Family Health
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.
പച്ചടി
പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന് എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം.
സാമ്പാര്‍
സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.
മോര്, രസം
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന് തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.
തോരന്‍
പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്ളമേറ്ററി
ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.
പായസം
പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം
ചുക്കുവെള്ളം
സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്.
ചോറ്
ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ - അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
പരിപ്പ്, പപ്പടം, നെയ്യ്
ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കിച്ചടി
വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Family Health
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്.
ജീവിതശൈലീരോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്. സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്.
ചികിത്സ നേരത്തേ ലഭിച്ചാൽ...
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്.
സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനപെട്ടതാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും.
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടു തരത്തില്‍ കാണുന്നു.
ഇഷിമിക് (ischemic)സ്ട്രോക്ക്
രക്തധമനികളില്‍ രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്.
ഹെമറജിക് (haemorrhagic) സ്ട്രോക്ക്
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇഷിമിക് സ്ട്രോക്കിനേക്കാള്‍ മാരകമാണ് ഹെമറജിക്ക് സ്ട്രോക്ക്.
ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Family Health
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്. ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യയ്ക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്
Family Health
എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.
ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം
ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.
ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകാറില്ല.
അജ്ഞാതജീനുകൾ
ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.
ജനിതകവിധി മാറ്റിമറിക്കാൻ
തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം
Family Health
പ്രാചീനകാലം മുതൽ ടൂത്ത് ബ്രഷുകൾ ഉപയോഗത്തിലുള്ളതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മാവിൻ തണ്ടു കൊണ്ടോ ഉമിക്കരിയും വിരലുകളും കൊണ്ടോ പല്ലുതേക്കുന്നതല്ലേ നല്ലതെന്ന്.നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് പല്ലുതേക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ആധുനിക ഭക്ഷണത്തിന് ആധുനിക രീതിയായ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലുതേക്കുക എന്നുള്ളതു തന്നെയാണ് ശരിയായ രീതി.
ബ്രഷ് എന്തിന്?
1. പല്ലിന്റെ ഇടയിൽ കയറുന്നതും ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നതുമായ അന്നന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു
2. പ്ലാക്ക് ഉണ്ടാവാതെ സഹായിക്കുന്നു.
3. മോണയ്ക്ക് മസാജിംഗ് ലഭിക്കുന്നു
4. നാക്കു ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു.
ടൂത്ത് ബ്രഷ് ഹാൻഡിൽ
കൈ പിടിച്ച് ബ്രഷ് ചെയ്യുന്ന ഭാഗമാണ് ഹാൻഡിൽ. ഇത് വീതി കൂടിയതും വീതി കുറഞ്ഞതും ഗ്രിപ്പ് കുറഞ്ഞതും കൂടിയതുമൊക്കയായി പലതരത്തിലുള്ള ഡിസൈനിൽ ലഭിക്കും. ആംഗിൾഡ് ഹാൻഡിൽ ഉപയോഗിക്കാനുള്ള സൗകര്യം കൂട്ടുന്നു.
ഹെഡ്
ഈ ഭാഗമാണ് നമ്മുടെ വായ്ക്കുള്ളിൽ പ്രവേശിക്കുന്നതും പല്ലുകളുടെ എല്ലാ ഭാഗങ്ങളിലും ചെല്ലുന്നതും.ഇത് ചെറുതും നൈലോൺ നാരുകൾ പ്ലാസ്റ്റിക്
ഭാഗങ്ങളിൽ ഉറപ്പിച്ചിരിക്കുന്നതുമാണ്. കുഞ്ഞുങ്ങളുടെ ബ്രഷിൽ ഈ ഭാഗം വളരെ ചെറുതായിരിക്കും.
ബ്രിസിൽസ്
നാരുകൾക്ക് ബ്രിസിൽസ് എന്നാണ് പറയുന്നത്. ബ്രിസിൽസ് പല്ലുമായും മോണയുമായും നേരിട്ടു ബന്ധപ്പെടുന്ന ഭാഗങ്ങളാണ്. കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും അനുസരിച്ചാണ് ബ്രഷിന്റെ ഹെഡ് നിർമിക്കുന്നത്. ബ്രഷുകൾ സാധാരണയായി സോഫ്റ്റ് , മീഡിയം, ഹാർഡ് എന്ന രീതിയിലാണ് മാർക്കറ്റിൽ കാണാറുള്ളത്.
സോഫ്റ്റ്, മീഡിയം, ഹാർഡ്
അൾട്രാ സോഫ്റ്റ്, സൂപ്പർ സോഫ്റ്റ് എന്നിങ്ങനെയും ടൂത്ത് ബ്രഷ് ലഭ്യമാണ്. ബ്രസിൽസുകളുടെ കനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തരംതിരിച്ചിരിക്കുന്നത്.
സോഫ്റ്റ് : 0.007 inch (0.2 mm)
മീഡിയം : 0.012 inch ( 0.3 mm)
ഹാർഡ് : 0.014 inch ( 0.4 mm)
സോഫ്റ്റ് ഉപയോഗിക്കാനാണ് ഏറ്റവും കൂടുതൽ നിർദേശിക്കുന്നത്. ബ്രഷ്
കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നത് മോണയിലും പല്ലുകളിലും പറ്റിപ്പിച്ചിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ അമിത ബലം കൊടുത്ത് ബ്രഷ് ചെയ്യുന്നതുവഴി നാരുകൾ വളഞ്ഞു പോകാനും ബ്രഷ് ഉപയോഗശൂന്യമാകാനും സാധ്യതയുണ്ട്.
മൂന്നു നാലുമാസം വരെ
കൃത്യമായ രീതിയിലും ബലത്തിലും ബ്രഷ് ചെയ്താൽ ബ്രഷ് മൂന്നു നാലുമാസം വരെ ഉപയോഗിക്കാം. അതിനുശേഷം പുതിയ ബ്രഷ് വാങ്ങി ഉപയോഗിക്കണം. നാരുകളുടെ ബലം കുറയുകയും അടിയിൽ അഴുക്ക് അടിഞ്ഞു കൂടുകയും ചെയ്യുന്നതുവഴി ബ്രഷ് ഉപയോഗശൂന്യമായിത്തീരുന്നു. കൂടുതൽകാലം നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതായി തോന്നാം. പക്ഷേ, ഉദ്ദേശിക്കുന്ന ഗുണവും ഫലവും വൃത്തിയും കിട്ടില്ല.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Family Health
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ.
ഈസ്ട്രജൻ എന്തിന് ?
ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്. സ്ത്രീശരീരത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.
ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്. ആ ചികിൽസയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാൽ പേശികളിൽ പിടുത്തം, തലവേദന , ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്കു സഹായകം.
ഇവയിലുണ്ട് ഈസ്ട്രജൻ..
ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്( ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്. ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സൊയബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലവണ്സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ. മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ, ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.
സോയാബീൻ
കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും.
എള്ളെണ
മറ്റൊന്ന് എള്ളെണ്ണയാണ്. ഏള്ളെണ്ണ പഴയകാലത്ത് കേരളത്തിൽ ഭക്ഷണാവശ്യത്തിനുപയോഗിച്ചിരുന്നു. സ്ത്രീകൾ മുടിയഴകിനായി തലയിൽ തേച്ചിരുന്നു.
“നല്ലെണ്ണ’’ എന്നായിരുന്നല്ലോ വിളിപ്പേരുതന്നെ. ഇടക്കാലത്ത് നമ്മൾ എള്ളിൽ നിന്നും എള്ളെണ്ണയിൽ നിന്നും അകന്നു പോയി. അതും നമ്മുടെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്.
ഇതുകൂടാതെ ഫൈറ്റോ ഈസ്ട്രജനു വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും. സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയിരിക്കുന്ന സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു നല്ലതാണ്. ഇവ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുന്നതായും , C-reactive protein (CRP) ലെവൽ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെത്തുന്നു.പാർശ്വഫലങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പുരുഷന്മാർക്ക് വേണോ?
സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റെറോണ്‍ ലെവലിൽ
ഒരുമാറ്റവും വരുത്തുന്നില്ലയെന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.
ആന്റിഓക്സിഡന്റുകൾ
ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്റെ ഉപയോഗം സഹായിക്കും. സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും,എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
പ്രമേഹവും പ്രഷറും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ഫിറ്റ് എന്നു കരുതിയിരുന്ന ചെറുപ്പക്കാർ എപ്രകാരം മരിക്കുന്നു? വൈദ്യശാസ്ത്രപരമായി ഇതിന് വിശദീകരണങ്ങളുണ്ടോ?
ആ ധാരണ തെറ്റ്
ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ഹാർട്ടറ്റാക്കുണ്ടാക്കുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘട്ടങ്ങൾ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള “ഫിസിക്കൽ ഫിറ്റ്നസ് ” എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്ന് ഓർക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാൽ ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണയും തെറ്റ്.
നേരത്തേ തിരിച്ചറിയൽ ശ്രമകരം
രോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സകൾ നൽകുന്ന സന്പ്രാദയമാണ് ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നത്. രോഗാതുരതയിലേക്കു നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന പ്രവണത കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു. രോഗാവസ്ഥ മൂർച്ഛിച്ച് ലക്ഷണങ്ങൾ പ്രകടമാകുന്പോൾ ചികിത്സയ്ക്കായി സംവിധാനം ചെയ്യാൻ അത്ര പ്രയാസമില്ല. എന്നാൽ, രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലാത്ത അവസ്ഥയിൽ രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അത് ഗുരുതമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും തിരിച്ചറിയുക ശ്രമകരമാണ്.
പുകവലി, അമിത രക്തസമ്മർദം, വർധിച്ച കൊളസ്ട്രോൾ, പ്രമേഹം എന്നീ ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗ സാധ്യത നിർണയിക്കുന്നതിൽ അപര്യാപ്തതയുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹാർട്ടറ്റാക്കുണ്ടായ 695 രോഗികളെ ഉൾപ്പെടുത്തി സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ 132 പേർക്ക് യാതൊരു ആപത് ഘട്ടങ്ങളും ഉണ്ടായിരുന്നില്ല.
ഹൃദയാഘാത സാധ്യത വിലയിരുത്താം
ഹൃദയധമനികളിലെ ദുരിതാവസ്ഥ ബാല്യകാലത്തിൽ ആരംഭിക്കും. അതിന്റെ വളർച്ചയും അപകടാവസ്ഥയും വിലയിരുത്താൻ, സിടി- ആൻജിയോഗ്രാഫി, പോസിട്രോൺ എമിഷൻ ടൊമോഗ്രാഫി (പെറ്റ്), ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് തുടങ്ങിയ ആധുനിക പരിശോധനാ സംവിധാനങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ പരിശോധനകൾ കൊണ്ട് ഹൃദയധമനികളിലെ ഘടനാവ്യതിയാനങ്ങളും കാൽസ്യം സ്കോറും നിരീക്ഷിക്കാം. അതുവഴി ഭാവിയിൽ ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താൻ പറ്റുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സെലന്റ് അറ്റാക്ക്
ഹൃദയാഘാതമുണ്ടാകുന്പോൾ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് സൈലന്റ് അറ്റാക്ക്. നെഞ്ചുവേദനയ്ക്കു പകരം ചിലരിൽ ഒക്കാനം, ദഹനപ്രശ്നങ്ങൾ, ഗ്യാസ്, തളർച്ച, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. പ്രമേഹരോഗികളിൽ ഇത് കൂടുതലായി കാണുന്നു. സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധ മനോഭാവമാണ്(ഡിനയൽ സിന്‍ഡ്രോം); രോഗാവസ്ഥ അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവ
ഗണന.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം
Family Health
ജീവിതശൈലീരോഗങ്ങൾ (നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്)
1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
2. ഹൃദ്രോഗങ്ങൾ
3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം (ഹൈപ്പർ ടെൻഷൻ)
4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
5. പക്ഷാഘാതം(സ്ട്രോക്ക്)
6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)
7. അർബുദ രോഗങ്ങൾ
8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ - ഭാരക്കുറവ്
18 മുതൽ 24 വരെ - ശരിയായ ഭാരം
24 മുതൽ 30 വരെ - ഭാരക്കൂടുതൽ
30 മുതൽ 35 വരെ - അമിതവണ്ണം
35 മുതൽ 40 വരെ - ഗുരുതരമായ അമിതവണ്ണം
40 ൽ കൂടുതൽ -അപകടകരമായ അമിതവണ്ണം
ജീവിതശൈലീ രോഗങ്ങൾ തടയാൻ വ്യായാമം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്നശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യാമവും ആഹാരത്തിനു പച്ചക്കറികളും നേടാം.
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാൻ
1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
ഹെപ്പറ്റൈറ്റിസ് എ, ഇ തടയാം
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ശരിയായി കൈ കഴുകാം
· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
ടോയ് ലറ്റ് ശുചിത്വം
· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
രക്തപരിശോധന
· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
കരുതലോടെ ആഘോഷങ്ങൾ
· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി തടയാം
· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
സുരക്ഷിതമാക്കാം ലൈംഗിക ജീവിതം
· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
അണുവിമുക്തമാക്കാം
· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Family Health
ഫിസിയോതെറാപ്പി ആരോഗ്യപരിചരണത്തിൽ മുഖ്യശാഖയായി വളർന്നുകഴിഞ്ഞു. പ്രധാനമായും പ്രാഥമിക ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യരുടെ ജീവിതകാലം മുഴുവൻ അവരുടെ ചലനശേഷിയും പ്രവർത്തനശേഷിയും വർധിപ്പിക്കുക, നിലനിർത്തുക, പുനഃസ്ഥാപിക്കുക, പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് ഫിസിയോതെറാപ്പിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചലനശേഷി വർധിപ്പിക്കുന്നതിന്
ഫിസിയോതെറാപ്പി ആരോഗ്യ സംരക്ഷണത്തിലും നിർണായക പങ്ക് വഹിക്കുന്നു. വ്യക്തികളുടെ ഉത്പാദനക്ഷമതയും ആയുസും വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും ഇത് വലിയസ്വാധീനം ചെലുത്തുന്നു. വ്യായാമ പരിപാടികൾ ക്രമമായി നടത്തൽ, ശരീരഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, നീന്തൽ, വേദന കുറയ്ക്കൽ, ചലനശേഷി വർധിപ്പിക്കൽ തുടങ്ങി പല മേഖലകളിലും ഫിസിയോതെറാപ്പിക്കു പങ്കുണ്ട്.
രോഗപ്രതിരോധത്തിന്
ഫിസിയോതെറാപ്പിക്ക് ഇപ്പോൾ അടിയന്തര ചികിൽസ മുതൽ പുനരധിവാസം വരെ എല്ലാ രോഗപ്രതിരോധ ഘട്ടങ്ങളിലും പങ്കാളിത്തമുണ്ട്. ദീർഘകാല രോഗങ്ങളുള്ള വ്യക്തികൾക്ക് ഫിസിയോതെറാപ്പിസ്റ്റുകളുടെ മാർഗനിർദേശത്തിൽ കൃത്യവും സുരക്ഷിതവുമായ വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യനില മെച്ചപ്പെടുത്താം.
വ്യായാമം
40% ഓക്സിജൻ ശേഷിയേക്കാൾ കൂടുതലുള്ള അനെയ്റോബിക് വ്യായാമം ഹൃദ്രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമാണ്. ഹൃദയക്ഷമത, രക്തപ്രവാഹം എന്നിവയുടെ മെച്ചപ്പെടുത്തൽ വഴിയാണ് ഇത് ലഭ്യമാകുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ വ്യായാമ പരിപാടികൾ ഫിസിയോതെറാപ്പിസ്റ്റുകൾ നിർദേശിക്കുന്നു.
ആർത്രൈറ്റിസ്(സന്ധിവാതം)പ്രതിരോധത്തിന്
ഈ രോഗമുള്ളവർക്ക് ഫിസിയോതെറാപ്പി പ്രവർത്തനശേഷി പുനഃസ്ഥാപിക്കുകയും വൈകല്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. വ്യക്തിഗത വ്യായാമ പരിപാടികൾ രൂപീകരിക്കുകയും രോഗത്തെ കുറിച്ചുള്ള അറിവ് നൽകുകയും ജീവിതശൈലീമാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.
വീഴ്ചകളും പരിക്കുകളും തടയൽ
വീഴ്ചകൾ, ആകസ്മികമായ മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണമാണെന്നാണ് കണക്കുകൾ. ഫിസിയോതെറാപ്പിസ്റ്റുകൾ ശരീര ചലനങ്ങളിലും പ്രവർത്തനത്തിലും വിദഗ്ധരാണ്. അതുകൊണ്ടുതന്നെ വീഴ്ചകൾ തടയാൻ വ്യക്തിഗത പരിപാടികൾ രൂപപ്പെടുത്തുന്നു. മൊബിലിറ്റി എയ്ഡുകൾ, വ്യായാമങ്ങൾ, വീട്ടിൽ അപകട സാധ്യത കുറയ്ക്കൽ തുടങ്ങിയവയും ഇതിലുണ്ട്.
വിവരങ്ങൾ: ഡോ. ഏഞ്ചൽ മേരി
BNYS, MD (Naturopathy Clinicals), ചീഫ് മെഡിക്കൽ
ഓഫീസർ, ഡോ. ഏഞ്ചല്‍സ് സീറീൻ ഹിൽസ് നേച്ചർ ക്യൂർ,
ഫിസിയോ തെറാപ്പി, യോഗ സെന്റർ, മീൻപറ്റി, കരുവഞ്ചാൽ, കണ്ണൂർ.
Family Health
ദന്ത, വായ ശുചിത്വം നമ്മുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. പല്ലുതേക്കുന്നതു കൃത്യമായി ചെയ്യാൻ പഠിച്ചാൽ അതിലൂടെ ഉദ്ദേശിക്കുന്ന ഗുണവും ലഭിക്കും. ദന്ത,വായ ശുചീകരണത്തിന്റെ ഉദ്ദേശം ദന്തക്ഷയം, മോണരോഗങ്ങൾ, അനുബന്ധ രോഗങ്ങൾ എന്നിവ ഉണ്ടാകാതിരിക്കുക എന്നതാണ്. പല്ലു തേക്കുന്നതിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ ഭക്ഷണ അവശിഷ്ടങ്ങൾ, ഉമിനീരിൽ നിന്നു പല്ലിനിടയിലും മോണയുടെ ഇടയിലും അടിഞ്ഞുകൂടുന്ന ചെത്തൽ, കക്ക എന്നിവയെ നീക്കം ചെയ്യാം.
പ്ലാക്ക്
പല്ലിന്റെ ഉപരിതലത്തിലും മോണയുടെ ഇടയിലുമായി രൂപപ്പെടുന്ന നേർത്തതും നഗ്നനേത്രങ്ങളാൽ കാണുവാൻ സാധിക്കാത്തതുമായ അംശമാണ് പ്ലാക്ക്. ഇത് രോഗാണുക്കളുടെ കോളനിയാണ്.
ഡെന്റൽ കാൽക്കുലസ്
ഇത് മോണയും പല്ലുമായി ചേരുന്ന സ്ഥലത്ത് കട്ടിയായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പല്ലുതേപ്പ് കൃത്യമല്ലാതെ ആകുന്നതുകൊണ്ടും വായ്ക്കുള്ളിലെ ഫ്ലൂയിഡുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്നതാണ് ഇത്. കൃത്യമായ പല്ലുതേപ്പിന്റെ അഭാവത്തിൽ കട്ടിയാക്കുന്ന അംശങ്ങളുമുണ്ട്. ഇത് ദീർഘകാലം നിലനിൽക്കുകയും കൂടിവരികയും മോണ വലിയുന്നതിനും എല്ല് ദ്രവിക്കുന്നതിനും കാരണമായി മാറുകയും ചെയ്യും. ഇതുകാരണം പല്ലിന്റെ അടിത്തറ ഇളകുകയും ക്രമേണ പല്ല് ഇളകിപ്പോകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.
പല്ലു ക്ലീനിംഗ് രണ്ടു രീതിയിൽ
ഹോം ക്ലീനിംഗ്
ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള കൃത്യമായ പല്ലുതേപ്പും ഫ്ലോസ്സിഗും. പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്.
പ്രൊഫഷണൽ ക്ലീനിംഗ്
ഇത് ഒരു ദന്ത ഡോക്ടറുടെ അടുത്തുചെന്ന് ക്ലീൻ ചെയ്യുന്ന രീതിയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. അൾട്രാസോണിക് ഡിവൈസ് ഉപയോഗിച്ച് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ള പദാർഥങ്ങൾ നീക്കംചെയ്യുന്നതു വഴി മോണയുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നു. ഇത് വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി നടത്തേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ ഡീപ് ക്ലീനിംഗും ആവശ്യമെങ്കിൽ ഫ്ലാപ്പ് സർജറിയും നടത്തേണ്ടത് മോണയുടെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമാണ്.
ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Family Health
പഴക്കംചെന്ന നോണ്‍സ്റ്റിക് പാനുകൾ ഒഴിവാക്കാം
കാൻസർ പ്രതിരോധവുമായി ബന്ധപ്പെടുത്തി പ്രത്യേകം ശ്രദ്ധിക്കേണ്ടതു പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലാണ്. അലുമിനിയം പാത്രങ്ങൾ, മൈക്രോവേവ് ഓവൻ പ്രൂഫ് അല്ലാത്ത പാത്രങ്ങൾ എന്നിവയൊക്കെ മൈക്രോവേവ് ഓവനിൽ വച്ച് ഉപയോഗിക്കരുത്. ഏറെ പഴക്കംചെന്ന നോണ്‍ സ്റ്റിക് പാനുകളുടെ ഉപയോഗവും ആരോഗ്യകരമല്ല. ഇവയെല്ലാം കാൻസറിനു പ്രേരകമാകുന്ന സാഹചര്യങ്ങളാണ്. കോപ്പർ ബോട്ടമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളാണ് പാചകത്തിന് അനുയോജ്യം, ആരോഗ്യകരം. ഇരുന്പുചട്ടി പ്രായോഗികമാണെങ്കിൽ പാചകത്തിന് അതും ഉപയോഗിക്കാം.
കരിഞ്ഞതും പുകഞ്ഞതും വേണ്ട
കരിഞ്ഞതും പുകഞ്ഞതുമായ ഭക്ഷണം കഴിക്കരുത്. മീൻ വറുത്ത ചട്ടിയിൽ അവശേഷിക്കുന്ന കരിഞ്ഞ പൊടി ആഹാരമാക്കരുത്. അതു കാർബണ്‍ ആണ്. അതു കാൻസർ പ്രേരകമാണെന്നു പഠനങ്ങൾ.
എണ്ണ ആവർത്തിച്ചു ചൂടാക്കരുത്
പാകം ചെയ്യുന്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുന്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
മീൻ കഴിക്കാം, റെഡ് മീറ്റ് വേണ്ട
മീൻ കാൻസർ പ്രതിരോധത്തിനു സഹായകം. അയല, മത്തി തുടങ്ങിയ ചെറിയ മീനുകൾ കറിവച്ചു കഴിക്കുന്നതാണ് ഉചിതം. മുട്ടയും പേടിക്കേണ്ടതില്ല. ഗ്രിൽ ചെയ്തതും സ്മോക്ക് ചെയ്തതും ചുടെുത്തതുമായ ഇറച്ചി സ്ഥിരമായി കഴിക്കരുത്. ഇറച്ചിയിൽത്തന്നെ വൈറ്റ് മീറ്റ്(കോഴിയിറച്ചി..) മാത്രമേ പാടുള്ളു. റെഡ്മീറ്റ് (ബീഫ്...)കാൻസർ സാധ്യത വർധിപ്പിക്കും. റെഡ് മീറ്റിൽ ഫാറ്റ് കൂടുതലാണ്. വിദേശികൾ പൊതുവേ കോഴിയുടെ കാല് കഴിക്കാറില്ല. അതും അവർ റെഡ് മീറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിയുടെ കാലിലെ മസിൽസ് സ്ട്രോംഗ് ആയതിനാൽ അതു റെഡ് മീറ്റ് എന്ന രീതിയിലാണു കാണുന്നത്. മസിലിനു നിറം നല്കുന്ന മയോഗ്ലോബിൻ സാന്നിധ്യം പരിഗണിച്ചാണ് വൈറ്റ് മീറ്റ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള തരംതിരിവുകൾ. ആട്ടിറച്ചിയും വൈറ്റ് മീറ്റല്ല.
ഗ്രില്ലിംഗ് ഒഴിവാക്കണം
ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുന്പോൾ ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുന്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
& ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കൂ. കുറച്ചുസമയം കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനായി ചിലവാക്കൂ.
വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന
മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും
ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ...
• വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റുതൊട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക. കൊതുക് കടക്കാത്ത രീതിയിൽ വലയോ ,തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ...
• കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന
ലേപനങ്ങൾ ഉപയോഗിക്കുക.
• ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
• ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും കൊതുകു കടക്കാതിരിക്കുന്നതിനുള്ള സ്ക്രീനുകൾ ഉപയോഗിക്കുക
• പകൽ ഉറങ്ങുമ്പോളും കൊതുകുവല
ഉപയോഗിക്കുക

ഫ്രിഡ്ജിനു പുറകിലെ ട്രേയിൽ....
• ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം .
വീടിന്റെ ടെറസ്, സൺഷേഡ്
• വീടിന്റെ ടെറസ്, സൺഷേഡ്എന്നിവിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
• വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികളും ചപ്പുചവറുകളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുക.
ഉറവിടനശീകരണം
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

പുത്തൻ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവോ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജനത്തിന്റെ ഗതിവിഗതികൾ.
പൈൽസ് രണ്ടു രീതിയിൽ
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.
രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്.
കാരണങ്ങൾ
1. പാരന്പര്യം: മാതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ
മക്കൾക്കും വരാൻ സധ്യതയുണ്ട്.
2. ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടർന്നു
വിസർജനത്തിനായി മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം,
അടിവയറ്റിൽ മർദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം
വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.
3. ദീർഘ നേരം ഇരുന്നു ചെയ്യുന്ന ജോലികൾ.
4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.
രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും
ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചിൽ അനുഭവപ്പെടുക, മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വീർത്ത സിരകളിലെ രക്തം കട്ടിയായാൽ അതിശക്തമായ വേദന വരാം. ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ കാൻസറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകൾ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്പോൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
ചികിത്സ
രോഗകാരണം അടിസ്ഥാനമാക്കിയാണു ചികിൽസ. മലബന്ധമാണു കാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അർഥമുള്ളു. വിസർജിക്കാൻ മലമുണ്ടാകണം. മാംസാഹാരം കഴിക്കുന്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും മറ്റുമാണ് കഴിക്കാവുന്ന ഭക്ഷണം.
ധാരാളം വെള്ളം കുടിക്കുക. മലബന്ധ വരാതിരിക്കും. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കൊ ക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക. ബാത്ത് റൂമിൽ പോകാൻ തോന്നുന്പോൾ പോവുക. പിടിച്ചുവയ്ക്കണ്ട.
എല്ലാ ചികിൽസാരീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണ്. ഏതു ചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലെങ്കിൽ രോഗം വീണ്ടും തിരികെ വരാം. ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്. രോഗം വീണ്ടും വരാതിരിക്കാനുള്ള മാർഗനിർദേശവും നല്‍കും. രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Family Health
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി(മൈഗ്രേൻ) ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.
ശബ്ദവും വെളിച്ചവും
ഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചോക്ലേറ്റ് ചിലരിൽ...
ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
സ്ത്രീകളിൽ കൂടുതൽ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് കൊടിഞ്ഞി( മൈഗ്രേൻ) കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ ഉണ്ടാകുന്നതായി കാണുന്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു.
ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്‍പ് ആണ്‍കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്. എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്‍കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.
ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം.
സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘർഷാവസ്ഥയുണ്ടാകുന്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Family Health
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണ് ആരോഗ്യകരം. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ഈ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 - 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
പഞ്ചസാര സൈഡ് ഡിഷ് അല്ല
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
ചട്ണി, കടലക്കറി, പയർ പുഴുങ്ങിയത്...
ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുത്താൽ പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാര കൊടുക്കുന്നതിനു പകരം ചട്ണിയോ കടലക്കറിയോ നല്‍കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി കൊടുത്തു പഠിപ്പിക്കാതിരിക്കുക എന്നതു പ്രധാനം.
കൽക്കണ്ടം പഞ്ചസാര തന്നെ!
ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി നല്‍കാം. കല്‍ക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ശീലമാക്കണമെന്ന് കാൻസർ സൊസൈറ്റിയും നിർദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികൾ ഉൾപ്പെടെ.
പ്രാദേശികമായി കിട്ടുന്ന ഫലങ്ങൾ
ദിവസവും 100 ഗ്രാം പഴവർഗങ്ങൾ. അതിലെ ആന്റിഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനു സഹായകം. ചക്ക. മാങ്ങ, പപ്പായ, പേരയ്ക്ക, വാഴപ്പഴം തുടങ്ങിയവ.
വെളുത്തുള്ളിയിലെ അലിസിൻ
വെളുത്തുള്ളി ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളൻ, സ്റ്റൊമക് കാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്. വെളുത്തുള്ളിയിൽ അലിസിൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു.
ലൈകോപീൻ
തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീൻ എന്ന ഫൈറ്റോ കെമിക്കലിനും ആന്റി കാൻസർ ഇഫക്ടുണ്ട്.
ഗ്രീൻ ടീ ശീലമാക്കാം
ഗ്രീൻ ടീ ശീലമാക്കുന്നതു കാൻസർപ്രതിരോധത്തിനു സഹായകം. ഗ്രീൻ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിൻ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആന്റി ഓക്സിഡന്റ് കാൻസർ തടയാൻ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനിൽ 40 വയസിനു താഴെ പ്രായമുള്ള സ്ത്രീകളിൽ കാൻസർനിരക്കു കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. അത് അവർ ദിവസം 2-3 കപ്പ് ഗ്രീൻ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂബെറി, സ്ട്രോബറി എന്നീ ഫലങ്ങളും കാൻസർ പ്രതിരോധത്തിനു സഹായകം.
തവിടു കളയാത്ത ധാന്യങ്ങൾ
തവിടു കളയാത്ത ധാന്യങ്ങൾ ശീലമാക്കണം. അതിലുള്ള നാരുകൾ കോളൻ കാൻസർ തടയും. മൈദ പൂർണമായും ഒഴിവാക്കണം. ധാന്യങ്ങൾ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയിൽ നിന്നു നാരുകൾ നഷ്ടമാകാതിരിക്കാൻ അതു സഹായകം.
ഇലക്കറികളിലെ നാരുകൾ
ഇലക്കറികൾ ശീലമാക്കണം. അതിൽ നാരുകൾ ധാരാളം. കടുകിന്റെ ഇല ചേർത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്സിഡന്റും കാൻസർ തടയുന്നതിനു സഹായകം. ചീല, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പിൽ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില..തുടങ്ങിയവയെല്ലാം.
മഞ്ഞളിലെ കുർക്യുമിൻ
കാൻസർ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയ കുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ,
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Family Health
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കുക.
· പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്തസമ്മര്‍ദം 125/75mmHg ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.
പ്രമേഹം നിയന്ത്രണവിധേയമാക്കണം
· പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക.
· പ്രോട്ടീനൂറിയ കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം വേണ്ടിവരും.
· ആഹാരത്തില്‍ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ഇമ്യൂണോ സപ്രസന്റ് മരുന്നുകള്‍
ചില തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉദാഹരണത്തിന്, ഗ്ലൊമെറുലോ നെഫ്രൈറ്റിസ്(Glomerulo nephritis), സ്എൽഇ(SLE), വാസ്കുലൈറ്റിസ്(Vasculitis) എന്നിവയ്ക്ക് ഇമ്യൂണോ സപ്രസെന്റ് (Immuno Suppressant) മരുന്നുകള്‍ ഫലപ്രദമായിരിക്കും.
വൃക്ക തകരാര്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
വൃക്ക തകരാര്‍ ള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് രോഗം മൂര്‍ച്ഛിക്കുന്നതു തടയാന്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധം നേടാം. രോഗം മൂര്‍ച്ഛിക്കുന്നതു തടയാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്,
സീനിയർ കൺസൾട്ടന്റ്, നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം
Family Health
എന്തു ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.
ഇടനേരങ്ങളിൽ
ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.
പഴങ്ങളും പച്ചക്കറികളും പ്രധാനം
* ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം.
* ജങ്ക് ഫുഡ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം.
* ചുവന്ന ഇറച്ചി(റെഡ് മീറ്റ്സ്) ഉപയോഗം നിയന്ത്രിക്കണം.
* സംസ്ക്കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം.
*പൂരിതകൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
* കോളാ പാനീയങ്ങള്‍, ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗവും നന്നല്ല.
ആവശ്യത്തിന് വെള്ളം കുടിക്കണം
* കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
കുട്ടികള്‍ക്ക് പോഷക സമൃദ്ധവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Family Health
മൂത്രത്തില്‍ പ്രോട്ടീന്റെ അംശം കൂടുന്നതു വൃക്ക തകരാറിന്റെ ആദ്യലക്ഷണമാണ്. മിക്ക ലാബുകളിലും ഡിപ്സ്റ്റിക് (Dipstick) അല്ലെങ്കില്‍ ഹീറ്റ് ആൻഡ് അസറ്റിക് ആസിഡ് (Heat and Acetic acid) പരിശോധനയിലൂടെയാണു പ്രോട്ടീനൂറിയ കണ്ടുപിടിക്കുന്നത്. എന്നാല്‍ ഒരു ദിവസത്തെ മൂത്രത്തില്‍ 300mg ല്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമാണ് ഈ പരിശോധനകള്‍ പോസിറ്റീവ് ആകുന്നത്.
മൈക്രോ ആല്ബുമിന് പരിശോധന
ഇതുകൂടാതെ മൂത്രത്തില്‍ ചെറിയ അളവിലുള്ള പ്രോട്ടീന്റെ അംശം അറിയുന്നതിനായി മൈക്രോ ആല്ബുമിന് പരിശോധന നടത്താവുന്നതാണ്.
യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ്
മൈക്രോസ്കോപ് സഹായത്തോടെ മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടോയെന്നു മനസിലാക്കാം. വൃക്കരോഗം 50% ത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ രക്ത പരിശോധനയില്‍ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് കൂടുതലായിരിക്കും.
· ഈ അവസ്ഥയ്ക്കു മുമ്പായി എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്-Estimated Glomerular Filtration Rate (EGFR)- മൂല്യനിര്‍ണയത്തിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി
വയറിന്റെ അള്‍ട്രാസൗണ്ട് സ്കാന്‍, ബയോപ്സി എന്നീ പരിശോധനകളിലൂടെ വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കുന്നു.
വൃക്ക തകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത്?
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
വിവരങ്ങൾ: ഡോ. ജേക്കബ് ജോർജ്,
സീനിയർ കൺസൾട്ടന്റ് , നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം
Family Health
വെളിച്ചെണ്ണയ്ക്കു മുലപ്പാലിനോളം ഗുണം
മുലപ്പാലിൽ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ബലം നൽകാനും സഹായിക്കുന്നു.
കാൻസർ പ്രതിരോധവും ചികിത്സയും
തേങ്ങാപ്പാലിൽ നിന്നു തയാറാക്കുന്ന വെർജിൻ കോക്കനട്ട് ഓയിൽ ഒരു ടിസ്പൂൺ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാൻസർ പ്രതിരോധത്തിനു സഹായിക്കുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാൻസർ രോഗിയുടെ ശരീരത്തിൽ പേശികളുടെ വിഭജനം അതിവേഗത്തിൽ നടക്കുന്നതിനാൽ കീറ്റോണുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉൽപ്പാദനത്തെ മന്ദഗതിയിലാക്കി കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
വില്ലനാവുന്നതെപ്പോൾ ?
ഇത്രയേറെ സവിശേഷഗുണമുള്ള വെളിച്ചെണ്ണ മാറ്റിനിർത്തി മറ്റു എണ്ണകൾ ഉപയോഗിക്കാൻ കാരണമെന്താണ്? അപൂരിത എണ്ണയിൽ പെട്ടതാണെങ്കിലും വെളിച്ചെണ്ണയ്ക്ക് പൂരിതഎണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. പാമോയിൽ, വനസ്പതി, മാംസാഹാരം, പാൽ, പാക്കറ്റ് ഫുഡ്സ് എന്നിവയാണ് പ്രധാനകാരണക്കാർ. എങ്കിലും സസ്യഎണ്ണയായ വെളിച്ചെണ്ണയുടെ അമിത പ്രയോഗവും കാരണമായേക്കാം. ഇതോടൊപ്പം മാറിയ ജീവിത രീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണ രീതികളും ജീവിത ശൈലീരോഗങ്ങൾക്ക് കാരണമാകുന്നു.
എങ്ങനെ സുഹൃത്താക്കാം ?
* നിയന്ത്രിത അളവിൽ വെളിച്ചെണ്ണയും ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേർത്ത മിക്സഡ് ഓയിൽ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്.
* ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം.
നിയന്ത്രിത അളവിൽ ഉപയോഗിക്കാം
നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പറഞ്ഞു ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ബുദ്ധിപൂർവ്വം പോഷകപ്രദമായി ഉപയോഗിക്കുക.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Family Health
മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് വെളിച്ചെണ്ണ. ലോകത്തിന്റെ ഏതു കോണിൽ പോയാലും വെളിച്ചെണ്ണ തേച്ചുള്ള കുളിയും വെളിച്ചെണ്ണ ചേർത്ത കറികളും മലയാളിയുടെ ഗൃഹാതുരത്വം കൈവിടാത്ത ശീലങ്ങളിൽ ചിലതാണ്.
നമുക്ക് ഇത്രയേറെ പ്രിയപ്പെട്ട വെളിച്ചണ്ണയെ ഇന്ന് പലവിധ ആരോപണങ്ങൾക്ക് വിധേയമാക്കി അകറ്റി നിർത്തിയിരിക്കുന്നു. ശരിക്കും വെളിച്ചെണ്ണയ്ക്കു വില്ലൻ പരിവേഷമുണ്ടോ? ആരോഗ്യകരമായ ഭക്ഷണശീല പാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുൻതൂക്കം കൊടുത്തു? അന്ന് വെളിച്ചെണ്ണ ആരോഗ്യത്തിന് ഭീഷണി വരുത്തിയില്ലേ? വെളിച്ചെണ്ണയുടെ സവിശേഷഗുണങ്ങളെക്കുറിച്ച്...
കൊഴുപ്പ്
ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോൾ കൊഴുപ്പ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വർധിപ്പിക്കുന്നതിനാണ് എണ്ണകൾ ഉപയോഗിക്കുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണകൾ ഇന്നു വിപണിയിൽ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയിൽ തരം തിരിക്കാം.
* പൂരിത എണ്ണകൾ (മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നുള്ളവ)
* അപൂരിത എണ്ണകൾ (സസ്യ എണ്ണകൾ)
അപൂരിത എണ്ണകൾ തന്നെ അവയുടെ ഘടനാപരമായ വ്യത്യാസം കൊണ്ട് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (poly unsaturated fatty acids - PUFA)എന്നും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ(Mono unsaturated fatty acids - MUFA)എന്നും രണ്ടുതരത്തിൽ.
PUFA - സൂര്യകാന്തി എണ്ണ, സോയ എണ്ണ, എള്ളെണ്ണ.
MUFA - ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ.
വെളിച്ചെണ്ണ എംസിറ്റി
എന്നാൽ, അപൂരിതഎണ്ണയിൽ ഉൾപ്പെട്ട വെളിച്ചെണ്ണ അവയുടെ ഘടനയിലെ പ്രത്യേകതകൾ കൊണ്ട് 60 ശതമാനം പൂരിതവും 40 ശതമാനം അപൂരിതവും ആയി മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ് (എംസിറ്റി) എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Family Health
വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്
ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത
കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ്
നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Family Health
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്.
സ്വയംചികിത്സയുടെ അപകടങ്ങൾ
വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും.
മറ്റു രോഗങ്ങളുടെയും സൂചനയാവാം
ദന്ത, മോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം.
1. കീഴ്ത്താടിയുടെ എല്ലിന് ഉണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്റെ ഒരു സൂചനയായി കാണുന്നു.
2. ഒാറൽ കാൻസർ, ട്യൂമർ, സിസ്റ്റ് എന്നീ അവസ്ഥകൾ ഉള്ളപ്പോൾ മരവിപ്പോ, വേദനയോ ആയി മുകൾമോണയിലോ, കീഴ്ത്താടിയിലോ അനുഭവപ്പെടാം.
3. രക്താർബുദം (ലുക്കീമിയ)- മോണയിൽ നിന്നുള്ള അമിതമായി രക്തവരവ് ഒരു സൂചനയായി കണക്കാക്കുന്നു.
4. സൈനസൈറ്റീസ് ഉള്ളപ്പോൾ മുകൾമോണയിലെ
അണപ്പല്ലുകൾക്ക് വേദന അനുഭവപ്പെടും.
5.പല്ലുകൾ എല്ലിൽ നിന്നു പുറത്തുവരാതിരിക്കുന്ന ഇംപാക്ടഡ് ടൂത്ത് എന്ന അവസ്ഥയിൽ വേദന പലയിടങ്ങളിലായി അനുഭവപ്പെടും.
6. ചെവിയിലും കണ്ണിലും മോണയുടെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന ഇത്തരത്തിൽ ഉള്ള വേദന കണ്ടുപിടിക്കാൻ എക്സ് റേ പരിശോധന വഴി സാധിക്കുന്നു.
ട്രെജെമിനൽ ന്യൂറാൾജിയ എന്ന പ്രശ്നത്തിനും മുഖത്തിന്റെ ഏതുഭാഗത്തും വേദന ഉണ്ടാകാം. പല്ലുസംബന്ധമായ വേദനയായി തോന്നുന്ന ഇത്തരത്തിലുള്ള വേദന ഞരന്പുകളുടെ പ്രശ്നമാണ്. സൂയിസൈഡ് ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയ്ക്കു പറയുന്നത്. വേദന സഹിക്കാൻ കഴിയാതെ പരിഹാരം ഇല്ല എന്നു തോന്നുന്ന സമയത്ത് ആത്മഹത്യാചിന്തയിലേക്കു വരെ വഴി തെളിക്കുന്നു. ചികിത്സകൾ നടത്തി ഇതിന്റെ വേദന പരിഹരിക്കാവുന്നതാണ്.
7. ഉമിനീരിന്റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്തമോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം ഇത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകു. പലകാരണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില പ്രധാനപ്പെട്ട കാരണങ്ങൾ -
* ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്.
*ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം
*.ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ കാൻസർ
* റേഡിയേഷൻ മൂലം
*വെള്ളം കുടിക്കുന്നതിന്റെ കുറവു മൂലം
* പ്രമേഹം ഉള്ളപ്പോൾ.
7.ചില മരുന്നുകളുടെ ഉപയോഗത്തിൽ ഉമിനീരിന്റെ കുറവ് പോടുകൾ കൂടുതലായി ഉണ്ടാകാനും മോണരോഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു. ദഹനത്തിനും ഉമിനീരിന്റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളതാണ്.
ഈ കാരണങ്ങളാൽ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളും മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതെയാക്കിയാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സൂചനയാണ് ഇല്ലാതാകുന്നത്. പല്ലുവേദന ഉണ്ടായാൽ വേദന സംഹാരികൾ കഴിച്ച് തത്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ഒരു ഡോക്ടറെ കാണണം. 100% ദന്തജന്യമായ വേദന ആണ് ഇത് എങ്കിൽ പല്ലിന്റെ ചികിത്സ ചെയ്താൽ ഇത് പൂർണമായും മാറുന്നതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ്
ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രത്യേകിച്ചും യുവജനങ്ങൾ. ദിവസവും 3 പ്രധാന ഭക്ഷണവും 1-2 ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കണം.
· പ്ലേറ്റിന്റെ പകുതി പച്ചക്കറികള്‍, കാല്‍ഭാഗം ധാന്യങ്ങള്‍ (ചോറ്, ചപ്പാത്തി), കാല്‍ഭാഗം പ്രോട്ടീന്‍ എന്ന രീതിയില്‍ കഴിക്കുക.
· ദിവസവും 100 ഗ്രാം പഴങ്ങള്‍ കഴിക്കാം.
· ആവശ്യത്തിന് വെള്ളം കുടിക്കുക (ഏകദേശം 2-3 ലിറ്റര്‍ വ്യക്തിഗത ആവശ്യത്തിനനുസരിച്ച്).
· ദിവസവും കുറഞ്ഞത് 30-45 മിനിറ്റ് വ്യായാമം ചെയ്യുക.
പ്രോട്ടീന്റെ പ്രാധാന്യം
പ്രോട്ടീന്‍, പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമാണ്.
· മുട്ട
· മത്സ്യം
· കോഴിയിറച്ചി (കൊഴുപ്പ് കുറഞ്ഞത്)
· പാല്, തൈര് (കൊഴുപ്പ് മാറ്റിയത്)
· പയര്‍ വര്‍ഗ്ഗങ്ങള്‍
· അണ്ടിപ്പരിപ്പുകള്‍, സോയ ഉല്‍പ്പന്നങ്ങള്‍
എല്ലുകളുടെ ആരോഗ്യത്തിന്
ചെറുപ്രായത്തില്‍ എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നത് ഭാവിയില്‍ ഓസ്റ്റിയോപോറോസിസ് തടയാന്‍ സഹായിക്കും.
· പാല്, തൈര്
· റാഗി, എള്ള്, ഇലക്കറികള്‍, മുള്ളോടു കൂടിയ മത്സ്യങ്ങള്‍.
മസ്തിഷ്കാരോഗ്യത്തിന്
· വാള്‍നട്സ്, ബദാം
· ഒമേഗ 3 മത്സ്യങ്ങള്‍
· പഴങ്ങളും പച്ചക്കറികളും
· മതിയായ ഉറക്കം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക (വളരെ കുറഞ്ഞ കാലയളവില്‍ ശരീരഭാരം പെട്ടെന്നു കുറയ്ക്കാന്‍ വേണ്ടി വളരെ കുറച്ച് കലോറി മാത്രമുള്ള പോഷക സമതുലിതമല്ലാത്ത ഭക്ഷണരീതിയാണ് ക്രാഷ് ഡയറ്റ്.)
· സോഷ്യല്‍ മീഡിയയിലെ ഡയറ്റ് ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരരുത്.
· ഫുഡ് ലേബലുകള്‍ വായിക്കുന്ന ശീലം വളര്‍ത്തുക.
· പഞ്ചസാര, ഉപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
യുവത്വത്തില്‍ സ്വീകരിക്കുന്ന നല്ല ഭക്ഷണശീലങ്ങളാണ് ഭാവിയില്‍ ആരോഗ്യം നിര്‍ണയിക്കുന്നത്. അതിനാല്‍ സമീകൃതമായ ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുക.
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Family Health
പുതിയ കാലഘട്ടത്തില്‍ നമ്മുടെ യുവജനങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ആശങ്കാജനകമാണ്. ഇന്നത്തെ യുവജനങ്ങള്‍ പഠനം, ജോലി, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, തിരക്കേറിയ ജീവിതശൈലി എന്നിവ കാരണം ഭക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിനും നല്ല മാനസികാരോഗ്യത്തിനും ശരിയായ പോഷകാഹാരം അനിവാര്യമാണ്.
ശാരീരിക ആരോഗ്യം നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് പാരമ്പര്യം, ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവ. മദ്യം, മയക്കുമരുന്ന്, പുകവലി, കൂട്ടുകെട്ടുകള്‍, ഉയര്‍ന്ന പിരിമുറുക്കം, കോപം എന്നിവയെല്ലാം ശാരീരിക ആരോഗ്യത്തെ തളര്‍ത്തുന്ന ഘടകങ്ങളാണ്.
ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണശീലത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരിയാണ്. 1-3 വയസു വരെയുള്ള പ്രായത്തിനിടയിലാണ് ഭക്ഷണ ശീലങ്ങള്‍ വികസിക്കുന്നത്. ഈ പ്രായത്തിലാണ് ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളെ പഠിപ്പിക്കേണ്ടത്.
യുവജനങ്ങളിലെ സാധാരണ ഭക്ഷണ ശീലങ്ങള്‍
· പ്രഭാതഭക്ഷണം ഒഴിവാക്കുക - പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജത്തിന് അടിത്തറ ആകുന്നത്.
· ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി ആഹാരങ്ങള്‍, ഹോട്ടല്‍ ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുക.
· പഴം, പച്ചക്കറി എന്നിവ കുറച്ചു മാത്രം കഴിക്കുക.
· രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം.
· സ്ക്രീന്‍ നോക്കിക്കൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നത്.
ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍
· അമിതവണ്ണം
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം
· ഫാറ്റി ലിവര്‍
· ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം
· പോഷകാഹാര കുറവുകള്‍ (Iron, Calcium, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12)
· ക്ഷീണം, ഏകാഗ്രത കുറയുക
· ദഹന പ്രശ്നങ്ങള്‍ (GERD, IBS, Ulcer)
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ് യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Family Health
പല്ലിൽ കമ്പിയിടുന്ന ചികിൽസ ഇന്ന് വളരെ സാധാരണമാണ്. ഈ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്.
1. എടുത്തു മാറ്റുന്ന തരത്തിലുള്ള കമ്പിയിടൽ
2. ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിൽസ
ഈ ചികിൽസാരീതികൾ പല തരത്തിൽ ചെയ്യാവുന്നതാണ്. പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുമ്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം. കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്. പല്ലെടുക്കുന്നത് എന്തിനാണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. സാധാരണ രീതിയിൽ പല്ലിന് കമ്പി ഇടേണ്ടതായി വരുന്ന സാഹചര്യങ്ങൾ -
1. പല്ലു പൊങ്ങുമ്പോൾ
2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുമ്പോൾ
3. പല്ലുകൾ തിരിഞ്ഞിരിക്കുമ്പോൾ
4. പല്ലുകൾ മോണയിൽ നിന്നുപുറത്തേക്ക് വരാതെ നിൽക്കുമ്പോൾ
5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുമ്പോൾ
ഈ കാരണത്താൽ പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുവാനും താക്കുവാനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുമ്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്ത് കളഞ്ഞ് താഴുവാനുള്ള സ്ഥലം ഉണ്ടാക്കുവാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.
1. എക്സറേ പരിശോധന
2. മോഡൽ പഠനം
3. ക്ലിനിക്കൽ പരിശോധന
ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുമ്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും.
പല്ലിൽ കമ്പിയിടുന്നതിനു മുമ്പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതെ ആകുന്നു.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.
6. പല്ലുകൾ പുറത്തുവരുമ്പോൾ മുതൽ ഉള്ള പരിശോധനയും ചികിത്സകളും പല്ലിൽ കമ്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു.
7. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ
സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുമ്പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം ഈ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടതായി വരുമ്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം.
പല്ലിൽ കമ്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കമ്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകം ശ്രദ്ധ ഇതിനു നൽകണം.
* ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം.
* കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്. ഇവ പൂർണമായും ഒഴിവാക്കണം-ഭക്ഷണം ചെറിയ ഭാഗങ്ങളായി പുറകിൽ വച്ച് കഴിക്കാം.
ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം. (ഓർത്തോഡോണ്ടിക് ബ്രഷ്).
- ഡോക്ടറുടെ നിർദേശപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
ശ്രദ്ധിക്കുക
- വൃത്തിയായി വായ സംരക്ഷിക്കക.
- ഏറ്റവും ഗുണമേന്മയുള്ള കമ്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക-ഇത് വായ്ക്കുള്ളിൽ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
- കമ്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല.
- പൊട്ടിക്കാതിരിക്കുവാൻ പ്രത്യേക ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ പൊട്ടിയാൽ ഉടൻ തന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Family Health
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.
ശ്വാസകോശ ക്ഷയരോഗലക്ഷണങ്ങൾ
* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
* വിട്ടുമാറാത്ത പനി
* വിശപ്പില്ലായ്മ
* ഭാരക്കുറവ് * രക്തമയം കലർന്ന കഫം
ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ
* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം * രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ * രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി
എങ്ങനെ പകരുന്നു ?
ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ ക്ഷയരോഗാണുക്കൾ പെരുകുകയും ആ വ്യക്തി ക്ഷയരോഗിയായി മാറുകയും ചെയ്യും.
ജാഗ്രത വേണ്ടവർ ആരൊക്കെ?
* പ്രമേഹരോഗികൾ
* ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ
* എച്ച്ഐവി അണുബാധിതർ
* അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
* മദ്യപാനികൾ, പുകവലിക്കാർ, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം. ആയതിനാൽ അത്തരം വ്യക്തികളിൽ ക്ഷയകരോഗലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയകരോഗനിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
ശ്രദ്ധിക്കുക
1. തുറസായ സ്ഥലങ്ങളിൽ തുപ്പരുത്.
2. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല കൊണ്ട് വായും മുഖവും മറച്ചുപിടിക്കുക.
3. ക്ഷയരോഗബാധിതർ കഫം അടപ്പുള്ള പാത്രത്തിൽ ശേഖരിച്ച്് ഫിനോൾ ഒഴിച്ചു നിർവീര്യമാക്കിയ ശേഷം മണ്ണിൽ കുഴിച്ചുമൂടുക.
4. ക്ഷയരോഗബാധിതരുടെ വീട്ടിൽ 6 വയസിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടിബി ഇല്ലായെന്ന് ഉറപ്പുവരുത്തിയശേഷം രോഗം പകരാതിരിക്കാൻ വേണ്ട പ്രതിരോധമരുന്നുകൾ നല്‍കുക.
5. ക്ഷയരോഗബാധിതരുടെ വീട്ടിൽ ആർക്കെങ്കിലും ചുമയുണ്ടെങ്കിൽ നിർബന്ധമായും കഫപരിശോധന നടത്തുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കാരണങ്ങൾ, ലക്ഷണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
തേങ്ങ, ഉപ്പ്, എണ്ണ - കുറയ്ക്കണം
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക. മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണരീതിയാണ് പ്രമേഹരോഗി പിന്തുടരേണ്ടത്.
* ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
* മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം.
* ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
* തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക.
* കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
* ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക.
* ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
* പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Family Health
"100% ഓർഗാനിക്' എന്ന് പായ്ക്കറ്റിനു മുകളിൽ എഴുതിയിരിക്കുന്നതു കണ്ട് നമ്മൾ പലപ്പോഴും ഉത്പന്നങ്ങൾ വാങ്ങാറുണ്ട്. എന്നാൽ വെറുതെ ഒരു ലേബൽ ഉള്ളതുകൊണ്ടു മാത്രം ഒരു ഉത്പന്നം പൂർണമായും ഓർഗാനിക് ആകണമെന്നില്ല.
യഥാർത്ഥ വസ്തുത എന്താണ്?
യഥാർഥ ഓർഗാനിക് ഉത്പന്നങ്ങൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മുദ്രകൾ (Logos) ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഔദ്യോഗിക മുദ്രകൾ നോക്കി മാത്രം ഇനി മുതൽ സാധനങ്ങൾ തിരഞ്ഞെടുക്കുക.
ഉത്പന്നങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന മുദ്രകൾ താഴെ പറയുന്നവയാണ്
1. ജൈവിക് ഭാരത് (The Jaivik Bharat): ഇന്ത്യയിലെ ജൈവ ഉത്പന്നങ്ങൾക്ക് നൽകുന്ന പ്രധാന ഔദ്യോഗിക മുദ്ര.
2. ഇന്ത്യ ഓർഗാനിക് - എൻ.പി.ഒ.പി. (India Organic - NPOP): നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ നൽകുന്ന സർട്ടിഫിക്കേഷൻ.
3. പി.ജി.എസ്. - ഇന്ത്യ ഓർഗാനിക് (PGS - India Organic): പാർട്ടിസിപ്പേറ്ററി ഗ്യാരന്റി സിസ്റ്റം വഴി സാക്ഷ്യപ്പെടുത്തിയ ഓർഗാനിക് ഉത്പന്നങ്ങൾക്കുള്ള മുദ്ര.
ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ ശരിയായ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് വാങ്ങാം.
വിവരങ്ങൾ- കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി, കേരളം
Family Health
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറ് മാസം അമ്മയുടെ മുലപ്പാല്‍ മാത്രം നല്‍കുക (ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം Formula milk നല്‍കാം). ഈ ആറ് മാസക്കാലം കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന പ്രോട്ടീന്‍, കൊഴുപ്പ്, രോഗപ്രതിരോധശേഷിക്കായുള്ള ആന്റിബോഡീസ് തുടങ്ങിയവ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.
ആറ് മാസം ആകുമ്പോള്‍ കുഞ്ഞിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. അയണ്‍, സിങ്ക്, കാല്‍സ്യം എന്നിവ വേണ്ടിവരും. അവ മുലപ്പാലില്‍ നിന്നു മതിയായ അളവില്‍ ലഭിക്കുകയില്ല. അതിനായി അധികഭക്ഷണം നല്‍കേണ്ടതായിട്ടുണ്ട്. ആറ് മാസം കഴിഞ്ഞാല്‍ കുഞ്ഞ് പുതിയ രുചികളും ഭക്ഷണരൂപങ്ങളും സ്വീകരിക്കാന്‍ തയ്യാറാകും. ഇത് പിന്നീട് നല്ല ഭക്ഷണശീലം രൂപപ്പെടുത്താന്‍ സഹായിക്കും.
കട്ടിയുള്ള ആഹാരം ആദ്യ നാളുകളില്‍ നല്‍കേണ്ടതെങ്ങനെ?
കട്ടി ആഹാരം നല്കിത്തുടങ്ങുമ്പോള് ആദ്യ നാളുകളില്‍, ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം നല്‍കുക. കുഞ്ഞ് ആക്ടീവായി ഇരിക്കുന്ന സമയത്ത് നല്‍കുന്നതാകും ഉചിതം. മധുരം ചേര്‍ക്കാത്ത ഭക്ഷണമാണ് നല്‍കേണ്ടത്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണപദാര്‍ത്ഥം ആയിരിക്കണം ആദ്യം തുടങ്ങേണ്ടതും (ഉദാഹരണം - കൂരവ്, ആപ്പിള്‍ വേവിച്ച് ഉടച്ചത് പോലെയുള്ളവ).
കട്ടിയുള്ള ആഹാരം നല്‍കേണ്ടതെങ്ങനെ?
കുഞ്ഞിന്റെ തല ഉറയ്ക്കുന്നത് നാല് മാസത്തിലാണ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ നേരത്തെ തന്നെ താങ്ങി ഇരുത്തി (Supported sitting position) ശീലിപ്പിക്കുക. ചെറിയ സ്പൂണ്‍ ഉപയോഗിച്ച് വേണം ഭക്ഷണം നല്കാന്. ആദ്യ നാളുകളില്‍ 2-3 സ്പൂണ്‍ കഴിക്കാന്‍ താത്പര്യം കാണിക്കും. പിന്നീട് ക്രമേണ ഭക്ഷണം നല്‍കുന്നതിന്റെ അളവ് വര്‍ധിപ്പിക്കുക. കുഞ്ഞിനെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്. അത് 'Food aversion' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാദ്ധ്യതയുണ്ട്.
ഒരു കാരണവശാലും ഭക്ഷണം മിക്സിയില്‍ അരച്ച് നല്‍കരുത്. കൈവച്ച് നന്നായി ഉടച്ച് തരിയോട് കൂടി നല്‍കുക. പുതിയതായി ഒരു ഭക്ഷണം നല്കുമ്പോള് അത് മാത്രം തുടര്‍ച്ചയായി 3 ദിവസം നല്കി (ദിവസവും ഒരു നേരം) അലര്‍ജി, വയറിളക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം മറ്റൊരു പുതിയ ഭക്ഷണം നല്‍കുക.
ഒരു വയസ് ആയതിനുശേഷം...
നവധാന്യങ്ങള്‍, കോഴിയിറച്ചി, മീന്‍, മാംസം, പശുവിന് പാല് തുടങ്ങിയവ കുഞ്ഞിന് ഒരു വയസ് ആയതിനുശേഷം നല്‍കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹന പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
ആറ് മാസത്തിനു മുമ്പ് കട്ടിയാഹാരം നല്കാന് പാടില്ല
ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ദഹന വ്യവസ്ഥ (Digestive system) പൂര്‍ണ്ണമായും വികസിച്ചിട്ടില്ല. അതുകൂടാതെ അലര്‍ജി, ആണുബാധ എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം അമ്മയുടെ പാല് കുടിക്കുന്നതും കുറയാന്‍ സാധ്യതയുണ്ട്. നേരത്തെ കട്ടി ആഹാരം നല്‍കുന്നത് കുഞ്ഞുങ്ങളില്‍ അമിതവണ്ണത്തിന് (Obesity) കാരണമാകുന്നു. ഇതിനേക്കാള്‍ ഉപരി മറ്റൊരു വസ്തുത എന്തെന്നാല്‍ ആറുമാസം വരെ കുഞ്ഞിന് ലഭിക്കേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ നിന്നു ലഭിക്കുന്നു. ആയതിനാല്‍ ആറുമാസത്തിനു ശേഷം മാത്രമാണ് കട്ടി ആഹാരം കുഞ്ഞുങ്ങള്‍ക്ക് ആവശ്യവും സുരക്ഷിതവും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
· കട്ടി ആഹാരം നല്‍കിത്തുടങ്ങിയാലും മുലപ്പാല്‍ നല്‍കുന്നത് തുടരുക.
· കട്ടിയുള്ള ആഹാരം ഒരിക്കലും മുലപ്പാലിന് പകരമല്ല.
· കുഞ്ഞിന് നല്കുന്ന ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ക്കരുത്.
· കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്.
· ആവശ്യമായ വെള്ളം കൂടി ഭക്ഷണത്തോടൊപ്പം നല്‍കുക.
· ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം കൊടുക്കാതിരിക്കുക.
· ഫോണ്‍, ടിവി മുതലായ ഉപകരണങ്ങള്‍ നല്കി കുഞ്ഞിന്റെ ശ്രദ്ധ മാറ്റി ഭക്ഷണം നല്‍കരുത്.
· കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോഴും നല്കുമ്പോഴും ശുചിത്വം പാലിക്കുക.
വിവരങ്ങൾ: രശ്മി മോഹൻ എ.
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Family Health
സമ്പൂർണ മുലയൂട്ടൽ
കുഞ്ഞിന് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുക. മറ്റു ദ്രാവകങ്ങളോ ഭക്ഷണങ്ങളോ കൂടാതെ ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാൽ മാത്രം. ഇത് ജീവിതകാലം മുഴുവനും കുഞ്ഞിന് ആരോഗ്യത്തിന്റെ അടിത്തറ പാകും.
അമ്മയ്ക്കുള്ള നേട്ടങ്ങൾ
* കുഞ്ഞുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുന്നു.
* സ്തനാർബുദത്തിനും ഗർഭാശയ അർബുദത്തിനുമുള്ള സാധ്യതകൾ കുറയ്ക്കുന്നു.
* അമ്മയുടെ ശരീരഭാരം വേഗം പുർവസ്ഥിതിയിലെത്തിക്കുന്നു, അമിതവണ്ണത്തിനുള്ള സാധ്യതകൾ കുറയ്ക്കുന്നു.
കുഞ്ഞിനുള്ള നേട്ടങ്ങൾ
* മുലപ്പാൽ സമ്പൂർണ പോഷകാഹാരം
* രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു.
* ശരീരോഷ്മാവ് സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്നു.
* ഭാവിയിൽ അമിതവണ്ണം, അലർജികൾ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുന്നു.
തെറ്റിദ്ധാരണകളും വസ്തുതകളും
തെറ്റിദ്ധാരണ
അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ മുലയൂട്ടേണ്ട ആവശ്യമില്ല.
ശരിയായ വസ്തുത
അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിലും അത് കുഞ്ഞിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മുലപ്പാൽ കൂട്ടുന്നതിന്
കൂടെക്കൂടെയുള്ള മുലയൂട്ടൽ, മുലയൂട്ടുമ്പോൾ കുഞ്ഞിനെ ശരിയായി പിടിക്കുക, ശരിയായ മാനസിക പിന്തുണ എന്നിവ മുലപ്പാൽ കൂട്ടുന്നതിന് സഹായിക്കുന്നു.
എപ്പോഴാണ്, എത്ര കാലത്തേക്കാണ് മുലയൂട്ടേണ്ടത്?
1. പ്രസവത്തിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ
2. ആദ്യത്തെ ആറുമാസം മറ്റു ദ്രാവകങ്ങളോ ഭക്ഷണങ്ങളോ നൽകരുത്.
3. കുഞ്ഞിന് ചുരുങ്ങിയത് 2 വയസാകുന്നതു വരെയെങ്കിലും മുലയൂട്ടൽ തുടരണം
വിവരങ്ങൾ- ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരള സർക്കാർ
Family Health
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്.
ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?
ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി കൂട് = 20 -25 g) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേബിൾ സ്പൂണ്‍ മതിയാകും .
c. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.
എങ്ങനെ തയാറാക്കാം?
ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കന്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം അഞ്ചു മിനിറ്റ് ഉൗറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നു പുറത്തേക്കു പോകാൻ സഹായിക്കും .
രൂക്ഷ ഗന്ധമാണെങ്കിൽ
കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം. അതാണ് ശരിയായ അളവ്. ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ചേർക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറയും.
സൂപ്പർ ക്ലോറിനേഷൻ എങ്ങനെ?
വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടയ്ക്കിടയ്ക്ക് (ജലസ്രോതസിൽ നിന്നു ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.
അരുചി മാറാൻ എന്തൊക്കെ ചെയ്യാം?
ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറയും. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം (ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വയ്ക്കുക) ചൂടാറ്റി ഉപയോഗിക്കുക. ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .
ശുചിത്വം പാലിക്കാം
തുറസായ ഇടങ്ങളിൽ ജലസ്രോതസുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താനുള്ള സാഹചര്യം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
കലക്ക് മാറ്റാൻ ആലം നല്ലതല്ല
കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത്. കലക്ക് മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ ആലം പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുന്നതു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
കലങ്ങിയ വെള്ളം തെളിക്കാൻ
കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഉൗറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ, (വെള്ളപ്പൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടണ്‍ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ, വെള്ളമെടുക്കുന്ന ടാപ്പിന്റെ അറ്റത്ത് പഞ്ഞിയോ (cotton) തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ മാർക്കറ്റിൽ നിന്നു കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.
Family Health
ഇന്ന് കൈക്കുഞ്ഞുങ്ങള്ക്കുപോലും കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതായും കാണാം. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ അവർക്കു മൊബൈല്‍ ഫോണ്‍ നല്കുന്നു. ഇതു തുടരുമ്പോള്‍ ആസക്തി ആയി മാറുന്നു. ഇത്തരം ശീലങ്ങള്‍ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്.
കുഞ്ഞുങ്ങളില്‍ മൊബൈല്‍ ഫോണ്‍
ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
· പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
· തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
· കുട്ടികള്‍ കള്ളം പറയാനുള്ള പ്രവണത
കൂടുന്നു.
· മാനസികാരോഗ്യത്തെ ബാധിക്കുന്നു
(വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നു).
· ഉറക്കമില്ലായ്മ
· മറ്റുള്ളവരുമായി ഇടപെടാന്‍ താത്പര്യ
ക്കുറവ് കാണിക്കുന്നു.
· കുഞ്ഞുങ്ങള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നു.
· ഒരു കളിപ്പാട്ടം എന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.
· ശ്രദ്ധക്കുറവും താത്പര്യമില്ലായ്മയും
പ്രകടമാകുന്നു.
എങ്ങനെ നിയന്ത്രിക്കാം?
· ഒരു കളിപ്പാട്ടം എന്നപോലെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോഴോ അവര്‍ അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാനായോ മൊബൈല്‍ ഫോണ്‍ നല്‍കരുത്.
· രക്ഷിതാക്കള്‍ കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ഒന്നിച്ചുള്ള സമയം അവരോട് ഇടപഴകി ബന്ധം സുദൃഢമാക്കാന്‍ ശ്രമിക്കുക.
· കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച് മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ച് അവര്‍ക്ക് മാതൃകയാവുക.
· കുഞ്ഞുങ്ങള്‍ വിനോദവൃത്തിയില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
· കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കളികള്‍ ഒഴിവാക്കി ബുദ്ധിവികാസത്തെ വളര്‍ത്തുന്ന പസില്‍, സുഡോകു പോലുള്ളവ പരിശീലിപ്പിക്കുക.
· കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ ദിനചര്യ ഉണ്ടാക്കുകയും അതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗ സമയം പരമാവധി കുറയ്ക്കുകയും അത് കൃത്യമായി കുട്ടികള്‍ പാലിക്കുന്നതായി ഉറപ്പുവരുത്തുകയും വേണം.
· ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുമ്പും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല.
· കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ഇരുത്താതെ അവരുടെ ഒപ്പം എപ്പോഴും മുതിര്‍ന്നവര്‍ ആരെങ്കിലും ഉണ്ടായിരിക്കണം. ഒറ്റപ്പെടല്‍ ഉണ്ടാകുമ്പോള്‍ ഒരു കൂട്ടിനു വേണ്ടിയോ സമയം നീങ്ങാനോ ഒക്കെയായി കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ സാധ്യതയുണ്ട്.
മാനസികാരോഗ്യ വിദഗ്ധന്റെ സഹായം എപ്പോൾ?
ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കുഞ്ഞുങ്ങളെ പരിപാലിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം, ഈ ആസക്തി ഒരു രോഗമായി കണ്ട് കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്. മാതാപിതാക്കള്‍ എന്ന നിലയ്ക്ക് നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കി പെരുമാറുക.
വിവരങ്ങൾക്കു കടപ്പാട്: രശ്മി മോഹൻ എ.
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.
Family Health
നിങ്ങൾ, ബാക്കി വന്ന ഭക്ഷണം
വീണ്ടും ചൂടാക്കാറുണ്ടോ?
ഈ വിവരങ്ങൾ ശ്രദ്ധിക്കൂ...
ബാക്കി വന്ന ഭക്ഷണം വീണ്ടും ചൂടാക്കാറുണ്ടോ? തലേ ദിവസത്തെ ബിരിയാണിയോ, ചോറും കറിയോ ഫ്രിഡ്ജിലുണ്ടെങ്കിൽ പിറ്റേന്ന് അടുക്കളയിൽ അധികം ജോലി ചെയ്യേണ്ടതില്ലല്ലോ! പണി എളുപ്പമാക്കാനും ആഹാരം പാഴാക്കാതിരിക്കാനും നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ, ഇങ്ങനെ ബാക്കിവരുന്ന ഭക്ഷണം വീണ്ടും എടുത്തുപയോഗിക്കുമ്പോൾ നമ്മൾ വരുത്തുന്ന ചില ചെറിയ അശ്രദ്ധകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ബാക്കിവന്ന ആഹാരം,
ചൂടാക്കുന്നതിന് മുൻപ്
ഈ വിവരങ്ങൾ ശ്രദ്ധിക്കുക:
1. നേരത്തെ തയാറാക്കി വച്ച ആഹാരം ചൂടാക്കുമ്പോൾ, അത് പുതിയതായി ഉണ്ടാക്കിയ വിഭവങ്ങളുമായി മിക്സ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
2. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ഇടയ്ക്കിടെ പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക
3. കഴിക്കാൻ എത്രമാത്രം വേണമോ, അത്രയും ഭാഗം മാത്രം പാത്രത്തിലേക്കു മാറ്റി ചൂടാക്കിയെടുക്കുക.
4. ആഹാരത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ ചൂട് പിടിക്കാൻ വേണ്ടി ചൂടാക്കുന്ന സമയത്ത് നന്നായി ഇളക്കിക്കൊടുക്കണം.
5. ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുത്ത ഭക്ഷണമാണെങ്കിൽ, അത് ചൂടാക്കുന്നതിനു മുൻപ് ഐസ് പൂർണമായും ഉരുകി സാധാരണ താപനിലയിലായി എന്ന് ഉറപ്പുവരുത്തുക.
രുചി മാത്രമല്ല, സുരക്ഷിതത്വവും പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്: കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരളം
Family Health
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും -3
കൊതുകുജന്യ - വായുജന്യ -മലിനജലസമ്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്...
1. മലന്പനി, വെസ്റ്റ് നൈല്‍, ഡെങ്കി, ജപ്പാൻ ജ്വരം എന്നിവയ്ക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കുക
2. കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കൊതുക്, കൂത്താടി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
വായുജന്യ രോഗങ്ങൾ
1. ചിക്കൻപോക്സ്, എച്ച1എൻ1, വൈറൽ പനി - ആവശ്യമായ ബോധവത്കരണവും പരിചരണവും നല്‍കുക
2. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ മാറ്റിപ്പാർപ്പിച്ചു പ്രത്യേകമായി ചികിത്സ നല്‍കുക.
മലിനജലസന്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്...
1. കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക
2. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകുക
3. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പുവരുത്തുക
4. വളംകടി പോലെയുള്ള രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്
Family Health
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും -2
നിർജലീകണവും പാനീയചികിത്സയും
പ്രളയാനന്തരം സാധാരണയായി കാണപ്പെടുന്നതാണു വയറിളക്കരോഗങ്ങൾ. വയറിളക്കരോഗങ്ങളും ഛർദിയും ഉള്ളപ്പോൾ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതദാഹം, വരണ്ട ചുണ്ടും നാവും, കുഴിഞ്ഞുതാഴ്ന്ന കണ്ണുകൾ, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം എന്നിവയാ ണു നിർജ്ജലീകരണ ലക്ഷണങ്ങൾ.നിർജ്ജലീകണം തടയാൻ പാനീയചികിത്സ പ്രധാനം
ഗൃഹപാനീയങ്ങൾ
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിൻവെള്ളം, പഞ്ചസാര, ഉപ്പ് ലായനി
ഓആർഎസ് തയാറാക്കുന്ന വിധം
1.കൈകൾ ശുചിയാക്കുക
2.ശുചിയായ പാത്രത്തിൽ ഒരു ലിറ്റർ ശുദ്ധജലം
എടുക്കുക
3. ഓആർഎസ് പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലിട്ട് വൃത്തിയുള്ള ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി പൗഡർ മുഴുവൻ ലയിച്ചു എന്ന് ഉറപ്പുവരുത്തുക.
4.ലായനി അല്പമായിട്ട് ചെറിയ ഇടവേളകളിൽ നല്‍കുക.
ഛർദിയുണ്ടെങ്കിൽ 5-10 മിനിട്ട് കഴിഞ്ഞു വീണ്ടും ലായനി നല്‍കുക
5.ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം
6. ലായനി എപ്പോഴും മൂടിവയ്ക്കണം
ഓആർഎസ് ലായനി കൊടുക്കുന്നതിനൊപ്പം മറ്റു പാനീയങ്ങളും കുഞ്ഞുങ്ങൾക്കു മുലപ്പാലും നല്‍കുക
ഉപ്പ് പഞ്ചസാരി ലായനി തയാറാക്കുന്ന വിധം
ആറു ടീ സ്പൂണ്‍ പഞ്ചസാരയും അര ടീ സ്പൂണ്‍ ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിനുശേഷം ഇടവേളകളിൽ നല്‍കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Family Health
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും -1
ജലജന്യരോഗങ്ങൾക്കെതിരേ ജാഗ്രത
വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവയാണു പ്രളയകാലത്തു സാധ്യതയുള്ള ജലജന്യരോഗങ്ങൾ.
ശ്രദ്ധിക്കേണ്ടത്...
1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
2. വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
3. വയറിളക്കം ബാധിച്ചാൽ ഓആർഎസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കൂടുതലായി നല്‍കുക.
4. ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ചു മാത്രം പാത്രവും പച്ചക്കറികളും കഴുകുക.
5. ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും കഴിക്കുന്നതിനു മുന്‍പും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.
കിണർവെള്ളം ശുദ്ധമാക്കാം
ക്ലോറിൻ ഗുളിക - ഉപയോഗം എങ്ങനെ?
20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.
ലിക്വിഡ് ക്ലോറിനേഷൻ
1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്
Family Health
നട്ടെല്ല് തകരാറുകൾ പരിഹരിക്കുന്നതിനു നൂതന ചികിത്സകൾ
നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും നടുവേദനയുടെയും കഴുത്തുവേദനയുടെയും കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സാ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്. അത് ദുരന്തകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്ഥിരമായ വേദന ഉണ്ടാക്കുന്ന അല്ലെങ്കിൽ കഴുത്ത് / കൈ എന്നിവയുടെ ചലന ബുദ്ധിമുട്ട് അല്ലെങ്കിൽ ബലഹീനത ഉണ്ടാക്കുന്ന ചില ഡിസ്ക് പ്രോലാപ്സുകളിൽ കീഹോൾ ശസ്ത്രക്രിയ വളരെ സഹായകരമാണ്
സർജറി എപ്പോൾ?
യാഥാസ്ഥിതിക ചികിത്സകൾ ഫലവത്തായില്ലെങ്കിലും നിങ്ങളുടെ വേദന അസഹനീയവും നിങ്ങളെ നിഷ്ക്രയരാക്കുന്നതുമാണെങ്കിൽ സർജറി ഒരു ഓപ്ഷനായിരിക്കാം. കൈകളിലേക്കോ കാലുകളിലേക്കോ താഴേക്ക് പോകുന്ന അനുബന്ധ വേദനയോ മരവിപ്പോ ഉണ്ടാകുന്നതു പലപ്പോഴും നിങ്ങളുടെ നട്ടെല്ലിലെ ഞരമ്പുകൾ ഞെരുക്കപ്പെടുന്നത് മൂലമാണ്. വീർത്തതോ തള്ളിനിൽക്കുന്നതോ ആയ ഡിസ്കുകൾ ചിലപ്പോൾ ഒരു സുഷുമ്നാ നാഡിക്ക് നേരെ വളരെ ദൃഢമായി അമർത്തി അതിന്റെ പ്രവർത്തനത്തെ ബാധിക്കും. ഈ അവസരത്തിൽ സർജറി ആവശ്യമായി വന്നേക്കാം. എംആർഐ എടുത്ത് ഇത് സ്ഥിതീകരിക്കാവുന്നതാണ്.
ന്യൂറോ സർജറി മുന്നേറ്റങ്ങൾ
ന്യൂറോ സർജറി സംബന്ധിച്ച മികച്ച മുന്നേറ്റങ്ങൾ നട്ടെല്ല് തകരാറുകൾ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ൽ കൂടുതലാണ്.
ചില കഠിനമായ സന്ദർഭങ്ങളിൽ, രോഗബാധിത പ്രദേശത്ത് കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിംഗ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമായി ചെയ്യാവുന്നതാണ്. കൂടാതെ ആശുപത്രിവാസം വളരെകുറച്ച് ദിവസങ്ങളിലേക്ക് മിതപ്പെടുത്താൻ സാധിക്കും.
ബയോ മെറ്റീരിയൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ സഹായത്തോടെയുള്ള ഇമേജ്-ഗൈഡഡ് ടെക്നോളജി, എല്ലിന്റെയും ഡിസ്കിന്റെയും മോളിക്യുലാർ ബയോളജി എന്നിവയിലെ കൂടുതൽ പുരോഗതികൾ നട്ടെല്ല് തകരാറുകൾ ചികിത്സിക്കുന്നതിനുള്ള വളരെ ശക്തമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനു സഹായകമായി. വളർന്നുവരുന്ന സാങ്കേതികവിദ്യയുടെയും ജൈവിക പുരോഗതിയുടെയും ഈ സംയോജനം മൂലം ചെറിയ മുറിവുകൾ, സാധാരണ ടിഷ്യൂകൾക്ക് കുറഞ്ഞ ആഘാതം, വേഗത്തിലുള്ള രോഗശാന്തി സമയം, വേദന, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് തുല്യമോ മികച്ചതോ ആയ ആശ്വാസം, പ്രവർത്തന നിലയിലേക്ക് വേഗത്തിൽ മടങ്ങുക എന്നിവയ്ക്ക് വഴി ഒരുക്കിയിരിക്കുന്നു.
ആരോഗ്യകരമായ ശരീരഭാരം
നിലനിർത്തിയാൽ...
ശസ്ത്രക്രിയ ആവശ്യമായി വന്നാലും ഇല്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി നിങ്ങൾക്ക് ഭാവിയിൽ നല്ല മാറ്റങ്ങൾ വരുത്തും. നിങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ നട്ടെല്ലും ചുറ്റുമുള്ള ടിഷ്യുകളും ആരോഗ്യകരമായി തുടരാൻ നിങ്ങളെ സഹായിക്കും.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Family Health
വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!
മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.
കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
പ്രധാന ലക്ഷണങ്ങൾ:
* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)
ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ:
1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:
2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
3. കൈകൾ വൃത്തിയായി സൂക്ഷിക്കുക:
ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം:
തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
6. ജലസ്രോതസുകൾ ശുചീകരിക്കുക:
കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.
7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.
രോഗം വന്നാൽ എന്തുചെയ്യണം?
* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ
Family Health
തേയ്മാന ലക്ഷണങ്ങൾ അവഗണിക്കരുത്
അധികം കട്ടിയുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. കഴുത്തുവേദനയുള്ളവർക്കു സെർവൈക്കൽ പില്ലോ വളരെ ഫലപ്രദമാണ്. ഇതിന്റെ ഉപയോഗം മൂലം ഒരുപരിധി വരെ കഴുത്തുവേദന കുറയുന്നു. ഇത് ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.
ഒരിക്കലും ഇരുന്ന് ഉറങ്ങരുത് . ചലിക്കുന്ന വാഹനത്തിൽ ഉറങ്ങരുത്.
കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ
പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. കഴുത്തു മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും മെല്ലെ ചലിപ്പിക്കുന്നതുവഴി കഴുത്തിന് അനുഭവിക്കുന്ന പിടിത്തം ശമിക്കുന്നു. ഇത് ദിവസേന 10-15 തവണ ചെയ്യുന്നതു നല്ലതാണ്.
വിശ്രമം, ഓയിൻമെന്റുകൾ
അസഹ്യമായ കഴുത്തുവേദനയുടെയും നടുവേദനയുടെ യും കാരണ ഘടകങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമവും വേദനസംഹാരി ഓയിൻമെന്റുകളും മിക്ക കേസുകളിലും സഹായകമാകും.
വേദനയുടെ തുടക്കത്തിൽ...
നടുവുവേദന, കഴുത്തുവേദന എന്നിവയുടെ തുടക്കത്തിൽ തന്നെ ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും കഴിക്കുന്നത് ഫലപ്രദമാണ്.കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം.
ഫിസിയോതെറാപ്പി
ഫിസിയോതെറാപ്പി, ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രച്ച് ചെയ്യാ നും ശക്തിപ്പെടുത്താനും സഹായിക്കും. ഒട്ടുമുക്കാൽ വ്യക്തികളിലും കഴുത്തു നടുവ് അനുബന്ധ വേദനകൾ ഫിസിയോതെറാപ്പി മൂലം കുറയുന്നതായി കാണപ്പെടുന്നു. എന്നാൽ, ഡിസ്ക് പ്രൊലാപ്സ് മൂലമുള്ള വേദനകൾക്ക് ഫിസിയോതെറാപ്പി കൊണ്ട് ഫലം കണ്ടെന്നു വരില്ല.
തേയ്മാന ലക്ഷണങ്ങൾ
എന്നാൽ നിരന്തരമായ വേദനയോടനുബന്ധിച്ചു കൈകാലുകളിലേക്കു തരിപ്പ് അനുഭവപ്പെടുക, തളർച്ച അനുഭവപ്പെടുക എന്നത് കഠിനമായ തേയ്മാനത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും വേഗം അടുത്തുള്ള ന്യൂറോ സ്പെഷലിസ്റ് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.
ചികിത്സയ്ക്കു മുന്‍പ്
ഇപ്പോൾ Xray, MRI സ്കാൻ, CT സ്കാൻ, NCS, EMG മുതലായ അത്യാധുനിക അന്വേഷണ രീതികളുണ്ട്. എപ്പോഴും ഓർക്കുക... ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തേണ്ടത് വളരെ പ്രധാനമാണ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Family Health
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ മുതൽ മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങളിലേക്ക്....
ഉദാസീനമായ ജീവിതശൈലി
മോശം പോസ്ച്ചറിംഗും(അംഗവിന്യാസം) ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതി൯െറ പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.
തുടർച്ചയായി ഒരേ ഇരുപ്പിൽ...
ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽ തന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
‘എസ്’( 'S') ആകൃതിയിൽ നട്ടെല്ല്
മൂന്ന് പ്രധാന വളവുകൾ ഒരു 'S' ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്. എന്നാൽ തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു. അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.
ടെക്സ്റ്റ് നെക്ക് സിൻഡ്രോം
മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്്ട്രോണിക് ഉപകരണങ്ങളുടെ മുന്പിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയിൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.(Text neck syndrome)
അധികനേരം കഴുത്തു മുന്നിലേക്ക് നീട്ടിപ്പിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ - കമ്പ്യൂട്ടർ പ്രൊഫഷണലുകൾ, ദീർഘ ദൂര റൂട്ടുകളിലെ ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിംഗ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Family Health
കംപ്യൂട്ടറിനു മുന്നിൽ അധികനേരം ചെലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
* നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
* കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതെ തലത്തിൽ വയ്ക്കുക.
* കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
* അധികസമയം ഒരേരീതിയിൽ തന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ
കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്.
ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും.
കട്ടിയുള്ള തലയിണ ഉപയോഗിക്കുമ്പോൾ
നിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിൽ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും.
ഇരുന്നുറങ്ങിയാൽ
ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു. അതുപോലെ കാലുയർത്തി മേശയുടെ അതുപോലെ തന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകൾ കുറയ്ക്കാൻ
എന്തൊക്കെ ചെയ്യാം
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന തരത്തിൽ അംഗവിന്യാസം(posture) നിലനിർത്തുന്നതിനാണ്. അതിനാൽ
* എല്ലായ്പ്പോഴും ശരിയായ അംഗവിന്യാസം (posture) നിലനിർത്തുക.
* ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക.
* കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ശരിയായ മെത്ത തിരഞ്ഞെടുത്ത് അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ വാങ്ങാൻ ശ്രമിക്കുക.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Family Health
ലോകം ഏറ്റവും ഭീതിയോടെ കാണുന്ന രോഗം. മധ്യ ആഫ്രിക്കയിൽനിന്ന് ലോകമെന്പാടും വ്യാപിച്ച, സാവധാനം ജീവന്റെ അടിവേരറക്കുന്ന ചികിത്സയില്ലാത്ത മാരകരോഗം. പൂർണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും രോഗകാരിയായ വൈറസിനോടു പോരാടുന്ന ഔഷധങ്ങൾ ലഭ്യമാണ്. എച്ച്ഐവി പൂർണമായി സുഖപ്പെടുത്താനുള്ള ഗവേഷണങ്ങൾ കാലങ്ങളായി നടക്കുന്നുണ്ട്. ഇപ്പോൾ, വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശാസ്ത്രലോകത്തിനു പ്രതീക്ഷയായി മാറിയിരിക്കുകയാണ് പുതിയ പ്രതിരോധ മരുന്ന്. മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും ശാസ്ത്രലോകം വെളിപ്പെടുത്തി.
VH-499- എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന പുത്തൻ മരുന്ന്, ശരീരത്തില്‍ വൈറസ് പെരുകുന്നതു ഫലപ്രദമായി തടയുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വൈദ്യശാസ്ത്ര മാസികയിൽ പുത്തൻ മരുന്നിനെക്കുറിച്ചും ഗവേഷണഫലങ്ങളെക്കുറിച്ചും പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈറസിന്റെ നിലനില്‍പ്പിനും വ്യാപനത്തിനും ഏറ്റവും പ്രധാനമായ, അതിനു ചുറ്റുമുള്ള, ക്യാപ്സിഡ് എന്ന പ്രോട്ടീന്‍ കവചത്തെ ലക്ഷ്യമിട്ടാണ് മരുന്നിന്റെ പ്രവര്‍ത്തനം.
ചരിത്രം രേഖപ്പെടുത്തിയ പരീക്ഷണ വിജയം
നേരത്തെ, മറ്റ് എച്ച്ഐവി ചികിത്സകളൊന്നും ആരംഭിച്ചിട്ടില്ലാത്ത ഇരുപത്തിമൂന്ന് മുതിര്‍ന്ന ആളുകളിലാണ് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. പരീക്ഷണത്തിനു വിധേയരായവരില്‍ 20 പേര്‍ക്ക് വ്യത്യസ്ത അളവുകളില്‍ VH-499 മരുന്നും, മൂന്നുപേര്‍ക്ക് പ്ലാസിബോ (യഥാര്‍ഥ മരുന്നല്ലാത്ത, എന്നാല്‍ രോഗിക്ക് മരുന്നാണെന്ന വ്യാജേന നല്കുന്ന വസ്തു) യും നല്കി.
രക്തത്തിൽ ഉയർന്ന അളവിൽ വൈറസ് സാന്നിധ്യമുണ്ടായിരുന്ന രോഗികൾക്ക് പതിനൊന്നാം ദിവസമായപ്പോഴേക്കും VH-499 കഴിച്ച എല്ലാവരിലും വൈറസിന്റെ അളവില്‍ വന്‍ കുറവുണ്ടായി. ഉയര്‍ന്ന അളവില്‍ മരുന്ന് കഴിച്ചവരില്‍ വൈറസിന്റെ കുറവ് കൂടുതല്‍ പ്രകടമായിരുന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം മരുന്ന് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ്. പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞ മികച്ച സുരക്ഷിതത്വമാണ് പുതിയ മരുന്ന് നൽകുന്നതെന്നു ഗവേഷകര്‍ വ്യക്തമാക്കി.
എന്തുകൊണ്ട് VH-499
നിലവില്‍ എച്ച്ഐവി ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും ഉപയോഗിക്കുന്ന, ലെനാകപവിര്‍ എന്ന മരുന്നിനോടാണ് VH-499-നെ താരതമ്യപ്പെടുത്തുന്നത്. ആറുമാസത്തിലൊരിക്കല്‍ നല്കുന്ന ഇന്‍ജക്ഷനാണ് ലെനാകപവിര്‍. എന്നാൽ, ഈ മരുന്ന് ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ VH-499 എന്ന പുതിയ ഗുളിക, മരുന്നുകളെ ശരീരത്തില്‍ സംസ്കരിക്കാന്‍ സഹായിക്കുന്ന CYP3A4 എന്ന എന്സൈമുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. മറ്റ് പല രോഗങ്ങള്‍ക്കും ഒന്നിലധികം മരുന്നുകള്‍ സ്ഥിരമായി കഴിക്കേണ്ടി വരുന്ന രോഗികള്‍ക്ക്, നിലവിലുള്ള മറ്റ് എച്ച്ഐവി മരുന്നുകളേക്കാള്‍ സുരക്ഷിതമായ ബദലായി VH-499 ഉപയോഗിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എപ്പോൾ വിപണിയിൽ
ആദ്യഘട്ട പരീക്ഷണഫലങ്ങള്‍ ഏറെ ആവേശം നല്കുന്നതാണെങ്കിലും, മരുന്ന് വിപണിയിലെത്താന്‍ ഇനിയും സമയമെടുക്കും. വരും ഘട്ടങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന വിശാലമായ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലുകളിലൂടെ മാത്രമേ ഇതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും അന്തിമമായി ഉറപ്പാക്കാന്‍ സാധിക്കുക. ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ ഫലപ്രദമായാൽ; ഭാവിയിൽ എച്ച്ഐവി ചികിത്സാരംഗത്തു വൻ മുന്നേറ്റമുണ്ടാക്കാനും, ആഗോളതലത്തില്‍ എച്ച്ഐവി വ്യാപനം തടയാനുമുള്ള പരിശ്രമങ്ങള്‍ക്കു ശക്തമായ അടിത്തറയിടാനും VH-499 എന്ന മരുന്നിനു സാധിക്കുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
Family Health
വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്
മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
രോഗബാധിതർക്ക് സമ്പൂർണവിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ...
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കംചെയ്യുക.ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈഡേ ആചരിക്കുക. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Fitness
ദിവസവും ഒരേ ഭക്ഷണം ശീലമാക്കുന്നത് കലോറി അളവ് കൃത്യമായി നിലനിര്‍ത്താനും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുമെന്നു പുതിയ പഠനം.
ഹെല്‍ത്ത് സൈക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ലളിതമായ ഭക്ഷണക്രമം പിന്തുടരുന്നത് ഡയറ്റിംഗ് കൂടുതല്‍ ഫലപ്രദമാക്കുമെന്ന് അഭിപ്രായപ്പെടുന്നത്.
ഒറിഗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ 112 അമിതഭാരമുള്ള വ്യക്തികളില്‍ 12 ആഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.
ഭക്ഷണത്തില്‍ വൈവിധ്യം കുറച്ച്, ഒരേ വിഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കഴിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഭാരം കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി.
സ്ഥിരമായി ഒരേ ഡയറ്റ് പിന്തുടര്ന്നവര് ശരാശരി 5.9 ശതമാനം ഭാരം കുറച്ചപ്പോള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിച്ചവരില്‍ ഇത് 4.3 ശതമാനം മാത്രമായിരുന്നു.
ഓരോ ദിവസത്തെയും കലോറി ഉപഭോഗത്തില്‍ വരുന്ന നേരിയ വ്യത്യാസം പോലും ഭാരം കുറയുന്ന പ്രക്രിയയെ ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
ദിവസേനയുള്ള കലോറിയില്‍ വരുത്തുന്ന ഓരോ 100 കലോറിയുടെ വ്യത്യാസവും ഭാരം കുറയുന്ന തോത് 0.6 ശതമാനം വീതം കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് വലിയ പ്രയത്നവും സ്വയം നിയന്ത്രണവും ആവശ്യമായ ഒന്നാണെന്നു പഠനത്തിനു നേതൃത്വം നല്കിയ ഡോ. ഷാര്‍ലറ്റ് ഹാഗര്മാന് പറയുന്നു.
ഭക്ഷണകാര്യത്തില്‍ കൃത്യമായ ചിട്ടകള്‍ ഉണ്ടാക്കിയെടുക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായി സംഭവിക്കാനും സഹായിക്കും.
എങ്കിലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Fitness
നാല്പതു വയസു പിന്നിട്ടവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം മാറുന്നതിനാല്‍ ഭക്ഷണരീതിയില്‍ തീര്‍ച്ചായും മാറ്റങ്ങള്‍ വരുത്തണം.
മനുഷ്യശരീരത്തില്‍ വാര്‍ധക്യത്തിന്റെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് 44-60 വയസിനിടയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്പതു പിന്നിടുമ്പോള്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വാര്‍ധക്യത്തിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒഴിവാക്കേണ്ട അഞ്ചു പ്രധാന ഭക്ഷണങ്ങള്‍
1. സംസ്കരിച്ച മാംസം
ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവയില്‍ അമിതമായ സോഡിയവും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ചിക്കന്‍, മത്സ്യം (പ്രത്യേകിച്ച് മത്തി), ബീഫ് എന്നിവ മിതമായ അളവില്‍ ഉപയോഗിക്കാം.
2. മധുരപാനീയങ്ങള്‍, മദ്യം
സോഡയും മധുരമുള്ള പാനീയങ്ങളും ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. പകരം ഗ്രീന്‍ ടീ, ബ്ലാക്ക് കോഫി ശീലമാക്കുന്നത് ഉചിതമായിരിക്കും.
3. വറുത്ത ഭക്ഷണങ്ങള്‍
ഉയര്‍ന്ന ചൂടില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളില്‍ അക്രിലാമൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിന്റെ വീക്കം വര്‍ധിപ്പിക്കുന്നു. എയര്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ ഒലിവ് ഓയില്‍ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍
ബ്രഡ്, പേസ്ട്രി, ഇന്‍സ്റ്റന്റ് ഓട്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതിനുപകരം പ്രോസസ് ചെയ്യാത്ത ഓട്സ്, ക്വിനോവ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലത്.
5. സ്നാക്സ്
ചിപ്സ്, കുക്കീസ് തുടങ്ങിയവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അകാല വാര്ക്യത്തിനു കാരണവുമാകും. ലഘുഭക്ഷണമായി പഴങ്ങള്‍, നട്സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിനു ഗുണപ്രദമാണ്.
പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും, ഇത്തരം ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുന്നത് നാല്പതു വയസിനു ശേഷമുള്ള ജീവിതം ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Fitness
വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
കാരറ്റ് സംഭാരം
ചേരുവകൾ
തയാറാക്കുന്ന വിധം
മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.
അവിൽ മിൽക്ക്
ചേരുവകൾ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്‍കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.
Fitness
ഓട്സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്സ് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു.
പ്രാതലില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഓട്സില്‍ ബീറ്റാ ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്‍കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്സ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്സ് ദോശ തയാര്‍.
Fitness
ചുരക്കയെ അറിയൂ... ഔഷധഗുണമുള്ള പച്ചക്കറി പ്രമേഹത്തിനും ആർത്തവപ്രശ്നങ്ങൾക്കും ഉത്തമം. ചുരക്കയോട് മലയാളികൾക്കു പൊതുവേ ഇഷ്ടക്കുറവുണ്ട്. ചൂടുകാലത്ത് കഴിക്കണ്ട പച്ചക്കറിയാണ് ചുരക്ക.
സവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്കക്കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിക്കുന്നു.
ചുരക്കകൾ വിവിധതരം
പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്.
90 ശതമാനവും ജലം
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊർജവും കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുന്‍പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.
കൃഷിചെയ്താൽ നല്ല വിളവു തരുന്ന വിളയാണ് ചുരക്ക. ആർക്ക ബഹാർ എന്ന ഇനം ആണ് സാധാരണ ചുരക്ക കൃഷിക്ക് ഉപയോഗിച്ച് വരുന്നത്. ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് ഒരു കിലോ ഗ്രാം തൂക്കം ഉണ്ടാവും.
ഒരു ഹെക്ടറിൽനിന്ന് 2530 ടണ്‍ ശരാശരി ലഭിക്കും. രണ്ട് സീസണ് ആയി ഇതു കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി ഫെബ്രുവരി മാസത്തിലും ആണ്. ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 3 കി.ഗ്രാം വിത്ത് ആവശ്യമാണ്.
ആരോഗ്യകരം
ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നു. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്കു നല്ല ഫലം ചെയ്യും.
ചുരക്ക പിഴിഞ്ഞടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.
ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതന്പുമാവ് ചേർത്തു പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്.
ഇതു ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാന്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്.
ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക നല്ല ഔഷധഫലം നൽകുന്നതാണ്.
കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്.
ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
ചീസ് ഒഴിവാക്കി പിസ
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.
സ്കൂൾ കുട്ടികൾക്ക്...
ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.
ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ നട്സ്...
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
ബ്രഡ് സാൻഡ് വിച്ച്
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ
പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.
ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
സുരക്ഷിതമാവണം ഭക്ഷണം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.
ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും.
ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം.
ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു.
നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്‍കുന്നത്.
ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
ആ രുചിക്കു പിന്നിൽ...
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം. അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്.
അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.
കുട്ടികൾക്കു കൊടുക്കാമോ?
രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്ക് ഇത്തരം ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്.
ആ സമയത്ത് അജിനോമോട്ടോ പോലെയുളള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല.
എന്നാൽ ശീലമാക്കരുത്. അത് ആരോഗ്യകരമല്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കണ്‍വീനിയന്റ് ഫുഡ്)എന്നർഥം; പത്തു മിനിറ്റിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്.
അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്റ്റ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
മധുരം, കൊഴുപ്പ്
ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി കാലറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു.
ശരീരത്തിനാവശ്യമായ യാതൊരുവിധ പോഷകങ്ങളുമില്ല. മധുരം അധികമായാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണം കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്.
അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റി മീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.
ആവർത്തിച്ച് ചൂടാക്കിയ എണ്ണ
ഫാസ്റ്റ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ് തയാറാക്കുന്നത്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്.
പഴകിയ ഭക്ഷ്യവസ്തുക്കൾ ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്.
മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്. ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.
ചെറുപ്പക്കാരിൽ
സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്.
ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്.
പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്തപരിശോധന നടത്തുന്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു.
കൂടുതൽ നടക്കുന്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Fitness
25 വയസു കഴിയുമ്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
അമിതഭാരത്തിനു പിന്നിൽ
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിലേ പിടികൂടാതിരിക്കാൻ സഹായകം.
ശുദ്ധീകരിച്ച എണ്ണ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.
റിഫൈൻഡ് (ശുദ്ധീകരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വിറ്റാമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു.
അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്
Fitness
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ.
കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്.
അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു.
അങ്ങനെ രണ്ട് മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു.
രസിച്ചു വളരാം
കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്നാണ്, അവിടെ അവർക്ക് പഠിക്കാൻ ഒന്നുമില്ല.
എന്നാൽ നീണ്ട വേനൽ അവധി പല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. ദൈനംദിന ഷെഡ്യൂളിൽ നിന്ന് ചില പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല. നീണ്ട വേനൽഅവധിക്കാലം ആസ്വദിക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം
അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ.
Fitness
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍ മുതല്‍ നിരവധി ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
കുക്കുര്‍ബിറ്റേസീ കുടുംബത്തില്‍പ്പെട്ട പഴമാണ് തണ്ണിമത്തന്. തണ്ണിമത്തനില്‍ ഏകദേശം 92 ശതമാനം വെള്ളമാണ്. അതുപോലെ കലോറി കുറവും. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന് വളരെ ഉപകാരപ്രദമാണ്. തണ്ണിമത്തന്റെ പ്രത്യേകതയും ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം...
92 ശതമാനം ജലാംശം
തണ്ണിമത്തനില്‍ 92 ശതമാനത്തോളം ജലാംശമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഇത് ഉപകാരപ്രദമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മത്തിന്റെ കണക്റ്റീവ് ടിഷ്യുകളെ ശക്തിപ്പെടുത്തും. ഇത് മുറിവ് ഉണങ്ങാന്‍ സഹായികമാണ്.
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍, അര്‍ജിനൈന്‍ എന്നിവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും ചര്‍മ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൊളാജന്‍, ആന്റിഓക്സിഡന്റ് സമ്പന്നം
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ലൈക്കോപീന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ചുളിവുകള്‍, വരകള്‍ തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇതിന് കഴിയും.
ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി ധാരാളം തണ്ണിമത്തനിലുണ്ട്.
തണ്ണിമത്തനില്‍ കുക്കുര്‍ബിറ്റാസിന്‍ ഇ, ല്യൂട്ടോലിന്‍ എന്നീ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിലെ വീക്കം, ചുവന്നു തടിക്കല്‍ എന്നിവയ്ക്ക് പ്രതിവിധിയാണ്.
അള്‍ട്രാവയലറ്റ് സംരക്ഷണം
തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ശരീരത്തിനു സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തണ്ണിമത്തന് പതിവായി കഴിക്കുന്നത് സൂര്യപ്രകാശം മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ സഹായിക്കും.
മാത്രമല്ല, തണ്ണിമത്തന് ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ഇത് മൂത്രത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
തണ്ണിമത്തനില്‍ സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. മെച്ചപ്പെട്ട രക്തചംക്രമണം ചര്‍മകോശങ്ങളിലേക്ക് അവശ്യ പോഷകങ്ങള്‍ എത്തിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാന്‍
തണ്ണിമത്തനില്‍ കലോറി കുറവാണ്. നാരുകളാല്‍ സമ്പന്നവും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ജലാംശം, മെച്ചപ്പെട്ട കൊളാജന്‍ ഉത്പാദനം, നീര് കുറയ്ക്കല്‍, പോഷണം തുടങ്ങിയവ നല്‍കിക്കൊണ്ട് ചര്‍മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് തണ്ണിമത്തന് ഉപകാരപ്രദമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തണ്ണിമത്തന് മാത്രം ഒന്നിനും പ്രതിവിധിയല്ല. മൊത്തത്തിലുള്ള ഭക്ഷണക്രമം, ജീവിതശൈലി, ചര്‍മസംരക്ഷണ ദിനചര്യ തുടങ്ങിയവയെല്ലാം സുപ്രധാനമാണ്. മാത്രമല്ല, ആവശ്യമെങ്കില്‍ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടതുമുണ്ട്.
Fitness
തേങ്ങ വെള്ളത്തിനും കരിക്കിന് വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഹൃദയാരോഗ്യം മുതല്‍ കിഡ്നി പ്രശ്നങ്ങള്‍ക്കുവരെ തേങ്ങ വെള്ളവും കരിക്കിന് വെള്ളവും അത്യുത്തമമാണ്.
വേനല്ക്കാലത്തില് മാത്രമല്ല, ഏത് കാലാവസ്ഥയിലും തേങ്ങാ വെള്ളവും കരിക്കിന് വെള്ളവും നമ്മുടെ ശരീരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
വേനല്‍ക്കാലത്തെ നിര്‍ജലീകരണം ഉള്‍പ്പെടെ തടയാന്‍ തേങ്ങ/കരിക്കിന് വെള്ളത്തിനു സാധിക്കും. തേങ്ങ/കരിക്കിന് വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...
ഇലക്ട്രോലൈറ്റുകള്‍ നല്കുന്നു
തേങ്ങ/കരിക്കിന് വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരളമുണ്ട്. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും കഠിന ജോലി ചെയ്തതിന് ശേഷം സ്പോര്‍ട്സ് ഡ്രിങ്കുകള്‍ക്ക് പകരം തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ ഏറ്റവും ലഘുവും സൈഡ് ഇഫക്ടുകള്‍ ഇല്ലാത്തതുമായ പാനിയമാണ് തേങ്ങ/കരിക്കിന് വെള്ളം.
കുറഞ്ഞ കലോറി ജലാംശം
തേങ്ങ/കരിക്കിന് വെള്ളത്തില്‍ കലോറി കുറവാണ്. അതേസമയം, ലഘു പാനിയങ്ങളായി നമുക്കു മുന്നിലെത്തുന്ന മറ്റുള്ളവയില്‍ അധിക കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
തേങ്ങ/കരിക്കിന് വെള്ളം രുചിയുള്ളതും കുറവ് മാത്രം കലോറി അടങ്ങിയതും ആണ്. അനാവശ്യമായി കലോറി ഉപഭോഗം വര്‍ധിപ്പിക്കാതെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗമാണ് തേങ്ങ/കരിക്കിന് വെള്ളം.
ഹൃദയാരോഗ്യം മെച്ചപ്പെടും
ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേങ്ങ/കരിക്കിന് വെള്ളം. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണിത്.
പൊട്ടാസ്യത്തിനൊപ്പം മഗ്നീഷ്യം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളും തെങ്ങ/കരിക്കിന് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹം, വൃക്ക സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് മറ്റ് ഏതൊരു പാനിയങ്ങളേക്കാളും സുരക്ഷിതമാണ് തേങ്ങ/കരിക്ക് വെള്ളം. കാരണം, തേങ്ങ/കരിക്കിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.
മാത്രമല്ല, തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളില്‍ ക്രിസ്റ്റലിന്റെ രൂപീകരണം കുറയ്ക്കും. വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും തേങ്ങ/കരിക്കിന് വെള്ളം സഹായകമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Fitness
ബാക്ടീരിയ, എന്‍സൈമുകള്‍ എന്നിവ ചേര്‍ത്ത് പാലില്‍നിന്ന് നിര്‍മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീസ്.
നിരവധി ആരോഗ്യഗുണങ്ങള്‍ ചീസിലൂടെ ലഭിക്കും. അത്തരം ആരോഗ്യഗുണങ്ങളില്‍ ചിലത് ഇവയാണ്...
കാല്‍സ്യം, പ്രോട്ടീന്‍ ഉറവിടം
കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് കാല്‍സ്യം. അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
സ്ഥിരമായ കാല്‍സ്യം ഉപഭോഗം ഓസ്റ്റിയോപൊറോസിസ്, ദന്തപ്രശ്നങ്ങള്‍ എന്നിവ തടയുകയും ആജീവനാന്ത അസ്ഥിആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരത്തില്‍ ടിഷ്യൂകള്‍ നിര്‍മിക്കുന്നതിനും നന്നാക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ ചീസില്നിന്ന് ലഭിക്കുന്നു.
മതിയായ പ്രോട്ടീന്‍ ഉപഭോഗം പേശികളുടെ കരുത്ത്, മെറ്റബോളിസം, ശരീരഭാരം നിയന്ത്രിക്കല്‍ തുടങ്ങിയവയ്ക്ക് സഹായകമാണ്.
വിറ്റാമിന്‍, കൊഴുപ്പ്, സിങ്ക്
ചീസില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 12 ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ആവശ്യമാണ്. പതിവായി ചീസ് കഴിക്കുന്നത് വിളര്‍ച്ച തടയുകയും തലച്ചോറിന്റെ സജീവ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യും.
കാഴ്ച, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് ചീസിലെ വിറ്റാമിന്‍ എ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്ന ചീസ് വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
കൊഴുപ്പുകള്‍ സുസ്ഥിരമായ ഊര്‍ജ നിലവാരത്തെയും മൊത്തത്തിലുള്ള പോഷക സന്തുലിതാവസ്ഥയെയും പരിപോഷിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട ഉപാപചയം നല്‍കും.
രോഗപ്രതിരോധ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവയ്ക്ക് ചീസ് അടങ്ങിയിരിക്കുന്ന സിങ്ക് അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് ശക്തമായ രോഗപ്രതിരോധവും മുറിവ് ഉണക്കുന്നതിനും ഉപകരിക്കും.
കുടലിന്റെ ആരോഗ്യം, ഫോസ്ഫറസ്
ചീസുകളില്‍ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വര്‍ധിപ്പിക്കും. അതുപോലെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളരോഗങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചീസില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അസ്ഥി, പല്ല് എന്നിവയുടെ കരുത്തിന് ഫോസ്ഫറസ് കാല്‍സ്യവുമായി പ്രവര്‍ത്തിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ഘടനാപരമായ സമഗ്രത ഉറപ്പാക്കുകയും ഒടിവുകളും ക്ഷയവും തടയുകയും ചെയ്യാനും ഫോസ്ഫറസ് സഹായകമാണ്.
ശരീരഭാരം നിയന്ത്രിക്കാം
ചീസിലെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും വിശപ്പ് നിയന്ത്രിക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുകയും ചെയ്യും.
അതുപോലെ ഭക്ഷണത്ത ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുകയും ആന്റിഓക്സിഡന്റായും ചീസ് പ്രവര്‍ത്തിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Fitness
പെട്ടെന്നു ഭാരം കുറയ്ക്കുക... ട്രെന്‍ഡിംഗായി നടക്കുന്ന ഒരു പരിപാടിയായി ഇതുമാറിയിരിക്കുന്നു. എന്നാല്‍, ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കല്‍ രീതികള്‍ ശരീരത്തിനു ഗുണകരമല്ല എന്നതാണ് വാസ്തവം
തീവ്രമായ വ്യായാമം, കുറഞ്ഞ കലോറി ഭക്ഷണം, ദൈനംദിന ഉപഭോഗം 800 കലോറിയില്‍ കുറവ് എന്നിങ്ങനെയുള്ള മുറകളാണ് അതിവേഗം ശരീരഭാരം കുറയ്ക്കാന്‍ മിക്കപ്പോഴും ചെയ്യുന്നത്. ഇത് പലപ്പോഴും പോഷകക്കുറവിനു കാരണമാകും.
കീറ്റോ, ജ്യൂസ് ക്ലീന്‍സ് അല്ലെങ്കില്‍ ഡിറ്റോക്സ് ഡയറ്റുകള്‍ പോലുള്ളത് ശരീരത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഭക്ഷണം കഴിക്കുന്നത് ചില മണിക്കൂറുകളോ ദിവസങ്ങളോ ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ഇടവിട്ടുള്ള ഉപവാസം പോലുള്ള രീതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
ദ്രുതഗതിയില്‍ ഭാരം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയാണ്...
പോഷകക്കുറവ്, പേശി ചുരുങ്ങല്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കലോറി നിയന്ത്രണം നടത്തുകയാണ് ചെയ്യുന്നത്. ഇത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തതയിലേക്ക് നയിച്ചേക്കും. ആരോഗ്യത്തെ ഇതു പ്രതികൂലമായി ബാധിക്കും.
പോഷകാഹാരം കുറയുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ നില താളം തെറ്റും. അതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ആരോഗ്യക്ഷേമം എന്നിവ അസന്തുലിതാവസ്ഥയിലാകും.
അതുപോലെ പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍ കൊഴുപ്പ് മാത്രമല്ല, പേശികളുടെ പിണ്ഡം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് നിങ്ങളുടെ ശക്തി, മെറ്റബോളിസം, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനം എന്നിവ കുറയ്ക്കും.
പിത്തസഞ്ചി, ചര്‍മം ചുരുങ്ങല്‍
വേഗത്തില്‍ ശരീരഭാരം കുറയുന്നത് പിത്തസഞ്ചിക്കു കേടുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വേദന തുടങ്ങുന്നതോടെ പിത്തസഞ്ചി നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ശരീരം ഊര്‍ജം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മെറ്റബോളിസം ഗണ്യമായി മന്ദഗതിയിലായേക്കും. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുമ്പോള്‍ ചര്‍മ്മത്തിന് പുതിയ ശരീര വലുപ്പവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്‍കുന്നില്ല, ഇത് ചര്‍മത്തിന് അമിതമായ ചുളിവുണ്ടാക്കും.
നിര്‍ജലീകരണം, ഹോര്‍മോണ്‍
ദ്രുതഗതിയില്‍ ശരീരഭാരം കുറയുന്നത് നിര്‍ജലീകരണത്തിനു കാരണമായേക്കും. പ്രത്യേകിച്ച് വേണ്ടത്ര വെള്ളം കഴിക്കുന്നില്ലെങ്കില്‍. ഭാരത്തിലെ കാര്യമായ മാറ്റങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ തടസപ്പെടുത്തും.
ഇത് സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേട്, പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.
അതുപോലെ ദ്രുതഗതിയില്‍ ശരീരഭാരം കുറയ്ക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലപ്പോള്‍ വിഷാദംവരെ ഉണ്ടാകാന്‍ കാരണമായേക്കും.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും സുസ്ഥിരമല്ല. ശരീരഭാരം കുറയ്ക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു ചക്രത്തിലേക്ക് ഇതു നയിച്ചേക്കും.
അതോടെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.
Fitness
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ "യോ-യോ" ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ
അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:
1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.
ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:
ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.
അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?
1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.
2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.
3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.
‘പട്ടിണി’ മോഡ്!
ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.
ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.
പോഷകക്കുറവ്
ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.
ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Ayurveda
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയം കൂടിയാണു കർക്കിടകം. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ മരണനിരക്ക് കൂടുന്ന കാലഘട്ടം കൂടിയാണിത്.
എന്താണ് ഋതുചര്യ
ആയുർവേദ പ്രകാരം ഓരോ ഋതു അനുസരിച്ച് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഋതുചര്യ എന്നുപറയുന്നത്. വർഷ ഋതുചര്യ എന്നാൽ മഴക്കാലത്ത് ചെയ്യേണ്ട ജീവിതചര്യകളാണ്. കേരളത്തിൽ കർക്കടക മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ വർഷ ചികിത്സയ്ക്ക് ഏറ്റവും ഉചിതമായ സമയം കർക്കടക മാസമാണ്.
ആയുർവേദ പ്രകാരം കാലത്തെ രണ്ടായി തരംതിരിക്കാം. ആദാന കാലഘട്ടം എന്നും വിസർഗ കാലഘട്ടമെന്നും. വിസർഗ കാലഘട്ടത്തിലെ ഭാഗമാണ് കർക്കടക മാസം.
സൂര്യന്റെ ദക്ഷിണായന കാലഘട്ടം കൂടിയാണിത്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ കോപം(ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ) ശരീരത്തിൽ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷിയും അഗ്നിബലവും(ദഹനശേഷി) കുറയുകയും ചെയ്യുന്ന മാസം കൂടിയാണിത്.
ശ്വസന സംബന്ധമായ രോഗങ്ങളും അസ്ഥിസന്ധി രോഗങ്ങൾ,വിവിധ പകർച്ചവ്യാധികളായ മലമ്പനി, കോളറ, ടൈഫോയിഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കാനും സാധ്യത കൂടുതലുള്ള മാസമാണിത്.
അതിനാൽ പ്രതിരോധശേഷി കൂട്ടാനും ശരീരബല വർധനയ്ക്കും ആയുർവേദ പ്രകാരം മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ,ശോധന ചികിത്സ എന്നിവയിലൂടെ സാധിക്കും.
കർക്കടകചികിത്സ ആർക്കെല്ലാം
ആയുർവേദപ്രകാരം ആരോഗ്യം എന്നു പറയുന്നത് ആരോഗ്യമുള്ളവരുടെ ആരോഗ്യം നിലനിർത്തുക, രോഗമുള്ളവരുടെ രോഗം ചികിത്സിച്ച് ശമനം വരുത്തുക എന്നതാണ്.
അതുപ്രകാരം ഒരു മാസത്തെ കർക്കടക ചികിത്സയിലൂടെ രോഗമില്ലാത്തവർക്കും ഏതെങ്കിലും രീതിയിലുള്ള രോഗം നേരിടുന്നവർക്കും നവോന്മേഷവും രോഗപ്രതിരോധശേഷിയും നേടിയെടുക്കാം.
ചികിത്സയിലൂടെ ശരീരബലം കൂട്ടുന്നതിനും നാഡീഞരമ്പുകളെ പുഷ്ടിപ്പെടുത്തുന്നതിലൂടെ രക്തയോട്ടം വർധിപ്പിക്കുന്നതിനും, ഉന്മേഷം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിനും സാധിക്കുന്നു.
മരുന്നുകഞ്ഞി ഔഷധപ്രയോഗങ്ങൾ, പഞ്ചകർമ്മ ചികിത്സകൾ തുടങ്ങിയവയെല്ലാം കർക്കടക ചികിത്സയുടെ ഭാഗമായ വ്യത്യസ്ത മുറകളാണ്.
രോഗിയുടെ ശരീരപ്രകൃതി അനുസരിച്ചാണ് ചികിത്സ ഏതെന്നു തീരുമാനിക്കുന്നത്. ഓരോ രോഗിയുടെയും ശരീരപ്രകൃതിക്കും ശരീര ബലത്തിനനുസരിച്ച് വൈദ്യ നിർദേശപ്രകാരം ചികിത്സ തെരഞ്ഞെടുക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്
Ayurveda
മുക്കുടി
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. അക്കാലത്തെ മറ്റൊരു പ്രയോഗമാണു മുക്കുടി (മോരുകറി). വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്. ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി തുടങ്ങിയ മരുന്നുകൾ അരച്ചുചേർത്ത് മോരിൽ കാച്ചിയാണു മുക്കുടി ഉണ്ടാക്കുന്നത്.
അടുക്കളയിൽ ചെയ്യാവുന്നത്
ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നുലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി മുതലായവ ചേർത്തും മുക്കുടി പാകം ചെയ്യാവുന്നതാണ്.
വെറുംവയറ്റിൽ ഇതു സേവിക്കുക വഴി ദഹനസംബന്ധമായ ഒട്ടനവധി രോഗങ്ങൾക്കു പരിഹാരമാവുകയും ചെയ്യുന്നു.
വർഷകാലത്തു വർജിക്കേണ്ടത്
വർഷകാലത്ത് നമ്മൾ വർജിക്കേണ്ടതായ ചില കാര്യങ്ങൾ കൂടിയുണ്ട്. തൈര്, തണുത്ത പദാർഥങ്ങൾ എന്നിവയുടെ ഉപയോഗം, പകലുറക്കം, അമിതവ്യായാമം മുതലായവയാണവ.
പഞ്ചകർമ ചികിത്സ
യുക്തവും ഹിതവുമായ ആഹാരസേവയും ഔഷധസേവയും പോലെ പ്രധാനപ്പെട്ടതാണു പഞ്ചകർമത്തോടൊപ്പമുള്ള ബാഹ്യചികിത്സകളായ ഉഴിച്ചിൽ, കിഴികൾ മുതലായവ.
ശരീരശക്തിയും രോഗാവസ്ഥയും നോക്കി വൈദ്യനിർദേശമനുസരിച്ച് ഈ ക്രിയകൾ ചെയ്താൽ കാലങ്ങളോളം നിലനില്‍ക്കുന്ന ആരോഗ്യമാണു ഫലം.
ശുചിത്വം
കർക്കടകമാസം ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ്. ശുചിത്വമാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. പ്രതിരോധമാണു സന്ദേശം.
ശുദ്ധിയോടെയും മികവോടെയും ഈ പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്ത തലമുറയ്ക്കു കൈമാറുകയെന്നതു കൂടിയാകട്ടെ നമ്മുടെ ലക്ഷ്യം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം.
പ്രതിരോധശക്തി കുറയുമ്പോൾ
മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധശക്തി ഇക്കാലത്തു കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം.
ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരം ഔഷധമായി...
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം.
പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിക്കുമായി പ്രയോജനകരമാക്കിയായിരുന്നു ജീവിതചര്യ.
ഔഷധക്കഞ്ഞി
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധക്കഞ്ഞിയുടെ സേവ.
ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നതുമൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Ayurveda
പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്‍കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ഔഷധം, ജീവിതരീതി
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
പകർച്ചവ്യാധികളുടെ കാലം
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചുകാലം മുമ്പു വരെ സമൂഹത്തെ രോഗാതുരമാക്കിയതു കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം
യഥാർഥത്തിൽ കാലാവസ്ഥാവ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടിമുറുക്കുന്നതായി കാണാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Womens Corner
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം.
പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം.
ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.
ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാ
ക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്.
പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടു പേരെയുമോ നമുക്ക് നഷ്ടപ്പെടാം.
വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
Womens Corner
ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളെ അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ.
45 ഡിഗ്രി ചാരിയിരുന്ന്…
സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം.
ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടാവുന്ന രീതിയിലെ വസ്ത്രം ധരിയ്ക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
എത്ര സമയം നല്‍കാം ?
ഏറ്റവും കുറഞ്ഞത് 1 മണിക്കൂര്‍ മുതല്‍ 2 മണിക്കൂര്‍ വരെയും തുടര്‍ച്ചയായി നല്കിയാല് മാത്രമേ കംഗാരു മദർ കെയർ ഫലപ്രദമാകൂ. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ വേണമെങ്കിലും കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
അമ്മയ്ക്ക് വിശ്രമം ആവശ്യമുള്ളപ്പോഴോ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോഴോ (Twins, Triplets) അച്ഛനോ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ക്കോ കംഗാരു മദർ കെയർ നല്‍കാവുന്നതാണ്.
കംഗാരു മദർ കെയർ നല്കുമ്പോഴും അമ്മയ്ക്ക് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് (ഉറങ്ങുക, നടക്കുക, ഭക്ഷണം കഴിക്കുക, വര്‍ത്തമാനം പറയുക) ഒരു തടസവുമില്ല.
കംഗാരു മദർ കെയറിന്റെ ഗുണങ്ങള്‍
നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ ആശുപത്രികളിലും നവജാത ശിശു വിഭാഗങ്ങളില്‍ ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്.
ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്കുന്നു. നവജാത ശിശുക്കളുടെ പരിചരണ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ചികിത്സാരീതിക്കു കഴിയും എന്നതില്‍ തര്‍ക്കമില്ല.
Womens Corner
നമ്മുടെ പച്ചക്കറി ലിസ്റ്റില്‍ ബീന്‍സ്(ഗ്രീന്‍ ബീന്‍സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില്‍ ഉടന്‍തന്നെ ബീന്‍സിന് നമ്മുടെ അടുക്കളയിലും തീന്മേശയിലും സ്ഥാനം നല്കേണ്ടിയിരിക്കുന്നു.
കാരണം, ഗര്‍ഭിണികള്‍ മുതല്‍ പ്രമേഹരോഗികള്വരെ അറിഞ്ഞിരിക്കേണ്ട നിരവധി ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് ബീന്‍സ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്കുന്നു.
പച്ച ബീന്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ചിലതിനെ കുറിച്ച്...
പോഷകസമൃദ്ധം
നിരവധി പോഷകങ്ങളുടെ സംഗമവേദിയാണ് പച്ച ബീന്‍സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും പച്ച ബീന്‍സില്‍ അടങ്ങിയിരിക്കുന്നു.
ഈ പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം, എല്ലുകളുടെ കരുത്ത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ കരുത്തിനും ഈ പച്ചക്കറി സഹായകമാണ്. ഗ്രീന്‍ ബീന്‍സിലെ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ അളവ് രക്തസമ്മര്‍ദം നിയന്ത്രിക്കും.
അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും പച്ച ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഓസ്റ്റിയോപൊറോസിസ് രോഗത്തിന്റെ സാധ്യത കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം
ഗ്രീന്‍ ബീന്‍സിലെ നാരുകളുടെ അളവ് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഇത് ഗുണകരമാണ്.
മാത്രമല്ല, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ബീന്‍സ് സഹായകമാണ്.
കുടല് ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
ശരീരഭാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം
കലോറി കുറവും നാരുകള്‍ കൂടുതലുള്ളതുമായ പച്ചക്കറിയാണ് ബീന്‍സ്. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിങ്ങനെയുള്ള കരോട്ടിനോയിഡുകള്‍ ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കും.
പച്ച ബീന്‍സിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായകമാണ്.
ഗര്‍ഭണികള്‍ക്ക് ഗുണകരം
ഗര്‍ഭിണികള്‍ക്ക് നിര്‍ണായകമായ ഒരു പോഷകമാണ് ഫോളേറ്റ്. പച്ച ബീന്‍സില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ധാരാളം ഫോളേറ്റ് കഴിക്കുന്നത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയും.
അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കാനും ഇതിനു സാധിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദേശം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുന്നത് ഉത്തമമാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായും ന്യൂട്രീഷന്മാരുമായും ചര്‍ച്ചചെയ്യുന്നത് ഗുണകരമാണെന്നത് പ്രത്യേകം ഓര്‍ക്കുക...
Doctor Speaks
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. ഈ സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം. സൂര്യ രശ്മികള്‍ പ്രധാനമായും അഞ്ച് തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്).
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. തല്‍ഫലമായി ആ രശ്മികള്‍ കൂടുതലായി നമ്മളിൽ പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ്മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗ ദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട് - കാലാവസ്ഥ മാറ്റം, ഭൂ പ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു.
ഫലത്തില്‍ UVAയും UVBയും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍. UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍
1. പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ Polymorphous Light eruption (PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് കൂടുതലായി കാണപപെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു.
കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക. മുഖത്ത് വരുന്നത് കുറവാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മ്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങളും നനല്ലതാണ്.. ഉള്ളില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍, അസുഖം രൂക്ഷമാണെങ്കില്‍ ഉപയോഗിക്കാം.
2. ക്രോണിക്, ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ് Chronic Actinic dermatitis
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പരതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും ഉപയോഗിക്കാം.
3. സോളാര്‍ അര്‍ട്ടിക്കേരിയ Solar urticaria
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷെ ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
4. ഫോട്ടോ ടോക്സിസിറ്റി Photo toxicity
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ് ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകള്‍ ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
5. ഫോട്ടോ അലര്‍ജി Photo allergy
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മ്മരോഗം ഉണ്ടാകുന്നത് അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യാണ്.
Photo patch test എന്ന ഒരു test നടത്തിയാ് ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
1. വിവരശേഖരണം
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, eg: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചര്‍മ്മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
2. പരിശോധന
ശരീരം മുഴുവന്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം ഇവിടെയൊന്നും തടിപ്പുകള്‍ കാണാനിടയില്ല.. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളു പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്‍ക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍ പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ ഒരു Diagnosis എത്താനായില്ലെങ്കില്‍ Skin biopsy ചെയ്താല്‍ രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച് ടെസ്റ്റ് എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
1. രോഗിയെ പറഞ്ഞു മനസിലാക്കുക
10 മുതൽ 4 വരെ വെയില് ഒഴിവാക്കുക . UV radiation ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവ് വരെ ഈ ചരമ്മരോഗങ്ങള് തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന്, ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മ്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ്ണ പരിരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയ്യാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോൾ നടന്നു വരുന്നുണ്ട്.. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് Vitamin C, Vitamin E, ബീറ്റാ കരോട്ടിനുമാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾ: Dr. Sreerekha Panicker
Consultant Dermatologist, SUT Hospital, Pattom.
Doctor Speaks
എന്താണ് ഗർഭാശയമുഖ കാൻസർ?
ഗർഭപാത്രത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണ് ഗർഭാശയമുഖം (Cervix). യോനിയിലേക്ക് തുറക്കുന്ന ഈ ഭാഗത്തുണ്ടാകുന്ന കാൻസർ മുഴകളെയാണ് ഗർഭാശയമുഖ കാൻസർ (Cervical Cancer) എന്നു വിളിക്കുന്നത്.
സെർവിക്കൽ കാൻസർ സാധാരണമാണോ?
ഇന്ത്യയിലെ സ്ത്രീകളിൽ കാണപ്പെടുന്ന രണ്ടാമത്തെ പ്രധാന കാൻസറാണ് ഗർഭാശയമുഖ കാൻസർ. 2022ൽ മാത്രം 1,20,000ത്തിലധികം പുതിയ കേസുകളും 79,000ത്തോളം മരണങ്ങളും ഈ രോഗംമൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം രോഗബാധിതരുണ്ടായിട്ടും പല കാരണങ്ങളാൽ ഈ രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം ഇപ്പോഴും വളരെ കുറവാണ്.
ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഒട്ടുമിക്ക കാൻസറുകളും പ്രായമായവരിലാണ് കണ്ടുവരുന്നത്. പക്ഷേ സെർവിക്കൽ കാൻസർ പലപ്പോഴും രണ്ട് പ്രായ വിഭാഗങ്ങളിലുള്ള സ്ത്രീകളെ ബാധിക്കുന്നു- 35-40 വയസ് പ്രായമുള്ളവരെയും 60 വയസിനു മുകളിലുള്ളവരെയും.
പ്രധാന കാരണം
ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധ ദീർഘകാലം നിലനിൽക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇരുനൂറിലധികം എച്ച്പിവി വൈറസുകളിൽ ഏകദേശം 12 തരം വൈറസുകളാണ് ഗർഭാശയമുഖ കാൻസറിന് കാരണമാകുന്നത്. അപകടസാധ്യത കുറഞ്ഞ ചില ഉപവിഭാഗങ്ങൾ (എച്ച്പിവി 6, 11) സാധാരണ ചർമത്തിലെ അരിമ്പാറകൾക്ക് കാരണമാകുന്നു.
ശാരീരിക ബന്ധത്തിലൂടെയാണ് (പ്രധാനമായും ലൈംഗികബന്ധം) ഈ വൈറസ് പകരുന്നതെങ്കിലും ചില മലിനമായ വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. സാധാരണയായി അണുബാധ ഉണ്ടായശേഷം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വഴി തനിയെ മാറുകയാണ് പതിവ്. എന്നാൽ, ചില വ്യക്തികളിൽ ഈ അണുബാധ മാറാതെ നിൽക്കുകയും അത് കോശങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാൻസറിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവർക്കും ഈ രോഗസാധ്യത കൂടുതലാണ്.
എങ്ങനെ തടയാം?
തടയാൻ കഴിയുന്ന ചുരുക്കം ചില കാൻസറുകളിൽ ഒന്നാണിത്. വൈറസ് ബാധയുണ്ടായി അത് കാൻസറിനു മുൻപുള്ള അവസ്ഥയിലേക്കും പിന്നീട് കാൻസറിലേക്കും മാറാൻ ഏകദേശം 10-20 വർഷമെടുക്കും. പ്രതിരോധശേഷി കുറഞ്ഞവരിൽ ഈ സമയം കുറവായിരിക്കും. എച്ച്പിവി വൈറസിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പുകളെടുത്തും അല്ലെങ്കിൽ കാൻസറിന് മുൻപുള്ള അവസ്ഥയിൽത്തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെയും ഇത് തടയാനാകും.
എച്ച്പിവി വാക്സിനേഷന്റെ പങ്ക്
ക്വാഡ്രിവാലന്റ് വാക്സിൻ: എച്ച്പിവി 6, 11, 16, 18 എന്നീ നാല് വൈറസുകളെ പ്രതിരോധിക്കുന്നു.
നോണാവാലന്റ് വാക്സിൻ: എച്ച്പിവി 6, 11, 16, 18, 31, 33, 45, 52, 58 എന്നീ ഒൻപത് വൈറസുകളെ പ്രതിരോധിക്കുന്നു.
ഡബ്ല്യുഎച്ച്ഒ നിർദേശപ്രകാരം ഒന്‍പത് മുതൽ 14 വയസുവരെയുള്ള പെൺകുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വാക്സിനുകൾ 45 വയസുവരെയുള്ള സ്ത്രീകളിൽ ഉപയോഗിക്കാൻ ലൈസൻസ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 26 വയസ് കഴിഞ്ഞവർ വാക്സിൻ എടുക്കുന്നതിനുമുൻപ് ഒരു ഡോക്ടറുടെ വിദഗ്ധഉപദേശം തേടുന്നത് ഉചിതമായിരിക്കും.
പതിവായ പരിശോധനയുടെ പങ്ക്
ലൈംഗികമായി സജീവമായ എല്ലാ സ്ത്രീകളും 30 വയസിനുശേഷം കൃത്യമായ ഇടവേളകളിൽ താഴെപ്പറയുന്ന ഏതെങ്കിലും ഒരു പരിശോധന നടത്തണം:
► എച്ച്പിവി ടെസ്റ്റ്: അഞ്ച് വർഷത്തിലൊരിക്കൽ.
► പാപ് സ്മിയർ: മൂന്നു വർഷത്തിലൊരിക്കൽ.
► അസറ്റിക് ആസിഡ് ഉപയോഗിച്ചുള്ള പരിശോധന (വിഐഎ): മൂന്ന് വർഷത്തിലൊരിക്കൽ.
ലക്ഷണങ്ങൾ
ആർത്തവചക്രങ്ങൾക്കിടയിലുണ്ടാകുന്ന രക്തസ്രാവം, ആർത്തവവിരാമത്തിനുശേഷമുള്ള രക്തസ്രാവം, ദുർഗന്ധത്തോടു കൂടിയ വെള്ളപോക്ക്, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വിട്ടുമാറാത്ത നടുവേദനയോടുകൂടി കാലുകളിൽ നീരു വയ്ക്കുക.
ചികിത്സകൾ
എച്ച്പിവി അണുബാധ ചികിത്സിച്ചു മാറ്റുവാൻ മരുന്നുകൾ ഒന്നുംതന്നെ ഇന്ന് വിപണിയിൽ ലഭ്യമല്ല. ചെറിയ പെൺകുട്ടികളിൽ പ്രതിരോധ കുത്തിവയ്പുകൾ വഴി അണുബാധ തടയാനാകും.
കാൻസറിന് മുൻപുള്ള അവസ്ഥയിലാണെങ്കിൽ ലളിതമായ ശസ്ത്രക്രിയകളിലൂടെ പൂർണമായും ഭേദമാക്കാം. ഇത്തരം ചികിത്സകളിൽ ഗർഭപാത്രം നീക്കംചെയ്യേണ്ടി വരാത്തതിനാൽ ഭാവിയിൽ കുഞ്ഞുങ്ങൾ വേണമെന്നുള്ളവർക്ക് അത് തടസമാകില്ല. ഗുരുതരമായ രോഗം കണ്ടെത്തുന്ന സാഹചര്യങ്ങളിൽ റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവ ആവശ്യമായി വന്നേക്കാം.
നിർമാർജനം
2030ഓടെ ഗർഭാശയമുഖ കാൻസർ ലോകത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന.
(കോട്ടയം കാരിത്താസ് ആശുപത്രി ഗൈനക്കോളജി ഓങ്കോളജിസ്റ്റാണ് ലേഖിക)
Doctor Speaks
കാൻസറിന്റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.
ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.
കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.
ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.
ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക.
എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

Doctor Speaks
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്. എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും
വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Doctor Speaks
ജൂലൈ 27. ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം. പഴയ ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ ക്യാമ്പിനെക്കുറിച്ചുള്ള ഒരോർമ പങ്കുവയ്ക്കാം. ഞങ്ങളെ സംബന്ധിച്ച് ഓരോ ക്യാമ്പും ഓരോ വിദ്യാലയമാണ്.
ഓരോ രോഗിയും ഓരോ പുതിയ പാഠം നൽകാറുണ്ട്. അങ്ങനെ ഒരാളായിരുന്നു ഗംഗാധരൻ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ കാൻസർ തിന്നു പോയ ആ മനുഷ്യൻ മറ്റേ ഭാഗം ഷേവ് ചെയ്ത്, ഒരു ഭാഗം തോർത്തുകൊണ്ട് മൂടിവച്ചാണ് അന്നത്തെ ക്യാമ്പിന് എത്തിയത്.
ആരും കാണരുതെന്ന് എത്ര ആഗ്രഹിച്ചാലും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിളിച്ചുപറയും വിധം രൂപം മാറിയിരിക്കുന്നു. രൂപത്തിൽ മാത്രമല്ല സംസാരത്തിലും അതു വ്യക്തമായിരുന്നു.
പല വാക്കുകളും വ്യക്തമല്ല, നാവു കുഴഞ്ഞു പോകുന്നു, ഭക്ഷണത്തിനു രുചിയില്ല ഇങ്ങനെ പല പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാൽ സത്യത്തിൽ ആ അച്ഛന്റെ പ്രശ്നം അതുമാത്രം ആയിരുന്നില്ല.
പല വാക്കുകളും വ്യക്തമല്ലാത്തതുകൊണ്ടുതന്നെ രണ്ടാമതു പറയേണ്ടി വരുന്നു. ചിലപ്പോൾ പറയാൻ ഉദ്ദേശിക്കുന്നതു പറയാൻ കഴിയാതെ വരുന്നു. മക്കൾ രണ്ടാമത് എന്താണെന്നു ചോദിക്കുമ്പോൾ സ്വയം ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ കണ്ണിൽ കണ്ട സാധനങ്ങൾ എടുത്തെറിയുന്നു.
യഥാർത്ഥത്തിൽ ഇതായിരുന്നു ആ അച്ഛന്റെ വിഷമം. വേണ്ട മരുന്നുകളും മാനസിക പിന്തുണയും കൊടുത്തതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഏതാണ്ട് മുഴുവനായും മാറി. പക്ഷേ, കാൻസർ സമ്മാനിച്ച വൈരൂപ്യം അതേപോലെ നിലനിന്നു. നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നു.
മുഖവൈകല്യങ്ങൾ
മറ്റേതു കാൻസറിനേക്കാളും മുഖവൈകല്യങ്ങളും ചികിത്സ കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു കൂടുതലാണ്. ആ മാറ്റങ്ങളോടു പൊരുത്തപ്പെടാൻ ഒരുപക്ഷേ, ചിലർക്ക് ഒരുപാടു കാലങ്ങൾ വേണ്ടിവരും.
അതുവരെ നേരിട്ട ചികിത്സകളെക്കാൾ അതിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങൾ ആയിരിക്കാം അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പരീക്ഷണം. സർജറി, കീമോ തെറാപ്പി, റേഡിയോ തെറാപ്പി എന്നിവയ്ക്കുശേഷം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, സംസാര വൈകല്യം, മുഖ വൈകല്യം, ക്ഷീണം, മുടി കൊഴിച്ചിലും മനസിക തളർച്ച എന്നിവയോക്കെയാണ് പ്രധാനമായും കണ്ടുവരുന്നത്.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ കണ്ണൂർ, കോഴിക്കോട്.
ഫോൺ: 6238265965