x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗമാരത്തിലെ അ​മി​ത ര​ക്ത​സ്രാ​വം- ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ കാ​ണേണ്ടത് എപ്പോൾ?

ഹെൽത്ത് ഡെസ്ക്
Published: September 19, 2026 01:04 PM IST | Updated: September 19, 2026 02:12 PM IST

പ്രതീകാത്മകചിത്രം

 

കൗമരക്കാരായ ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത വി​ധം ര​ക്ത​സ്രാ​വം ഉ​ണ്ടാ​യെ​ന്നി​രി​ക്കാം. അ​ങ്ങ​നെ വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ര​ക്ത​സ്രാ​വം കൊ​ണ്ടു​ണ്ടാ​കു​ന്ന വി​ള​ര്‍​ച്ച വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വ​ള​രു​ന്ന കു​ട്ടി​ക​ളി​ല്‍ വി​ള​ര്‍​ച്ച വ​ന്നു ക​ഴി​ഞ്ഞാ​ല്‍ അ​ത് പ​ല​വി​ധ ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. പ​ഠി​ത്ത​ത്തി​ല്‍ ഉ​ത്സാഹ​മി​ല്ലാ​യ്മ, എ​പ്പോ​ഴും ഉ​റ​ങ്ങ​ണം എ​ന്ന് തോ​ന്നി​ക്കൊ​ണ്ടി​രി​ക്കു​ക, ദേ​ഷ്യം വ​രി​ക, ചി​ല ആ​ഹാ​ര സാ​ധ​ന​ങ്ങ​ളോ​ട് അ​മി​ത​മാ​യ ഇ​ഷ്ടം കാ​ണി​ക്കു​ക, ഓ​ടു​മ്പോ​ഴോ പ​ടി ക​യ​റു​മ്പോ​ഴോ പെ​ട്ടെ​ന്ന് കി​ത​യ്ക്കു​ക, ശ്വാ​സംമു​ട്ടൽ വ​രി​ക എ​ന്നി​വ ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ഇ​തൊ​ക്കെ ക​ണ്ടി​രു​ന്നാ​ലും ചി​ല​പ്പോ​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഇ​ത് വി​ള​ര്‍​ച്ച​യു​ടെ ല​ക്ഷ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല.

ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ
കാ​ണേണ്ടത് എപ്പോൾ?

അ​മി​ത ര​ക്ത​സ്രാ​വം ത​ട​യാ​നും വി​ള​ര്‍​ച്ച മാ​റ്റാനു​മു​ള്ള മ​രു​ന്നു​ക​ള്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന് നി​ര്‍​ദേശി​ക്കാ​ന്‍ സാ​ധി​ക്കും. മാ​ത്ര​വു​മ​ല്ല വ​ള​രെ വി​ര​ള​മാ​യി വ​രു​ന്ന
അ​ണ്ഡാ​ശ​യ​ത്തി​ലെ ചി​ല മു​ഴ​ക​ളോ അ​ല്ലെ​ങ്കി​ല്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ന് അ​ക​ത്തു വ​രു​ന്ന ചി​ല കു​ഴ​പ്പ​ങ്ങ​ളോ ക​ണ്ടു​പി​ടി​ക്കാ​ന്‍ സ്‌​കാ​ന്‍ ചെ​യ്യാനും ​ വി​ള​ര്‍​ച്ച എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ടെ​സ്റ്റു​ക​ള്‍ നിർദേശി ക്കാനും ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന് സാ​ധി​ക്കും.

ആ​ര്‍​ത്ത​വ ച​ക്രം തു​ട​ങ്ങി ക​ഴി​ഞ്ഞ് ആ​ദ്യ​ത്തെ ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ​രു​ന്ന മേ​ല്‍​പ്പ​റ​ഞ്ഞ ആ​ര്‍​ത്ത​വ ക്ര​മ​ക്കേ​ടു​ക​ള്‍ ശാ​രീ​രി​ക വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന​താ​ണ്. അ​തു​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളോ കു​ട്ടി​ക​ളോ വ്യാ​കു​ല​പ്പെ​ടേ​ണ്ട​തി​ല്ല. ര​ക്ത​സ്രാ​വം കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ ക​ണ്ട് അ​തി​നു​ള്ള പ്ര​തി​വി​ധി തേ​ടേ​ണ്ട​താ​ണ്.

 

വിവരങ്ങൾ: ഡോ.ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Tags : Excessive bleeding in adolescents consultGynacologist WomensHealth adolescentsHealthIssues

Recent News

Corehub Up