x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​സ്‌റ്റിക് ക​വ​റി​ൽ വെ​ള്ളം​നി​റ​ച്ചു തൂ​ക്കി​യി​ട്ടാ​ൽ ഈ​ച്ച പോകുമോ; സ​ത്യ​മെ​ന്താ​ണ്?

ഹെൽത്ത് ഡെസ്‌ക്
Published: September 14, 2026 03:55 PM IST | Updated: September 14, 2026 03:55 PM IST

പ്രതീകാത്മക ചിത്രം.

​ത്ര​യൊ​ക്കെ ശു​ചി​ത്വം പാ​ലി​ച്ചാ​ലും പ​ല​പ്പോ​ഴും ഈ​ച്ച ഒ​ഴി​വാ​കാ​റി​ല്ല. കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള വീ​ടാണെങ്കിൽ ഈ​ച്ച​യെ ഒ​ഴി​വാ​ക്കാ​ൻ കെ​മി​ക്ക​ൽ പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട്. പ്ര​ധാ​ന​മാ​യും അ​ടു​ക്ക​ള, ഡൈ​നിംഗ് ‌‌ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ​ച്ചകളെക്കൊണ്ടു ​പൊ​റു​തി​മു​ട്ടു​ക. പ്രിയപ്പെട്ട അ​തി​ഥി വീ​ട്ടി​ലെ​ത്തു​ന്പോ​ൾ വീ​ടി​ന്ന​ക​ത്ത് ഈ​ച്ച​യെ ക​ണ്ടാ​ൽ വീ​ട്ടു​കാ​രു​ടെ അ​വ​സ്ഥ​യെ​ന്താ​കും. അ​തി​ഥി​ക്കു​മു​ന്പി​ൽ അ​വ​ർ​ക്കു ത​ല​കു​നി​ക്കേ​ണ്ടി​വ​രും. ഈ​ച്ച​ക​ളെ ത​ട​യാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളും തേ​ടാ​റു​ണ്ടെ​ങ്കി​ലും കെ​മി​ക്ക​ൽ പ്ര​യോ​ഗ​ങ്ങ​ളി​ല്ലാ​തെ ഈ​ച്ച​ക​ളെ തു​ര​ത്താ​ൻ ക​ഴി​യു​മെ​ന്നു ചി​ല​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വീ​ടി​ന്നു​ള്ളി​ൽ പ്ലാ​സ്‌റ്റി​ക് ബാ​ഗി​ൽ വെ​ള്ളം നി​റ​ച്ച് അ​തി​ൽ നാ​ണ​യ​ങ്ങ​ളി​ട്ടു തൂ​ക്കി​യി​ട്ടാ​ൽ ഈ​ച്ച വ​രി​ല്ലെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പറയുന്നു. വീ​ടു​ക​ളി​ൽ മാ​ത്ര​മ​ല്ല, ക​ട​ക​ളി​ലും ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഈ ​മാ​ർ​ഗം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തു യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്നു പ​ല​ർ​ക്കും സം​ശ​യ​മാ​ണ്. എ​ന്നാ​ൽ, ഈ​ച്ചശ​ല്യം അ​ക​ലു​മെ​ന്ന​തു വാ​സ്ത​വ​മാ​ണ്. പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ വെ​ള്ളം​നി​റ​ച്ചു നാ​ണ​യ​മി​ട്ടു വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കു​ന്ന ജ​ന​പ്രി​യ​മാ​ർ​ഗം ന​മ്മ​ൾ മാ​ത്ര​മ​ല്ല, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

വെ​ള്ളം​നി​റ​ച്ച് നാ​ണ​യ​മി​ട്ട പ്ലാ​സ്റ്റി​ക് ബാ​ഗ് ഈ​ച്ച​യു​ടെ കാ​ഴ്ച​യെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു. ബാ​ഗി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പ്ര​കാ​ശം നാ​ണ​യ​ത്തി​ൽ​ത്ത​ട്ടി പ്ര​തി​ഫ​ലി​ക്കു​ന്പോ​ൾ ഇ​ച്ച​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യും മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. പ്ര​കാ​ശം പ്ര​തി​ഫ​ലി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗ് മ​റ്റൊ​രു പ്രാ​ണി​യു​ടെ ക​ണ്ണാ​ണെ​ന്നു തെ​റ്റ​ദ്ധ​രി​ച്ചാ​ണ് ഈ​ച്ച ദി​ശ​മാ​റി​പ്പോ​കു​ന്ന​തെ​ന്നും ചി​ല​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ആ​ശ്ര​യി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. ശു​ചി​ത്വ​മാ​ണ് ഈ​ച്ചശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം. ഈ​ച്ച​ക​ൾ ച​ത്ത​തോ ചീ​ഞ്ഞ​ളി​ഞ്ഞ​തോ ആ​യ ജൈ​വ​വ​സ്തു​ക്ക​ളാ​ണ് ആഹാരമാക്കുന്നത്. ഇ​ത്ത​രം വ​സ്തു​ക്ക​ളു​ള്ളി​ട​ത്താ​ണ് ഈ​ച്ച​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​വി​ട​ങ്ങ​ളി​ൽ മു​ട്ട​യി​ടു​ക​യും കൂ​ടു​ത​ൽ ഈ​ച്ച​ക​ൾ വി​രി​യു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ല്ലാം ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം ശു​ചി​ത്വം ത​ന്നെ!

Tags : HealthNews Wellness FamilyHealth Flies

Recent News

Corehub Up