ വ​ള​രെ നാ​ളു​ക​ളാ​യി വി​ട്ടു​മാ​റാ​ത്ത ഒ​ന്നാ​യോ വ​ന്നേ​ക്കാം.

ഒ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ൾ

ഒ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണെ​ങ്കി​ല്‍ സാ​ധാ​ര​ണ​യി​ലും അ​ധി​ക​മാ​യി ന​ട​ക്കു​ക, പ​ടി​ക​ള്‍ ക​യ​റു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് ശേ​ഷ​മാ​യി​രി​ക്കും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക. പി​ന്നീ​ട് ഈ ​വേ​ദ​ന ദി​വ​സം മു​ഴു​വ​നു​മു​ള്ള ഒ​ന്നാ​യും ഉ​റ​ക്ക​ത്തി​ല്‍ പോ​ലും അ​ല​ട്ടു​ന്ന ഒ​ന്നാ​യും പ​രി​ണ​മി​ച്ചേ​ക്കാം. ഒ​ടു​വി​ല്‍ ഇ​ത് രോ​ഗി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്തി​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന അ​ള​വി​ല്‍ വ​ഷ​ളാ​വു​ക​യും ചെ​യ്യും.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നൂ​പ് എ​സ്. പി​ള്ള, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്
ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,പ​ട്ടം
തി​രു​വ​ന​ന്ത​പു​രം

 

Health

ജീപ്പ് ഡ്രൈവേഴ്സ് ഡിസീസിന് ലേ​സ​ര്‍ ചി​കി​ത്സ സാധ്യമാണോ?

 ദീ​ര്‍​ഘ​നേ​രം ക​മ്പ്യൂ​ട്ട​റിനു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലോ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രി​ലോ ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന​വ​രി​ലോ ആ​ണ് പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​ത്. 'ജീ​പ്പ് ഡ്രൈ​വേ​ഴ്‌​സ് ഡി​സീ​സ്' (Jeep Driver's Disease) എ​ന്നാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തെ അ​ഗ്ര​ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യു​ടെ ഭാ​ഗ​ത്തെ (tail bone area) ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൗ​മാ​ര​ക്കാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.

പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ്

'പൈ​ലോ​നി​ഡ​ല്‍' എ​ന്ന വാ​ക്കി​ ന്‍റെ അ​ര്‍​ഥം ഒ​രു സ​ഞ്ചി​ക്കു​ള്ളി​ല്‍ രോ​മം കൂ​ടി​യി​രി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ 'Sinus tract' എ​ന്ന​ത് ശ​രീ​ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ ദ്വാ​രം പോ​ലെ​യു​ള്ള ഘ​ട​ന ഉ​ണ്ടാ​കു​ന്ന​താ​ണ്. അ​പ്പോ​ള്‍ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന​ത് പൃഷ്ഠ ഭാഗങ്ങളുടെ ​തൊ​ട്ടു​മു​ക​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന മു​ഴ​യോ, ഇ​ടു​ങ്ങി​യ ദ്വാ​ര​മോ ആ​ണ്. ഈ ​മു​ഴ​ക​ളി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കും.

കാ​ര​ണ​ങ്ങ​ള്‍

ഇ​ത് സാ​ധാ​ര​ണ​യാ​യും ആ​ണു​ങ്ങ​ളി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​രി​ല്‍. ദീ​ര്‍​ഘ​നേ​രം ഇ​രി​ക്കു​ന്ന ആ​ളു​ക​ളെ​യാ​ണ് ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, ഐടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍. ചു​രു​ണ്ട​തും ക​ട്ടി കൂ​ടി​യ​തും പ​രു​പ​രു​ത്ത​തു​മാ​യ ശ​രീ​രരോ​മം ഉ​ള്ള ആ​ള്‍​ക്കാ​രി​ല്‍ രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പൃഷ്ഠങ്ങൾക്ക് ​ഇ​ട​യി​ലെ ഭാഗം (cleft) ആ​ഴ​ത്തി​ല്‍ ഉ​ള്ള​വ​രി​ലും ഈ ​രോ​ഗം വ​രാ​നു​ള്ള സാധ്യ​ത​യു​ണ്ട്. അ​മി​ത​വ​ണ്ണ​വും പാ​ര​മ്പ​ര്യ​വുമാ​ണ് മ​റ്റു കാ​ര​ണ​ങ്ങ​ള്‍.

​ല​ക്ഷ​ണ​ങ്ങ​ള്‍

ടെയിൽ ബോൺ ഭാഗത്ത് നി​ര​ന്ത​ര​മാ​യി വേ​ദ​ന​യും നീ​രും ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ആ ​ഭാ​ഗ​ത്ത് നി​ന്ന് ദു​ര്‍​ഗ​ന്ധ​ത്തോ​ടു കൂ​ടി മ​ഞ്ഞ​നി​റ​ത്തി​ല്‍ പ​ഴു​പ്പോ ര​ക്ത​മോ പു​റ​ത്തേ​ക്ക് വ​രാം. ചി​ല​രി​ല്‍ ഇ​തു​പോ​ലെ പ​ഴു​പ്പോ ര​ക്ത​മോ ഒ​ന്നും പു​റ​ത്തേ​ക്ക് വ​രാ​തെ തൊ​ലി​ക്ക​ടി​യി​ല്‍ വേ​ദ​ന​യു​ള്ള മു​ഴ ഉ​ണ്ടാ​കു​ന്നു. വാ​ഹ​നം ഓ​ടി​ക്കാ​നോ ഇ​രു​ന്നി​ട്ട് എ​ഴു​ന്നേ​ല്‍​ക്കാ​നോ ഒ​ക്കെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും ചെ​യ്യും.

ചി​കി​ത്സാ​രീ​തി​ക​ള്‍

വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ലെ പു​രോ​ഗ​തി ഈ ​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യി​ലും വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്തു. ലേ​സ​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സി​ന് മി​ക​ച്ച രീ​തി​യി​ലു​ള്ള ചി​കി​ത്സ ഇ​ന്ന് ല​ഭ്യ​മാ​ണ്. ഈ ​ചി​കി​ത്സാ​രീ​തി​യെ 'ലേ​സ​ര്‍ പൈ​ലോ​നി​ഡ​ല്‍ അ​ബ്ലേ​ഷ​ന്‍' (Laser Pilonidal Ablation) എ​ന്നാ​ണു പ​റ​യു​ന്ന​ത്. മു​മ്പ് ഓ​പ്പ​ണ്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ആ​യി​രു​ന്നു പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് ചി​കി​ത്സി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ല്‍ മിനിമലി ഇൻവാസിവ് രീ​തി​യി​ലൂ​ടെ പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റി​യ മു​റി​വു​ണ്ടാ​ക്കി​യു​ള്ള ചി​കി​ത്സ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ലേ​സ​ര്‍ ചി​കി​ത്സ​യ്ക്കുശേ​ഷം അ​ടു​ത്ത ദി​വ​സം ത​ന്നെ ആ​ശു​പ​ത്രി വി​ടാ​നും ഉ​ട​നെ ത​ന്നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും സാ​ധി​ക്കു​ന്നു. പ​ട്ടം എ​സ്‌യുറ്റി ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള 'ലേ​സ​ര്‍ പ്രോ​ക്‌​റ്റോ​ള​ജി​യും' (Laser Proctology) യും ​തു​ട​ര്‍​ന്നു​ള്ള പ​രി​ച​ര​ണ​വും സ​ജ്ജ​മാ​ണ്.

 

വിവരങ്ങൾ: ഡോ. കോശി മാത്യു പണിക്കർ, കൺസൾട്ടന്‍റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Health

തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും മൂ​ത്രം​പോ​ക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം

പ​ല സ്ത്രീ​ക​ളെ​യും അ​ല​ട്ടു​ന്ന പ്ര​ശ്‌​ന​മാ​ണ് സ്ട്ര​സ് ഇ​ൻ​കോ​ൺ​ടി​നെ​ൻ​സ് (stress incontinence) അ​ഥ​വാ തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും അ​മി​ത​മാ​യി ചി​രി​ക്കു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന മൂ​ത്രം​പോ​ക്ക്. ഇ​തെ​ല്ലാം ശ​സ്ത്ര​ക്രി​യാ​മാ​ര്‍​ഗ​മാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന​ര​ഹി​ത​മാ​യി ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​ണ്.

വ​ജൈ​ന​ൽ ലാ​ക്സി​റ്റി​ക്കു പ​രി​ഹാ​രം

പ​ല സ്ത്രീ​ക​ളും‍ അ​നു​ഭ​വി​ക്കു​ക​യും എ​ന്നാ​ല്‍ പു​റ​ത്തു​പ​റ​യാ​ന്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ്‌​ന​മാ​ണ് വ​ജൈ​ന​ൽ ലാ​ക്സി​റ്റി (vaginal laxity) അ​ഥ​വാ വ​ജൈ​ന അ​യ​ഞ്ഞു​പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ക​യും അ​തി​നു പ​രി​ഹാ​രം തേ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ള്ള പ​ല ദ​മ്പ​തി​ക​ളു​മു​ണ്ട്. അ​വ​ര്‍​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു. ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന ര​ഹി​ത​മാ​യി ഇ​തു പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തോ​ടൊ​പ്പം അ​വ​രു​ടെ ഇ​ന്‍റി​മേ​റ്റ് ഹെ​ല്‍​ത്ത് അ​ഥ​വാ ശാ​രീ​രി​ക​ബ​ന്ധ​വും മാ​ന​സി​ക​അ​ടു​പ്പ​വും കൂ​ടു​ത​ല്‍ ദൃ​ഢ​മാ​വു​ക​യും സ​ന്തോ​ഷ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

നി​സാ​ര​മ​ല്ല...

സ്ത്രീ​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ഉ​ദ്ധാ​ര​ണ ശേ​ഷി​ക്കു​റ​വ് മാ​റ്റാ​ന്‍ അ​വ​രു​ടെ സെ​ൻ​സി​റ്റീ​വ് സ്പോ​ട്ടു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​തി​ല്‍ ലോ​ക്ക​ൽ ഇ​ൻ​ജ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് ഒ​പി രീ​തി​യി​ൽ പ​രി​ഹ​രി​ക്കു​ന്ന​താ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഇ​തെ​ല്ലാം പ​ല​ര്‍​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള സ​ന്ദ​ര്‍​ഭ​വും സാ​ഹ​ച​ര്യ​വും കി​ട്ടാ​ത്ത​തു​കൊ​ണ്ട് പ​ല​രും അ​തി​നു മ​ടി​ക്കു​ന്നു. കൂ​ടാ​തെ അ​ത് കേ​ള്‍​ക്കാ​ന്‍ ആ​രും ത​യാ​റാ​കു​ന്നു​മി​ല്ല. സ്ത്രീ​ക​ള്‍ ഇ​തെ​ല്ലാം പ​റ​ഞ്ഞാ​ലും അ​തി​നെ നി​സാ​ര​മാ​യി കാ​ണാ​നും അ​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​റാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍, ഇ​ന്ന് ഇ​തി​നെ​ല്ലാം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി വ​ഴി പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്നു.

ആ​ത്മ​വി​ശ്വാ​സം നേ​ടാം

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യിലൂ​ടെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ക​യും അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ മാ​ന​സി​ക സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​പ്പി​ക്കു​ന്നു. അ​തോ​ടൊ​പ്പം കു​ടും​ബ​ജീ​വി​ത​വും സാ​മൂ​ഹി​ക​ജീ​വി​ത​വും ആ​ന​ന്ദ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ.​സി​മി ഹാ​രി​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, കോ​സ്മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, എ​സ് യു ​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

സൈ​ന​സി​ലെ അ​ണു​ബാ​ധ​യ്ക്കു പരിഹാരമുണ്ടോ?

പൊ​ടി​യും വ​ര​ണ്ട ത​ണു​പ്പും കൂ​ടു​ന്പോ​ൾ സാ​ധാ​ര​ണ​മാ​കു​ന്ന ഒ​രു രോ​ഗ​മാ​ണു സൈ​ന​സൈ​റ്റി​സ്.ത​ല​യു​ടെ വ്യ​ത്യ​സ്ത​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന. ന​മ്മു​ടെ ത​ല​യോ​ട്ടി​യി​ലു​ള്ള പൊ​ള്ള​യാ​യ അ​റ​ക​ളെ​യാ​ണു സൈ​ന​സ് എ​ന്നു പ​റ​യു​ന്ന​ത്. ക​വി​ളെ​ല്ലി​നു​ള്ളി​ലാ​ണ് ഏ​റ്റ​വും വ​ലി​യ സൈ​ന​സ് ആ​യ മാ​ക്സി​ല്ല​റി സൈ​ന​സു​ള്ള​ത്. നെ​റ്റി​യി​ൽ മ​ധ്യ​ഭാ​ഗ​ത്താ​ണു ഫ്രോ​ണ്ട​ൽ സൈ​ന​സു​ക​ളു​ടെ സ്ഥാ​നം. ക​ണ്ണു​ക​ളു​ടെ ഇ​ട​യി​ലാ​യി മൂ​ക്കി​ന്‍റെ പാ​ലം തു​ട​ങ്ങു​ന്നി​ട​ത്താ​ണു എ​ത്മോ​യി​ഡ് സൈ​ന​സ് ഉ​ള്ള​ത്. ക​ണ്ണി​ന്‍റെ പി​ൻ ഭാ​ഗ​ത്താ​ണു സ്ഫി​നോ​യി​ഡ് സൈ​ന​സ്.
   അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒാ​രോ സൈ​ന​സി​നെ പ​ഴു​പ്പു ബാ​ധി​ക്കു​ന്പോ​ഴും ത​ല​യു​ടെ വ്യ​ത്യ​സ്ത​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന തോ​ന്നു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി സൈ​ന​സു​ക​ളു​ടെ​യു​ള്ളി​ൽ വാ​യു​വാ​ണു​ണ്ടാ​യി​രി​ക്കു​ക. അ​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണു ന​മ്മൂ​ടെ സ്വ​ര​ത്തി​നു മു​ഴ​ക്കം ന​ല്കു​ന്ന​ത്. സൈ​ന​സി​ന്‍റെ വ​ലു​പ്പ രൂ​പ വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ച് ശ​ബ്ദ​വ്യ​ത്യാ​സം വ​രാം.
   ഈ ​എ​ല്ലി​ൻ ഗു​ഹ​ക​ളി​ലു​ള്ള ശ്ളേ​ഷ്മ സ്ത​ര​ങ്ങ​ളി​ൽ വൈ​റ​സ്, ബാ​ക്റ്റീ​രി​യ, ഫം​ഗ​സ് എ​ന്നി​വ ക​ട​ന്നാ​ക്ര​മി​ക്കു​ന്പോ​ഴാ​ണു സൈ​ന​സൈ​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്. എ​ല്ലി​ൻ ഗു​ഹ​ക​ളാ​യ​തി​നാ​ൽ പു​റ​ത്തേ​ക്കു വി​ക​സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ വി​ങ്ങ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടും. സൈ​ന​സു​ക​ൾ ഗു​ഹ​ക​ൾ പോ​ലെ​യാ​ണ്. അ​ക​ത്തേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ത​ന്നെ വേ​ണം പു​റ​ത്തേ​ക്കി​റ​ങ്ങാ​നും. രോ​ഗാ​ണു​ക്ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.

ജ​ല​ദോ​ഷം മു​ത​ൽ വ​ള​ഞ്ഞ പാ​ലം വ​രെ...

സാ​ധാ​ര​ണ ജ​ല​ദോ​ഷം, അ​ല​ർ​ജി കൊ​ണ്ടു​ള്ള ജ​ല​ദോ​ഷം, മൂ​ക്കി​ലെ ദ​ശ, പോ​ളി​പ്പ്, മൂ​ക്കി​ന്‍റെ പാ​ലം വ​ള​ഞ്ഞി​രി​ക്കു​ക എ​ന്ന​തൊ​ക്കെ സൈ​ന​സൈ​റ്റി​സ് ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.
സൈ​ന​സൈ​റ്റി​സ് തു​ട​ങ്ങി​യാ​ൽ ചി​ല​രി​ൽ വേ​ഗ​ത്തി​ൽ പോ​കാം. മ​റ്റു ചി​ല​രി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കാം. പൊ​ടി​യും ത​ണു​പ്പും പു​ക​യും പു​ക​വ​ലി​യും തീ​ക്ഷ്ണ​ഗ​ന്ധ​ങ്ങ​ളും പു​ഴ​യി​ൽ മു​ങ്ങി​ക്കു​ളി​യും രോ​ഗ​കാ​ര​ണ​മാ​യേ​ക്കാം.

മൂ​ക്ക​ട​പ്പും മു​ഖ​ത്തു വേ​ദ​ന​യും

മു​ഖ​ത്ത് വേ​ദ​ന തോ​ന്നു​ക​യും ചി​ല​രി​ല​ത് പ​ല്ലി​ലേ​ക്കു വ്യാ​പി​ക്കു​ക​യും മൂ​ക്ക​ട​പ്പും മ​ണ​മ​റി​യാ​തി​രി​ക്കു​ക​യും മൂ​ക്കി​ൽ നി​ന്നു പ​ഴു​പ്പു ക​ല​ർ​ന്ന ക​ഫം മ​ഞ്ഞ നി​റ​ത്തി​ലോ പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ നി​റ​ത്തി​ലോ വ​രി​ക​യും അ​തി​നു ദു​ർ​ഗ​ന്ധം തോ​ന്നു​ക​യും രോ​ഗം കൂ​ടു​ന്പോ​ൾ പ​നി​യും കു​ളി​രും തോ​ന്നു​ക​യും ഒ​ക്കെ​യാ​ണു സൈ​ന​സൈ​റ്റി​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ.

ഓ​പ്പ​റേ​ഷ​നി​ൽ ചെ​യ്യു​ന്ന​ത്

ചി​ല രോ​ഗി​ക​ളി​ൽ എ​ക്സ്റേ​യെ​ടു​ത്ത് രോ​ഗം ഉ​റ​പ്പി​ക്കാ​റു​ണ്ട്. ഓ​പ്പ​റേ​ഷ​നി​ൽ ചെ​യ്യു​ന്ന​ത് സൈ​ന​സു​ക​ളു​ടെ പു​റ​ത്തേ​ക്കു​ള്ള ദ്വാ​രം വ​ലു​താ​ക്കി കൊ​ടു​ക്കു​ക​യാ​ണ്. അ​പ്പോ​ൾ സൈ​ന​സൈ​റ്റി​സ് വ​ന്നാ​ൽ വേ​ഗം പ​ഴു​പ്പ് ഒ​ഴു​കി പു​റ​ത്തു പോ​കും എ​ന്ന​താ​ണു ഗു​ണം. എ​ന്നാ​ൽ, ഒ​രു പാ​ലം ഇ​ട്ടാ​ൽ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടു​മെ​ന്ന​പോ​ലെ സൈ​ന​സി​ലേ​ക്ക് രോ​ഗാ​ണു​ക്ക​ൾ ക​യ​റു​ന്ന​തും വേ​ഗ​ത്തി​ലാ​കു​ന്നു!

ചി​ല നാ​ട​ൻ വ​ഴി​ക​ൾ

*ചൂ​ടു​വെ​ള്ള​മോ ചൂ​ട് ചി​ക്ക​ൻ സൂ​പ്പോ ഇ​ട​യ്ക്കി​ട​യ്ക്ക് കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക.
*പ​ച്ച​മ​ഞ്ഞ​ളും തു​ള​സി​യി​ല​യും ഇ​ട്ട് ആ​വി
പി​ടി​ക്കു​ന്ന​ത ു ന​ല്ല​താ​ണ്.
*ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.
*കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് വെ​യി​ലും പൊ​ടി​യും ഏ​ൽ​ക്കാ​തെ നോ​ക്കു​ക.
* ഉ​റ​ങ്ങു​ന്പോ​ൾ ത​ല ഉ​യ​ർ​ത്തി വ​ച്ച് കി​ട​ക്കു​ക. മു​ഖ​ത്ത് വേ​ദ​ന​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ടു​പി​ടി​ക്കു​ക... എ​ന്നി​വ​യൊ​ക്കെ പ​രീ​ക്ഷി​ക്കാം.

ഹോ​മി​യോ​പ്പ​തി​യി​ൽ


ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് രോ​ഗ​ത്തെ ശ​മി​പ്പി​ക്കാ​നും രോ​ഗം ഇ​ട​യ്ക്കി​ടെ വ​രു​ന്ന​ത് ത​ട​യാ​നും സാ​ധി​ക്കും.

വിവരങ്ങൾ - ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ ഫോ​ൺ - 9447689239 [email protected]

Health

പ്ലാ​സ്‌റ്റിക് ക​വ​റി​ൽ വെ​ള്ളം​നി​റ​ച്ചു തൂ​ക്കി​യി​ട്ടാ​ൽ ഈ​ച്ച പോകുമോ; സ​ത്യ​മെ​ന്താ​ണ്?

എ​ത്ര​യൊ​ക്കെ ശു​ചി​ത്വം പാ​ലി​ച്ചാ​ലും പ​ല​പ്പോ​ഴും ഈ​ച്ച ഒ​ഴി​വാ​കാ​റി​ല്ല. കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള വീ​ടാണെങ്കിൽ ഈ​ച്ച​യെ ഒ​ഴി​വാ​ക്കാ​ൻ കെ​മി​ക്ക​ൽ പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. പ്ര​ധാ​ന​മാ​യും അ​ടു​ക്ക​ള, ഡൈ​നിംഗ് ‌‌ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ​ച്ചകളെക്കൊണ്ടു ​പൊ​റു​തി​മു​ട്ടു​ക. പ്രിയപ്പെട്ട അ​തി​ഥി വീ​ട്ടി​ലെ​ത്തു​ന്പോ​ൾ വീ​ടി​ന്ന​ക​ത്ത് ഈ​ച്ച​യെ ക​ണ്ടാ​ൽ വീ​ട്ടു​കാ​രു​ടെ അ​വ​സ്ഥ​യെ​ന്താ​കും. അ​തി​ഥി​ക്കു​മു​ന്പി​ൽ അ​വ​ർ​ക്കു ത​ല​കു​നി​ക്കേ​ണ്ടി​വ​രും. ഈ​ച്ച​ക​ളെ ത​ട​യാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളും തേ​ടാ​റു​ണ്ടെ​ങ്കി​ലും കെ​മി​ക്ക​ൽ പ്ര​യോ​ഗ​ങ്ങ​ളി​ല്ലാ​തെ ഈ​ച്ച​ക​ളെ തു​ര​ത്താ​ൻ ക​ഴി​യു​മെ​ന്നു ചി​ല​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വീ​ടി​ന്നു​ള്ളി​ൽ പ്ലാ​സ്‌റ്റി​ക് ബാ​ഗി​ൽ വെ​ള്ളം നി​റ​ച്ച് അ​തി​ൽ നാ​ണ​യ​ങ്ങ​ളി​ട്ടു തൂ​ക്കി​യി​ട്ടാ​ൽ ഈ​ച്ച വ​രി​ല്ലെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പറയുന്നു. വീ​ടു​ക​ളി​ൽ മാ​ത്ര​മ​ല്ല, ക​ട​ക​ളി​ലും ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഈ ​മാ​ർ​ഗം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തു യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്നു പ​ല​ർ​ക്കും സം​ശ​യ​മാ​ണ്. എ​ന്നാ​ൽ, ഈ​ച്ചശ​ല്യം അ​ക​ലു​മെ​ന്ന​തു വാ​സ്ത​വ​മാ​ണ്. പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ വെ​ള്ളം​നി​റ​ച്ചു നാ​ണ​യ​മി​ട്ടു വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കു​ന്ന ജ​ന​പ്രി​യ​മാ​ർ​ഗം ന​മ്മ​ൾ മാ​ത്ര​മ​ല്ല, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

വെ​ള്ളം​നി​റ​ച്ച് നാ​ണ​യ​മി​ട്ട പ്ലാ​സ്റ്റി​ക് ബാ​ഗ് ഈ​ച്ച​യു​ടെ കാ​ഴ്ച​യെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു. ബാ​ഗി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പ്ര​കാ​ശം നാ​ണ​യ​ത്തി​ൽ​ത്ത​ട്ടി പ്ര​തി​ഫ​ലി​ക്കു​ന്പോ​ൾ ഇ​ച്ച​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. പ്ര​കാ​ശം പ്ര​തി​ഫ​ലി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗ് മ​റ്റൊ​രു പ്രാ​ണി​യു​ടെ ക​ണ്ണാ​ണെ​ന്നു തെ​റ്റ​ദ്ധ​രി​ച്ചാ​ണ് ഈ​ച്ച ദി​ശ​മാ​റി​പ്പോ​കു​ന്ന​തെ​ന്നും ചി​ല​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ആ​ശ്ര​യി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. ശു​ചി​ത്വ​മാ​ണ് ഈ​ച്ചശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം. ഈ​ച്ച​ക​ൾ ച​ത്ത​തോ ചീ​ഞ്ഞ​ളി​ഞ്ഞ​തോ ആ​യ ജൈ​വ​വ​സ്തു​ക്ക​ളാ​ണ് ആഹാരമാക്കുന്നത്. ഇ​ത്ത​രം വ​സ്തു​ക്ക​ളു​ള്ളി​ട​ത്താ​ണ് ഈ​ച്ച​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​വി​ട​ങ്ങ​ളി​ൽ മു​ട്ട​യി​ടു​ക​യും കൂ​ടു​ത​ൽ ഈ​ച്ച​ക​ൾ വി​രി​യു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ല്ലാം ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം ശു​ചി​ത്വം ത​ന്നെ!

Health

ആ​ഹാ​ര​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ പി​സി​ഒ​ഡി നി​യ​ന്ത്രി​ക്കാ​നാ​കു​മോ ?

സ്ത്രീ​ക​ളു​ടെ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ പ്ര​മേ​ഹം, ഗ​ര്‍​ഭാ​ശ​യ ഭി​ത്തി​യി​ലെ അ​ര്‍​ബു​ദ​ബാ​ധ എ​ന്നി​വ​യ്ക്കു​ള്ള സാ​ദ്ധ്യ​ത​യു​ണ്ട്. നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​വും ചി​കി​ത്സ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും ദീ​ര്‍​ഘ​കാ​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യാ​നും സ​ഹാ​യി​ക്കു. പി​സി​ഒ​ഡി ക്ക് ​പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത് അ​മി​ത​വ​ണ്ണം അ​ല്ലെ​ങ്കി​ല്‍ പൊ​ണ്ണ​ത്ത​ടി​യാ​ണ്. അ​തു​കൊ​ണ്ട് ന​ല്ല ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ഭാ​രം നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഏ​ക​ദേ​ശം 10% സ്ത്രീ​ക​ളി​ലും പി ​സി ഒ ​ഡി വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.

ആ​ഹാ​ര​ക്ര​മ​ത്തി​ൽ ശ്ര​ദ്ധി​ക്കാം

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം.​ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങ​ള്‍, തൊ​ലി​യോ​ടു കൂ​ടി​യ millet (ചെ​റു​ധാ​ന്യ​ങ്ങ​ള്‍) എ​ന്നി​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം വ​രാ​തി​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.
മു​ഴു​ധാ​ന്യ​ങ്ങ​ളി​ല്‍ ധാ​രാ​ളം ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും സി​ങ്ക്, ഇ​രു​മ്പ്, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും ഉ​ണ്ട്. മാ​ത്ര​മ​ല്ല സ​സ്യ സം​യു​ക്ത​ങ്ങ​ളാ​യ പോ​ളി​ഫി​നോ​ള്‍​സ്, സ്റ്റാ​നോ​ളു​ക​ള്‍, സ്റ്റി​റോ​ളു​ക​ള്‍ എ​ന്നി​വ ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് സ​ഹാ​യി​ക്കു​ന്നു.
തൊ​ലി ക​ള​യാ​ത്ത പ​യ​റു വ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പി​സി​ഒ​ഡി ത​ക​രാ​റി​നെ കു​റ​യ്ക്കു​ന്നു. സോ​യാ​ബീ​നി​ലു​ള്ള ഐ​സോ​ഫ്‌​ലേ​വോ​ണു​ക​ള്‍ പ്ര​ത്യു​ല്‍​പ്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു. കു​റ​ഞ്ഞ​ത് അ​ര​ക്ക​പ്പ് പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍ ദി​വ​സേ​ന​യു​ള്ള ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

പ്രോ​ട്ടീ​നു​ക​ള്‍

പി​സി​ഒ​ഡി യു​ടെ ആ​ഹാ​ര​പ​രി​പാ​ല​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട ഒ​രു ഘ​ട​ക​മാ​ണ് പ്രോ​ട്ടീ​നു​ക​ള്‍. കൊ​ഴു​പ്പി​ല്ലാ​ത്ത പ്രോ​ട്ടീ​നു​ക​ളാ​യ മു​ട്ട​വെ​ള്ള, മ​ത്സ്യം, ടോ​ഫു (സോ​യാ പ​നീ​ര്‍), തൊ​ലി നീ​ക്കി​യി​ട്ടു​ള്ള കോ​ഴി​യി​റ​ച്ചി, പ​യ​ര്‍ വ​ര്‍​ഗ്ഗ​ങ്ങ​ള്‍ എ​ന്നി​വ തി​ര​ഞ്ഞെ​ടു​ക്കാം. ക​ശു​വ​ണ്ടി, ബ​ദാം, വാ​ള്‍​ന​ട്‌​സ് എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ഉ​ള്‍​പ്പെ​ടു​ത്താം. ഇ​തി​ലു​ള്ള സി​ങ്ക്, മ​ഗ്‌​നീ​ഷ്യം എ​ന്നീ ല​വ​ണ​ങ്ങ​ള്‍ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​ന്‍​സു​ലി​ന്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ദ്ധി​പ്പി​ക്കും.

ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍

ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ സ​മ്പു​ഷ്ട​മാ​യ പ​ഴ​ങ്ങ​ള്‍ (മ​ഞ്ഞ​യും, ചു​വ​പ്പും നി​റ​ത്തി​ലു​ള്ള​വ) പി​സി​ഒ​ഡി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സെ​ര്‍​വിം​ഗ് പ​ഴ​ങ്ങ​ളെ​ങ്കി​ലും ക​ഴി​ക്ക​ണം. പ​ഴ​ങ്ങ​ള്‍ അ​ഡ്രി​ന​ല്‍ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്നു. ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ അ​ണ്ഡോ​ല്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു (ചു​വ​ന്ന മു​ന്തി​രി, ബ്ലൂ​ബെ​റി, ബ്ലാ​ക്ബ​റി, ചെ​റി).

ആ​വ​ശ്യ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും

പ​ച്ച ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളി​ലും വി​റ്റ​മി​ന്‍ കെ, ​ഫോ​ളേ​റ്റ്, ഇ​രു​മ്പ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട​ര ക​പ്പ് പ​ച്ച​ക്ക​റി​ക​ള്‍ എ​ങ്കി​ലും ക​ഴി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ച്ച​യാ​യ സാ​ല​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. കി​ഴ​ങ്ങ് വ​ര്‍​ഗ്ഗ​ങ്ങ​ള്‍ (മ​രി​ച്ചീ​നി, ചേ​മ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ച്ചി​ല്‍) പോ​ലു​ള്ള​വ നി​യ​ന്ത്രി​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കാം.

പാ​ട​നീ​ക്കി​യ പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍

പാ​ട​നീ​ക്കി​യ പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍ 200ml എ​ന്ന ക്ര​മ​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര് എ​ന്നി​വ​യി​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട് ഇ​ത് ശ​രി​യാ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​ങ്ങ​ള്‍

* സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​ധു​ര​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍, ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ബി​വ​റേ​ജ​സു​ക​ള്‍, കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍​ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
*കേ​ക്കു​ക​ള്‍, മി​ഠാ​യി​ക​ള്‍, മ​റ്റു മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കാ​ന്‍ പാ​ടു​ള്ളൂ.
* കാ​പ്പി, ചാ​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ന​ല്ല​ത​ല്ല.
*ചു​വ​ന്ന മാം​സം, സോ​സേ​ജു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പി​സി​ഒ​ഡി സാ​ദ്ധ്യ​ത വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു.
* ഉ​യ​ര്‍​ന്ന ഗ്ലൈ​സീ​മി​ക് ഇ​ന്‍​ഡ​ക്‌​സ് ഉ​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ഡ​യ​റ്റി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണം.
* പി​സി​ഒ​ഡി ഉ​ള്ള സ്ത്രീ​ക​ളി​ല്‍ മ​ദ്യം ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ഹോ​ര്‍​മോ​ണ്‍ ബാ​ല​ന്‍​സ്, ഇ​ന്‍​സു​ലി​ന്‍ പ്ര​തി​രോ​ധം എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.
ദി​വ​സ​വും 45 മി​നി​ട്ട് വ്യാ​യാ​മ​ത്തി​ന് മാ​റ്റി​വ​യ്ക്കു​ക.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ, ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്, എ​സ് യു ​റ്റി ആ​ശു​പ​ത്രി, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

പ്രസവശേഷമുള്ള സ്ട്ര​ച്ച് മാ​ർ​ക്കിനു പരിഹാരമുണ്ടോ?

കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി എ​ന്ന​ത് വ​ള​രെ നൂ​ത​ന​മാ​യ ആ​ശ​യ​മാ​ണ്. എ​ന്നാ​ല്‍, വ​ര്‍​ത്ത​മാ​ന​കാ​ല​ത്ത് വ​ള​രെ ശ്ര​ദ്ധ നേ​ടു​ന്ന ഒ​രു ചി​കി​ത്സാ​രീ​തി​യാ​ണ്. സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​സ​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്.‍
കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​തു​വ​ഴി അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

പി​സി​ഒ​ഡി, ഹോ​ർ​മോ​ൺ പ്ര​ശ്ന​ങ്ങ​ൾ

സ്ത്രീ​ക​ളി​ല്‍ എ​പ്പോ​ഴൊ​ക്കെ​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് നോ​ക്കാം. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പി​സി​ഒ​ഡി കൊ​ണ്ടും ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാം.

വ​ലി​പ്പ വ്യ​ത്യാ​സ​ങ്ങ​ള്‍, നി​റ വ്യ​ത്യാ​സ​ങ്ങ​ള്‍, അ​മി​ത​ രോ​മ വ​ള​ര്‍​ച്ച എ​ന്നി​ങ്ങ​നെ. ഇ​ത് അ​വ​രെ മാ​ന​സി​ക​മാ​യി അ​ല​ട്ടു​ക​യും അ​വ​രു​ടെ പ​ഠ​ന​ത്തെ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും ക​ണ്ടി​ട്ടു​ണ്ട്.
ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ന​മ്മ​ള്‍ ക​രു​ത​ലോ​ടെ കേ​ള്‍​ക്കു​ക​യും മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​തെ​ല്ലാം വ​ള​രെ ല​ളി​ത​മാ​യും വേ​ദ​ന​ര​ഹി​ത​മാ​യും ന​മു​ക്ക് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ പ​രി​ഹ​രി​ക്കാം. ഇ​തു ചെ​യ്യു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കും.

ഗ​ര്‍​ഭ​ധാ​ര​ണ സ​മ​യ​ത്തും പ്ര​സ​വ​ശേ​ഷ​വും

അ​ടു​ത്ത​താ​യി കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത് ഗ​ര്‍​ഭ​ധാ​ര​ണ സ​മ​യ​ത്തും പ്ര​സ​വ​ശേ​ഷ​വും ഉ​ണ്ടാ​കു​ന്ന ശാ​രീ​രി​ക വ്യ​ത്യാ​സ​ങ്ങ​ള്‍​ക്കാ​ണ്. ഈ ​മാ​റ്റ​ങ്ങ​ള്‍ കാ​ല​ക്ര​മേ​ണ മാ​റാം, മാ​റാ​തി​രി​ക്കാം.

സ്ട്ര​ച്ച് മാ​ർ​ക്ക്

സ്ട്ര​ച്ച് മാ​ർ​ക്ക് പ​ല​രു​ടെ​യും പ്ര​ശ്‌​ന​മാ​ണ്. ഇ​തെ​ല്ലാം ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന ര​ഹി​ത​മാ​യി ഒ​പി രീ​തി​യി​ൽ ചെ​യ്തു കു​റ​യ്ക്കാ​നും ആ​കാ​ര​ഭം​ഗി വീ​ണ്ടെ​ടു​ക്കാ​നും സാ​ധി​ക്കും.

വി​വ​ര​ങ്ങ​ൾ: ഡോ.​സി​മി ഹാ​രി​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, കോ​സ്മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, എ​സ് യു ​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം പ്രാ​യ​മാ​യ​വ​ർ​ക്കു മാ​ത്ര​മാ​ണോ?

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം പാ​ര​മ്പ​ര്യ​മാ​ണോ?

മി​ക്ക കേ​സു​ക​ളും നേ​രി​ട്ട് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ ചി​ല​രി​ൽ ജ​നി​ത​ക ഘ​ട​ക​ങ്ങ​ൾ​ക്ക് (genetic factors) പ​ങ്കു​ണ്ട്.

എ​ങ്ങ​നെ നേ​ര​ത്തെ ക​ണ്ടെ​ത്താം?

ഒ​റ്റ ര​ക്ത​പ​രി​ശോ​ധ​ന (blood test) കൊ​ണ്ട് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ല. ന്യൂ​റോ ഡോ​ക്ട​റുടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന (clinical examination) ആ​ണ് പ്ര​ധാ​ന​പ്പെ​ട്ട​ത്. ആ​വ​ശ്യ​മാ​യ​പ്പോ​ൾ MRI, DaT-SPECT തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും സ​ഹാ​യി​ക്കും.

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം പ്രാ​യ​മാ​യ​വ​ർ​ക്കു മാ​ത്ര​മാ​ണോ ?

അ​ല്ല. ചെ​റു​പ്പ​ത്തി​ലും പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം ഉ​ണ്ടാ​കാം.

സം​സാ​ര​ത്തെ​യും ബാ​ധി​ക്കു​മോ?

അ​തെ. ശ​ബ്ദം താ​ഴ്ന്നു​പോ​കു​ക​യും സം​സാ​ര​ത്തി​ന്‍റെ വ്യ​ക്ത​ത കു​റ​യു​ക​യും ചെ​യ്യാം.

ന​ട​ത്ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മോ?

ചെ​റി​യ ചു​വ​ടു​ക​ൾ, കൈ​ക​ളു​ടെ സ്വാ​ഭാ​വി​ക ആ​ട്ടം (arm swing) കു​റ​യു​ക, തി​രി​യാ​ൻ ബു​ദ്ധി​മു​ട്ട്, പി​ന്നീ​ട് ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ മ​ര​വി​ക്കു​ന്ന​തു​പോ​ലെ തോ​ന്ന​ൽ (freezing of gait) എ​ന്നി​വ ഉ​ണ്ടാ​കാം.

ഓ​ർ​മശ​ക്തി​യെ ബാ​ധി​ക്കു​മോ?

ചി​ല​രി​ൽ പി​ന്നീ​ട് ബു​ദ്ധി​ശ​ക്തി​യി​ലും ഓ​ർ​മയി​ലും കു​റ​വ് (cognitive impairment), ഡി​മെ​ൻ​ഷ്യ (dementia) എ​ന്നി​വ ഉ​ണ്ടാ​കാം. എ​ന്നാ​ൽ ഓ​ർ​മ​ക്കു​റ​വ് മാ​ത്രം ഉ​ണ്ടാ​യാ​ൽ Parkinson’s എ​ന്ന് ക​രു​ത​രു​ത്.

മ​ല​ബ​ന്ധ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണോ?

അ​തെ. മ​ല​ബ​ന്ധം (constipation), ഗ​ന്ധം തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് കു​റ​യു​ക (reduced smell), ചി​ല ഉ​റ​ക്ക​വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ ച​ല​നേ​ത​ര ല​ക്ഷ​ണ​ങ്ങ​ളാ​ണ് (non-motor symptoms).

പൂ​ർ​ണമാ​യി സു​ഖ​പ്പെ​ടു​ത്താ​നാ​കു​മോ?

നി​ല​വി​ൽ പൂ​ർ​ണമാ​യ രോ​ഗ​മു​ക്തി​ക്കു​ള്ള ചി​കി​ത്സ​യി​ല്ല. എ​ന്നാ​ൽ മ​രു​ന്നു​ക​ളും വ്യാ​യാ​മ​വും ഫി​സി​യോ​തെ​റാ​പ്പി​യും (physiotherapy) സ്പീ​ച്ച്/​ഒ​ക്കു​പ്പേ​ഷ​ണ​ൽ തെ​റാ​പ്പി​യും (speech/occupational therapy) വ​ഴി ല​ക്ഷ​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാം.

Levodopa എന്ന മരുന്ന് രോ​ഗം വ​ഷ​ളാ​ക്കു​മോ?

ഇ​ല്ല. ഇ​ത് ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. ച​ല​ന​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ളി​ലൊ​ന്നാ​ണി​ത്.

മ​രു​ന്നു​ക​ൾ മ​തി​യാ​കാ​തെ വ​ന്നാ​ൽ?

തി​ര​ഞ്ഞെ​ടു​ത്ത രോ​ഗി​ക​ളി​ൽ ഡീ​പ് ബ്രെ​യി​ൻ സ്റ്റി​മു​ലേ​ഷ​ൻ (Deep Brain Stimulation – DBS) പ​രി​ഗ​ണി​ക്കാം.

എ​പ്പോ​ഴാ​ണ് DBS പ​രി​ഗ​ണി​ക്കു​ന്ന​ത്?

മ​രു​ന്നു​ക​ൾ കൊ​ണ്ട് ന​ല്ല ഫ​ലം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ച​ല​ന​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ (motor fluctuations), അ​നി​യ​ന്ത്രി​ത ച​ല​ന​ങ്ങ​ൾ (dyskinesia) അ​ല്ലെ​ങ്കി​ൽ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ത്ത ഗു​രു​ത​ര വി​റ​യ​ൽ (disabling tremor) ഉ​ണ്ടാ​കു​മ്പോ​ൾ, അ​നു​യോ​ജ്യ​രാ​യ രോ​ഗി​ക​ളി​ൽ DBS പ​രി​ഗ​ണി​ക്കാം.

വ്യാ​യാ​മം സ​ഹാ​യി​ക്കു​മോ?

തീ​ർ​ച്ച​യാ​യും. ഏ​റോ​ബി​ക് വ്യാ​യാ​മം (aerobic exercise), പേ​ശീ​ബ​ല പ​രി​ശീ​ല​നം (strength training), ബാ​ല​ൻ​സ് പ​രി​ശീ​ല​നം (balance training) എ​ന്നി​വ ച​ല​ന​ശേ​ഷി​യും ജീ​വി​ത​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കും.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

Health

പേവിഷബാധയുള്ള മൃ​ഗം ക​ടി​ച്ചാ​ല്‍ വാക്സിനേഷൻ എങ്ങനെ?

 

പേവിഷബാധയുള്ള മൃഗത്തിന്‍റെ ക​ടി​യേ​റ്റ (മാ​ന്ത​ലു​മാ​കാം) ഭാ​ഗം സോ​പ്പ്‌ ഉ​പ​യോ​ഗി​ച്ച്‌ പ​ച്ച​വെ​ള്ള​ത്തി​ല്‍ (ടാ​പ്പി​നു ചു​വ​ടെ​യെ​ങ്കി​ല്‍ അ​ത്യു​ത്ത​മം) 15 മു​ത​ല്‍ 20 മി​നി​ട്ട്‌ വ​രെ ന​ന്നാ​യി ക​ഴു​കു​ക. മു​റി​വ്‌ പൊ​തി​ഞ്ഞു​കെ​ട്ടു​ക​യോ തു​ന്ന​ലി​ടു​ക​യോ പാ​ടി​ല്ല. എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ല്‍ ചി​കി​ത്സ​യ്‌​ക്ക്‌ എ​ത്തു​ക.

വാക്സിനേഷൻ രീതി...

മു​റി​വി​ന്‍റെ സ്വ​ഭാ​വം, ത​ല​ച്ചോ​റി​ല്‍ നി​ന്നു​ള്ള മു​റി​വി​ന്‍റെ അ​ക​ലം എ​ന്നീ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ ഡോ​ക്ട​ര്‍​മാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍റെ രീ​തി നി​ശ്ച​യി​ക്കു​ന്നു. രോ​ഗം സ​ങ്കീ​ര്‍​ണ​മാ​കു​ന്ന​ത്‌ മു​റി​വി​ന്‍റെ ആ​ഴ​വും ത​ല​ച്ചോ​റി​ല്‍ നി​ന്നു​ള്ള അ​ക​ല​വും അ​നു​സ​രി​ച്ചാ​ണ്. മു​റി​വി​ന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​ന്നെ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റ ഉ​ട​ന്‍ ത​ന്നെ​യും മൂ​ന്നാം ദി​വ​സ​വും ഏ​ഴാം ദി​വ​സ​വും 28 ം ദി​വ​സ​വും തീ​ര്‍​ച്ച​യാ​യും വാ​ക്‌​സി​നെ​ടു​ക്ക​ണം. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കും. മു​റി​വി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്‌ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തു പ്ര​കാ​രം പേ​വി​ഷ​ബാ​ധ ത​ട​യാ​നു​ള്ള ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ (മു​റി​വി​ലും മു​റി​വി​ന്‍റെ ചു​റ്റു​വ​ട്ട​ത്തും ന​ല്‍​കു​ന്ന ഇൻജക്്ഷ​ന്‍) സ്വീ​ക​രി​ക്കു​ക.

 നേരിയ പോറൽ പോലും അവഗണിക്കരുത്

 മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണിക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം.

പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ


കാറ്റഗറി 1


മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക


- കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.


കാറ്റഗറി 2


തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ


- പ്രതിരോധ കുത്തിവയ്പ് എടുക്കണം


കാറ്റഗറി 3


രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി


- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)

മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്‍റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം
& നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

ഇ​ൻ​ഫ്ലു​വ​ൻ​സ എ(H1N1), ​മ​റ്റ് ജ​ല​ദോ​ഷ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ബാ​ധി​ക്കു​ന്ന​ത് എ​ങ്ങ​നെ ത​ട​യാം?

ജ​ല​ദോ​ഷ​പ്പ​നി (H1N1, H3 N2, H5N1 ഇ​ൻ​ഫ്ളു​വ​ൻ​സ A,B വ​ക​ഭേ​ദ​ങ്ങ​ൾ)

ല​ക്ഷ​ണ​ങ്ങ​ൾ

ജ​ല​ദോ​ഷം, ചു​മ, പ​നി, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​ത​ട​സം

ജ​ല​ദോ​ഷ​പ്പ​നി ഗു​രു​ത​ര​മാ​യാ​ൽ ന്യൂ​മോ​ണി​യ പോ​ലു​ള്ള ഗു​രു​ത​ര ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ മു​ത​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

. ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല​യോ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും മ​റ​ച്ചു പി​ടി​ക്കു​ക.

. മൂ​ക്കും വാ​യും മൂ​ടു​ന്ന വി​ധം മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു​ക.

. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ഇ​ട​യ്ക്കി​ടെ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക/​സാ​നി​റ്റൈ​സ​ർ പു​ര​ട്ടു​ക​യോ ചെ​യ്യു​ക.

. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക.

ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടു​ക.

ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, മ​റ്റ് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

സ്വ​യം ചി​കി​ത്സ പാ​ടി​ല്ല

അ​തി​ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​വ​ർ ആ​രൊ​ക്കെ?

ഗ​ർ​ഭി​ണി​ക​ൾ
2 വ​യ​സ് വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ
മു​തി​ർ​ന്ന (60 വ​യ​സി​നു മു​ക​ളി​ൽ) പൗ​ര​ന്മാ​ർ
നി​യ​ന്ത്ര​ണാ​തീ​ത​മാ​യ (പ്ര​മേ​ഹ​മു​ള്ള രോ​ഗി​ക​ൾ
വി​വി​ധ രോ​ഗ​ങ്ങ​ൾ​മൂ​ലം പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ

ഇ​വ​ർ​ക്ക് ജ​ല​ദോ​ഷം, പ​നി എ​ന്നി​വ ബാ​ധി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും
സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക; ഉ​ട​ൻ വി​ദ​ഗ്‌​ധ ചി​കി​ത്സ തേ​ട​ണം.
ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ വാ​ങ്ങി​ക്ക​ഴി​ക്ക​രു​ത്.

ശ്രദ്ധിക്കുക

* പ​നി, ജ​ല​ദോ​ഷം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക.
* ഇ​ളം ചു​ടു​ള്ള പാ​നീ​യ​ങ്ങ​ൾ ധാ​രാ​ളം കു​ടി​ക്കു​ക​യും വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക .
* കു​റ​ഞ്ഞ​ത് 1 മീ​റ്റ​ർ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ക. സ്കൂ​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക; അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് മാ​സ്‌​ക് ധ​രി​ക്കു​ക.
* ഹ​സ്‌​ത​ദാ​നം ഒ​ഴി​വാ​ക്കു​ക
* ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്രം മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​യ്ക്ക​രു​ത്
* മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക

ഇ​ൻ​ഫ്ലു​വ​ൻ​സ എ(H1N1), ​മ​റ്റ് ജ​ല​ദോ​ഷ രോ​ഗ​ങ്ങ​ൾ
എ​ന്നി​വ ബാ​ധി​ക്കു​ന്ന​ത് എ​ങ്ങ​നെ ത​ട​യാം?

അ​ട​ച്ചു​പി​ടി​ക്കു​ക:

തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും തൂ​വാ​ല​യോ ടി​ഷ്യു പേ​പ്പ​ർ കൊ​ണ്ടോ വാ​യും മൂ​ക്കും അ​ട​ച്ചു​പി​ടി​ക്കു​ക.

ഒ​ഴി​വാ​ക്കു​ക:

കൈ​ക​ളി​ലേ​ക്ക് തു​മ്മു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

ക​ഴു​കു​ക:

ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്

തൊ​ട​രു​ത്:

ക​ഴു​കാ​ത്ത കൈ​ക​ൾ കൊ​ണ്ട് മൂ​ക്കും ക​ണ്ണും വാ​യ​യും തൊ​ട​രു​ത്

 

വി​വ​ര​ങ്ങ​ൾ -ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് (ആ​രോ​ഗ്യം) ആ​രോ​ഗ്യ​കേ​ര​ളം പാ​ല​ക്കാ​ട്

Health

ആ​ഡ​ഡ് ഷു​ഗ​റും ടോ​ട്ട​ൽ ഷു​ഗ​റും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മെ​ന്താ​ണ്?

ആ​ഡ​ഡ് ഷു​ഗ​റും ടോ​ട്ട​ൽ ഷു​ഗ​റും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മെ​ന്താ​ണ്?

നാം ​വാ​ങ്ങു​ന്ന പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ക​വ​റു​ക​ളി​ൽ ടോ​ട്ട​ൽ ഷു​ഗ​ർ, ആ​ഡ​ഡ് ഷു​ഗ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട് കാ​ര്യ​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് കാ​ണാ​റി​ല്ലേ? പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ഇ​ത് ശ്ര​ദ്ധി​ക്കാ​റു​ണ്ടോ? ഇ​വ ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​മെ​ന്തെ​ന്ന് അ​റി​യാം:

ടോ​ട്ട​ൽ ഷു​ഗ​ർ

- Total Sugars (ആ​കെ പ​ഞ്ച​സാ​ര): ഭ​ക്ഷ​ണ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന മ​ധു​ര​വും (ഉ​ദാ​ഹ​ര​ണ​ത്തി​ന് പ​ഴ​ങ്ങ​ളി​ലെ​യും പാ​ലി​ലെ​യും മ​ധു​രം) പു​റ​മെ നി​ന്ന് ചേ​ർ​ക്കു​ന്ന മ​ധു​ര​വും ചേ​ർ​ന്ന ആ​കെ അ​ള​വാ​ണി​ത്.

ആ​ഡ​ഡ് ഷു​ഗ​ർ -

Added Sugars (ചേ​ർ​ത്ത പ​ഞ്ച​സാ​ര): ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മ്പോ​ഴോ പാ​കം ചെ​യ്യു​മ്പോ​ഴോ രു​ചി​ക്കും കേ​ടാ​വാ​തി​രി​ക്കാ​നു​മാ​യി പു​റ​മെ നി​ന്ന് ചേ​ർ​ക്കു​ന്ന മ​ധു​ര​മാ​ണി​ത്. ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും ഹാ​നി​ക​ര​മാ​കു​ന്ന​തും ഇ​താ​ണ്.

ലേ​ബ​ൽ വാ​യി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

ആ​ഡ​ഡ് ഷു​ഗ​ർ പ്ര​ത്യേ​കം നോ​ക്കു​ക: ഫു​ഡ് ലേ​ബ​ലു​ക​ളി​ൽ ടോ​ട്ട​ൽ ഷു​ഗ​ർ മാ​ത്രം നോ​ക്കാ​തെ ' ആ​ഡ​ഡ് ഷു​ഗ​ർ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ക.

FSSAI (Food Safety and Standards Authority of India) നി​യ​മ​പ്ര​കാ​രം പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ന്യു​ട്രീ​ഷ​ൻ പാ​ന​ലി​ൽ ടോ​ട്ട​ൽ ഷു​ഗ​ർ, ആ​ഡ​ഡ് ഷു​ഗ​ർ എ​ന്നി​വ​യു​ടെ അ​ള​വ് നി​ർ​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

ഒ​രു സാ​ധാ​ര​ണ വ്യ​ക്തി​ക്ക് (2000 kcal ഡ​യ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി) ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​ഡ​ഡ് ഷു​ഗ​റി​ന്‍റെ പ​ര​മാ​വ​ധി അ​ള​വ് 50 ഗ്രാം ​മാ​ത്ര​മാ​ണ്.
ന​ല്ല ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ലേ​ബ​ൽ വാ​യി​ക്കാ​ൻ ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കൂ. നി​ങ്ങ​ളു​ടെ ഈ ​ചെ​റി​യ ശ്ര​ദ്ധ മി​ക​ച്ചൊ​രു ആ​രോ​ഗ്യ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണ്!

 

വി​വ​ര​ങ്ങ​ൾ- ഫു​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ്, കേ​ര​ളം സ​ർ​ക്കാ​ർ.

Health

പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച അപകടകാരിയാണോ?

പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ര്‍ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ്‌ എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റ്‌ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യനു‌ വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്‌​ക്ക്‌ ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു‌ വ​ന്ന​ത്‌.

ലക്ഷണങ്ങൾ

നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും.


ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും.


പൂച്ചയെ സൂക്ഷിക്കുക!


പേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

ക​ന്നു​കാ​ലി​ക​ളിൽ

ക​ന്നു​കാ​ലി​ക​ളി​ല്‍ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട്‌ മു​ക്ര​യി​ടു​ക, തു​ള്ളി തു​ള്ളി​യാ​യി മൂ​ത്രം പോ​വു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്നു. കാ​ള​ക​ളി​ല്‍ അ​മി​ത​മാ​യ ലൈം​ഗി​കാ​സ​ക്തി​യും കാ​ണാം.


നാ​യ​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​രി​ല്‍ പ്ര​ധാ​നി​ക​ള്‍. വ​വ്വാ​ലു​ക​ളാ​ണ് അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​വി​ഷ വാ​ഹ​ക​രി​ല്‍ അ​ധി​ക​വും.

രോ​ഗ​നി​ര്‍​ണ​യം

മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‌ ഒ​രു പ​രി​ശോ​ധ​ന​യും നി​ല​വി​ലി​ല്ല. പോ​സ്‌​റ്റ്‌​മോ​ര്‍​ട്ടം സ​മ​യ​ത്ത്‌ ത​ല​ച്ചോ​റി​ലെ ഹൈ​പ്പോ​ത​ലാ​മ​സി​ല്‍ നി​ന്നു സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച്‌ ഫ്‌​ളൂ​റ​സ​ന്‍റ് ആ​ന്‍റി ​ബോ​ഡി ടെ​സ്‌​റ്റ്‌ ന​ട​ത്തി ത​ല​ച്ചോ​റി​ല്‍ വൈ​റ​സി​ന്‍റെ ആ​ന്‍റി ബോ​ഡി സാ​ന്നി​ധ്യം നോ​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്‌.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Health

പേവിഷബാധയുള്ള മൃഗങ്ങളുടെ ക​ടി​യേ​റ്റാ​ല്‍ രോ​ഗ​മു​ണ്ടാ​കു​ന്ന​തി​ന് എ​ത്ര​സ​മ​യം?

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഏതൊക്കെ മൃഗങ്ങളിൽ?

നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും.

രോ​ഗ​പ്പ​ക​ര്‍​ച്ച

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു.

നാ​യ, പൂ​ച്ച

നാ​യ, പൂ​ച്ച, കു​റു​ക്ക​ന്‍ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​ര്‍​ക്ക്‌ പ്ര​ധാ​ന​മാ​യും പേ​വി​ഷ​ബാ​ധ​യേ​ല്‍​ക്കു​ന്ന​ത്‌. ഇ​വ​യി​ലൂ​ടെ ക​ന്നു​കാ​ലി​ക​ളി​ലേ​ക്കും രോ​ഗം പ​ക​രാ​റു​ണ്ട്‌. കേ​ര​ള​ത്തി​ല്‍ 95 ശ​ത​മാ​ന​വും നാ​യ​ക​ളി​ലൂ​ടെ​യാ​ണ്‌ രോ​ഗം പ​ക​രു​ന്ന​ത്‌. മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും പേ​യു​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു​ക്ക​ള്‍ ഒ​ന്നു​ത​ന്നെ​യാ​ണ്.

പലതരം വൈ​റ​സുകൾ

ആ​ര്‍.​എ​ന്‍.​എ വൈ​റ​സ്‌ ആ​യ ലി​സ വൈ​റ​സ്‌ ജ​നു​സി​ല്‍​പ്പെ​ട്ട റാ​ബീ​സ്‌ വൈ​റ​സാ​ണ്‌ രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്‌. ലി​സ വൈ​റ​സ്‌ നാ​ലു​ത​ര​മു​ണ്ട്‌. 1. റാ​ബീ​സ്‌ വൈ​റ​സ്‌ 2. ലോ​ഗോ​സ്‌ ബാ​ട്ട്‌ വൈ​റ​സ്‌ 3. മൊ​ക്കോ​ള വൈ​റ​സ്‌ 4. ഡു​വ​ല്‍​ഹേ​ജ്‌ വൈ​റ​സ്‌.

ക​ടി​യേ​റ്റാ​ല്‍ രോ​ഗ​മു​ണ്ടാ​കു​ന്ന​തി​ന് എ​ത്ര​സ​മ​യം?

മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ രോ​ഗാ​ണു പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ രോ​ഗ​ല​ക്ഷ​ണം നാ​ലാം ദി​വ​സം മു​ത​ല്‍ പ്ര​ക​ട​മാ​യേ​ക്കാം. ചി​ല​പ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാ​റു​ണ്ട്‌. എ​ങ്കി​ലും 30 ദി​വ​സം മു​ത​ല്‍ 90 ദി​വ​സം വ​രെ​യാ​ണ് ശ​രാ​ശ​രി. നാ​യ​ക​ളി​ല്‍ ഇ​ത്‌ 10 ദി​വ​സ​ത്തി​നും 2 മാ​സ​ത്തി​നു​മി​ട​യി​ലാ​കാം. ക​ടി​ക്കു​ന്ന മൃ​ഗ​ത്തി​ന്‍റെ ഉ​മി​നീ​രി​ലു​ള്ള വൈ​റ​സി​ന്‍റെ അ​ള​വ്‌, ക​ടി​യേ​ല്‍​ക്കു​ന്ന ശ​രീ​ര​ഭാ​ഗം, ക​ടി​യു​ടെ രൂ​ക്ഷ​ത എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച്‌ കാ​ലാ​വ​ധി​യി​ല്‍ മാ​റ്റ​മു​ണ്ടാ​കാം.

മുഖത്തും കഴുത്തിലും കടിയേറ്റാൽ

ത​ല​ച്ചോ​റി​ന​ടു​ത്ത ഭാ​ഗ​ത്തെ ക​ടി​യാ​ണ്(മാ​ന്ത​ലു​മാ​കാം) ഏ​റെ അ​പ​ക​ട​ക​രം. അ​തു​കൊ​ണ്ടു​ത​ന്നെ ത​ല​യി​ലും മു​ഖ​ത്തും ക​ഴു​ത്തി​ലും ക​ണ്‍​പോ​ള​ക​ളി​ലും ചെ​വി​ക​ളി​ലും ക​ടി​യേ​ല്‍​ക്കു​ന്ന​ത്‌ കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

 

Health

സ്ത്രീകളിൽ ഹീമോഫീലിയ സാധ്യതയുണ്ടോ??

പു​രു​ഷ​ന്മാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക​ത​രം ജ​നി​ത​ക ര​ക്ത​രോ​ഗ​മാ​ണ് 'ഹീ​മോ​ഫി​ലി​യ'. ചെ​റു​താ​യി ത​ട്ടു​ക​യോ മു​ട്ടു​ക​യോ ചെ​യ്യു​മ്പോ​ള്‍ മു​ട്ടി​യ സ്ഥ​ല​ത്ത് അ​മി​ത​മാ​യി ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന ഈ ​രോ​ഗം പു​രു​ഷ​ന്മാ​രി​ലേ​ക്ക് പ​ക​ര്‍​ത്തു​ന്ന​ത് സ്ത്രീ​ക​ളാ​ണ്. അ​തേ​സ​മ​യം സ്ത്രീ​ക​ള്‍​ക്ക് യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​വും ഉ​ണ്ടാ​കു​ക​യി​ല്ല എ​ന്ന പ്ര​തി​ഭാ​സ​വും ഈ ​രോ​ഗ​ത്തി​നു​ണ്ട്. സ്ത്രീ​ക​ള്‍ രോ​ഗ​വാ​ഹ​ക​ര്‍ (carriers) ആ​യി​രി​ക്കും. സ്ത്രീ​ക​ളി​ലു​ള്ള ര​ണ്ട് 'X' ക്രോ​മ​സോ​മി​ല്‍ ഒ​രെ​ണ്ണ​ത്തി​ന്‍റെ ജ​നി​ത​ക പ​രി​വ​ര്‍​ത്ത​നമാ​ണ് രോ​ഗ കാ​ര​ണം.

ഹീ​മോ​ഫി​ലി​യ A, ഹീ​മോ​ഫി​ലി​യ B

സാ​ധാ​ര​ണ ശ​രീ​ര​ത്തി​ല്‍ മു​റി​വ് സം​ഭ​വി​ച്ചാ​ല്‍ ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മു​റി​ഞ്ഞ സ്ഥ​ല​ത്തെ ര​ക്തം ക​ട്ട​പി​ടി​ച്ച് ര​ക്ത​പ്ര​വാ​ഹം നി​ല്‍​ക്കു​ന്നു (clot). ഈ ​പ്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ Factor viii - ഓ Factor ix - ​ഓ രോ​ഗി​യു​ടെ ര​ക്ത​ത്തി​ല്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ര​ക്ത​സ്രാ​വം സം​ഭ​വി​ക്കു​ന്ന​ത്. Factor viii ന്‍റെ ​കു​റ​വു കൊ​ണ്ടു​വ​രു​ന്ന രോ​ഗ​ത്തെ 'ഹീ​മോ​ഫി​ലി​യ A' എ​ന്നും ix - ന്‍റെ ​കു​റ​വു​കൊ​ണ്ട് വ​രു​ന്ന​തി​നെ 'ഹി​മോ​ഫി​ലി​യ B' എ​ന്നും പ​റ​യു​ന്നു.

രാജകീയ ചരിത്രമുള്ള രോഗം

ഹീ​മോ​ഫീ​ലി​യ പ്രാ​ചീ​ന​കാ​ലം മു​ത​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന രോ​ഗ​മാ​ണ്. യൂ​റോ​പ്യ​ന്‍ രാ​ജ​കു​ടും​ബ​ങ്ങ​ളി​ലേ​യ്ക്ക് (റ​ഷ്യ, ഡെ​ന്‍​മാ​ര്‍​ക്ക്, നോ​ര്‍​വെ, ജ​ര്‍​മ്മ​നി, സ്‌​പെ​യി​ന്‍, ഫ്രാ​ന്‍​സ്) ഈ ​രോ​ഗം പ​ക​ര്‍​ന്ന​ത് 63 കൊ​ല്ലം ഇം​ഗ്ല​ണ്ട് ഭ​രി​ച്ച ജ​ര്‍​മ​ന്‍​കാ​രി​യാ​യ വി​ക്ടോ​റി​യാ രാ​ജ്ഞി​യി​ല്‍ നി​ന്നാ​യി​രു​ന്നു (1838 - 1901). വി​ക്ടോ​റി​യ​യു​ടെ പൂ​ര്‍​വി​ക​ന്മാ​ര്‍​ക്ക് ഈ ​രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​താ​യി രേ​ഖ​ക​ള്‍ ഇ​ല്ല. വി​ക്ടോ​റി​യ​യു​ടെ എ​ട്ടാ​മ​ത്തെ പു​ത്ര​ന്‍ ലി​യോ​പോ​ള്‍​സ് ഹീ​മോ​ഫി​ലി​യ കൊ​ണ്ട് 31 - മ​ത്തെ വ​യ​സ്സി​ല്‍ മ​രി​ച്ചു. രോ​ഗ​വാ​ഹി​ക ആ​യി​രു​ന്ന സ്‌​പെ​യി​ന്‍ രാ​ജ്ഞി ബി​യാ​ട്രി​സി​ന്‍റെ (ഏ​റ്റ​വും ഇ​ള​യ മ​ക​ള്‍) ര​ണ്ട് ആ​ണ്‍​മ​ക്ക​ള്‍ 19-ാം വ​യ​സിലും 31-ാം വ​യ​സി​ലും ഹീ​മോ​ഫി​ലി​യ രോ​ഗം കൊ​ണ്ട് മരിച്ചു. റ​ഷ്യ​ന്‍ വി​പ്ല​വ സ​മ​യ​ത്തെ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്ന വി​ക്ടോ​റി​യ​യു​ടെ വേ​റൊ​രു മ​ക​ള്‍ അ​ല​ക്‌​സാ​ന്‍​ഡ്ര​യു​ടെ മ​ക​നാ​യ അ​ല​ക്‌​സ് രാ​ജ​കു​മാ​ര​ന് തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന ര​ക്ത​സ്രാ​വം തന്‍റെ മാ​ന്ത്രി​ക ശ​ക്തി​കൊ​ണ്ട് നി​യ​ന്ത്രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ​ല്ലോ ഗ്രി​ഗ​റി റ​സ് പു​ട്ടി​ന്‍ (1872 - 1916) എ​ന്ന ക​പ​ട​സ​ന്യാ​സി​ക്ക് റ​ഷ്യ​ന്‍ രാ​ജ​കൊ​ട്ടാ​ര​ത്തി​ല്‍ പ്ര​വേ​ശ​ന സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത്. ഒ​ന്‍​പ​തു മ​ക്ക​ളു​ടെ മാ​താ​വാ​യ ഇ​ന്ത്യ​ന്‍ എം​പ​റ​സ് ആ​യി​രു​ന്ന (5 പെ​ണ്ണും 4 ആ​ണും) വ​ക്ടോ​റി​യ​യു​ടെ ഒ​രു പു​ത്ര​നും ര​ണ്ടു പൗ​ത്ര​ന്മാ​രും ആ​റു പ്ര​പൗ​ത്ര​ന്മാ​രും (great grandsons) ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ളാ​യി​രു​ന്നു എ​ന്ന് ച​രി​ത്രം സാ​ക്ഷി​ക്കു​ന്നു. വി​ക്ടോ​റി​യ​യും അ​വ​രു​ടെ മൂ​ന്ന് പെ​ണ്‍ മ​ക്ക​ളും രോ​ഗ​വാ​ഹ​ക​രാ​യി​രു​ന്നു (Carriers).

1963-ലാ​ണ് 'വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹീ​മോ​ഫി​ലി​യ' എ​ന്ന സം​ഘ​ട​ന മോ​ണ്‍​ട്രി​യ​ലി​ല്‍ (കാ​ന​ഡ) ഹീ​മോ​ഫി​ലി​യ രോ​ഗി​യാ​യി​രു​ന്ന ബി​സി​ന​സു​കാ​ര​ന്‍ ഫ്രാ​ന്‍​ക് ഷ്‌​നാ​ബെന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. 1987 ല്‍ ​ആ​രം​ഭി​ച്ച 'ഹി​മോ​ഫി​ലി​ക് സൊ​സൈ​റ്റി ഓ​ഫ് കേ​ര​ള' യു​ടെ ബ്രാ​ഞ്ചു​ക​ള്‍ കേ​ര​ള​ത്തി​ല്‍ പ​ല​യി​ട​ത്തും ഉ​ണ്ട്. ഭാ​ര​ത​ത്തി​ല്‍ ഒ​രു ല​ക്ഷം ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. കേ​ര​ള​ത്തി​ല്‍ 2000 ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ള്‍ ഹി​മോ​ഫി​ലി​യ സൊ​സൈ​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് രോ​ഗസാ​ധ്യ​ത​യു​ണ്ടോ...

രക്ത​സ്രാ​വം നി​ര്‍​ത്താ​ന്‍ പ​ണ്ട് നി​ര​ന്ത​ര​മാ​യ ര​ക്ത​സം​ച​ര​ണം (blood transfusion) ചെ​യ്തി​രു​ന്ന​തു കൊ​ണ്ട് ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ള്‍​ക്ക് എ​ച്ച്‌​ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നീ രോ​ഗ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ 1992-ല്‍ ​ജ​നി​ത​ക പ്ര​ക്രി​യ കൊ​ണ്ട് നി​ര്‍​മ്മി​ച്ച Factor viii - ix വി​പു​ല​മാ​യി വി​പ​ണി​യി​ല്‍ വ​ന്ന​തോ​ടെ ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ളു​ടെ ശ​രാ​ശ​രി ജീ​വി​ത ദൈ​ര്‍​ഘ്യം 1960-ക​ളി​ല്‍ 11 വ​ര്‍​ഷ​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ 60 വ​ര്‍​ഷ​മാ​ണ്. മൂ​ന്നി​ല്‍ ഒ​ന്ന് രോ​ഗി​ക​ള്‍ മ​രി​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം (Brain bleeding) കൊ​ണ്ടാ​ണ്. അ​തു​പോ​ലെ ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് രോ​ഗസാധ്യ​ത​യു​ണ്ടോ എ​ന്ന് ഗ​ര്‍​ഭി​ണി​ക​ളി​ലെ അ​മ്‌​നി​യോ​ട്ടി​ക് ദ്രാ​വ​കം പ​രി​ശോ​ധി​ച്ചാ​ല്‍ മ​ന​സിലാ​ക്കാം. ഹീ​മോ​ഫി​ലി​യ രോ​ഗ​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗും ആ​വ​ശ്യ​മാ​ണ്. ഹീ​മോ​ഫി​ലി​യ A, Bയെ​ക്കാ​ളും നാ​ലി​ര​ട്ടി കൂ​ടു​ത​ലാ​യി​കാ​ണു​ന്നു. ഹീ​മോ​ഫി​ലി​യ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കു​ന്ന 96 കേ​ന്ദ്ര​ങ്ങ​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്.

സ്ത്രീ​ക​ളി​ല്‍ രോഗസാധ്യതയ‌ുണ്ടോ..?

ഹീ​മോ​ഫി​ലി​യ രോ​ഗം സ്ത്രീ​ക​ളി​ല്‍ വ​രാ​മോ? അ​പൂ​ര്‍​വം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ വ​രാം. അ​ച്ഛ​ന്‍ ഹീ​മോ​ഫി​ലി​യ രോ​ഗി​യും അ​മ്മ രോ​ഗ​വാ​ഹ​ക​യു​മാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ജ​നി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍​ക്ക് ഹീ​മോ​ഫി​ലി​യ രോ​ഗം വ​രാം. പെ​ണ്‍​കു​ട്ടി​യി​ല്‍ രോ​ഗ​ഹേ​തു​വാ​യ ര​ണ്ട് X ലൈം​ഗി​ക ക്രോ​മ​സോ​മു​കള്‍ ഉ​ള്ള​തു​കാ​ര​ണ​മാ​ണ് രോ​ഗ​മു​ണ്ടാ​കു​ന്ന​ത്.

വിവരങ്ങൾ -ഡോ. പൗലോസ് കെ.പി, പ്രിൻസിപ്പൽ കൺസൾട്ടന്‍റ്, ജനറൽ മെഡിസിൻ, എസ് യുറ്റി ആശുപത്രി, തിരുവനന്തപുരം

 

Health

കൈ ​വി​റയൽ- പാ​ർ​ക്കി​ൻ​സോ​ണി​സം ത​ന്നെ​യാ​ണോ?

 

“കൈ ​വി​റ​യ്ക്കു​ന്നു… “ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ പ​തു​ക്കെ​യാ​കു​ന്നു…”
“എ​ഴു​ത്ത് ചെ​റു​താ​കു​ന്നു…” “ശ​ബ്ദം കു​റ​ഞ്ഞു​വ​രു​ന്നു…” ഇ​തെ​ല്ലാം പ്രാ​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക മാ​റ്റ​ങ്ങ​ളാ​യി ക​രു​തി അ​വ​ഗ​ണി​ക്കേ​ണ്ട​തി​ല്ല. ല​ക്ഷ​ണ​ങ്ങ​ളെ നേ​ര​ത്തെ തി​രി​ച്ച​റി​യു​ക. കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ക.ശ​രി​യാ​യ സ​മ​യ​ത്ത് ചി​കി​ത്സ ആ​രം​ഭി​ക്കു​ക. കാ​ര​ണം പാ​ർ​ക്കി​ൻ​സ​ൺ​സ് -നെ ​നേ​രി​ടു​ന്ന​തി​ലെ ആ​ദ്യ വി​ജ​യം-രോ​ഗ​ത്തെ നേ​ര​ത്തെ തി​രി​ച്ച​റി​യു​ന്ന​തി​ലാ​ണ്.

എ​ന്താ​ണ് പാ​ർ​ക്കി​ൻ​സോ​ണി​സം ?

പാ​ർ​ക്കി​ൻ​സോ​ണി​സം ഒ​രു രോ​ഗ​ത്തി​ന്‍റെ പേ​ര് മാ​ത്ര​മ​ല്ല; ച​ല​നം മ​ന്ദ​ഗ​തി​യാ​കു​ക (bradykinesia), പേ​ശി​ക​ളു​ടെ മു​റു​ക്ക് (rigidity), വി​ശ്ര​മാ​വ​സ്ഥ​യി​ലെ വി​റ​യ​ൽ (resting tremor), ബാ​ല​ൻ​സ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ടെ കൂ​ട്ട​മാ​ണ്.
ഇ​തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ കാ​ര​ണം പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം (Parkinson’s disease) ആ​ണ്. എ​ന്നാ​ൽ ചി​ല മ​രു​ന്നു​ക​ൾ (medications), ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ൽ രോ​ഗ​ങ്ങ​ൾ (vascular diseases), മ​റ്റ് നാ​ഡീ​കോ​ശ​ങ്ങ​ളു​ടെ ക്ഷ​യ​രോ​ഗ​ങ്ങ​ൾ (neurodegenerative disorders) എ​ന്നി​വ​യും പാ​ർ​ക്കി​ൻ​സോ​ണി​സ​ത്തി​ന് (Parkinsonism) കാ​ര​ണ​മാ​കാം.

പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്

ത​ല​ച്ചോ​റി​ലെ സ​ബ്സ്റ്റാ​ൻ​ഷ്യ നൈ​ഗ്ര (Substantia nigra) എ​ന്ന ഭാ​ഗ​ത്തു​ള്ള ഡോ​പ്പ​മി​ൻ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന നാ​ഡീ​കോ​ശ​ങ്ങ​ൾ (dopamine-producing neurons) ക്ര​മേ​ണ ന​ശി​ച്ചു​പോ​കു​ന്നു. ഇ​തോ​ടെ ച​ല​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ നാ​ഡീ​വ്യൂ​ഹ​ങ്ങ​ളി​ൽ (brain circuits) ഡോ​പ്പ​മി​ന്‍റെ അ​ള​വ് കു​റ​യു​ക​യും ച​ല​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​കു​ക​യും ചെ​യ്യു​ന്നു. മി​ക്ക കേ​സു​ക​ളി​ലും കൃ​ത്യ​മാ​യ ഒ​രൊ​റ്റ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കി​ല്ല. പ്രാ​യം (age), ജ​നി​ത​ക സാ​ധ്യ​ത (genetic susceptibility), ചി​ല പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ൾ (environmental factors) എ​ന്നി​വ​യ്ക്ക് പ​ങ്കു​ണ്ടാ​കാം.

തു​ട​ക്ക​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട സൂ​ച​ന​ക​ൾ

കൈ വി​റ​യ​ൽ മാ​ത്ര​മ​ല്ല പാ​ർ​ക്കി​ൻ​സ​ൺ​സിന്‍റെ ആ​ദ്യ സൂ​ച​ന.

• ഒ​രു കൈ​യു​ടെ ച​ല​ന​വും ന​ട​ക്കു​മ്പോ​ഴു​ള്ള സ്വാ​ഭാ​വി​ക ആ​ട്ട​വും (arm swing) കു​റ​യു​ക
• എ​ഴു​ത്ത് ചെ​റു​താ​കു​ക — (micrographia)
• ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് മ​ന്ദ​ഗ​തി​യാ​കു​ക
• മു​ഖ​ഭാ​വ​വും ശ​ബ്ദ​ത്തി​ന്‍റെ ശ​ക്തി​യും കു​റ​യു​ക
• ചെ​റി​യ ചു​വ​ടു​ക​ളോ​ടെ ന​ട​ക്കു​ക
• വി​ശ്ര​മാ​വ​സ്ഥ​യി​ലെ വി​റ​യ​ൽ (resting tremor)
• ഗ​ന്ധം തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് കു​റ​യു​ക
• മ​ല​ബ​ന്ധം (constipation)
• ഉ​റ​ക്ക​ത്തി​ൽ സ്വ​പ്നം “അ​ഭി​ന​യി​ക്കു​ന്ന” പോ​ലു​ള്ള പെ​രു​മാ​റ്റം — REM ഉ​റ​ക്ക പെ​രു​മാ​റ്റ വൈ​ക​ല്യം (REM sleep behaviour disorder)

ചി​ല ച​ല​നേ​ത​ര ല​ക്ഷ​ണ​ങ്ങ​ൾ (non-motor symptoms), ച​ല​ന​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് (motor symptoms) മു​മ്പു​ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ടാം.

പാ​ർ​ക്കി​ൻ​സോ​ണി​സം = പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​മാ​ണോ?

അ​ല്ല. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം (Parkinson’s disease) പാ​ർ​ക്കി​ൻ​സോ​ണി​സ​ത്തി​ന്‍റെ (Parkinsonism) പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

കൈ ​വി​റ​ച്ചാ​ൽ പാ​ർ​ക്കി​ൻ​സ​ൺ​സ് ആ​ണോ?

അ​ല്ല. എ​സ​ൻ​ഷ്യ​ൽ ട്രെ​മ​ർ (Essential tremor), മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ, ഹൈ​പ്പ​ർ​തൈ​റോ​യി​ഡി​സം (Hyperthyroidism), ഡി​സ്റ്റോ​ണി​യ (Dystonia) ഉ​ൾ​പ്പെ​ടെ പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം. Parkinsonian tremor സാ​ധാ​ര​ണ​യാ​യി വി​ശ്ര​മാ​വ​സ്ഥ​യി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

പാ​ർ​ക്കി​ൻ​സോ​ണി​സം കൈ​വി​റ​യ​ൽ മാ​ത്ര​മ​ല്ല. ഒ​രു കൈ​യു​ടെ സ്വാ​ഭാ​വി​ക ആ​ട്ടം കു​റ​യു​ന്നു. എ​ഴു​ത്ത് ചെ​റു​താ​കു​ന്നു. ച​ല​ന​ങ്ങ​ൾ പ​തു​ക്കെ​യാ​കു​ന്നു. ശ​ബ്ദം താ​ഴ്ന്നു​പോ​കു​ന്നു. ന​ട​ത്ത​ത്തി​ൽ മാ​റ്റം വ​രു​ന്നു. ഇ​വ​യെ​ല്ലാം ശ​രീ​രം ന​ൽ​കു​ന്ന ചെ​റി​യ മു​ന്ന​റി​യി​പ്പു​ക​ളാ​യി​രി​ക്കാം. അ​തു​കൊ​ണ്ട്, “കൈ ​വി​റ​യ്ക്കു​ന്നു = 'പാ​ർ​ക്കി​ൻ​സ​ൺ​സ് ' എ​ന്ന​തും തെ​റ്റ്.

ചി​ല​രി​ൽ ച​ല​നം മ​ന്ദ​ഗ​തി​യാ​ക​ൽ (bradykinesia), പേ​ശി​ക​ളു​ടെ മു​റു​ക്ക് (rigidity) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. “വി​റ​യ​ൽ ഇ​ല്ല = 'പാ​ർ​ക്കി​ൻ​സ​ൺ​സ് ' ഇ​ല്ല” എ​ന്ന​തും തെ​റ്റ്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

Health

പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റുള്ള ചൊറിച്ചിൽ നീണ്ടുനിന്നാൽ..?

സാ​ധാ​ര​ണ​യാ​യി കൊ​തു​ക് അ​ല്ലെ​ങ്കി​ല്‍ പ്രാ​ണി ക​ടി​ച്ചാ​ല്‍ ചൊ​റി​യാ​ത്ത​വ​രാ​യി ആ​രും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍ ചി​ല​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഒ​രു പ്ര​തി​ക​ര​ണ​മാ​യി ഇ​ത് മാ​റു​ന്നു. ഇ​ങ്ങ​നെ കാ​ണു​ന്ന അ​വ​സ്ഥ​യെ​യാ​ണ് Papular urticaria അ​ല്ലെ​ങ്കി​ല്‍ insect bite reaction - IBR -എ​ന്ന് പ​റ​യു​ന്ന​ത്.

2 - 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഇ​വ വ​രാ​റു​ള്ള​ത്. ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചു​വ​ന്ന അ​ട​യാ​ള​മോ തി​ണ​ര്‍​പ്പു​ക​ളോ ആ​യാ​ണ് ഇ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​അ​വ​സ്ഥ മാ​റി വ​രാ​റു​ണ്ട്. അ​തി​നെ De-sensatization എ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​റ്റോ​പി Atopy അ​ല്ലെ​ങ്കി​ല്‍ അ​ല​ര്‍​ജി ഹി​സ്റ്റ​റി ഉ​ള്ള​വ​രി​ലോ കു​ടും​ബ​ക്കാ​ര്‍​ക്കോ ഈ ​പ്ര​ശ്‌​നം കൂ​ടു​ത​ല്‍ കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന​താ​യി കാ​ണു​ന്നു.

മ​ഴ​ക്കാ​ല​ത്തും വേ​ന​ല്‍​കാ​ല​ത്തും ആ​ണ് കൂ​ടു​ത​ല്‍ വ​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ മ​റ്റു കു​ട്ടി​ക​ള്‍​ക്കോ, ബ​ന്ധു​ക്ക​ള്‍​ക്കോ ഈ ​പ്ര​ശ്‌​നം വ​ന്നി​ട്ടു​ള്ള​വ​രും വേ​റെ ആ​ര്‍​ക്കും ഇ​ല്ലെ​ങ്കി​ലും ഒ​രു കു​ട്ടി​ക്ക് മാ​ത്ര​മാ​യി ഈ ​റി​യാ​ക്ഷ​ന്‍ കാ​ണു​ന്ന രീ​തി​യും ഉ​ണ്ട്. രോ​ഗ​പ്ര​തി​ക​ര​ണ​ശേ​ഷി​യി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് ഇ​തി​ന് കാ​ര​ണം. പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​റി​മാ​റി താ​മ​സി​ക്കു​ന്ന​വ​രി​ല്‍ IBR വ​രാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ലാ​ണ്.

 

പ്ര​തി​രോ​ധ മാ​ര്‍​ഗ്ഗ​ങ്ങ​ള്‍

· ശ​രീ​രം മ​റ​യ്ക്കു​ന്ന വ​സ്ത്രം ധ​രി​ക്കു​ക.

· വി​യ​ര്‍​പ്പ് പ്രാ​ണി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ട് നേ​രം കു​ളി​ക്കു​ക, മൈ​ല്‍​ഡ് സോ​പ്പ് ഇ​ടു​ക, മൊ​യ്സ്റ്റ​റൈ​സ​ര്‍ ഇ​ടു​ക.

· ഇ​ൻ​സ​ക്റ്റ് റി​പ്പ​ല​ന്‍റ് ക്രീം (Insect repellent cream) ​ഇ​ടു​ക.

· വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി വ​യ്ക്കു​ക.

· വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ചെ​ള്ള്, മൂ​ട്ട എ​ന്നി​വ ഒ​ഴി​വാ​ക്കാ​ന്‍ ചി​കി​ത്സ എ​ടു​ക്കു​ക.

ചി​കി​ത്സാ രീ​തി

· ഡ്രൈ ​സ്‌​കി​ന്‍ ചൊ​റി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ മോ​യി​സ്ചു​റൈ​സ​ർ-moisturizer ര​ണ്ട് നേ​രം കു​ളി​ക​ഴി​ഞ്ഞ് ഉ​പ​യോ​ഗി​ക്കു​ക.

· ചൊ​റി​ച്ചി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ആ​ന്‍റി ഹി​സ്റ്റ​മി​ന്‍ ഗു​ളി​ക ക​ഴി​ക്കു​ക​യും, ചു​വ​ന്ന തി​ണ​ര്‍​പ്പു​ക​ളി​ലും ചൊ​റി​ച്ചി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ലും മൈ​ൽ​ഡ് സ്റ്റി​റോ​യ്ഡ് mild steroid cream പു​ര​ട്ടു​ക​യും ചെ​യ്യു​ക.

· ദേ​ഹ​ത്ത് ചൊ​റി​ച്ചി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് വ​രു​ന്ന ക​റു​ത്ത പാ​ടു​ക​ള്‍ കാ​ല​ക്ര​മേ​ണ മ​ങ്ങി പോ​കു​മെ​ന്ന​തി​നാ​ല്‍ പ്ര​ത്യേ​കി​ച്ച് Treatment / ചി​കി​ത്സ ആ​വ​ശ്യ​മി​ല്ല.

· ചൊ​റി​ഞ്ഞു​ണ്ടാ​കു​ന്ന മു​റി​വു​ക​ളി​ലൂ​ടെ അ​ണു​ബാ​ധ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​നി​യോ, ശ​രീ​ര വേ​ദ​ന​യോ ഉ​ണ്ടെ​ങ്കി​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​ശാ​ലി​നി വി. ​ആ​ർ.
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്, കോ​സ്മെ​റ്റോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

സ​ന്ധി​യി​ലെ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഗൗരവമായി കാണാതിരുന്നാൽ..?

എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും മ​നു​ഷ്യ​രാ​ശി​യെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് സ​ന്ധി​വാ​ത​രോ​ഗ​ങ്ങ​ൾ. ചി​ല ചെ​ള്ളു​ക​ൾ, ചി​ല അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും എ​ന്നാ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്.

ര​ക്ത​പ​രി​ശോ​ധ​ന

സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നി​ര​വ​ധി ത​ര​ത്തി​ലു​ണ്ട്. ല​ളി​ത​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ഏ​ത് ത​ര​ത്തി​ലു​ള്ള സ​ന്ധി​വാ​ത രോ​ഗ​മാ​ണ് എ​ന്ന് ഇ​പ്പോ​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. ര​ക്ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ് എ​ങ്കി​ൽ ല​ളി​ത​മാ​യ മ​രു​ന്നു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യാ​കും. രോ​ഗ​ശ​മ​നം എ​ളു​പ്പ​മാ​കു​ക​യും ചെ​യ്യും.
ശ​രി​യാ​യ രീ​തി​യി​ല​ല്ല രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​തെ​ങ്കി​ൽ രോ​ഗ​ശ​മ​നം ല​ഭി​ക്കു​ക​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും ഹൃ​ദ്രോ​ഗ​ങ്ങ​ൾ​ക്കും വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം.

സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ഭാ​ഗ​മാ​യി ഏ​തെ​ങ്കി​ലും സ​ന്ധി​യി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ കൂ​ടു​ത​ൽ പേ​രും അ​ത് വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടു കൂ​ടി കാ​ണാ​റി​ല്ല. അ​തെ​ല്ലാം ത​നി​യെ മാ​റും എ​ന്നാ​ണ് പ​ല​രും പ​റ​യാ​റു​ള്ള​ത്. ആ​ദ്യ​മാ​യി ഏ​തെ​ങ്കി​ലും സ​ന്ധി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ട് ചി​കി​ത്സ ഒ​ന്നും ത​ന്നെ ചെ​യ്തി​ല്ല എ​ങ്കി​ലും ത​നി​യെ മാ​റു​ക​യും ചെ​യ്യു​ന്ന​താ​യി​രി​ക്കും. കു​റ​ച്ച് ദി​വ​സ​ത്തി​ന് ശേ​ഷം വേ​റെ ഒ​രു സ​ന്ധി​യി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും വ​രും. അ​തും ചി​ല​പ്പോ​ൾ ത​നി​യെ മാ​റി എ​ന്ന് വ​രാം. പി​ന്നെ പ​ല സ​ന്ധി​ക​ളി​ലും നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഉ​ണ്ടാ​കും. ഒ​പ്പം പ​ല ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും

സ്വയംചികിത്സ !

വേ​ദ​ന പ്ര​ശ്ന​മാ​കു​മ്പോ​ൾ കു​റേ​യേ​റെ പേ​ർ മ​രു​ന്നുക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്ന് വാ​ങ്ങി ക​ഴി​ക്കു​ന്ന​വ​രാ​ണ്. വേ​റെ കു​റേ പേ​രു​ണ്ട്, ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ഉ​പ​ദേ​ശം അ​നു​സ​രി​ച്ച് ന​ട​ക്കു​ന്ന​വ​രും ആ​യി​രി​ക്കും.
ഇ​ങ്ങ​നെ​യു​ള്ള ചി​കി​ത്സ സ​മ്പ​ത്തും ആ​രോ​ഗ്യ​വും ഒ​രു​പോ​ലെ ന​ശി​പ്പി​ക്കു​മെ​ന്ന് ഇ​പ്പോ​ഴും പ​ല​ർ​ക്കും അ​റി​യി​ല്ല.

സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്‌. ഓ​രോ സ​ന്ധി​വാ​ത രോ​ഗ​ത്തി​ന്‍റെ​യും ര​സ​ത​ന്ത്ര​വും വേ​റെ വേ​റെ​യാ​ണ്. ഓ​രോ​രു​ത്ത​രി​ലും ഉ​ള്ള​ത് ഏ​ത് സ​ന്ധി​വാ​ത രോ​ഗ​മാ​ണ് എ​ന്ന് ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി മ​ന​സിലാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ അ​ല​സ​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ങ്കി​ൽ, ഭാ​വി​യി​ൽ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യും അം​ഗ​വൈ​ക​ല്യ​ങ്ങ​ളും ഉ​ണ്ടാ​കാ​വു​ന്ന​താ​ണ്. മ​റ്റ് സ​ങ്കീ​ർ​ണ്ണ​ത​ക​ളും ഗു​രു​ത​രാ​വ​സ്ഥ​ക​ളും വേ​റെ​യും.

സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളും മാ​ന​സി​ക സം​ഘ​ർ​ഷ​വും ത​മ്മി​ൽ

സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന പു​തി​യ അ​റി​വു​ക​ൾ ഇ​പ്പോ​ൾ വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്ത് ല​ഭ്യ​മാ​ണ്. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നീ​ണ്ട കാ​ല​മാ​യി അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ കു​റേ​യേ​റെ പേ​രി​ൽ അ​വ​രു​ടെ രോ​ഗ​ത്തി​നു പി​ന്നി​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള സ്വാ​ധീ​നം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളും മാ​ന​സി​ക സം​ഘ​ർ​ഷ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണ സി​ദ്ധ​മാ​യ തെ​ളി​വു​ക​ൾ വി​വ​രി​ച്ച​ത് സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​യി​രു​ന്ന ജോ​ർ​ജ് എ​ഫ് സോ​ള​മ​നും റു​ഡോ​ൾ​ഫ് മു​സും ആ​യി​രു​ന്നു. പാ​ര​മ്പ​ര്യ​മാ​യി സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ല​രി​ലും പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളി​ൽ സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന് അ​വ​ർ ക​ണ്ടു​പി​ടി​ച്ചു.
ഇ​ങ്ങ​നെ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും രോ​ഗം വ​രാ​ത്ത​വ​രി​ൽ പൊ​തു​വെ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളോ വി​ഷാ​ദ​മോ ഇ​ല്ലാ​യി​രു​ന്നു എ​ന്നും അ​വ​ർ തെ​ളി​യി​ക്കു​ക​യു​ണ്ടാ​യി.

അ​തു​കൊ​ണ്ട്, സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ ചി​കി​ത്സി​ക്കു​മ്പോ​ൾ ചി​കി​ത്സ​യോ​ടൊ​പ്പം മ​ന​ശ്ശാ​സ്ത്ര സ​മീ​പ​ന​വും കൂ​ടി സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ വ​ള​രെ വേ​ഗം രോ​ഗ​ശ​മ​നം ഉ​ണ്ടാ​കു​ന്ന​താ​ണ്. ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടി വ​രി​ക​യു​മി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

Latest News

Corehub Up